വാഴകന്നുകൾക്ക് ഉണ്ടാകുന്ന ഒരു വലിയ കീടം ആണ് നിമാ വിരകൾ. നിമാവിരകൾ വാഴയുടെ വേരുകളെ ആക്രമിക്കുകയും അതിന്റെ ഫലമായി വാഴയുടെ വളർച്ച കുറയുകയും ചെയ്യുന്നു. വാഴയുടെ ഇലകൾ മഞ്ഞ നിറമാകുന്നതാണ് പ്രകടമായ ലക്ഷണം.
ചെറിയ ചൂടുവെള്ളത്തിൽ ( വെള്ളം തിളപ്പിച്ചു അത്രയും അളവ് തണുത്ത വെള്ളം ചേർത്ത് എടുക്കണം ) വാഴക്കന്ന് 20 മിനിറ്റ് ഇട്ടുവെക്കുന്നതു നിമാ വിര ശല്യം കുറയ്ക്കും.
നടുന്നതിനു മുമ്പ് വാഴകന്നുകൾ 2% വീര്യം ഉള്ള (20ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ) സ്യൂഡോമോണസ് ഫ്ലൂറസെന്സ് ലായനിൽ മുക്കി വക്കണം.
വാഴ വിത്തുകൾ നടുന്നതിന് 10 ദിവസം മുൻപ് തന്നെ 50 സെന്റിമീറ്റർ നീളവും വീതിയും ആഴവും ഉള്ള കുഴികളിൽ കാൽ മുതൽ അര കി. ഗ്രാം വരെ കുമ്മായം ചേർത്ത് പരുവപ്പെടുത്തണം. അടിവളമായി 5 കി. ഗ്രാം (അളവ് കുറയ്ക്കേണ്ടവർക്ക് കുറയ്ക്കാം, കുല തൂക്കം കുറയും)
കാലിവളമോ മണ്ണിര കമ്പോസ്റ്റോ ഒരു കിലോ വേപ്പിന്പിണ്ണാക്കോ ചേർക്കണം. ജൈവ വളത്തിന്റെകൂടെ ട്രൈക്കോഡെര്മ ചേർക്കുന്നത് നല്ലത്.
********†************
വാഴക്കുണ്ടാകുന്ന അടുത്ത വലിയ ഒരു കീടം ആണ് തട തുരപ്പൻ പുഴു.
ഇതിനെതിരെ വാഴകൈകുമ്പിളിൽ ബാർ സോപ്പ് വക്കുന്നത് നല്ലതാണ്.
ഇവയുടെ ആക്രമണ ലക്ഷണങ്ങള്‍ ....
1. വാഴത്തടയിലുള്ള ദ്വാരങ്ങളിലൂടെ നിറമില്ലാത്ത ജെല്ലി പോലുള്ള ദ്രാവകം ഊറിവരും, ഇതു പിന്നീട് വയലറ്റ് നിറമായി മാറുന്നു.
2. വാഴകൈകള്‍ ഒടിഞ്ഞു തൂങ്ങുന്നു.
3. ഇലകള്‍ മഞ്ഞളിച്ചു ഉണങ്ങുന്നു.
4. പാകമാകാത്ത വാഴക്കുലകള്‍ ഓടിഞ്ഞുതൂങ്ങുന്നു .
.^^^^^^^^^^^^^^^^^^
നിയന്ത്രണ മാര്ഗങ്ങള്‍ ...
1. നടാന്‍ ആരോഗ്യമുള്ള വാഴ കന്നുകള്‍ തിരെഞെടുക്കുക .
2. ആക്രമണവേധേയമായ വാഴകള്‍ പറമ്പില്‍ നിന്നും മുറിച്ചുമാറ്റി കമ്പോസ്റ്റ്ആക്കുക
3. ഉണങ്ങിയ ഇലകള്‍ മുറിച്ചുമാറ്റുക . വാഴയ്ക്ക് 3 മാസപ്രായമാകുമ്പോള്‍ ഇലപ്പോളകളില്‍ വാഴ ഒന്നിന് 50 ഗ്രാം എന്ന തോതില്‍ വെപ്പിന്കുരു നല്ലപോലെ പൊടിച്ചത് നിറയ്ക്കുക...
4. മരച്ചീനിയദിഷ്ട്ടിത ജൈവ കീടനാശിനി "നന്മ" 50 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്പ്പിച്ച ശേഷം 100 മില്ലി വീതം ഒരു വാഴയ്ക്ക് എന്ന തോതില്‍ നാലാം മാസവും ആറാം മാസവും ഇലകവിളുകളിലും, വാഴത്തടയിലും തളിച്ചുകൊടുക്കുക ...ചില കർഷകർ തടയിൽ ചെളിപുരട്ടി വക്കുന്നതും കണ്ടിട്ടുണ്ട്..
കടപ്പാട്. ലിജോ ജോസഫ്.
******((*******((((((**********
No comments:
Post a Comment