കടയിൽ നിന്ന് വാങ്ങുന്ന പുതിന തണ്ടിൻ്റെ അടി ഭാഗം കുറച്ച് മുറിച്ച് കളഞ്ഞതിനു ശേഷം (വേരുള്ള തണ്ടാണെങ്കിൽ മുറിച്ച് കളയണ്ട, വേരോടു കൂടി ), മണൽ , മണ്ണ് , ചാണകപ്പൊടി ഇവ മിക്സ് ചെയ്ത ഗ്രോബാഗിലോ , ചട്ടിയിലോ നമുക്ക് പുതിന നടാം ... 4 ദിവസത്തേക്ക് അധികം വെയിൽ കൊള്ളരുത് , അതിനു ശേഷം നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വെയ്ക്കാവുന്നതാണ് .. ആവശ്യത്തിന് വെള്ളം കൊടുക്കണം .. കൂടുതൽ വെളളം കിട്ടിയാൽ ചീഞ്ഞ് പോകും . ഇടവളമായി ചാണകവെള്ളം ഉപയോഗിക്കാം ... തണ്ട് വളരുന്നതിനനുസരിച്ച് മുറിച്ചെടുക്കാം ... മുറിച്ച ഭാഗത്ത് വേറെ കിളിർത്ത് വരും. ഇങ്ങനെ വർഷം മുഴുവൻ വിഷമില്ലാത്ത പുതിന ഉൽപാദിപ്പിക്കാം ....
രണ്ടാമത്തെ രീതി ...
കുപ്പി ഗ്ളാസിൽ വെള്ളം നിറച്ച് അതിൽ പുതിന തണ്ട് ഇറക്കി വെച്ച് വേര് പിടിച്ചതിനു ശേഷം മണ്ണിൽ നട്ടും പുതിന പിടിപ്പിക്കാം .
No comments:
Post a Comment