Saturday, February 10, 2018

ടെറസ് കൃഷിക്ക് വേണ്ടി ഗ്രോ ബാഗ്.

ഇന്ന് വ്യാപകമായ ടെറസ് കൃഷിക്ക് വേണ്ടി ഉപയോഗിക്കുന്ന ഉപാധിയാണ് ഗ്രോ ബാഗുകൾ ഇവ വിവിധ അളവുകളില് ലഭ്യമാണ് എന്നിരുന്നാലും ഐഡിയൽ സൈസ് എന്ന് പറയാവുന്നത് 40x24x24 സൈസിൽ ലഭ്യമായ ഗ്രോ ബാഗ് ആണ്. ഇതിനു കാരണം എല്ലാത്തരം വിളകളും, മിനി സൈസ് ചേനയും അടക്കം കൃഷിചെയ്യാനും, തൈകൾ പാകി കിളിർപ്പിക്കാനും പറ്റിയ അളവാണ് ഇത് എന്നതിനാലാണ്.

2) മിശ്രിതം തയാറാക്കൽ

ഗ്രോ ബാഗ് അല്ലെങ്കിൽ ചാക്ക്, സഞ്ചി, ടയർ, ചെടിചട്ടികൾ തുടങ്ങിയവയിൽ എല്ലാം കൃഷിചെയ്യാം . ഇവയ്ക്കെല്ലാം ഉപയോഗിക്കാവുന്ന നടീൽ മിശ്രിതം തയാറാക്കുന്ന വിധം ആണ് ഇനി പറയുന്നത്.

നന്നായി കിളച്ചു കട്ടകള് ഉടച്ചു എടുത്ത മണ്ണ് തുറസായ സ്ഥലത്ത് ഇടുക. അതിൽ നിന്നും കല്ലും കട്ടകളും നീക്കം ചെയ്യുക. ഈ മണ്ണിലേക്ക് (പത്തു ഗ്രോ ബാഗ് നിറയ്ക്കാനുള്ള മണ്ണിലേക്ക്) 500ഗ്രാം കുമ്മായം അല്ലെങ്കിൽ 250ഗ്രാം ഡോളമൈറ്റ് ചേർത്തു നന്നായി കൂട്ടിയിളക്കി വെയിൽ കൊള്ളിക്കുക. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ ഇതിലേക്ക് മണ്ണിനു തുല്യ അളവിൽ ചകിരിചോർ കമ്പോസ്റ്റോ, മണലോ ചേർക്കാം മണലും ചകിരിചോർ കമ്പോസ്റ്റും മണ്ണ് കട്ടകെട്ടുന്നത് തടയും. ചകരിചോർ ആവട്ടെ ജലാംശം കൂടുതലായി സംരക്ഷിക്കും. ഇത് രണ്ടു ദിവസം കൂടി വെയിൽ കായുന്നത് നല്ലതാണ്. ഈ മിശ്രിതത്തിലേക്ക് ഒരുകിലോ വേപ്പിന് പിണ്ണാക്ക് ചേര്ത്തിളക്കുക. മിശ്രിതം തയാറായി. മണൽ നിര്ബന്ധം അല്ല  ലഭ്യമാണ് എങ്കിൽ ഉപയോഗിക്കാം എന്ന് മാത്രം. അല്ലാത്തപക്ഷം കൊക്കോ പീറ്റ് പോലെയുള്ളവ ഇന്ന് മാര്ക്കറ്റില് ലഭ്യമാണ്. അവ ഉപയോഗിക്കാം.

3)  ഗ്രോ ബാഗിൽ മിശ്രിതം നിറയ്ക്കുന്ന വിധം

ഗ്രോ ബാഗ് സാവധാനം നിവർത്തുക ഉള്ളിലേക്ക് കൈ കടത്തി അതിൻറെ വശങ്ങൾ ഉള്ളിലേക്ക് മടക്കുക അപ്പോൾ  ഗ്രോ ബാഗ് സ്ക്വയർ ഷേപ്പ് ആവും. ഇത് നിരപ്പുള്ള തറയിൽ വച്ച ശേഷം അതിലേക്കു മുകളിൽ തയാറാക്കിയ മിശ്രിതം സാവധാനം നിറയ്ക്കുക

4)  മിശ്രിതം സാവധാനം നിറയ്ക്കുക

5) മൂന്നിഞ്ച് കനത്തിൽ മണ്ണ് ഇട്ടശേഷം ഗ്രോബാഗിൻറെ വശങ്ങളിൽ കൈകൊണ്ടു അമർത്തി മണ്ണ് പാക് ചെയ്യുക. അപ്പോൾ  ഗ്രോബാഗ് റൌണ്ട് ഷേപ്പ് ആവും

6 )  ഇതിൽ കുറച്ചു ഇഷ്ടിക മുറികളോ, ഓടിന്റെ കഷണമോ, പൊട്ടിയ ചെടിചട്ടി കഷ്ണങ്ങളോ ഇടാം. ഇത് ജലാംശം സംഭരിക്കുന്നതിന് സഹായിക്കും. മണ്ണിനു മുകളിൽ ആയതിനാൽ ഗ്രോ ബാഗ് കീറുകയും ഇല്ല

7 )  തുടർന്ന് ഗ്രോ ബാഗിൻറെ 60% ഭാഗം മണ്ണ് നിറയ്ക്കുക. സാവധാനം വശങ്ങളിൽ പിടിച്ചു ഉയർത്തിയ ശേഷം നിലത്തു ചെറുതായി ഇടിച്ചു വച്ചാൽ മണ്ണ് നന്നായി സെറ്റ് ആവും

8 ) ഗ്രോ ബാഗിൻറെ അവശേഷിക്കുന്ന ഭാഗത്തിൽ പകുതി പുറത്തേക്ക് മടക്കി വയ്ക്കുക. ചെടികൾ നട്ട ശേഷം വീട്ടിലെ അടുക്കള മാലിന്യങ്ങൾ ഇതിൽ ഇടാവുന്നതും ലേശം മണ്ണ് ഇവയുടെ മുകളിലേക്ക് ഇട്ടു കൊടുക്കാവുന്നതുമാണ്. അപ്പോൾ അൽപാൽപ്പമായി മടക്കി വച്ചിരിക്കുന്ന ഭാഗം നിവർത്തി കൊടുക്കാവുന്നതാണ്

9. ഗ്രോബാഗ് തുടക്കത്തിൽ തന്നേ മുഴുവനായി നിവർത്തരുത് പിന്നീട് ആവശ്യത്തിനനുസരിച്ച് മണ്ണ് നിറക്കുമ്പോൾ നിവർത്തി കൊടുക്കേണ്ടതായി വരും.

9 ) അപ്പോൾ നിറഞ്ഞ ഗ്രോ ബാഗുകൾ റെഡി ആയി .... ഇനി കൃഷി തുടങ്ങിയാലോ?? ഒരു ഗ്രോ ബാഗിലേക്കു 20ഗ്രാം സ്യൂഡോമോണാസ് ഇടുന്നതും നന്നാണ്.

No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...