ഇന്നത്തെ സാഹചര്യത്തിൽ കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും ശ്വസിക്കുന്ന വായുവും വിഷപൂരിതമാണ് .ഇന്നത്തെ രാസജൈവകൃഷിരീതികൾ പരിസരമലിനീകരണത്തിന്റെ ഉറവിടമായി മാറിയിരിക്കുന്നു.പാർശ്വഫലങ്ങളില്ലാതെ പരിസ്ഥിതി മലിനീകരണമില്ലാതെ കുറച്ചു വെള്ളം മാത്രം ആവശ്യമുള്ള,കുറഞ്ഞ സ്ഥലത്തു കൂടുതൽ വിളവ് നൽകുന്ന കൃഷിരീതിയാണ് പരിസ്ഥിതി സൗഹൃദ ചിലവില്ലാത്ത കൃഷി അഥവാ സീറോ ബഡ്ജറ്റ് നാച്വറൽ ഫാമിംഗ് .
ചിലവില്ലാത്ത പ്രകൃതി കൃഷി എന്ന രഥത്തിനു നാലു ചക്രങ്ങളുണ്ട്
1).ബീജാമൃതം
2).ജീവാമൃതം
3).പുതയിടൽ
4).വാഫസ
ഈ നാലു ചക്രങ്ങളും ശരിയായ രീതിയിൽ പ്രാവർത്തികമാക്കിയാൽ മാത്രമേ ചിലവില്ലാത്ത പ്രകൃതി കൃഷിയാവുകയുള്ളൂ .ചിലവില്ലാത്ത പ്രകൃതി കൃഷിക്ക് നാടൻ പശുവിന്റെ ചാണകം തന്നെ വേണം.മറ്റുള്ള പശുക്കളുടെ ചാണകം ഗുണം ചെയ്യില്ല.
_*ബീജാമൃതം*_
ആവശ്യമായ ചേരുവകൾ
നാടൻ പശുവിന്റെ ചാണകം - 5 കിലോഗ്രാം
ഗോമൂത്രം - 5 ലിറ്റർ
കന്നിമണ്ണ് -ഒരു പിടി( രാസവളം ഉപയോഗിക്കാത്തത്)
വെള്ളം - 20 ലിറ്റർ
ചാണകം കിഴി കെട്ടി 20 ലിറ്റർ വെള്ളത്തിൽ താഴ്ത്തിയിടുക .കുറച്ചു കഴിഞ്ഞു അമർത്തി പിഴിയുക,മൂന്ന് തവണ ആവർത്തിക്കുക. ഗോമൂത്രം കന്നിമണ്ണ് ചേർത്ത് നന്നായി ഇളക്കുക.12 മണിക്കൂറിനു ശേഷം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച നീറ്റുകക്ക ചേർത്തു ഇളക്കുക ബീജാമൃതം തയ്യാർ.
വിത്തുകൾ കിഴികെട്ടി ബീജാമൃതത്തിൽ രണ്ടു മണിക്കൂർ മുക്കി തണലിൽ ഉണക്കിയെടുത്ത് വിതയ്ക്കുക.കിഴങ്ങുവിളകൾ, തൈകൾ മുതലായവയുടെ വേര് ഭാഗം ബീജാമൃതത്തിൽ മുക്കി നടുക.
.ബീജാമൃതം കൊണ്ടു വിത്തു പരിചരണം ചെയ്യുന്നത് വിത്തിന്റെ അങ്കുരണശേഷി കൂട്ടുന്നു.വിത്തു മുളയ്ക്കുന്നത് തടയുന്ന കുമിളുകളെയും ബാക്ടീരിയകളെയും നശിപ്പിക്കുന്നു.തൈകൾ ചീയലില്ലാതെ കൂടുതൽ വേരുപടലത്തോടെ തഴച്ചു വളരുന്നു.
2. _**ജീവാമൃതം**_
ആവശ്യമായ ചേരുവകൾ
നാടൻ പശുവിന്റെ ചാണകം -10 കിലോഗ്രാം
ഗോമൂത്രം - 7 - 10 ലിറ്റർ
മുതിരപ്പൊടി- 2 കിലോഗ്രാം (കുതിർത്തത് അരച്ചെടുക്കുന്നത് ഉത്തമം)
കന്നിമണ്ണ്- ഒരു പിടി ( രാസവളം പ്രയോഗിക്കാത്തത്)
ശർക്കര കറുത്തത് - 2കിലോഗ്രാം
തേങ്ങാവെള്ളം - 2 ലിറ്റർ
വെള്ളം - 200 ലിറ്റർ
200 ലിറ്റർ വെള്ളത്തിൽ ചാണകം ,ഗോമൂത്രം ,മുതിരപ്പൊടി,കന്നിമണ്ണ് ,ശർക്കര ,തേങ്ങാവെള്ളം എന്നിവയെല്ലാം കൂട്ടിക്കലർത്തി ഒരു കഴ ഉപയോഗിച്ചു ഘടികാരദിശയിൽ നന്നായി ഇളക്കുക . തണലത്തു ഈച്ച കടക്കാതെയും കാറ്റു കടക്കുന്നവിധവും അടച്ചുവെക്കുക.
ദിവസേന മൂന്നുനേരം ഘടികാരദിശയിൽ നന്നായി ഇളക്കുക.48 മണിക്കൂറിനു ശേഷം ഏഴ് ദിവസത്തിനകം ഉപയോഗിക്കുക.ഏഴ് ദിവസത്തിനു ശേഷം ഗുണം ചെയ്യില്ല.
ജീവാമൃതം സൂക്ഷ്മാണുജീവികളുടെ കലവറയാണ്.ഇതിന്റെ പ്രയോഗം മൂലം സസ്യങ്ങൾക്കു നല്ല വളർച്ചയുണ്ടാവുകയും കായ്ഫലം ലഭിക്കുകയും ചെയ്യുന്നു.
3.പുതയിടൽ
പുതയിടൽ മൂന്നു വിധമുണ്ട്
ജീവനുള്ള പുതയിടൽ അതായത് പയറുവർഗ്ഗചെടികൾ വിതയ്ക്കൽ. ഉണക്കയില,ജൈവ അവശിഷ്ടങ്ങൾ എന്നിവകൊണ്ട് പുതയിടൽ. മണ്ണുകൊണ്ട് പുതയിടൽ .
4.വാഫസ
രണ്ട് മൺതരികൾക്കിടയിൽ കാണപ്പെടുന്ന ബാഷ്പവായു മിശ്രിതത്തെയാണ് വാഫസ എന്നു പറയുന്നത് .അതായത് 50% ജലബാഷ്പവും 50% വായുവും
പുതയിട്ടു ജലസേചനം നടത്തുമ്പോൾ മണ്ണിന്റെ ഉപരിതലത്തിന് താഴെ സ്ഥിരമായി നിൽക്കുന്ന താപം മൂലം അവിടെ വാഫസ ഉണ്ടാകുന്നു.
ഇതൊരു കൃഷിരീതി മാത്രം താൽപര്യമുള്ളവർക്ക് പിന്തുടരാം
No comments:
Post a Comment