Monday, March 5, 2018

കുരുമുളക് സംസ്കരണം :-

കുരുമുളക് വിളവെടുപ്പിന്റെ സമയമാണ്. നല്ല ഗുണനിലവാരമുള്ള കുരുമുളക് സംസ്കരിച്ചെടുക്കാൻ ഇനിപറയുന്ന ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്.

മാർഗം 1: സാധാരണരീതിയിലുള്ള ഉണക്ക കുരുമുളക് ഉണക്കുന്ന രീതിയിൽനിന്നു ചില വ്യത്യാസം വരുത്തുക. പറിച്ച ഉടൻ മെതിച്ച് മണി വേർപ്പെടുത്തുമ്പോൾ പെട്ടെന്ന് വേർപെടില്ല. എളുപ്പമാകാൻ രണ്ടുദിവസംകൂടി വച്ചശേഷം മെതിക്കുക. ഇങ്ങനെ എടുത്ത മണികൾ ഒരേ വലുപ്പമുള്ളവ മുറത്തിലിട്ട് ചേറിയെടുത്ത് ചെറിയതും പൊള്ളുള്ളതുമായവ മാറ്റിയെടുക്കുക. മുഴുത്ത മണികൾ ഒരു മുളംകൂട്ടയിൽ (വിടവുള്ളത്) ഇട്ട് തിളച്ച വെള്ളത്തിൽ ഒരുമിനിറ്റ്  മുക്കുക. തുടർന്ന് വൃത്തിയുള്ളയിടത്ത് തഴപ്പായയോ, മുളംപായയോ വിരിച്ച് അതിലിട്ട് നന്നായി 3 ,4 ദിവസം ഉണക്കുക. 10,12%ത്തിൽ കൂടുതൽ ജലാംശം ഉണ്ടാകരുത്. ഉണങ്ങിയാൽ അഴുക്കുകൾ നീക്കംചെയ്ത് ചണച്ചാക്കിൽ കെട്ടിവയ്ക്കാം.

മാർഗം 2: പച്ചക്കുരുമുളകായിത്തന്നെ ഉപയോഗിക്കാവുന്ന മറ്റൊരു നൂതന സംസ്കരണരീതിയുണ്ട്. അതിങ്ങനെയാണ്. മൂപ്പെത്താത്ത കുരുമുളകാണ് ഇതിനു വേണ്ടത്. ചെറിയതോതിൽ ചൂടേൽപ്പിച്ച് തവിട്ടുനിറമുണ്ടാക്കുന്ന എൻസൈമുകളെ നിർവീര്യമാക്കിയശേഷം നിയന്ത്രിത സാഹചര്യത്തിൽ ഉണക്കുക. ഇത് വീണ്ടും വെള്ളത്തിലിട്ടാൽ പച്ചയായി വീണ്ടും വരും. ഒരുവർഷം ഇങ്ങനെ സൂക്ഷിക്കാം.

വെള്ളക്കുരുമുളക്: മൂപ്പെത്തിയ പഴുത്ത കുരുമുളക് പറിച്ചെടുക്കുക. ഇത് ഉതിർത്തെടുത്ത് ചാക്കിലാക്കി ഒഴുകുന്ന വെള്ളത്തിൽ 6,7 ദിവസം മുക്കിവയ്ക്കുക. ചവിട്ടിമെതിച്ച് മുഴുവൻ തൊലിയും കളയുക. പിന്നീട് കഴുകി വെയിലത്തുണക്കുക. നല്ല വെള്ള കുരുമുളക് ലഭിക്കും.

Source:ദേശാഭിമാനി

No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...