ഗ്രോ ബാഗ് കൃഷിക്ക് മണ്ണ് ഒരുക്കുമ്പോൾ മണ്ണ് കല്ലും കട്ടയും നീക്കി മൂന്ന് ദിവസം വെയിൽ കൊള്ളിക്കുക. ഒരു കുട്ട മണ്ണിന് ഒന്നര സ്പൂൺ കുമ്മായം എന്ന കണക്കിൽ ചേർത്ത് ഇളക്കി മൂടി ഇടുക. പത്തു ദിവസം കഴിഞ്ഞു ഒരു കുട്ട മണ്ണിന് ഒരു ചിരട്ട അളവ് വേപ്പിൻ പിണ്ണാക്ക് ചേർത്ത് ഇളക്കി മൂന്നു ദിവസം മൂടി ഇടുക.
മൂന്ന് കുട്ടയ്ക്ക് ഒരു കുട്ട ഉണക്ക ചാണക പൊടി, ഒരു കുട്ട കുതിർത്ത ചകിരിച്ചോർ ചേർത്ത് മിക്സ് ചെയ്തു ബാഗിൽ നിറയ്ക്കുക. മൂന്നിൽ രണ്ടു ഭാഗം മാത്രം നിറയ്ക്കുക. ബാക്കി ചെടി വളർച്ച അനുസരിച്ചു വളമിട്ട് നിറയ്‌ക്കേണ്ടതാണ്. അതിനു വേണ്ടി ഇതേ മിശ്രിതം നനയാതെ സൂക്ഷിച്ചു വെയ്ക്കുക. തക്കാളി കൃഷിക്ക് ബാഗ് പകുതി മാത്രം നിറച്ചാൽ മതി.
മണൽ ഉണ്ടെങ്കിൽ മൂന്നിൽ ഒന്നു അളവ് ചേർക്കാം. M sand ചേർക്കരുത്. ഉണങ്ങിയ ശീമക്കൊന്ന ഇല, കമ്മ്യൂണിസ്റ് പച്ച ഇല എന്നിവ ഉണ്ടെങ്കിൽ ചേർക്കാം. കരിയിലകളും ആകാം. കരിയിലകൾ പൊടിച്ചു ഇടണം. കോഴിവളം ഉണ്ടെങ്കിൽ ഒരു കുട്ടയ്ക്ക് രണ്ടു ചിരട്ട കണക്കിൽ ചേർക്കാം.
ബാഗ് നിറച്ചു ചെടി നടേണ്ട സ്ഥാനത്തു വെയ്ക്കുക. ഇഷ്ടികയോ ഓടോ അടിയിൽ വെയ്ക്കുക. മണ്ണിൽ ആണെങ്കിലും വെറുതെ വെയ്ക്കരുത്. ബാഗിന്റെ അടിവശം പെട്ടെന്ന് ദ്രവിച്ചു പോകും. ബാഗ് നന്നായി നനയ്ക്കുക. രണ്ടു ദിവസം കൂടി നനയ്ക്കുക. മിതമായി മതി. ബാഗ് സെറ്റ് ആവുന്നതിനു ആണ് ഈ സമയം. ഇനി ചെടി നടുകയോ വിത്ത് പാകുകയോ ചെയ്യാം.
No comments:
Post a Comment