തെങ്ങിൽ കൊമ്പൻ ചെല്ലി ശല്യം വലിയ പ്രശ്നമാണല്ലോ....
തളിരോലയുടെ ഭാഗം തുരന്ന് തിന്ന് ചണ്ടി പുറത്തേക്ക് നിക്ഷേപിച്ചു കണ്ടാൽ ഉറപ്പിക്കാം അകത്ത് കൊമ്പൻ ചെല്ലിയാണ് എന്ന്...
ഇളം ഓലകളിൽ ത്രികോണാകൃതിയിൽ കത്രിക കൊണ്ട് വെട്ടിയ പോലെയും കാണാം...
ചില പരിഹാരങ്ങൾ ചുവടെ കൊടുക്കുന്നു...
മണ്ട വൃത്തിയാക്കുക എന്നത് ഏറ്റവും പരിഗണന കൊടുക്കേണ്ട ഒന്നാണെങ്കിലും തൊഴിലാളികളെ കിട്ടാനില്ല എന്നതും താങ്ങാനാവാത്തകൂലി ചിലവും കാരണം എല്ലാവരും ആ കാര്യത്തിൽ പിന്നോട്ടാണ്..
1) വളക്കുഴി / ചാണകക്കുഴി എന്നിവിടങ്ങളിൽ പെരുവ ലം എന്ന ചെടിയുടെ ഇല 10 കി.ഗ്രാം. 100 കി.ഗ്രാം. വളത്തിന് എന്ന നിരക്കിൽ ചേർത്ത് ഇളക്കുക.
2) ഏറ്റവും ഉള്ളിലുള്ള രണ്ട് ഓലക്കവിളുകളിൽ പാറ്റ ഗുളിക രണ്ടെണ്ണം വീതം 45 ദിവസത്തിലൊരിക്കൽ നിക്ഷേപിക്കുക.
3) 250 ഗ്രാം വേപ്പിൻ പിണ്ണാക്ക് / മരോട്ടിപ്പിണ്ണാക്ക് 250 ഗ്രാം മണലുമായി ചേർത്ത് തെങ്ങിന്റെ നാമ്പോലയ്ക്ക് ചുറ്റുമുള്ള ഓലയുടെ കവിളിൽ മഴക്കാലത്തിന് തൊട്ടുമുമ്പും മഴക്കാലം കഴിഞ്ഞും നിറക്കുക.
4)കൊമ്പൻ ചെല്ലിക്കും ചെമ്പൻ ചെല്ലിക്കും ഫിറമോൺ കെണിലഭ്യമാണ്.. അതും ഉപയോഗിക്കാം..
5) മെറ്റാ റൈസിയം എന്ന മിത്ര കുമിൾ 250 ഗ്രാം 5 ലിറ്റർ വെള്ളത്തിൽ കലക്കി വളക്കുഴികളിൽ ഒഴിച്ചാൽ ചെല്ലിയുടെ ലാർവ്വകളെ നശിപ്പിക്കാം.
Courtesy കൃഷി ദീപം
No comments:
Post a Comment