അടുക്കളയില്‍ വിഭവങ്ങള്‍ തയാറാക്കുമ്പോള്‍ ഉപയോഗിക്കുന്ന അത്യാവശ്യ വസ്തുവാണ് ഒരേ സമയം സുഗന്ധവ്യജ്ഞനവും ഔഷധവുമായ ഇഞ്ചി. വലിയ തോതില്‍ കീടനാശിനികളാണ് കര്‍ണാടക അടക്കമുള്ള ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഇഞ്ചിയില്‍ പ്രയോഗിക്കുന്നത്. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ പിടിപെടാന്‍ ഇത്തരം ഇഞ്ചി ഉപയോഗിക്കുന്നത് കാരണമാകും. അടുക്കളത്തോട്ടത്തില്‍ കുറച്ച് ഇഞ്ചി കൃഷി ചെയ്താല്‍ ഒരു കുടുംബത്തിന് വേണ്ട ഇഞ്ചി സുലഭമായി ലഭിക്കും. സ്ഥല പരിമിതി ഉള്ളവര്‍ക്ക് ഗ്രോ ബാഗിലും ഇഞ്ചി നടാം. 4-5 ഗ്രോബാഗിലാ ചാക്കിലോ ഇഞ്ചി കൃഷിചെയ്താല്‍ ഒരു കുടുംബത്തിന് അടുക്കളയിലേക്ക് വേണ്ട ഇഞ്ചി ലഭിക്കും. കേരളത്തില്‍ എല്ലായിടത്തും തന്നെ നല്ല മഴ ഇതിനോട് അകം ലഭിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇഞ്ചി, മഞ്ഞള്‍ എന്നിവ നടാന്‍ പറ്റിയ സമയമാണിപ്പോള്‍. അടുക്കളത്തോട്ടത്തില്‍ സ്ഥലം ഉള്ളവര്‍ക്ക് ചെറു തടങ്ങള്‍ എടുത്ത് ഉണങ്ങിയ ചാണകപ്പൊടിയും ചേര്‍ത്ത് നടാം. സ്ഥലപരിമിധിയുള്ളവര്‍ക്ക് ചാക്ക്, ഗ്രോബാഗ് എന്നിവയില്‍ എന്നിവയില്‍ കൃഷി ചെയ്ത് മികച്ച വിളവ് നേടാം. ഗ്രോ ബാഗ്, ചാക്ക് എന്നിവയില്‍ ഇഞ്ചി കൃഷി ചെയ്യുന്ന രീതി നോക്കാം.
ഗ്രോ ബാഗ് തയാറാക്കല്‍
താഴെ പറയുന്ന നടീല്‍ മിശ്രീതം കൊണ്ട് അഞ്ചോ ആറോ ഗ്രോബാഗുകള്‍ ഇഞ്ചി നടാനായി തയാറാക്കാം. ഒരു കുടുംബത്തിലേക്കുള്ള ഇഞ്ചി ലഭിക്കാന്‍ ഇതു ധാരാളമാണ്.
1. രണ്ട് കൊട്ട മേല്‍ മണ്ണ്.
2. രണ്ട് കൊട്ട ചകിരിച്ചോര്‍.
3. ഒരു കൊട്ട ചാണക പൊടി (ഉണങ്ങിയത് )
4. രണ്ട് കിലോ എല്ല് പൊടി
5. അഞ്ഞൂറ് ഗ്രാം വേപ്പിന്‍ പിണ്ണാക്ക്
6. നൂറ് ഗ്രാം ഡൈകോ ടെര്‍മ
നടുന്ന രീതി
ഇവയെല്ലാം കൂടി നന്നായി കൂട്ടിക്കലര്‍ത്തി ഗ്രോ ബാഗ്/ ചാക്ക് എന്നിവയുടെ 45% നിറയ്ക്കണം. അതിനു ശേഷം മുള വന്ന വിത്ത് ഇഞ്ചി ബാഗിന്റെ നടുവില്‍ നിന്ന് അല്‍പ്പം മാറ്റി നടാം. ഇതിന് മുകളിലേയ്ക്ക് അല്‍പ്പം നടീല്‍ മിശ്രിതം വിതറണം. അതിന് ശേഷം വീണ്ടും ഒരു കഷണം മുളവന്ന ഇഞ്ചി നടുവില്‍നിന്ന് അല്‍പ്പം മാറ്റി നേരത്തെ നട്ടതിന്റെ എതിര്‍വശത്ത് നടുക. ഇതിനു ശേഷം അല്‍പ്പം നടീല്‍ മിശ്രിതം വിതറണം. ഇഞ്ചി മുളച്ചു വരുന്നത് വരെ ഉണങ്ങിയ കരിയിലകൊണ്ട് മുടുന്നത് നല്ലതാണ്. 50 – 60 ഗ്രാം വരെ തൂക്കമുണ്ടായിരിക്കണം നടുന്ന വിത്തിഞ്ചിക്ക്. ഈ രീതിയില്‍ നന്നായി പരിപാലിച്ചാല്‍ രണ്ട് തട്ടുകളായി ഗ്രോബാഗ് നിറയെ ഇഞ്ചിയുണ്ടാകും.
വളപ്രയോഗം
പച്ച ചാണകം പുളിപ്പിച്ചത്, പച്ചില കമ്പോസ്റ്റ് എന്നിവ ഇഞ്ചിയുടെ വളര്‍ച്ചാഘട്ടങ്ങളില്‍ നല്‍കാം. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് എന്നീ മാസങ്ങളാണ് ഇഞ്ചിയുടെ വളര്‍ച്ചയുടെ പ്രധാന കാലയളവ്. ഈ സമയങ്ങളില്‍ വളപ്രയോഗം കാര്യക്ഷമമാക്കണം. ഇടയ്ക്ക് അല്‍പ്പം വെണ്ണീര് (മുരടില്‍ നിന്ന് അല്‍പ്പം മാറ്റി)നല്‍കുന്നത് ഇഞ്ചിക്ക് തൂക്കവും വലുപ്പവും വെക്കാന്‍ സഹായിക്കും. ഇപ്പോള്‍ നട്ടാല്‍ ഒക്‌റ്റോബര്‍ മാസത്തോടെ അടുക്കളയിലേയ്ക്ക് ആവശ്യത്തിന് ഇഞ്ചി പറിച്ച് തുടങ്ങാം. ഇങ്ങനെ ജൈവ രീതിയിലുള്ള വളപ്രയോഗവും വേണ്ട പരിപാലനവും കൊടുത്താല്‍ ഒരു ബാഗില്‍ നിന്നു രണ്ട് കിലോയില്‍ കൂടുതല്‍ വിളവ് ലഭിക്കും.
കടപ്പാട്
No comments:
Post a Comment