Friday, March 16, 2018

ചെടികളുടെ   ഇലകളിലെ  മഞ്ഞ നിറം

ചെടികളുടെ   ഇലകള്‍  മഞ്ഞ നിറം ആവുന്നതിനു ഒരു  കാരണം  സൂക്ഷ്മ മൂലകം  ആയ  മഗ്നീഷ്യത്തിന്‍റെ  കുറവ് ആണ്. മണ്ണില്‍  മഗ്നീഷ്യത്തിന്റെ  കുറവ്, പൊട്ടാസ്യം  വര്‍ധനവ്‌, ചൂടുള്ള  വരണ്ട  കാലാവസ്ഥ,   എന്നിവ  ഉണ്ടാകുമ്പോള്‍  ചെടികളില്‍  ഇല  മഞ്ഞളിച്ചു  കാണും.   ചിത്രത്തില്‍  കാണും  പോലെ   ഇലകളുടെ  വശങ്ങളില്‍  നിന്നും  ഉള്ളിലേക്ക്  മഞ്ഞളിച്ചു  കാണുന്നത്  മഗ്നീഷ്യം  അഭാവം  നിമിത്തം  ഉണ്ടാകുന്ന  മഞ്ഞളിക്കള്‍  ആണ്.  മഗ്നീഷ്യം  കുറവ്  മൂലം  ഇലകള്‍   മഞ്ഞളിച്ചാല്‍     ഇലകളുടെ  വശങ്ങളില്‍  നിന്ന്  അകത്തെക്ക്ക്  മഞ്ഞിക്കുകയും, ഒപ്പം  ഇല  ഞരമ്പുകള്‍    പച്ച  നിറത്തില്‍  തന്നെ  കാണുകയും  ചെയ്യും. അടിയില്‍  നിന്നും  മുകളിലേക്കുള്ള  ഇലകളില്‍  ആണ്  ഇങ്ങനെ  കാണുക.     

പരിഹാരമാര്‍ഗങ്ങള്‍ --------      മഗ്നീഷ്യം  സള്‍ഫേറ്റ്  അല്ലെങ്കില്‍  ഇപ്സം  സാള്‍ട്ട്  5ഗ്രാം  ഒരുലിറ്റര്‍  വെള്ളത്തില്‍  ലയിപ്പിച്ചു  ഇലകളില്‍  തളിക്കാം. ഡോളോമൈറ്റ്  40ഗ്രാം   ഒരു  ചെടിയുടെ  ചുവട്ടില്‍  നല്‍കാം.  ...

No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...