കുറ്റിക്കുരുമുളക് ചെടി അലങ്കാരത്തിനും ആദായത്തിനും വീട്ടാവശ്യത്തിനുമായി പൂമുഖത്തും വരാന്തയിലും വളര്‍ത്താം.90 ദിവസം പ്രായമുള്ള തൈ ഒന്നിന് 100 രൂപയും അഞ്ചുമാസത്തോളം പ്രായമുള്ള ചെടിച്ചട്ടി ഒന്നിന് 350 രൂപയും വലിയ ചെടിച്ചട്ടിക്ക് 4500 രൂപയുമാണ് വില.
സ്ഥലപരിമിതിയുള്ള നഗരപ്രദേശങ്ങളിലും അനുയോജ്യം. താങ്ങുമരത്തിന്റെ ആവശ്യമില്ല. നട്ട് ആറുമാസത്തിനകം വിളവെടുക്കാം.കൊടിയുടെ മൂന്ന് മുട്ടുകളുള്ള മൂപ്പെത്തിയ പാര്‍ശ്വശിഖരങ്ങള്‍ പാര്‍ശ്വശാഖകളുടെ ഇലകള്‍ പകുതിവെച്ച് മുറിച്ചുമാറ്റിയശേഷം മൂന്നാമത്തെ മുട്ടിന്റെ ചുവടുഭാഗം മുറിക്കുക.
മുറിച്ച ചുവടറ്റം കെരാഡിക്‌സ് എന്ന ഹോര്‍മോണ്‍ പൊടിയില്‍ മുക്കിയെടുക്കുകയോ ചുവടറ്റം അലക്കുകാരം ചേര്‍ത്ത ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരുഗ്രാം ഇന്‍ഡോര്‍ ബ്യൂട്ടറിക് ആസിഡ് ചേര്‍ത്ത് നേര്‍പ്പിച്ച ലായനിയില്‍ 45 സെക്കന്‍ഡ് മുക്കിവെക്കുകയോ ചെയ്യുന്നത് വേഗം വേരുപിടിക്കാന്‍ സഹായകമാകും.
മണ്ണ്, മണല്‍ ചകിരിച്ചോറ്, ഉണങ്ങിയ ചാണകപ്പൊടി എന്നിവ നിറച്ച ചട്ടിയില്‍ മൂന്ന്, അഞ്ച് മുട്ടുകളുള്ള ചെടിയാണ് നടാന്‍ അനുയോജ്യം. വേരുപിടിച്ച് ചെടി വളര്‍ന്ന് ഇലകളാകുമ്പോള്‍ മണ്ണിരകമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങള്‍ ഉപയോഗിച്ച് തണലില്‍ വളര്‍ത്താം.
No comments:
Post a Comment