അടുക്കളത്തോട്ടത്തിലെ 'എലിയും പാമ്പും'
പിന്നെ പുതിനയിലയും മണ്ണെണ്ണയും.
Easy tips for our garden
" എലിയെ തോൽപ്പിച്ച് ഇല്ലം ചുടരുത് എന്ന്പറഞ്ഞതുപോലെ പാമ്പിനെ പേടിച്ച് അടുക്കളതോട്ടം ഉപേക്ഷിക്കരുത് "
എലി എന്ന് കേട്ടാൽ അറപ്പും പാമ്പെന്ന് കേട്ടാല്‍ ഭയവും അതുകൊണ്ട്തന്നെ പലരും അടൂക്കളതോട്ടങ്ങൾ വെച്ച്പിടിപ്പിക്കുന്നതിൽനിന്നും പിന്നോട്ട് പോവുകയും ഇനി അടുക്കളതോട്ടം
വെച്ച് പിടിപ്പിച്ചാല്‍ തന്നെ രാത്രി കാലങ്ങളിലോ പുലരിക്ക്മുമ്പോ പുറത്തിറങ്ങാൻ ഭയവും .
പാമ്പിനെ പോലെ ഭയപ്പെടുത്തുന്ന ഒരു ജീവിയാണ് എലി. ഇവ വിളകൾ നശിപ്പിക്കുക മാത്രമല്ല മാരകരോഗങ്ങൾപരത്തുകയും ചെയ്യുന്നു. ടൈഫസ് , എലിപ്പനി, പേവിഷം (രബീസ്) , ട്രൈക്കിനോസിസ്, പ്ലേഗ്. എലി കടിക്കുന്നതു മൂലം മനുഷ്യരിൽ റാറ്റ്-ബൈറ്റ് ഫീവർ എന്ന ഒരു രോഗം ഉണ്ടാവാറുണ്ട്.
ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാമ്പിനേയും എലിയേയും നമ്മുടെ പരിസരങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താം.
മുറ്റവും പരിസരവും വൃത്തിയായി സൂക്ഷിക്കുക
ചപ്പുചവറുകള്‍ കൂട്ടിയിടാതിരിക്കൂക. പാമ്പിനോ എലിക്കോ വസിക്കുവാനുള്ള സാഹചര്യം വീടിനു സമീപത്ത് ഉണ്ടാകാതിരിക്കുകയാണ് പ്രധാനം. കരിയില, മരക്കഷ്ണം, തൊണ്ട്, പൊട്ടിയ പ്‌ളാസ്റ്റിക്ക് ഉത്പന്നങ്ങള്‍,വൈക്കോല്‍ തുടങ്ങി പാമ്പിന് കയറി ഇരിക്കാന്‍ കഴിയുന്ന വസ്തുക്കളെല്ലാം നീക്കം ചെയ്യുക. കരിങ്കല്ലോ ഇഷ്ടികയോ ഹോളോബ്റിക്സോ കൂട്ടിയിടാൻപാടില്ല. ചുമരിലോ ഫൗണ്ടേഷനിലോ ബയ്സ്മെന്റിലോ മതിലിലോ പടവുകളിലോ മരങ്ങളിലോ ചെടികളുടെ ചുവട്ടിലോ കാണപ്പെടുന്ന പൊത്തുകള്‍ അടയ്ക്കുക .ആവശ്യമില്ലാത്ത ചെടികളോ കളകളോ പറിച്ചുകളയൂക .ചെടികൾ കാടുപിടിച്ച് നിർത്താതെ വെട്ടിയൊതുക്കി നിർത്തുക. എലിയെ ആകർഷിക്കുന്നത് ഭക്ഷണാവിശിഷ്ടവും എണ്ണമയവുമാണെങ്കിൽ പാമ്പിനെ കൂടുതൽ ആകർഷികാകുന്നത് ജലസാനിത്ത്യമാണ് .
അടൂക്കളയിലോ വീടിനകത്തോ പുറത്തോ എണ്ണ വീണാൽ തുടച്ചുകളയുകയും കഴുകുകയൂം ചെയ്യൂക ഭക്ഷണാവിശിഷ്ടങ്ങൾ വലിച്ചെറിയാതെ അടച്ചുവെയ്ക്കുക. ഭക്ഷണ സാധനങ്ങൾ അടച്ചു വെക്കുക. ഭക്ഷണത്തിന് ഉപയോഗിച്ച പാത്രങ്ങള്‍ കഴുകി കമഴ്ത്തി സൂക്ഷിക്കുകയോ ഷെൽഫിൽ അടച്ച് വെക്കുകയോ ചെയ്യുക . അതുപോലെ വീട്ടുവളപ്പിൽ വെള്ളം കെട്ടികിടാക്കാതെ സൂക്ഷിക്കുക. പാമ്പിനെ ഉപദ്രവിക്കുകയോ ശല്യം ചെയ്യുമ്പോഴുംഉപദ്രവിക്കും എന്ന തോന്നൽ അതിന് ഉണ്ടാവുമ്പോഴോ മാത്രമെ പാമ്പ് കടിക്കാറുള്ളു. എന്നാൽ എലിയുടെ ആക്രമണത്താലും അതിന്റെ വിസർജ്ജ്യത്താലും രോഗങ്ങൾ പടരുന്നു (മൂത്രം, കാഷ്ട്ടം, ഉമിനീര്, ചെള്ള്)
പുതിനയുടെ മണം എലിയെ അകറ്റും അതുകൊണ്ട് അടുക്കളതോട്ടത്തിലും വീട്ടുവളപ്പിലൂം പുതിനച്ചെടി വെച്ച്പിടിപ്പിക്കുന്നത് നല്ലതാണ്. പുതിനയില വെള്ളം ചേർത്ത് മിക്സിയിലിട്ട് അടിച്ച് വീടിനുള്ളിലും പുറത്തും തളിക്കുന്നത് എലിയെ അകറ്റുന്നതിന് ഉചിതമാണ്. പുതിന തൈലം ഉപരോഗിച്ചും എലിയെ അകറ്റാം. പച്ചക്കറികളുടെ കൂടെയും ഭക്ഷണ സാധനങ്ങളുടെ കൂടെയും പുതിനയില വെക്കുന്നത് എലിയെ അകറ്റാൻ സഹായിക്കും. എലിയെ അകറ്റിയാൽ തന്നെ പാമ്പിന്റെ ശല്യം കുറയും.
പാമ്പിനെ വീട്ടിൽനിന്നും പരിസരത്ത്നിന്നും അകറ്റുന്നതിന് മുരിങ്ങ ചെടി വെച്ചുപിടിപ്പിയ്ക്കുന്നത് വളരെ നല്ലതാണ്. മാസത്തിൽ ഒരിക്കല്‍ മുരിങ്ങയില അരച്ച് വെള്ളത്തില്‍ കലക്കി നാൽപ്പത് ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കുന്നത് ചെടിവളർച്ചയ്ക് ആക്കം കൂട്ടുകയും പാമ്പിന്റെ സാനിധ്യം കുറയുകയുംചെയ്യും.
വെളുത്തുള്ളി വെളുത്തുള്ളി വെള്ളം ചേര്‍ത്ത് അരച്ച് വീടിനുള്ളിലും പുറത്തും തളിക്കുന്നതൂം ഇതേപോലെ പാൽക്കായം തളിക്കുന്നതും പാമ്പുകളെ അകറ്റിനിർത്തുമെന്ന് പ്റായമുള്ളവർ പറയുന്നു.
മണ്ണെണ്ണപ്പ്റയോഗമാണ് പാമ്പൂകളെ അകറ്റുന്നതിന് ഏറ്റവും നല്ല മാർഗ്ഗം .മണ്ണെണ്ണ വെള്ളം ചേർത്ത് വീടിന്റെ പരിസരങ്ങളില്‍ തളിക്കുന്നതും ചിരട്ടയിലോ ചെറിയ പാത്റങ്ങളിലോ മണ്ണ് നിറച്ച് അതിൽ മണ്ണെണ്ണ വെള്ളം ചേർത്ത് ഒഴിച്ച് ചെടികൾക്കിടയിലും പാമ്പ് കയറിവരാൻ സാധ്യതയുള്ള സ്ഥലങ്ങളിലും വെയ്ക്കുന്നതും പാമ്പുകളെ അകറ്റാൻ സഹായിക്കും. അതുപോലെ മണ്ണെണ്ണ വെള്ളം ചേർത്ത് തുണി കിഴിയിൽ കെട്ടി വള്ളിചെടികളിലും വള്ളിചെടികളുടെ പന്തലിലും കെട്ടിതൂക്കുന്നതും പച്ചോലപാമ്പുകളേയും അകറ്റാൻ സഹായിക്കും.
തെളിച്ചമുള്ള (കളർ ഇല്ലാത്ത )കുപ്പികളിൽ തെളിച്ചമാർന്ന നീല ദ്രാവകം നിറച്ച് വീട്ട് വളപ്പിലും വീടിനുള്ളിലും അടുക്കളത്തോട്ടത്തിലും പാമ്പ് കടന്നുവരാൻ സാത്ത്യത ഉള്ള സ്ഥലങ്ങളിൽ വെച്ചാൽ പാമ്പ് വീട്ടിലോ പുരയിടത്തിലോ കടക്കില്ല . ഈ നില നിറത്തിലുള്ള ദ്രാവകത്തിൽനിന്നും ഉണ്ടാകുന്ന പ്രകാശരശ്മികൾ പാമ്പുകളെ ഭയപ്പെടുത്തുമെന്നും അവ പിൻതിരിഞ്ഞ് പോകും.
വളർത്ത്മൃഗങ്ങളെടേയും പക്ഷികളുടേയും അവശിഷ്ട്ടങ്ങള്‍ എലിയേയും പാമ്പിനെയും ആകർഷിക്കും അതുകൊണ്ട് കൂടും തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
എയർ ഹോൾ , വെന്റിലേറ്റർ,എക്സോസ്ഫാൻ , ഡ്റൈനേജ് ഹോൾ എന്നിവ നെറ്റ് ഉപയോഗിച്ച് കവർ ചെയുന്നത് ഉചിതമായിരിക്കും. രാത്രി ഉറങ്ങുന്നതിനുമുമ്പ് വാതിലും ജനലുകളും അടച്ചെന്ന് ഉറപ്പ് വരുത്തണം. വാതിലിനടിവശം തറയുമായി വലിയ ഗ്യാപ്പ് ഉണ്ടാകാൻ പാടില്ല.
പണ്ടുമുതലെ എലിയെപിടിക്കുന്നതിന് പലതരം കെണികൾ ഉപയോഗിച്ചുവരുന്നുണ്ട് എലിപ്പെട്ടി ,സ്പ്രിംഗ് കെണി, പശ കെണി മുതലായവ. മറ്റ് പലതരത്തിലുള്ള കെണികളൂം നമുക്ക് ഉണ്ടാക്കാവുന്നതാണ്. പാമ്പിനെ പിടിക്കുന്നതിനും കെണികൾ ഉണ്ടാക്കാവുന്നതാണ്.
എലിവിഷം വെച്ച് എലിയെ കൊല്ലാം പക്ഷെ കൊച്ച് കുട്ടികളേയും കോഴി,താറാവ്, പട്ടി, പൂച്ച മറ്റ് വളർത്ത് മൃഗങ്ങളെ നമ്മൾ ശ്രദ്ധിക്കണം.
പൂച്ചയെ വളർത്തുന്നത് എലിയെ പിടിക്കുവാൻ സഹായകമാണ്. പട്ടിയെവളർത്തിയാൽ പാമ്പിനേയും .
ഒരു കാരണവശാലും ഇലക്ട്രിക് കെണി ഉപയോഗിക്കരുത്.
മുകളിൽ പറഞ്ഞ എല്ലാം ഒരുപക്ഷേ സാധിച്ചെന്ന് വരില്ല എങ്കിലും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക പുതിന ചെടിയും മുരിങ്ങ ചെടിയും നട്ടു പിടിപ്പിക്കുക. മണ്ണെണ്ണ വെള്ളം ചേർത്ത് വീടിന്റെ പരിസരങ്ങളില്‍ തളിക്കുക. വേണമെങ്കിൽ നീല മഷി വെള്ളത്തില്‍ കലക്കി ബോട്ടിലിൽ നിറച്ച് വീടിനുള്ളിലും പുറത്തും തോട്ടത്തിലും വെച്ച് പരീക്ഷിക്കുക.
No comments:
Post a Comment