Friday, September 29, 2017

🍎മഞ്ഞളിന്റെ മേന്മകൂട്ടാൻ ജൈവകൃഷി🍎


🍎മഞ്ഞളിന്റെ മേന്മകൂട്ടാൻ ജൈവകൃഷി🍎

ജൈവകൃഷിയിലൂടെ ഉൽപാദിപ്പിച്ച ഉൽപ്പന്നങ്ങൾക്കും ഭക്ഷ്യ വസ്തുക്കൾക്കും ആവശ്യകത ഏറിവരുകയാണ്‌.🌿 രാസകീടനാശിനികൾ ഒഴിവാക്കി പ്രകൃതിദത്തമായ വസ്തുക്കളുപയോഗിച്ച്‌ ജൈവകൃഷിരീതി അവലംബിക്കേണ്ടതിന്റെ ആവശ്യകത ഇപ്പോൾ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌.🌿
കുരുമുളകും ഇഞ്ചിയും കഴിഞ്ഞാൽ മറ്റൊരു പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജന വിളയാണ്‌ മഞ്ഞൾ. 🌿ഇന്ത്യയിൽ വർഷം തോറും ശരാശരി ഒരുലക്ഷത്തി മൂവായിരം ഹെക്ടർ സ്ഥലത്ത്‌ മഞ്ഞൾ കൃഷി ചെയ്തു വരുന്നു.🌿 ലോകരാഷ്ട്രങ്ങളിൽ ഇന്ത്യയാണ്‌ മഞ്ഞൾകൃഷിയിൽ മുൻപന്തിയിൽ നിൽക്കുന്നത്‌.🌿 ചൂടുളളതും അന്തരീക്ഷ ഈർപ്പവും മഴയും ലഭിക്കുന്ന കാലാവസ്ഥയാണ്‌ മഞ്ഞളിന്‌ ഉത്തമം. നടുന്ന സമയത്ത്‌ മിതമായും വളരുന്ന സമയത്ത്‌ സമൃദ്ധമായും മഴ വേണം. 🌿നല്ല വളക്കൂറുളള പശിമരാശി മണ്ണാണ്‌ മഞ്ഞളിന്‌ ഏററവും യോജിച്ചത്‌.🌿 വെളളംകെട്ടി നിൽക്കുന്നത്‌ മഞ്ഞളിന്‌ ഹാനികരമാണ്‌.🌿 തനിവിളയായും ഇടവിളയായും മഞ്ഞൾ കൃഷി ചെയ്യാം. 🌿എന്നാൽ ഇടവിളയായി മഞ്ഞൾ കൃഷി ചെയ്യുമ്പോൾ ആ കൃഷിയിടത്തിൽ നട്ടിരിക്കുന്ന എല്ലാ വിളകളിലും ജൈവകൃഷി രീതി പാലിക്കേണ്ടതുണ്ട്‌.🌿
മഞ്ഞളിന്റെ പ്രകണ്ടങ്ങളാണ്‌ വിത്തായി ഉപയോഗിക്കുന്നത്‌. കീടരോഗബാധയില്ലാത്തതും ജൈവകൃഷിരീതിയിലൂടെ ഉൽപ്പാദിപ്പിച്ചെടുത്തതുമായ വിത്താണ്‌ നടാനായി തിരഞ്ഞെടുക്കേണ്ടത്‌.🌿 ജൈവകൃഷിരീതിയിൽ ഉൽപ്പാദിപ്പിച്ച വിത്ത്‌ ലഭിക്കാത്ത പക്ഷം സാധാരണകൃഷിയിടങ്ങളിൽ നിന്നും ലഭിക്കുന്ന വിത്തുപയോഗിക്കാം🌿. വിത്തിൽ മുളകൾ കുറവാണെങ്കിൽ നനഞ്ഞ വൈക്കോൽ കൊണ്ടു മൂടി നല്ലവണ്ണം മുളപ്പിച്ചെടുത്തതിന്‌ ശേഷം നടുന്നതായിരിക്കും നല്ലത്‌.🌿
ഒരു മീറ്റർ വീതിയിലും 15 സെന്റീമീററർ ഉയരത്തിലും സൗകര്യപ്രദമായ നീളത്തിലും വാരങ്ങൾ തയ്യാറാക്കണം. വാരങ്ങൾ തമ്മിൽ ചുരുങ്ങിയത്‌ അരമീററർ അകലമുണ്ടായിരിക്കണം. 🌿ഇത്‌ നീർവാർചയ്ക്ക്‌ അത്യാവശ്യമാണ്‌.🌿 മൂന്നു മീററർ നീളവും ഒരു മീററർ വീതിയുമുളള ഒരു വാരം നടാൻ ഏകദേശം 750 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ നടീൽ വസ്തു വേണ്ടിവരും.🌿
ഹെക്ടറൊന്നിന്‌ 40 ടണ്ണെന്ന തോതിൽ കാലിവളമോ കമ്പോസ്റ്റോ അടിവളമായി ചേർത്തുകൊടുക്കണം. വാരങ്ങളിൽ 25ഃ25 സെന്റീമീററർ അകലത്തിൽ ചെറുകുഴികളെടുത്ത്‌ മഞ്ഞൾ വിത്ത്‌ നടണം.🌿 നടുന്ന സമയത്ത്‌ 25 ഗ്രാം പൊടിച്ച വേപ്പിൻ പിണ്ണാക്ക്‌ ഓരോ കുഴിയിലുമിട്ടശേഷം മണ്ണുമായി കൂട്ടിക്കലർത്തണം. 🌿അതിന്‌ ശേഷം വിത്ത്‌ കുഴിയിൽ നടാം, നല്ലതുപോലെ അഴുകിയ കാലിവളത്തിലോ കമ്പോസ്റ്റിലോ ഒരു ടണ്ണിന്‌ ഒരു കിലോഗ്രാം എന്ന തോതിൽ ട്രൈക്കോ ഡെർമ കലർത്തിയശേഷം 10 ഗ്രാം എന്ന തോതിൽ ഓരോ കുഴിയിലുമിട്ടതിന്‌ ശേഷം ഇമികുകൾ തട്ടി കുഴി മൂടണം. 🌿നട്ട ഉടനെ തന്നെ ഒരു ഹെക്ടറിന്‌ 15 ടൺ എന്ന തോതിൽ പച്ചിലയോ കരിയിലയോ ഉപയോഗിച്ച്‌ വാരങ്ങളിൽ പുതയിടണം.🌿 മഞ്ഞൾ നല്ലതുപോലെ കിളിർത്തു വരുന്നതിനും മഴസമയത്ത്‌ മണ്ണൊലിപ്പ്‌ തടയുന്നതിനും പുതയിടുന്നത്‌ സഹായിക്കും🌿. 50 ദിവസത്തിന്‌ ശേഷം ഒരു ഹെക്ടറിന്‌ 15 ടൺ എന്ന തോതിൽ വീണ്ടും പുതയിടണം. 🌿ഓരോ പുതയിടലിന്‌ ശേഷവും വാരങ്ങളിൽ ചാണകകുഴമ്പ്‌ ഒഴിക്കണം.🌿 ഇങ്ങനെ ചെയ്യുന്നതു വഴി സൂക്ഷ്മാണുക്കളുടെ പ്രവർത്തനം വർദ്ധിക്കുകയും പോഷകലഭ്യത കൂടുകയും ചെയ്യും.🌿 കളകൾ വരുന്നതിനനുസരിച്ച്‌ അവ നീക്കം ചെയ്യണം.🌿 ഇങ്ങനെ നീക്കംചെയ്ത കളകൾ പുതയിടുന്നതിനായി ഉപയോഗിക്കാം.🌿
ജൈവകൃഷിരീതി അവലംബിക്കുമ്പോൾ കീടനാശിനികൾ ഉപയോഗിക്കാൻപാടില്ല.🌿 തണ്ടുതുരപ്പന്റെ ആക്രമണം ഉണ്ടെങ്കിൽ ആ ചെടികൾ മുറിച്ച്‌ പുഴുവിനെ എടുത്തുമാററി പുഴുവിനെ നശിപ്പിക്കണം.🌿 ആവശ്യമെങ്കിൽ 0.5 ശതമാനം വീര്യമുളള വേപ്പെണ്ണ പതിനഞ്ച്‌ ദിവസത്തിലൊരിക്കൽ തളിച്ചുകൊടുക്കണം.🌿
മഞ്ഞളിന്റെ ഇനമനുസരിച്ച്‌ 7 മുതൽ 9 മാസം വരെയുളള കാലയളവിൽ വിളലെടുക്കാം ഇലകളും തണ്ടുകളും കരിഞ്ഞുണങ്ങിയാൽ മഞ്ഞൾ പറിച്ചെടുക്കാം.🌿 വിളവെടുത്തശേഷം മണ്ണും വേരും നീക്കി മഞ്ഞൾ സംഭരിച്ചുവെക്കാവുന്നതാണ്‌.🌿
മഞ്ഞൾ സംസ്കരിക്കുന്നതിനു വേണ്ടി യാതൊരു രാസവസ്തുക്കളും ചേർക്കാൻ പാടില്ല. ശുദ്ധജലമാണ്‌ മഞ്ഞൾ തിളപ്പിക്കാനുപയോഗിക്കേണ്ടത്‌. ചെമ്പോ നാകതത്തകിടോ കൊണ്ടുളള പാത്രമോ മൺപാത്രമോ മഞ്ഞൾ തിളപ്പിക്കാനുപയോഗിക്കാം.🌿 മഞ്ഞൾ മൂടുന്നതു വരെ വെളളമൊഴിച്ച്‌ 45 മുതൽ 60 മിനിട്ടു നേരം തിളപ്പിക്കണം. മഞ്ഞൾ പറിച്ചെടുത്ത ശേഷം 23 ദിവസത്തിനുളളിൽ തന്നെ വാട്ടിയെടുക്കേണ്ടതാണ്‌.🌿 ഇങ്ങനെ വേവിച്ചെടുത്ത മഞ്ഞൾ 5 മുതൽ 7 സെന്റീ മീറ്റർ കനത്തിൽ സിമന്റ്‌ തറയിൽ നിരത്തി വെയിലത്തുണക്കിയെടുക്കണം. രാത്രി സമയത്ത്‌ മഞ്ഞൾ കൂനകൂട്ടി വെക്കണം.🌿 10 മുതൽ 15 ദിവസത്തിനുളളിൽ മഞ്ഞൾ ഉണങ്ങിക്കിട്ടും🌿. ഇങ്ങനെ ഉണക്കിയെടുക്കുന്ന മഞ്ഞൾ പരുപരുത്തതും നിറം കുറഞ്ഞതുമായിരിക്കും.🌿 യന്ത്രമുപയോഗിച്ചോ അല്ലെങ്കിൽ കൈകൊണ്ടോ അവയെ മിനുസപ്പെടുത്തിയെടുക്കാവുന്നതാണ്‌. 🌿പത്ത്‌ കിലോഗ്രാം പച്ചമഞ്ഞൾ സംസ്കരിക്കുമ്പോൾ ഏതാണ്ട്‌ രണ്ട്‌ രണ്ടേകാൽ കിലോഗ്രാം മഞ്ഞൾ ലഭിക്കും.🌿
മഞ്ഞൾ കയറ്റുമതി പ്രാധാന്യമേറിയ ഒരുൽപ്പന്നം കൂടിയായതിനാൽ കൂടുതൽ വിദേശനാണ്യം ലഭിക്കുന്നതിനായി ജൈവകൃഷിരീതിയിലൂടെ മഞ്ഞളിന്റെ ഗുണം വർദ്ധിപ്പിക്കുന്നതിനുളള നടപടികൾ കർഷകരുടെ ഭാഗത്തു നിന്നുണ്ടാകണം.🌿🍎 🌴

No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...