പയർ നടുന്ന സമയത്ത് അടിവളമായി എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് കാലി വളം എന്നിവ ചേർത്ത് നടണം.
മൂന്നടിയിൽ കുറയാതെ അകലം ചെടികൾ തമ്മിൽ വേണം
നാലില പ്രായത്തിൽ രണ്ടു പിടി ചാണകപ്പൊടി ചുറ്റിനുമിട്ട് മണ്ണ് കൂട്ടണം.
വള്ളി നീണ്ടാലും പടർത്തരുത് തറയിൽ കിടന്ന് ഓരോ ചുവട്ടിലും കുറഞ്ഞത് 5 ശിഖരം എങ്കിലും വരുന്ന സമയത്ത് ഓരോ ശിഖരത്തെയും ചരടു കെട്ടി പന്തലിൽ കയറ്റുക. (ഓർക്കുക ശിഖരങ്ങളിലാണ് പയർ നന്നായി കായ്ക്കുന്നത്. )
പന്തലിൽ കയറാൻ തുടങ്ങുമ്പോൾ ഫിഷ് അമിനോ തളിക്കുക
പൂക്കുന്നതു വരെ മറ്റൊരു വളവുമിടരുത്.
ഇലക്കെട്ട് അധികമായാൽ പയർ നന്നായി കായ്ക്കില്ല. അതിനാൽ ഇല നുള്ളുക.
കായ്ച്ചു തുടങ്ങിയാൽ 7 ദിവസത്തിന്റെ ഇടവേളയിൽ ചാണകം,ഗോമൂത്രം, കോഴിവളം, ശീമക്കൊന്നയില, മുരിങ്ങയില, വേപ്പിൻ പിണ്ണാക്ക് എന്നിവ തുല്യ അളവിൽ ഇട്ട് 7 ദിവസം പുളിപ്പിച്ച് 15 ഇരട്ടി നേർപ്പിച്ചൊഴിക്കുക.
പയർ കായ്ച്ച തണ്ടിലാണ് വീണ്ടും പയർ കായ്ക്കുന്നത്. അതിനാൽ വിളവെടുക്കുമ്പോൾ തണ്ടിനു ക്ഷതമുണ്ടാകാത്ത വിധം വിളവെടുക്കുക
പയർ നടുമ്പോൾ തടത്തിൽ നിന്ന് 20 അടി മാറി സൂര്യകാന്തി നട്ടാൽ ചാഴിയുടെ ഉപദ്രവം പയറിനുണ്ടാവില്ല.
പയർ പടരുമ്പോൾ നീറിനെ കയറ്റി വിട്ടാൽ ചാഴിയടക്കം അനവധി കീടങ്ങളെയകറ്റാം
നടുമ്പോൾ ഹൈബ്രിഡ് ഇനങ്ങൾ ഒഴിവാക്കി നാടൻ ഇനങ്ങൾ നട്ടാൽ പ്രതിരോധശേഷിയും ദീർഘകാല വിളവുമുണ്ടാകും.
eg: ലോല, ജ്യോതിക, ഗീതിക .
No comments:
Post a Comment