മാർച്ച് മാസം ചീര നന്നായി വള൪ത്താന്‍ പറ്റിയ മാസമാണ്. വേനലില്‍ നന്നായി നനച്ചാല്‍ ചീര നന്നായി വിളയും. മേല്‍മണ്ണ്, മണല്‍, ഗ്രാവല്‍ മിശ്രിതത്തില്‍ 3 ല്‍ 1 ഭാഗം ചാണകപ്പൊടി ചേ൪ത്ത് തടമൊ, ഗ്രോബാഗൊ ഒരിക്കിയാല് 2 ദിവസം നനച്ചശേഷം നാലില പരിവമായ ചീര തെെ പറിച്ചു നടാവുന്നതാണ്. മണ്ണ്, ചകിരിച്ചോറ്, ചാണകപ്പൊടി ഇവചേ൪ത്ത് ഒരുക്കിയ ചട്ടിയില്‍ വെള്ളത്തിലൊ സ്യൂഡോമോണാസിലൊ അരമണിക്കൂ൪ വിത്ത് കുതി൪ത്തശേഷം പാകുക. വിത്ത് മുളച്ച് ഒരാഴ്ച കഴിഞ്ഞ് ഫിഷമിനൊ 2% ശതമാനം വീര്യത്തിൽ ഇലകളില്‍ തളിക്കുക ചുവട്ടില്‍ ഒഴിക്കുക. ചീര വിത്ത് മുളപ്പിച്ച് 4 ഇല പരിവം ആവുമ്പോള്‍ പറിച്ചു നടുക. ഗോമൂത്രം വളരെ നേ൪പ്പിച്ച് ചെടിച്ചുവട്ടില്‍ ഒഴിക്കുക. പിന്നീട് 4 ഇല പരിവത്തില്‍ തെെകള്‍ പറിച്ചു നട്ട ശേഷം ഒരു തവണ കൂടി ഫിഷമിനൊ 2% വീര്യത്തിൽ തളിക്കുക. ഗോമൂത്രം വളരെ നേ൪പ്പിച്ച് ചെടിച്ചുവട്ടില്‍ ഒഴിക്കുക. പിന്നീട് ഫിഷമിനൊ നിറുത്തുക. എല്ലാ ആഴ്ചയും ഒരു തവണ ഗോമൂത്രം വളരെ നേ൪പ്പിച്ച് തളിക്കുക. വിളവെടുപ്പിന് രണ്ട് ആഴ്ചമുമ്പ് ഗോമൂത്രം ഒഴിക്കല് നിറുത്തിയശേഷം നന മാത്രം നല്‍കുക.
Wednesday, March 7, 2018
Subscribe to:
Post Comments (Atom)
രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....
അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...
-
ഉലുവാ കഷായം ..................................... ഫല വൃക്ഷങ്ങൾ വിദേശിയോ സൊദേശിയോ ആകട്ടെ നട്ട് ഫലങ്ങൾ തരാതെ വരുമ്പോൾ നാം വെട്ടികളയുക യാണ് ...
-
സാധാരണ എല്ലാവരും ഏത്തവാഴ കുല വെട്ടിയാൽ തടവെട്ടി ദൂരെ കളയുകയാണ് പതിവ്. അതിന് ശേഷം കണ്ണുകൾ പിരിച്ചെടുത്ത് ഉണക്കി വേറെ കുഴി താഴ്ത്തി നടും ...
-
എന്താണ് സ്യുഡോമോണസ് എന്ന് നോക്കാം. ഒരു മിത്ര ബാക്ടീരിയ ആണ് സ്യുഡോമോണസ്. ജൈവ കൃഷി രീതിയില്‍ സഹായകമായ ഒരു സൂക്ഷ്മാണു. ചെടിയുടെ വേരു പടലത്തിന...
No comments:
Post a Comment