കറിവേപ്പിന്റെ ഇല പുഴുതിന്നുന്നു, തക്കാളിച്ചെടി വാടുന്നു- പരിഹാരമാര്‍ഗങ്ങളിതാ
ഇലചുരുളല്‍, കറിവേപ്പ്
അടുക്കളത്തോട്ടത്തില്‍ സ്ഥിരമായി ഉണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
1. കറിവേപ്പിന്റെ ഇല പുഴു തിന്നുന്നു. ജൈവരീതിയിലുള്ള പ്രതിവിധി നിര്‍ദേശിക്കാമോ…?
കറിവേപ്പിലയില്‍ നാരക പുഴുക്കളുടെ ആക്രമണമാണ്. പുഴുക്കളെ എടുത്തു കളയുക. 2% വേപ്പെണ്ണ – സോപ്പ് വെളുത്തുള്ളി മിശ്രിതം തളിക്കുക.
2. തക്കാളി, വഴുതന, പച്ചമുളക് തുടങ്ങിയവ പെട്ടെന്നു വാടുന്നു. എന്താണ് പരിഹാരം…?
ബാക്റ്റീരിയല്‍ വാട്ടമാണിത്. 20 ഗ്രാം പച്ച ചാണകം ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ കലക്കി തെളിയെടുത്ത് 10 ഗ്രാം ബ്ലീച്ചിങ് പൗഡര്‍ ചേര്‍ത്തു തടത്തില്‍ ഒഴിക്കുക.
3. മുളകിന്റെ തളിരില കരിയുന്നു. എന്താണ് കാരണം, പ്രതിവിധി എന്താണ്…?
മുളക് ഇലയില്‍ ത്രിപ്‌സാണ്. 4 ഇരട്ടി വെള്ളം ചേര്‍ത്ത ഗോമൂത്രം ഒരുലിറ്ററിന് 20 ഗ്രാം കാന്താരി സത്ത് ചേര്‍ത്ത് ഇലയുടെ അടിയില്‍ തളിക്കുക. 3 ഗ്രാം ബോറോണ്‍ ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ ഇലകളില്‍ തളിക്കുക.
4. തക്കാളി, പച്ചമുളക് എന്നിവയിലെ ഇലയില്‍ വെള്ളീച്ച ശല്യം
ഇവയെ തുരത്താനുള്ള മാര്‍ഗ്ഗം
ഡിഷ് വാഷ് സോപ് അഞ്ച് ഗ്രാം ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ ഇലകളുടെ അടിയില്‍ തളിക്കുക. മഞ്ഞക്കെണി വയ്ക്കുക തുടങ്ങിയവ പരിഹാരമാര്‍ഗ്ഗങ്ങളിണ്.
കടപ്പാട്
No comments:
Post a Comment