പയര്‍ കൃഷി ചെയ്യുന്നവരുടെ പ്രധാന പ്രശ്നമാണ് മുഞ്ഞ/പയര്‍പ്പേന്‍. പയറിന്‍റെ ഇളംതണ്ടുകളിലും പൂവിലും ഞെട്ടിലും കായിലും കൂട്ടം കൂട്ടമായി പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റിക്കുടിക്കുകയാണ് ഇവ ചെയ്യുന്നത്. പയര്‍ചെടികളില്‍ കറുത്തനിറത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഈ കീടങ്ങള്‍ വേഗത്തില്‍ വംശവര്‍ദ്ധന നടത്താന്‍ കഴിവുള്ളവയാണ്. ഇവയുടെ ആക്രമണംമൂലം പയര്‍ചെടികളിലെ പൂവ് കൊഴിയുകയും, കായ്കള്‍ ഉണങ്ങി കേടുവന്ന് പോകുകയും ചെയ്യുന്നു. മുഞ്ഞയോടൊപ്പം ധാരാളം ഉറുമ്പുകളേയും കാണാവുന്നതാണ്. ഉറുമ്പുകള്‍ ഇവയെ ഒരു ചെടിയില്‍ നിന്ന് മറ്റൊന്നിലേക്ക് എത്തിക്കുന്നു.
നിയന്ത്രണ മാർഗ്ഗങ്ങൾ
1. ഒരു ലിറ്റർ പഴങ്കഞ്ഞി വെള്ളത്തിൽ 3 സ്പുൺ ചാരം മിക്സ് ചെയ്ത് ഇരട്ടി വെള്ളം ചേർത്ത് ഇളക്കി മുഞ്ഞ ഉളളിടത്ത് തളിക്കുക. രണ്ട് , മൂന്ന് ദിവസം അടുപ്പിച്ച് ചെയ്യുക.
2. കഞ്ഞിവെള്ളം നേര്‍പ്പിച്ച് (ഒരു ലിറ്റര്‍ കഞ്ഞിവെള്ളത്തില്‍ മൂന്ന് ലിറ്റര്‍ വെള്ളം) ചെടിയില്‍ നന്നായി തളിച്ചു കൊടുക്കുക. തളിച്ച കഞ്ഞിവെള്ളം ഉണങ്ങിക്കഴിയുമ്പോള്‍ കഞ്ഞിവെള്ളത്തിന്‍റെ പാട തട്ടിക്കളഞ്ഞശേഷം വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിക്കണം.
3. നാറ്റപ്പൂച്ചെടി- സോപ്പ് മിശ്രിതം തളിക്കുക
4. ഏതെങ്കിലും വേപ്പധിഷ്ടിതമായ ജൈവകീടനാശിനി (ഉദാ: നിംബിസിഡിന്‍) 20 ml ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്തു കൊടുക്കണം. 24 മണിക്കൂറിനുശേഷം വെര്‍ട്ടിസീലിയം എന്ന ജീവാണുമിശ്രിതം 30 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തെളി എടുത്തു പുളിപ്പിച്ചശേഷം വൈകുന്നേരം സ്പ്രേ ചെയ്യുക. രണ്ടു ലായനികള്‍ തയാറാക്കുമ്പോഴും സാധാരണ ഷാമ്പൂവിന്‍റെ ഒരു സാമ്പിള്‍ പായ്ക്കറ്റ് പൊട്ടിച്ചു ലായനിക്കൊപ്പം ചേര്‍ക്കുന്നതു ലായനി ചെടിയില്‍ എല്ലാ ഭാഗത്തും എത്തുന്നതിനു സഹായിക്കും.
ഇവയിൽ ഏതെങ്കിലും ഒന്ന് കൃത്യമായി ചെയ്യുക. ശേഷം.. പയറിൽ പുളിമുറുമ്പിനെ കയറ്റി വിട്ടാൽ ഇവൻ ആ ഏരിയയിലേക്ക് വരുക പോലുമില്ല .......
No comments:
Post a Comment