തക്കാളി, വഴുതന തുടങ്ങിയവയെ ആക്രമിക്കുന്ന കായ്തുരപ്പനെതിരെഫലപ്രദമായി ഉപയോഗിക്കാൻ സസ്യമിശ്രിതം പുണെയിലെ ബി.എ.ഐ.എഫ്. ഗവേഷണകേന്ദ്രം കണ്ടെത്തി.
ജന്തുജന്യ വിഷങ്ങളെ നിർവീര്യമാക്കാൻ സസ്യജന്യവിഷങ്ങളും അതുപോലെ തിരിച്ചും ഉപയോഗിക്കാമെന്ന വൃക്ഷായുർവേദ തത്ത്വത്തെ ആധാരമാക്കിയാണ് കൃഷിയിട പരീക്ഷണം നടത്തിയത്.
തളിരിലകൾ ഒഴിവാക്കി വേപ്പ്, ഉമ്മത്ത് എന്നിവയുടെ ഇലയും തണ്ടും വെയിൽ നേരിട്ടേല്ക്കാത്തവിധം ഉണക്കി വെള്ളംചേർത്ത് ചതച്ച് ഒരു ലിറ്റർ വീതം സത്തെടുത്തു.
ഇതിനെ നന്നായി ചേർത്തു കലക്കി നാലുദിവസം ഇടവിട്ട് കീടബാധയുള്ള കൃഷിയിടത്തിൽ തളിക്കുകയും കായ്തുരപ്പൻ പുഴുക്കളുടെ എണ്ണമെടുക്കുകയും ചെയ്തു.
ഇതിലൂടെ 89 ശതമാനത്തിലേറെ നിയന്ത്രണം സാധ്യമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയുടെ സത്ത് വെവ്വേറെ പ്രയോഗിച്ചപ്പോൾ നിയന്ത്രണത്തോത് വേപ്പിന് 65 ശതമാനവും ഉമ്മത്തിന് 52 ശതമാനവുമായിരുന്നു. നിംബിസിഡിൻ എന്ന വേപ്പുകീടനാശിനി തളിച്ചപ്പോൾ 78 ശതമാനം നിയന്ത്രണം സാധ്യമായി.
No comments:
Post a Comment