കറുവ മരത്തിൽ നിന്ന് കറുവ പട്ട ഉണ്ടാക്കിയെടുക്കുന്നത് ................
ഒന്നാമത്തെ രീതി ....
..രണ്ട് മൂന്ന് വര്‍ഷം പ്രായമായ കറുവയുടെ കമ്പുകള്‍ പട്ട ഉരിച്ചെടുക്കാന്‍ പാകമാണ്. 2-2.5 സെ.മീ. വ്യാസവും, 1.5-2 മീറ്റര്‍ നീളവുമുള്ള കൊമ്പുകളാണ് പട്ടയെടുക്കാന്‍ ഉത്തമം. മഴ കഴിഞ്ഞ് തളിര് മൂത്ത സമയമാണ് വിളവെടുക്കാന്‍ നന്ന്.
അതിരാവിലെ കമ്പു മുറിച്ചെടുത്താല്‍ പട്ട വേഗം ഉരിഞ്ഞു കിട്ടും. കമ്പ് മുറിച്ച് കരിന്തൊലി ചുരണ്ടിമാറ്റിയിട്ട് പട്ട ഉരിച്ച് പ്രത്യേക രീതിയില്‍ ചുരുളുകളാക്കി ഉണക്കിയെടുക്കുന്നതാണ് കറുവപ്പട്ട. ഇലതൈലം എടുക്കാന്‍ വര്‍ഷത്തില്‍ രണ്ട് തവണ (മേയ്, ഒക്‌ടോബര്‍) കമ്പ് മുറിക്കാം....................................
രണ്ടാമത്തെ രീതി ...............നട്ട് മൂന്നു വര്‍ഷം കഴിയുമ്പോള്‍ വിളവെടുക്കാനാകും. മെയ് മാസത്തിലും നവംബര്‍ മാസത്തിലുമായി വര്‍ഷത്തില്‍ രണ്ടു തവണ പട്ട ശേഖരിക്കാം. ഈ സമയത്ത് പുതിയ ശാഖകള്‍ തളിരിട്ട് ഇളം ചുവപ്പാര്‍ന്ന തളിരുകള്‍ മൂപ്പെത്തി പച്ച നിറമാകും. കൂടാതെ ചെടിയുടെ കറ (കോശദ്രാവകം)തൊലിക്കടിയിലൂടെ നന്നായി പ്രവഹിക്കും എന്നതുകൊണ്ട് തൊലി വേഗം ഉരിച്ചെടുക്കാനും കഴിയും. പരിചയസമ്പന്നര്‍ക്ക് മൂര്‍ച്ചയുള്ള കത്തി കൊണ്ട് തൊലി ചെറുതായി മുറിച്ചു നോക്കിയാല്‍ ഇത് അറിയാന്‍ സാധിക്കും. തൊലി പെട്ടന്ന് വിട്ടു പോരുന്നുണ്ടെങ്കില്‍ പട്ട വെട്ടാന്‍ പാകമായി എന്ന് അനുമാനിക്കാം.വിളവെടുപ്പ് കഴിവതും രാവിലെ തന്നെ നടത്തണം. 2-2½ സെ.മീ. വ്യാസമുള്ള കമ്പുകള്‍ 1 ½ മുതല്‍ 2 മീറ്റര്‍ വരെ നീളത്തില്‍ മുറിച്ചെടുക്കണം. ഇതിന്റെ ചില്ലകളും ഇലകളും മാറ്റി പുറമെയുള്ള തവിട്ടുനിറത്തിലുള്ള തൊലി ചുരണ്ടി മാറ്റിയ ശേഷം തണ്ട് ശക്തിയായി തിരുമ്മി തൊലി വിട്ടു പോരുന്ന തരത്തിലാക്കണം. 30 സെ. മീ. അകലത്തില്‍ കമ്പിന് ചുറ്റുമായും പിന്നീട് ഇരു വശത്തുമായി നെടുകയും മുറിവുണ്ടാക്കി വളഞ്ഞ കത്തി കൊണ്ട് തൊലി കമ്പില്‍ നിന്നും വേര്‍പ്പെടുത്തണം നല്ലതും നീളം കൂടിയതുമായ പട്ടകള്‍ പുറത്തും ചെറിയവ അകത്തും വെച്ച് കൈകൊണ്ട് അമര്‍ത്തി ചുരുട്ടി കുഴല്‍ പോലെയാക്കി അറ്റം ഭംഗിയായി വെട്ടിയത്തിനു ശേഷം തണലില്‍ ഉണക്കിയെടുക്കാം. നേരിട്ട് വെയിലില്‍ ഉണക്കിയാല്‍ പട്ട ചുക്കിച്ചുളിഞ്ഞി ഗുണമേന്മ കുറയുന്നതിന് ഇടയാകും. ഉണങ്ങി കിട്ടുന്ന കറുവാപ്പട്ടയ്ക്ക് മഞ്ഞ നിറമായിരിക്കും. പലരീതിയിലും തരത്തിലുമുള്ള പട്ടകളുടെ ഒരു മിശ്രിതവുമായിരിക്കും. ഇതില്‍ നിന്ന് വിവിധ ഗ്രേഡുകള്‍ ആയി പട്ട തരാം തിരിച്ചെടുക്കണം. ഫൈന്‍ അല്ലെങ്കില്‍ കോണ്ടിനെന്റല്‍, മെക്സിക്കന്‍,ഹാംബര്‍ഗ്, (ഓര്‍ഡിനറി) എന്നിവയാണ് വിവിധ ഗ്രേഡുകള്‍. ഉത്തമം (ഫൈന്‍) ഇനത്തില്‍ ഒരേപോലെ കനവും, നിറവും, ഗുണവും ഉള്ളതും യോജിച്ചു നില്‍ക്കുന്ന അരികുകളോടുകൂടിയതുമായ ചുരുളുകളായിരിക്കും മെക്സിക്കന്‍ ഇടത്തരം ഗുണേമേന്മയുള്ളതാണ്. കാണാം കൂടിയതും ഇരുണ്ട നിറമുള്ളതുമായ ചുരുളുകലാണ് ഹാംബര്‍ഗ് ഇനം. മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത കഷണങ്ങള്‍, അതായത് മറ്റു മുന്തിയ ഗ്രേഡുകളുടെ മുറിഞ്ഞ കഷണങ്ങളെല്ലാം, ക്വില്ലിങ്ങ്സ് എന്ന ഗ്രേഡില്‍ പെടും. തൊലിയുടെ ഉള്‍വശവും വളവുകളുള്ള മറ്റ് കമ്പുകളും മറ്റുംചേര്‍ന്നതാണ് ഫെതറിങ്ങ്സ് എന്ന ഗ്രേഡ്.
No comments:
Post a Comment