Monday, March 26, 2018

ശതകുപ്പ വീട്ടില്‍ വളര്ത്തിയെടുക്കാം

ശതകുപ്പ, ശതപുഷ്പ (SANSKRIT) , DILL, ശതകുപ്പി (TAMIL), സബ്ബസിഗെസൊപ്പു (KANNADA)
വീട്ടില്‍ വളര്ത്തിയെടുക്കാം. വിത്ത് കണ്ടാല്‍ കാരട്ടിന്‍റെ  വിത്ത് പോലെ ഇരിക്കും. വളമോ പരിചരണമോ വേണ്ട. അസുഖങ്ങളും വരില്ല. മല്ലിഇലപോലെ ഇതിനും ഒരു പ്രത്യേക വാസന ഉള്ളതുകൊണ്ട് ഒരു  പ്രാണി ശല്യവും  ഉണ്ടാകില്ല. വീട്ടില്‍ ദിവസേന ഇല കൊണ്ട് ഉപ്പേരി വെക്കുമ്പോള്‍ ചീര, പാലക്ക്, മുരിങ്ങഇല എന്നിവ  പോലെ ഒരു  പുതിയ  ഇനം  കൂടി  ചേര്ക്കൂ.
ആദ്യം മണ്ണിട്ടു നിരത്തി നനച്ചശേഷം ടിഷ്യു പേപ്പര്‍ വെയ്ക്കുക. അതിനു മുകളില്‍ ചകിരിചോറു ഇട്ടശേഷം വിരല്‍ കൊണ്ട് ചാലുകീറി അതില്‍ വിത്തിടുക. വീണ്ടും മുകളില്‍ ടിഷ്യു പേപ്പ ര്‍ ഇട്ടു മൂടുക. നനച്ച ശേഷം ചാക്ക് കൊണ്ട് മൂടി വെയ്ക്കുക. പിന്നെ നനക്കണ്ട. ഒരാഴ്ച കഴിഞ്ഞാല്‍ മുളച്ചു പൊന്തിയത് കാണാം. മുളക്കുമ്പോള്‍ നനഞ്ഞ ടിഷ്യു പേപ ര്‍ തുളച്ച് അത് പൊന്തി  വരും. ടിഷ്യു പേപര്‍ അവിടെ കിടന്നോട്ടെ. എടുക്കാന്‍  നോക്കിയാല്‍ മുളച്ചു വരുന്നത്  പൊട്ടും. വളരുമ്പോ ള്‍ ചാലുകള്ക്കി ടയില്‍ കുറേശ്ശെ മണ്ണിട്ടു കൊടുത്താല്‍ തൈകള്‍ വീഴാതെ നിവര്ന്നു  നില്ക്കും  . വെറും നേര്പ്പിച്ച  ഗോമൂത്രം മാത്രം വളമായി കൊടുക്കാം. ഒരു മാസം കൊണ്ട് പറിച്ചെടുത് കറി വെയ്ക്കാം.
വാതത്തിന് ഉള്ള എല്ലാ മരുന്നുകളിലും ശതകുപ്പ ഒരു പ്രധാന ചേരുവ ആണ്. പ്രസവശേഷം കഞ്ഞി കൊടുക്കുമ്പോള്‍ ഉലുവയുടെ കൂടെ ശതകുപ്പ കൂടി ചേര്ക്കും . ദഹനക്കേടുള്ളവര്ക്ക്  ഇതു നല്ലതാണ്. സന്ധികളിലെ എല്ല് തെയ്മാനതിനു വെച്ചുകെട്ടാറുള്ള ഫലപ്രദമായ മരുന്നുകളില്‍ ശതകുപ്പ പ്രധാന മരുന്നാണ്.
ശതകുപ്പ ഉപ്പേരി : ചെറുപയറുപരിപ്പ് ഒരു മണിക്കൂ ര്‍ വെള്ളത്തിലിട്ടു വെയ്ക്കുക. കടുകും മുളകും വറുതിട്ടത്തില്‍ രണ്ടു സവോള മുറിചിട്ട് വാട്ടുക. അതില്‍ വെള്ളത്തിലിട്ട ചെറുപയ ര്‍ വെള്ളം ഊറ്റി കളഞ്ഞ ശേഷം ഇട്ടു വേവിക്കുക. ചെറുതായി അരിഞ്ഞ ശതകുപ്പ, പച്ച മുളക്, മഞ്ഞള്‍, എരുവ് അധികം വേണമെന്നുള്ളവര്ക്ക്പ മുളക് പൊടി ഇവ ചേര്ത്ത്  വെള്ളമൊഴിക്കാതെ വേവിക്കുക. ഇതിനു കണ്ണിമാങ്ങയുടെ വാസന ഉണ്ടാകും.
ശതകുപ്പ വട : ചെറുപയറുപരിപ്പ് രണ്ടു മണിക്കൂറു വെള്ളത്തിലിട്ടു വെയ്ക്കുക. ഊറ്റിയതില്‍ കുറച്ചു മഞ്ഞള്‍, ഉപ്പ്, പച്ചമുളകോ ഉണങ്ങിയ മുളകോ, കായം, ജീരകം ഇവ മിക്സിയില്‍ ഇട്ടു അരച്ചെടുക്കുക. ചെറുതായി അരിഞ്ഞ ശതകുപ്പ ഇതില്‍ മിക്സ് ചെയ്യുക. എണ്ണ ചീനച്ചട്ടിയില്‍ ചൂടാക്കി അതില്‍ ചെറിയ ഉണ്ടപോലെ ഉരുട്ടി ഇട്ടു കാച്ചി എടുക്കുക. ചൂടോടെ കഴിക്കാന്‍ ഹാ എന്തൊരു സ്വാദ് !  

No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...