Sunday, October 28, 2018

അടുക്കളത്തോട്ടത്തില്‍ വിജയം കണ്ടെത്താന്‍ ചില നാട്ടറിവുകള്‍

കര്‍ഷകര്‍ വര്‍ഷങ്ങളായി പരീക്ഷിച്ച് വിജയിച്ച നാട്ടറിവുകള്‍ തലമുറകളായി കൈമാറുന്നവയാണ്. കീടങ്ങളെ തുരത്താനും വിളവ് വര്‍ധിപ്പിക്കാനും സഹായിക്കുന്ന ചില നാട്ടറിവുകള്‍ പരിശോധിക്കാം. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം വിജയം കണ്ടെത്താന്‍ ഇവ സഹായിക്കും.


1. മത്സ്യം കഴുകിയ വെള്ളം ചുവട്ടില്‍ നിന്ന് ഒന്നരയടി മാറ്റി തടത്തിന് ചുറ്റും ഒഴിച്ച് കൊടുത്താല്‍ പച്ചക്കറികളില്‍ വിളവ് കൂടും.


2. വഴുതന കിളിര്‍ത്തതിനുശേഷം ആഴ്ചയിലൊരുദിവസമെന്ന കണക്കില്‍ ഏഴാഴ്ച തുടര്‍ച്ചയായി ചാണകമിട്ടാല്‍ എട്ടാം ആഴ്ച കായ് പറിക്കാം.


3. ആട്ടിന്‍ കാഷ്ഠം പെട്ടന്ന് പൊടിഞ്ഞ് കിട്ടാന്‍ കുമ്മായവും വിതറി ഇളക്കി ചാക്കില്‍ കെട്ടിവെക്കുക.


4. കോവലിന്റെ ഇല മുരടിപ്പിനെ നിയന്ത്രിക്കാന്‍ പച്ചച്ചാണകം വെള്ളത്തില്‍ കലക്കി നേര്‍പ്പിച്ച് രണ്ടാഴ്ച്ചക്കൂടുമ്പോള്‍ തളിക്കുക.


5. പച്ചക്കറിത്തടത്തില്‍ ശീമക്കൊന്നയിലക്കൊണ്ട് പുതയിട്ടാല്‍ കീടബാധ കുറയും.


6. മുളകിന്റെ കുരുടിപ്പ് മാറ്റാന്‍ റബര്‍ ഷീറ്റ് കഴുകിയ വെള്ളം തളിക്കണം.


7. മത്തനില്‍ നിന്ന് കൂടുതല്‍ വിളവ് ലഭിക്കാന്‍ വള്ളി വീശി മുന്നേറുമ്പോള്‍ ഒരോ മൂട്ടിലും ഒരോ പിടി പച്ചച്ചാണകം വയ്ക്കുക.


8. നടാനുള്ള ചേമ്പിനായി തള്ളച്ചേമ്പും ( തട)പിള്ളച്ചേമ്പും (വിത്തുകള്‍) ഉപയോഗിക്കാം.


9. മണ്ണ് നനച്ചശേഷം വിളവെടുത്താല്‍ കപ്പ, ചേമ്പ്, മധുരക്കിഴങ്ങ് എന്നിവ മുറിയാതെ ലഭിക്കും.


10. കരിയില, ഉണങ്ങിയ പുല്ല്, ഉമി, തവിട്, വൈക്കോല്‍, കുളത്തിലെ പായല്‍, ജലസസ്യങ്ങള്‍, പച്ചിലകൾ ഓലമടല്‍ തുടങ്ങിയവ പുതയിടാന്‍ ഉപയോഗിക്കാം


No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...