പാഷന്‍ ഫ്രുട്ട്
വള്ളിപ്പടര്‍പ്പിലെ ശീതളക്കനി
പൊട്ടുന്ന വെയിലത്ത് യാത്ര ചെയ്തു ക്ഷീണിച്ചു വരുന്ന ഒരാള്‍ക്ക് നന്നായി പഴുത്ത ഒരു പാഷന്‍ ഫ്രൂട്ടിന്റെ കായ് ഞെട്ട് തുരന്നു ഒരു നുള്ള് പഞ്ചാസാരയും ചേര്‍ത്ത് കൊടുത്തു നോക്കൂ . നാവിനെ ത്രസിപ്പിക്കുന്ന മധുരവും ശരീരത്തിനാകെ കുളിര്‍മ പകരുന്ന തണുപ്പും ഞൊടിയിടയില്‍ അയാളുടെ ക്ഷീണം മാറും .യാതൊരു വൈഷമ്യവും ഇല്ലാതെ എവിടെയും അനായാസം പടര്‍ന്നു കയറുന്ന ഈ വള്ളിച്ചെടിയില്‍ സീസണ്‍ ആയാല്‍ നിറയെ കായ്കളാണ് .ഓരോ കായും ഓരോ ശീതള പാനീയം . കായ് പഞ്ചസാര ചേര്‍ത്ത് കഴിക്കാം .ഈ വള്ളിച്ചെടി ഒരെണ്ണം നമ്മുടെ വീട്ടുവളപ്പിലുണ്ടെ ങ്കിലോ?വേനല്‍ ചൂട് അകറ്റാന്‍ ഫ്രൂട്ടിയോ മറ്റു കൃത്രിമ പനീയങ്ങളോ വേണ്ട
ചിരസ്ഥായിയായ ഒരു വള്ളിചെടിയാണ് പാഷന്‍ ഫ്രുട്ട്.വളരെ വേഗം വളരുന്നതും , മണ്ണിന്റെ ഉപരിതലത്തില്‍ വേരുള്ളതും ആയ ഈ വള്ളി ചെടി വള്ളി ചുരുളുകള്‍ ഉപയോഗിച്ച് എവിടെയും പറ്റിപിടിച്ചു കയറും .വിവിധ വര്‍ണങ്ങളില്‍ ഉള്ള ഇതിന്റെ പുഷപങ്ങള്‍ ആരെയും ആകര്ഷിക്കുവാനും പര്യാപ്തം
പാഷന്‍ ഫ്രുട്ട് ജീവക സമൃദ്ധം ആണ് .പ്രതെയ്കിച്ചു ജീവകം എ യും സിയും . പാഷന്‍ ഫ്രൂട്ട് സ്ക്വാഷ് പണ്ടേ പ്രസിദ്ധമാണ് .കൂടാതെ ക്യാന്‍ഡി ,പഞ്ച് , ജൂസ് , ഐസ് ക്രീം , സര്‍ബത്ത് തുടങ്ങിയ വിവിധ സ്വാദിഷ്ടമായ ഉലപ്പന്നങ്ങളും ഉണ്ടാക്കാം .
മുഖ്യവിളകളോടൊപ്പം ചെയ്യാവുന്ന ഒരു ഇടവിള പഴവർഗ കൃഷിയാണ് ഫാഷൻ ഫ്രൂട്ട്. അധിക പരിചരണങ്ങൾ ഒന്നും തന്നെ ആവശ്യമില്ലത്ത, രോഗ കീടബാധകളെ അധികം പേടിക്കേണ്ടാത്ത ഒരു കൃഷി കൂടിയാണിത്. തൈ നട്ട് ഒരു വർഷം ആകുമ്പോൾതൊട്ട് ആദായം ലഭിക്കുന്ന പാഷൻ ഫ്രൂട്ടിന് വർഷത്തിൽ ഒൻപത് മാസവും വിളവെടുക്കാം. കേരളത്തിന്റെ കാലാവസ്ഥയിയിൽ മികച്ച വിളവ് ലഭിക്കുന്ന പാഷൻ ഫ്രൂട്ടിന് കിലോയ്ക്ക് 50 രൂപ മുതൽ 300 രൂപവരെ വില ലഭിക്കാറുണ്ട്. സ്ക്വാഷ് ഉണ്ടാക്കി മൂല്യവർധിത ഉൽപന്നമാക്കി വിപണനം നടത്താമെന്നതും നേട്ടമാണ്.
ഏറ്റവും ഡിമാൻഡ് സ്ക്വാഷിന്. 700 മി.ലീ. കുപ്പിക്കു വില 100 രൂപ. പഴത്തിന്റെ പൾപ്പ് മാത്രമെടുത്താണു സ്ക്വാഷ് നിർമിക്കുന്നത്. കൃത്രിമ നിറങ്ങളൊന്നും ചേർക്കാത്തതിനാൽ സ്ക്വാഷിന് മനോഹരമായ നിറം ലഭിക്കാൻ മഞ്ഞ പാഷൻ ഫ്രൂട്ടാണ് നല്ലത്. പർപ്പിൾ ഇനത്തിനു നിറം അത്ര പോരാ. വിത്ത് നീക്കാത്ത പൾപ്പ്ഉപയോഗിച്ച് ജാമും ജെല്ലിയും ഉണ്ടാക്കുന്നു. അര കിലോയ്ക്ക് 150 രൂപ മുടക്കേണ്ടി വരും
പൾപ്പ് നീക്കിയ തോടും വെറുതെ കളയുന്നില്ല. ഉപ്പും വിനാഗിരിയും ചേർത്ത വെള്ളത്തിൽ 10—15 ദിവസം ഇട്ടുവയ്ക്കും. മയം വരുമ്പോൾ മുറിച്ച് അച്ചാറിടും. അതിനും നല്ല ഡിമാൻഡ് ഉണ്ട്. കുട്ടികൾ ഇഷ്ടപ്പെടുന്ന സിപ്അപ്, തോടിൽനിന്ന് ജെല്ലി അങ്ങനെ വേറെയുമുണ്ട് വിഭവങ്ങൾ....
പ്രധാനമായും മൂന്നിനങ്ങളാണ് നമ്മുടെ നാട്ടില്‍ കാണുന്നത് .ചുവപ്പ് , മഞ്ഞ , ആകാശ വെള്ളരി എന്നറിയപ്പെടുന്ന വലിയ ഇനമായ ജയന്റ് .പാഷന്‍ ഫ്രുട്ട്ജൂസില്‍ ധാരാളം ജീവകങ്ങളും ധാതു ലവണങ്ങളും ഉണ്ട് . കൂടാതെ ഔഷധ ഗുണങ്ങളും .
യനാട് , കുടക് ,നീലഗിരി എന്നിവിടങ്ങളില്‍ വ്യാപകമായി പാഷന്‍ ഫ്രുട്ട് വളര്‍ത്തുന്നുണ്ട്
ഇനങ്ങള്‍
ലോകത്തില്‍ 600ല്‍ പരം സ്പീഷീസ് ഇനങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമായും മൂന്നിനങ്ങളാണ് നമ്മുടെ നാട്ടില്‍ കൃഷി ചെയ്യുന്നത് .Passiflora Edulis എന്നാ സസ്യ നാമത്തില്‍ അറിയപ്പെടുന്നു .ബ്രസീല്‍ ആണ് ഇതിന്റെ ജന്മ ദെശം.ഇളം ചുവപ്പ് മുതല്‍ കടും പര്‍പ്പിള്‍ വരെ നിറമുള്ള കായ്കള്‍ക്ക് ഏകദേശം 5 സെന്റിമീറ്റര്‍ നീളവും 30-50gm തൂക്കവും . ഇവക്കു മധുരം കൂടുതലും പുളി രസം കുറവുമാണ്.
.Passiflora Edulis Flavicarpa എന്ന് പേരുള്ള Golden പാഷന്‍ ഫ്രുട്ടിന് കടും മഞ്ഞ നിറമാണ് .100gm വരെ തൂക്കമുള്ള കായ്കള്‍ . ഇവക്കു പര്‍പ്പിള്‍ ഇനത്തെ ക്കാള്‍ പുളിപ്പ് കൂടുതല്‍ .Giant Grandilla എന്ന് പേരുള്ള ആകാശവെള്ളരി എന്ന വലിയ ഇനത്തിനു 30 സെന്റിമീറ്റര്‍ വരെ നീളവും 500gm തൂക്കവും ഉണ്ട് .മറ്റുള്ളവയെ അപേക്ഷിച്ച് ഇവക്കു രുചിയും മണവും കുറയും . ബാംഗ്ലൂരില്‍ ഉള്ള Indian Institute Of Horticulture Reserchല്‍ നിന്നു കാവേരി എന്ന് പേരുള്ള ഒരു പര്‍പ്പിള്‍ ഇനം പുറത്തു ഇറക്കിയിട്ടുണ്ട്
നടീല്‍ വസ്തു ;
വിത്ത് മുഖേനയും തണ്ട് വേര് പിടിപ്പിച്ചും , ഗ്രാഫ്റ്റ് ചെയ്തും പതിവെച്ചും വളര്‍ത്താം . വിത്ത് മുളപ്പിക്കുന്നതും തണ്ടുമുരിച്ചു നടുന്നതുമാണ് ഇതില്‍ പ്രായോഗികമായ രീതികള്‍ . വിത്തിന്റെ അങ്കുരണ ശേഷി വേഗം നശിക്കുമെന്നതിനാല്‍ പുതിയ വിത്ത് ഉപയോഗിക്കണം .വിത്തിന്റെ പുറം കട്ടികൂടിയതായതിനാല്‍ രണ്ടു ദിവസത്തോളം വെള്ളത്തില്‍ മുക്കി വെച്ചു നഴ്സറിയില്‍ പാകി മുളപ്പിക്കണം 10-12 ദിവസങ്ങള്‍ക്കുള്ളില്‍ വിത്തുകള്‍ മുളച്ചു വരും പ്രോട്രേയിൽ വിത്ത് മുളപ്പിച്ചു മൂന്നുമാസം പ്രായമെത്തുമ്പോഴാണു തൈകൾ നടുക. 50 സെൻറി മീറ്റർ ആഴത്തിൽആഴത്തിൽ കുഴികളെടുത്ത് അടിവളമായി വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി, ചാണകപ്പൊടി എന്നിവ നൽകിയാണ് കൃഷി.ഏതാണ്ട് 30 സെന്റി മീറ്ററില്‍ കൂടുതല്‍ ആകുമ്പോള്‍ പ്രധാന സ്ഥലത്തേക്ക് മാറ്റി നടാം .
പാഷന്‍ ഫ്രുട്ട് നടുന്നതിന് ഒന്നോ രണ്ടോ മാസം മുന്പായി നിലം കാട് നീക്കി നന്നായി ഉഴുതു ചാണകം , കമ്പോസ്റ്റ് പച്ചിലവളം നന്നായി ചേര്‍ത്ത് ഒരുക്കുന്നു .വേനലിൽ നന നിർബന്ധമായതിനാൽ ഓരോ ചെടിയുടേയും ചുവട്ടിൽ തുള്ളിനന സംവിധാനവും ഒരുക്കാം .നന കുറഞ്ഞാൽ കായ മുരടിച്ചു പോകാം. ഒരു കുഴിയിൽ 3—4 തൈകൾനടാം . മൂന്നു മാസത്തിലൊരിക്കൽ ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും നൽകി ചെടിയുടെ കരുത്തു കൂട്ടും. പരിപാലനത്തിൽ ശ്രദ്ധിക്കാതിരുന്നാൽ ചെടി വേഗം നശിക്കും
പന്തല്‍
വള്ളികള്‍ക്ക് പന്തലിട്ടു കൊടുക്കണം .പന്തലിടാന്‍ 4-5 മീറ്റര്‍ അകലത്തില്‍ കാലുകള്‍ ഇട്ടു ആവശ്യത്തിനു കട്ടിയുള്ള കമ്പി ഉപയോഗിച്ച് വലിച്ചു കെട്ടണം .പന്തലിനു 7 അടി പൊക്കം എങ്കിലും വേണം .
വളം
പാഷന്‍ ഫ്രുട്ടിന്റെ ശ രിയായ വളര്‍ച്ചക്കും വിളവിനും വളപ്രയോഗം ആവശ്യമാണ് .ചെടിയുടെ വളര്‍ച്ച കാലഖട്ടത്തെ അടിസ്ഥാനമാക്കി നടുന്ന സമയത്ത് 2,4 വര്ഷം ആവുമ്പോള്‍ ജൈവ വളം 5,10,15 വീതം ഓരോ ചെടിക്കും നല്‍കണം .ഇവ നാലോ അതില്‍ കൂടുതല്‍ തവണകള്‍ ആയി കൊടുക്കുന്നതാണ് നന്ന് പ്രായമായ തോട്ടങ്ങളുടെ ചുവട്ടില്‍നിന്ന് 30 സെന്റി മീറ്റര്‍ ഒരു മീറ്റര്‍ അകലത്തിന് ചുറ്റുമായി വളം ചേര്‍ക്കണം .ക്രമമായ ജലസേചനം ആവശ്യം.
മഴക്കാലത്തിനുമുമ്പ്, മൂത്ത ഇലകളും ഉണങ്ങിയ കമ്പുകളുമെല്ലാം നീക്കി ചെടിക്ക് നല്ല സൂര്യപ്രകാശവും വായുസഞ്ചാരവും ലഭ്യമാക്കണം. ഒപ്പം സ്യൂഡോമോണാസ് തളിക്കുന്നതും രോഗബാധ തടയാൻ സഹായിക്കും. ചെടിയുടെ തണ്ടുകളിൽ വേപ്പെണ്ണ പുരട്ടിയും കീടങ്ങളെ അകറ്റുന്നു. വേപ്പെണ്ണയിൽ മുക്കിയ തുണികൊണ്ട് തണ്ടിൽ തുടയ്ക്കും. എണ്ണയുടെ മിനുസം പോകുന്നതിനനുസരിച്ചു വീണ്ടും പുരട്ടും. ആറുമാസംകൊണ്ട് ചെടി ഉൽപാദനത്തിലെത്തും. കായ് പാകമാകാൻ രണ്ടര മാസമെടുക്കും
ചെടികള്‍ വളര്‍ച്ച ഇല്ലാതെ മുരടിച്ചു നില്‍ക്കുന്നത് തണുപ്പ് കാലമാണ് പ്രൂണിങ്ങിനു യോജിച്ചത് .രോഗം ബാധിച്ച ഉണങ്ങിയ ശാ ഖകള്‍ മുറിച്ചു മാറ്റാം .ജൂലൈ -സെപ്റ്റംബര്‍ മാസം വിളവെടുപ്പിനു ശേഷമാണ് സാധാരണ പ്രൂനിംഗ് നടത്തുക .ഇതോടെ പുത്തന്‍ തളിരുകള്‍ ഉണ്ടാകുന്നു ഇങ്ങനെ കൂടുതല്‍ ശിഖരങ്ങളും പുഷപങ്ങളും ഉണ്ടാകുന്നു.
വിളവ് :
പാഷന്‍ ഫ്രുട്ടില്‍ സാധാരണയായി രണ്ടു വിലെവെടുപ്പ് കാലം ഉണ്ട് .ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരേയും നവംബര്‍ മുതല്‍ ജനുവരി വരെയും . ഒരു സീസന്‍ മാത്രമുള്ള ഇനങ്ങളില്‍ മേയ് മുതല്‍ ഒക്ടോബര്‍ വരെയാണ് വിളവെടുപ്പ് .പരാഗണത്തിന് ശേഷം 70-80 ദിവസം കൊണ്ട് കായ്കള്‍ മൂത്ത് പാകമാകും.മൂത്ത് പഴുത്തു തുടങ്ങുന്ന കായ്കള്‍ താഴെ വീണതിനു ശേഷമാണ് പറുക്കി എടുക്കുന്നത് .ഇങ്ങനെ ശരിയായി മൂത്ത് പഴുത്ത കായ്കള്‍ മാത്രമേ നല്ല രുച്ചിയും മണവും ഉണ്ടാവൂ .ഒരു ചെടിയില്‍ നിന്ന് ഏതാണ്ട് 5 കിലോഗ്രാം വിളവു ലഭിക്കും .പാഷന്‍ ഫ്രുട്ട് ചെടികള്‍ ഏകദേശം 7-10 വര്ഷം വരെ നില്‍ക്കും .3-5 വര്ഷം വരെ നല്ല വിളവു നല്‍കും അതിനുശേഷം ആവര്‍ത്തന കൃഷി നടത്താം .
കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ ശാസ്ത്രീയമായി പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുന്ന നെല്ലിയാമ്പതിയി ഫാമിൽ പാഷൻ ഫ്രൂട്ടിന്റെ വിത്തും തൈകളുംവിൽപനയ്ക്കുണ്ട്. തൈ ഒന്നിന് 15 രൂപ. വിത്ത് ചെറിയ പായ്ക്കറ്റ് 10 രൂപയ്ക്കും കിലോ 400 രൂപയ്ക്കുമാണ് വിൽപന. പാഷൻഫ്രൂട്ടിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണത്തിൽ പരിശീലനം നൽകാനും ഫാം തയാർ.
No comments:
Post a Comment