Saturday, February 10, 2018

ഗ്രോ ബാഗ്‌ re fill ചെയ്യുന്ന വിധം


മണ്ണ് പുതിയതായാലും പഴയതായാലും ഒരു ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ സൂര്യ പ്രകാശം കൊള്ളിക്കണം. വൈകുന്നേരം അല്പം കുമ്മായം മിക്സ്‌ ചെയ്ത ശേഷം വെയിലു, മഴയും ഏല്‍ക്കാതെ മണ്ണ് കൂന കൂട്ടി മൂടി ഇടണം. ഒരാഴ്ച  ഇങ്ങനെ കിടക്കണം. അതിനു ശേഷം ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക്, അല്പം സ്യൂടോമോണസ്, കരിയില കിട്ടുമെങ്കില്‍ അതും ചേര്‍ത്ത് ഗ്രോ ബാഗിന്റെ 60 ശതമാനം വരെ നിറയ്ക്കുക. ( ബാക്കി ഭാഗം പിന്നീട് നിറച്ചു കൊടുക്കാം) ചെറുതായി ഒന്ന് നനച്ചു വെക്കുക. പിറ്റേ ദിവസം വൈകുന്നേരം പാകമായ ചെടികള്‍ പറിച്ചു നട്ട ശേഷം തണലില്‍ ഒരാഴ്ച  സൂക്ഷിക്കുക.( എല്ലാ ദിവസവും  ചെറുതായി നനച്ചു കൊടുക്കണം ) അതിനു ശേഷം ചെടികള്‍ അര്‍ഹമായ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുക. ആവശ്യത്തിനു മാത്രം വെള്ളം ഒഴിച്ചു കൊടുക്കുക.  (കൂടുതല്‍ വെള്ളമൊഴിച്ച് വളം നഷ്ട പ്പെടുത്തരുത്) പിന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുക. കീടങ്ങളെ  നിയന്ത്രിക്കുക. ( ഒരു കിലോ ട്രൈകൊടെര്‍മ 10 കിലോ ചാണകപ്പൊടിയോ, ചകിരി ച്ചോറോ ചേര്‍ത്ത് ചെറുതായി നനച്ച ശേഷം ഒരാഴ്ച മൂടി വച്ച്  തണലില്‍  സൂക്ഷിക്കുക. ഒരാഴ്ച കഴിഞ്ഞ് ഈ മിശ്രിതം തടങ്ങളില്‍ ചേര്‍ത്തു കൊടുക്കാം. നല്ല വളര്‍ച്ച കിട്ടും.

No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...