പച്ചമുളക്, കാന്താരി ഇവ കായ്ഫലം കഴിയുമ്പോൾ , കേട് വന്നതും , ഉണങ്ങിയതുമായ ശിഖരങ്ങളും ,ഇലകളും മുറിച്ച് കളയുക (പ്രൂണിംഗ് ), ശേഷം മുട്ടത്തോട് കഴുകി വെയിലത്ത് വെച്ച് ഉണക്കി മിക്സിയിൽ ഇട്ട് പൊടിച്ച് ഈ ചെടികൾക്ക് 2 or 3 പിടി ചേർത്ത് കൊടുത്താൽ ശക്തിയോടെ വളർന്ന് വീണ്ടും കായ വരും...... ബാക്കി വരുന്ന പൊടി കാറ്റ് കയറാതെ അടച്ച് വെച്ച് ഏത് ചെടിക്കും ഉപയോഗിക്കാം ....... സംഭവം മറ്റേതാ ....... കാൽസ്യം ..☺☺☺☺ ശേഷം ഒരാഴ് ച കഴിഞ്ഞ് റോക്കറ്റ് ,അമിട്ടൊക്കെ കൊടുക്കാം 😂😂😂
പ്രായമായിട്ടും ഒരു പൂവ് പോലും പിടിക്കാത്ത പാവൽ , പയർ , കോവൽ , പടവലം തുടങ്ങിയ ചെടികളിൽ രണ്ട്, മൂന്ന് പ്രാവശ്യം പച്ച ചാണകത്തിൽ ചാരം മിക്സ് ചെയ്ത് കലക്കിയൊഴിച്ചാൽ പെട്ടെന്ന് പൂവ് ഇടും .......☺☺
പരീക്ഷിച്ച് വിജയിച്ചതാണ് .... പരീക്ഷിക്കുക
No comments:
Post a Comment