നടുന്ന സമയം: ഒക്ടോബർ-നവമ്പർ മാസങ്ങളിൽ
ഒരു സെൻ്റില് 1.6 ഗ്രാം നാടാം
ഇടയകലം: 60cm X 60 cm
ഒരു സെൻ്റില് 1.6 ഗ്രാം നാടാം
ഇടയകലം: 60cm X 60 cm
ഇനങ്ങൾ:
ശക്തി, മുക്തി, അനഘ, വെള്ളായനി വിജയ്, മനു ലഷ്മി, മനു പ്രഭ ഇവ ബാക്റ്റീരിയൽ വിൽററിനെ ചെറുക്കുന്ന ഇനമാണ്.
അക്ഷയ എന്ന ഇനം മഴ മറയിൽ(Green House) കൃഷി ചെയ്യുവാൻ ഉത്തമമാണ്
വിത്തുകൾ മുളപ്പിച്ച് നടുന്ന ഇനമാണ്
തൈകൾ നട്ട് 3-4 ദിവസത്തേക്ക് ( ഉഷ്ണക്കാലത്ത്) ചെറിയ ഷേയ്ഡ് കൊടുക്കണം.
വളപ്രയോഗം ഒരു സെൻ്റിന്:
മണ്ണ് പരിപാലനം നടത്തിയ ശേഷം EM സെലൂഷൻ സെപ്ര ചെയ്ത് ഇളക്കിയ മണ്ണിൽ 80 കിലൊ ചകിരിച്ചോറു് കമ്പോസ്റ്റോ, മണ്ണിര കമ്പോസ്റ്റോ, അല്ലെങ്കിൽ സാധാരണ കമ്പോസ്റ്റോ മണ്ണിൽ ചേർത്ത് നല്ലവണ്ണം ഇളക്കണം.
മണ്ണ് പരിപാലനം നടത്തിയ ശേഷം EM സെലൂഷൻ സെപ്ര ചെയ്ത് ഇളക്കിയ മണ്ണിൽ 80 കിലൊ ചകിരിച്ചോറു് കമ്പോസ്റ്റോ, മണ്ണിര കമ്പോസ്റ്റോ, അല്ലെങ്കിൽ സാധാരണ കമ്പോസ്റ്റോ മണ്ണിൽ ചേർത്ത് നല്ലവണ്ണം ഇളക്കണം.
അടിവളം:
ട്രൈക്കോഡർമയാൽ സമ്പുഷ്ടമാക്കിയ ചാണകം 3 കിലോ, കമ്പോസ്റ്റാക്കിയ കോഴിക്കാഷ്ടം 1 കിലോ, ബയോ പൊട്ടാഷ് 1 കിലോ, വേപ്പിൻ പിണ്ണാക്ക് 500 ഗ്രാം, കടല പിണ്ണാക്ക് 500 ഗ്രാം,ആവിയിൽ പുഴുങ്ങിയ എല്ലുപൊടി 1 കിലോ ഈ അനുപാദത്തിൽ കൂട്ടി യോജിപ്പിച്ച് വക്കുക.
ഈ വളമിശ്രിതം 500 ഗ്രാം വീതം ഒരു ചെടിക്ക് അടിവളമായി ചേർക്കാം
തൈ നട്ടു് 20-30 ദിവസത്തിനു ശേഷം 500 ഗ്രാം വീതം ചെടി ഒന്നിന് വളം ചെയ്യണം
തൈ നട്ട് 2 മാസത്തിനു ശേഷം 500 ഗ്രാം വളമിശ്രിതവും,20 ഗ്രാം സീവീഡ് എക്സ്ട്രാക്ടും ചേർത്ത് ചെടി ഒന്നിന് വളം ചെയ്യണം.
ചെടി വളർന്നു തുടങ്ങുമ്പോൾ 2-3 ദിവസം ഇടവിട്ട് നന വേണം.
ചെടി വളർന്നു തുടങ്ങുമ്പോൾ 2-3 ദിവസം ഇടവിട്ട് നന വേണം.
ആരോഗ്യ പരിപാലനവും കീട നിയർന്ത്രണവും :
20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തെളിയൂററിയെടുത്ത്,20 ഗ്രാം ശർക്കര ലായനി, കരിക്കിൻ വെള്ളം 100 എംഎൽ, ഇവ ചേർത്ത് നല്ലവണ്ണം കൂട്ടിയോജിപ്പിച്ച് 15 ദിവസത്തിൽ ഒരിക്കൽ സ്പ്രെ ചെയ്യുക.
20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തെളിയൂററിയെടുത്ത്,20 ഗ്രാം ശർക്കര ലായനി, കരിക്കിൻ വെള്ളം 100 എംഎൽ, ഇവ ചേർത്ത് നല്ലവണ്ണം കൂട്ടിയോജിപ്പിച്ച് 15 ദിവസത്തിൽ ഒരിക്കൽ സ്പ്രെ ചെയ്യുക.
20 ഗ്രാം വെർട്ടിസീലിയം( ലെക്കാനിസീലിയം ലെക്കാനി) ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തെളിയൂററിയെടുത്ത് അതിൽ 10 എംഎൽ ആവണക്കെണ്ണ,10 ഗ്രാം ബാറസോപ്പു ലായിനി,10 ഗ്രാം ശർക്കര(കറുത്ത ഉണ്ട ശർക്കര)ലായിനി ചേർത്ത് 15 ദിവസത്തിൽ ഒരിക്കൽ സ്പ്രെ ചെയ്യണം.
20 ഗ്രാം ബെവേറിയ ബാസിയാന ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തെളിയെടുത്ത് ,അതിൽ 10 എംഎൽ ആവണക്കെണ്ണ,10 ഗ്രാം ബാറസോപ്പു ലായിനി,10 ഗ്രാം ശർക്കര ലായിനി ചേർത്ത് 15 ദിവസത്തിൽ ഒരിക്കൽ സ്പ്രെ ചെയ്യണം.
20 ഗ്രാം ബെവേറിയ ബാസിയാന ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തെളിയെടുത്ത് ,അതിൽ 10 എംഎൽ ആവണക്കെണ്ണ,10 ഗ്രാം ബാറസോപ്പു ലായിനി,10 ഗ്രാം ശർക്കര ലായിനി ചേർത്ത് 15 ദിവസത്തിൽ ഒരിക്കൽ സ്പ്രെ ചെയ്യണം.
പഞ്ചഗവ്യം പത്തിരട്ടി വെള്ളം ചേർത്ത് ആഴ്ച്ചയിൽ ഒരിക്കൽ സ്പ്രെ ചെയ്യുക.
20 ഗ്രാം ഡോളോമൈറ്റ് ചെടിയൊന്നിന് എല്ലാ മാസവും ഇട്ടു കൊടുക്കണം
Coutesy : Njatuvela
No comments:
Post a Comment