Saturday, March 31, 2018

വളളിപയർ കൃഷി

  ആദ്യം തന്നെ പറയട്ടെ ... പയർ വിത്തുകൾ നേരിട്ട് നടുന്നതാണ് നല്ലത് ഗ്രോബാഗിലായാലും ,പറമ്പിലായാലും ..... പയർ പറിച്ച്  നടുന്നത് റിസ്കാണ് ... പയർ നന്നായി ചെയ്‌താല്‍ വിത്തിട്ടു 40 to 50 ദിവസത്തിനുള്ളില്‍ പൂവ് വിരിയും... ഇപ്പോള്‍ ‍ ഉള്ള നല്ലയിനം വളളിപ്പയറുകളാണ് .... മീറ്റർ പയർ ,കഞ്ഞിക്കുഴി പയർ , വൈജയന്തി പയർ , ലോല തുടങ്ങിയവ ..... നന്നായി സൂര്യ പ്രകാശം കിട്ടുന്നിടത് ചെയ്യുന്നതാണ് നല്ലത് . മുകളില്‍ ചൂടും താഴെ വെള്ളവും കിട്ടിയാല്‍. ഒരു മൂട്ടില്‍ 3 തൈ ഉണ്ടാകണം . പയർ കൃഷി ചെയ്യാൻ തടം നിർമ്മിക്കുമ്പോൾ  2 അടി വട്ടത്തില്‍ ഒന്നര അടി താഴ്ചയില്‍ കുഴി എടുക്കുക . അതില്‍ അടിയില്‍ 2 ഇഞ്ച് കനത്തില്‍ പച്ചില  നിരത്തുക മുകളില്‍ 4 ഇഞ്ച് കനത്തില്‍ ഉണങ്ങിയ കരിയില നിരത്തുക .മുകളില്‍4 ഇഞ്ച് കനത്തില്‍ ഉണക്ക ചാണകം ചാരം 2;1 അനുപാതത്തില്‍ മിക്സ്‌ ചെയ്തു നിരത്തുക [ ചാരം ഇല ചാരം വേണം തടി ചാരം കൊള്ളില്ല] അതിനു മുകളില്‍ 2 ഇഞ്ച് കനത്തില്‍ മണ്ണ് ഇട്ടു മൂടിയതിന് ശേഷം 4 ഇഞ്ച് കനത്തില്‍ എല്ലുപൊടിയും മണ്ണും കൂടി കൂട്ടി കലര്‍ത്തി നിരക്കുക ഇപ്പോള്‍ കുഴി 16 ഇഞ്ച് മൂടി കഴിഞ്ഞു ബാക്കി 2 ഇഞ്ച് കുഴിയായിട്ടു തന്നെ വേണം വെള്ളം ഒഴിക്കാന്‍ [വെള്ളം കെട്ടി കിടക്കാന്‍ സാദ്യത ഉണ്ടേല്‍ ചെറിയ ചാല്‍ കീറി വെള്ളം ഒഴിച്ച് വിടണം ]ശേഷം ഒരു തടത്തില്‍ 5 എന്നാ വീതം വിത്തുകള്‍ അകത്തി ഒരിഞ്ചു താഴ്ത്തി കുഴിച്ചിടുക . മുകളില്‍ അല്പം ചാരം വേപ്പിന്‍ പിണ്ണാക്ക് പൊടി തൂകിയാല്‍ ഉറുമ്പ് കീടം ശല്യം വിതിനുണ്ടാകില്ല . കിളിര്‍ത്തു വരുന്ന തൈ കളില്‍ ഗുണമുള്ള 3 എണ്ണം നിര്‍ത്തിയിട്ടു ആദ്യം 4 ഇല വരുന്ന 3 എണ്ണം ] ബാക്കി പറിച്ചു മാറ്റുക . നട്ട് 15 ദിവസ്സം ആകുമ്പോള്‍ പയര്‍ താങ്ങില്‍ കേറും. (ഇടവളമായി  ചാണകം, വെപ്പിൻ പിണ്ണാക്ക്, പച്ചക്കറി വെസ്റ്റ്, ) ആവശ്യത്തിന് ഉപയോഗിക്കുക . . കീട പ്രതിരോധത്തിന് 100 ഗ്രാം കാ‍ന്താരി മുളക് .സമം വെ |ളുത്തുള്ളി .അരച്ച് തരി ഇല്ലാത് നന്നായി 2 ലിടര്‍ വെള്ളത്തില്‍ കലക്കി 4 ദിവസ്സം ടൂ 7 ദിവസത്തിനുള്ളില്‍ തളിക്കുക .കീടങ്ങളെ അകത്തി നിര്‍ത്താം............................ ഇടയ്ക്കിടെ കടലപിണ്ണാക്ക് തെളി കലക്കി ഒഴിക്കുക , പച്ച ചാണകം കലക്കി ഒഴിക്കുക .... ചെടികൾ പൂക്കാൻ തുടങ്ങുമ്പോൾ കടലപിണ്ണക്ക് പുളിപ്പിച്ച് അതിൽ കുറച്ച് ചാരം ഇട്ട്  കലക്കി നേർപ്പിച്ച്  മുന്നോ നാലോ ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ഒഴിച്ചാൽ ഇഷ്ടം പോലെ പൂവ് പിടിക്കുകയും പയർ ഉണ്ടാകുകയും ചെയ്യുന്നു ...(Tips.. പയറിൽ മുഞ്ഞ , ചാഴി , ചോണനുറുമ്പ് തുടങ്ങിയവയുടെ  ശല്യം ഉണ്ടാകാതിരിക്കാൻ നീറിനെ കയറ്റി വിടുക  , ഒരു പയറും കേടായി പോകില്ല ...)

No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...