മത്തന്‍ കൃഷി വളരെ എളുപ്പവും കാര്യമായ പരിചരണം ആവശ്യമില്ലാത്തതും ആണ്. പൂര്‍ണ്ണമായും ജൈവ രീതിയില്‍ മത്തന്‍ നമുക്ക് കൃഷി ചെയ്യാം. വിത്തുകള്‍ ആണ് കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്നത്. വിത്തുകള്‍ പാകി തൈകള്‍ മുളപ്പിച്ചു പറിച്ചു നടാം. നടുമ്പോള്‍ നല്ല രീതിയില്‍ അടിവളം കൊടുക്കാം, അതിനായി ഉണങ്ങിയ ചാണകം, ആട്ടിന്‍ കാഷ്ട്ടം, കോഴി വളം, എല്ലുപൊടി, ഉണങ്ങി പൊടിച്ച കരിയില, വേപ്പിന് പിണ്ണാക്ക് ഇവ ഉപയോഗിക്കം. വിത്തുകള്‍ നടുന്നതിന് മുന്‍പ് 6 മണിക്കൂര്‍ വെള്ളത്തില്‍ മുക്കി വെക്കുന്നത് നല്ലതാണ്. അമ്പിളി എന്ന മത്തന്‍ ഇനം കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തതാണ്. 5 കിലോ വരെ തൂക്കം ലഭിക്കുന്ന വലിയ കായകള്‍ ഇതിന്റെ പ്രത്യേകതയാണ്. സരസ്, അര്‍ക്കാ സൂര്യമുഖി, അര്‍ക്ക ചന്ദ്രന് തുടങ്ങിയ ഇനങ്ങളും ഉണ്ട്. വി എഫ് പി സി കെ കാക്കനാട് മത്തന്‍ തൈകള്‍ വിലപ്പന നടത്താറുണ്ട്
Thursday, October 4, 2018
Subscribe to:
Post Comments (Atom)
രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....
അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...
-
ഉലുവാ കഷായം ..................................... ഫല വൃക്ഷങ്ങൾ വിദേശിയോ സൊദേശിയോ ആകട്ടെ നട്ട് ഫലങ്ങൾ തരാതെ വരുമ്പോൾ നാം വെട്ടികളയുക യാണ് ...
-
സാധാരണ എല്ലാവരും ഏത്തവാഴ കുല വെട്ടിയാൽ തടവെട്ടി ദൂരെ കളയുകയാണ് പതിവ്. അതിന് ശേഷം കണ്ണുകൾ പിരിച്ചെടുത്ത് ഉണക്കി വേറെ കുഴി താഴ്ത്തി നടും ...
-
നിത്യഹരിതാഭയാര്‍ന്ന നേര്‍ത്ത വള്ളികള്‍ നിറയെ മനോഹരമായ മുത്തുമണികള്‍ പോലെ കായ്കളുണ്ടാകുന്ന വെസ്റ്റിന്‍ഡീസ് സ്വദേശിയായ ചെടിയാണ് ലെമൺ വൈൻ. മുപ...
No comments:
Post a Comment