Wednesday, February 28, 2018

ഇ എം ലായനി, (Effective Micro organism )

ഇ എം ലായനി,  (Effective Micro organism )
(ചെടികളുടെ ആരോഗ്യത്തോടെയുള്ള വളര്‍ച്ചയ്കും പ്രതിരോധ ശേഷിക്കും ഇത് കുറഞ്ഞ ചെലവിൽ നമുക്കും വീട്ടിലുണ്ടാക്കാം)

ഇ എം ലായിനി എന്താണെന്നും എങ്ങിനെ ഉണ്ടാക്കാമെന്നും നമ്മളിൽപലർക്കുമറിയാം. എന്നാൽ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ട തുണ്ട്.

എന്താണ് ഇ എം ലായനി?
'ഇഫക്ടീവ് മൈക്രോ ഓര്‍ഗാനിസം' എന്നതിന്റെ ചുരുക്കപ്പേരാണ് 'ഇ.എം.' മണ്ണിലെ സൂക്ഷ്മജീവികളുടെ എണ്ണം ഫലപ്രദമായ തോതില്‍ നിലനിര്‍ത്താനുള്ള നൂതന സാങ്കേതികവിദ്യയാണിത്. ജൈവവസ്തുക്കള്‍ അതിവേഗം വിഘടിക്കാനും ഉപദ്രവകാരികളായ അണുക്കള്‍ നശിക്കാനും വിത്തുകള്‍ വേഗം മുളയ്ക്കാനും തൈകള്‍ വേഗം വളരാനുമെല്ലാം ഇത് സഹായിക്കുന്നു. ഈ ലായനി  സസ്യവളര്‍ച്ചയ്ക്കും രോഗപ്രതിരോധത്തിനും വളരെ സഹായകമാകും.

ആവശ്യമായ ചേരുവകള്‍.
(1) പഴുത്ത പപ്പായ  - 1 കി.ഗ്രാം
(2) മത്തങ്ങ  - 1കി.ഗ്രാം
(3) വാഴപ്പഴം  -  1കി.ഗ്രാം
(4)  ശര്‍ക്കര  -  1കി.ഗ്രാം
(5) കോഴിമുട്ട (നാടന്‍) - 2 എണ്ണം
(6)ശുദ്ധമായ ജലം -  ചേരുവകൾ മുങ്ങി നിൽക്കാൻ പാകത്തിനു വേണ്ട അളവിൽ

ഇ എം ലായനി -ഉണ്ടാക്കുന്ന വിധം .
ഇത് വായു കടക്കാത്ത വിധത്തിലാണ് തയ്യാറാക്കെണ്ടത്. അതിനാല്‍ നല്ല അടപ്പുള്ള പ്ലാസ്റ്റിക് പാത്രത്തില്‍ വേണം ഇത് തയ്യാറാക്കുവാന്‍  പഴങ്ങള്‍ എല്ലാം നന്നായി പഴുത്തിരിക്കണം. കുരുവുള്ള പഴങ്ങളുടെ കുരു കളയുക. എല്ലാംമിക്സിയില്‍ തോലടക്കം നന്നായി അരച്ചെടുക്കുക  .പ്ലാസ്റ്റിക് പാത്രത്തില്‍ അരച്ചെടുത്ത പഴങ്ങളുടെ കുഴമ്പ്, ശർക്കര, എന്നിവയിട്ട് നന്നായി കൂട്ടിയോജിപ്പിക്കുക. ചേരുവകൾ കലങ്ങാൻ പാകത്തിന് ശുദ്ധജലം ചേർത്തിളക്കുക. അതിന്റെ മുകളിൽ മുട്ട പൊട്ടിച്ചൊഴിക്കുക. പാത്രത്തിന്‍റെ 75% വും ഒഴിഞ്ഞുകിടക്കണം. മിശ്രിതം പാത്രത്തില്‍ ആക്കിയതിനു ശേഷം വളരെ നന്നായി അടച്ച് തണലിൽ വെക്കുക. ആദ്യത്തെ 10 ദിവസങ്ങള്‍ക്ക് ശേഷം അടപ്പ് തുറന്നു നോക്കിയാല്‍ പാത്രത്തിനു മുകളില്‍ വെളുത്ത പാട പോലുള്ള വസ്തു നിറഞ്ഞിരിക്കുന്നതായി കാണാന്‍ സാധിക്കും. ഇത് എടുത്ത് കളഞ്ഞതിനു ശേഷം( പാട ഉണ്ടായില്ലെങ്കിൽ കുറച്ചുകൂടി ശർക്കര ചേർക്കാം) വീണ്ടും പാത്രം നന്നായി അടച്ച് വെച്ച് വീണ്ടും 30 ദിവസം  സൂക്ഷിക്കുക  (ആകെ 40 ദിവസം) ഇങ്ങനെ തയ്യാറാക്കുന്ന മിശ്രിതം അരിച്ചെടുത്ത് കുപ്പികളിലോ ഭരണികളിലോ സൂക്ഷിക്കാം.

ഇ എം ലായനി - ഉപയോഗ രീതി.
ഈ  ലായനി  -  20 മില്ലിക്ക് (5 ടീസ്‌പൂണ്‍ )
വെള്ളം  -  1 ലിറ്റര്‍
എന്ന അനുപാതത്തില്‍ നേര്‍പ്പിച്ച് ഉപയോഗിക്കാവുന്നതാണ്. ഇത് വിത്ത് പാകുവാനുളള മണ്ണിലും നാലില പ്രായംമുതലുള്ള എല്ലാസസ്യങ്ങളുടെയും ചുവട്ടിലും ഒഴിച്ചാൽ വിത്തുകൾ ആരോഗ്യത്തോടെ വേഗം മുളയ്കുകയും  ചെടികളുടെ പുഷ്ടിയോടെയുള്ള  വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെടികള്‍ക്ക് രോഗപ്രതിരോധ ശേഷി നല്‍കുകയും ചെയ്യും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
(1) ശുദ്ധമായ വെള്ളം ഉപയോഗിക്കണം
(2) പഴങ്ങള്‍ തൊലിയോടെ ചേർക്കുന്നതാണ് കൂടുതൽ ഗുണകരം. കോഴി മുട്ട അധികം പഴക്കമുളതോ ഫ്രിഡ്ജിൽ വെച്ചതോ ഉപയോഗിക്കരുത്.
(3)  ലായനി തയാറാക്കുന്ന പാത്രം വായു കടക്കാത്ത വിധം മുറുക്കി അടച്ചിരിക്കണം. മൂടി തുറക്കുമ്പോൾ കുലുക്കാതെ മുറുക്കെപിടിച്ച് വളരെ സാവധാനം വേണം. കുറഞ്ഞത് പാത്രത്തിന്‍റെ പകുതി ഭാഗമെങ്കിലും Fermentation( പുളിക്കൽ പ്രക്രിയ)നടക്കുന്നതിന് ഒഴിഞ്ഞ് കിടന്നിരിക്കണം  
(4) ഇ എം ലായിനി ചെടികളിൽ തളിക്കുന്ന സമയത്തുമാത്രം വെള്ളം ചേര്‍ക്കാവു. ഇ എം ലായനി തയാറായതിന് ശേഷം ആറ് മാസത്തിനുള്ളില്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും ഗുണകരം. മൂടിതുറന്ന് ഇടയ്ക്ക് ഉള്ളിലുണ്ടാകുന്ന വാതകം പുറത്തുവിടണം.
(5) ദ്രാവക രൂപത്തിലുള്ള ഏത് സൂക്ഷമാണു വളം ഉപയോഗിക്കുമ്പോഴും 5 ദിവസം മുമ്പും 5 ദിവസം ശേഷവും ചെടികൾ നനച്ചിരിക്കണം
(6) ദ്രാവക രൂപത്തിലുള്ള സൂക്ഷമാണു വളങ്ങൾ ഉപയോഗിക്കുന്നതിന് 5 ദിവസം മുമ്പും 5 ദിവസം ശേഷവും കഴിവതും കീടനാശിനി ഉപയോഗിക്കാതിരുന്നാൽ നല്ലത്.
(7) ദ്രാവകരൂപത്തിലുള്ള സൂക്ഷമാണു വളങ്ങള്‍ ചെടികൾക്ക് ഒഴിച്ചതിന് ശേഷം ചെടികളുടെ ചുവട്ടില് അല്പംകൂടി‍ വെള്ളം ഒഴിക്കുന്നത് സൂക്ഷമാണുക്കൾ വേഗം മണ്ണിലേക്കും വേരുകളിലേക്കും ചെല്ലുന്നതിന് സഹായകമാണ്.

മേൽ വിവരിച്ചത് EM - 1 സ്റ്റോക്ക് ലായനി

ഇനി EM - 2 എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം

100 മി.ലി. EM സ്റ്റോക്ക് ലായനിയും 100 മി.ലി  ശർക്കര പാനിയും 2.8 ലിറ്റർ വെള്ളവും ചേർത്തു കലക്കി ഒരു പ്ലാസ്റ്റിക് ജാറിൽ അടച്ചു വയ്ക്കുക.  ദിവസേന അടപ്പു തുറന്ന് ഇളക്കി വായു പുറത്ത് കളയണം. ഇങ്ങനെ 10 ദിവസം കഴിഞ്ഞാൽ EM 2 ( ആക്ടിവേറ്റഡ് ഇ.എം )

No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...