ഒരു kg. ഇഞ്ചിവിത്തും1kg.psuedomonas,1kg.trichoderma യും കിട്ടി...മെയ്, ജൂൺ ആണ് നടുന്ന സമയം..ഓരോ ഇഞ്ചി കഷ്ണവും 20g. ഉണ്ടാവണം...കൂടുതൽ ആവശ്യമുണ്ടെങ്കിൽ ചെറുതാക്കി 5 gm. ആക്കി നടുകയും ചെയ്യാം...1kg ഇഞ്ചി വിത്ത് 1ലിറ്റർ വെള്ളത്തിൽ 10gm psuedomonas ഇവയിൽ മിക്സ് ചെയ്തു അര മണിക്കൂർ കഴിഞ്ഞു വാലാൻ വെച്ചതിനു ശേഷം നടാം...കുറച്ചു ഉയർന്ന തടത്തിൽ ചെറിയ കുഴികളിൽ ആണ് നടേണ്ടത്...ഗ്രോ ബാഗിൽ നടുന്നത് നല്ല വിളവ് നൽകുന്നുണ്ട്...മുള വന്നതിനു ശേഷം ചാണകപ്പൊടി,ചകിരി ചോർ കമ്പോസ്റ്റ്,വെര്മി കമ്പോസ്റ്റ് എല്ലാം ചേർത്ത് കൊടുക്കാം...മാസത്തിൽ ഒരിക്കലെങ്കിലും,psuedomonas തെളിച്ചു കൊടുക്കാം....
ടിപ്സ്
തൊണ്ണൂറ് കിലോ ചാണകപ്പൊടിയും, പത്ത് കിലോ വേപ്പിൻ പിണ്ണാക്കും, ഒരു കിലോ ട്രൈക്കോഡെര്മയും മിക്സ് ചെയ്ത് ചെരുതായി നനച്ച ശേഷം. നനഞ്ഞ ചണ ചാക്ക് കൊണ്ട് പതിനഞ്ചു ദിവസം മൂടിയിടുക. ഈർപ്പം നിലനിർത്താനായി ഇടയ്ക്കിടെ വെള്ളം തളിച്ച് കൊടുക്കണം. ഇത് പോട്ടിങ് മിശ്രിതത്തിൽ ചേർക്കുന്നത് ഏറ്റവും ഗുണകരം. കുമിൾ രോഗത്തെ തടയുകയും, ചെടികൾക്ക് നല്ല വളർച്ച ലഭിക്കുകയും ചെയ്യും.
No comments:
Post a Comment