ജൈവ കൃഷിയുടെ പ്രാധാന്യം വര്ദ്ധിച്ചതോടെചാണകത്തിന്റെയുംഗോമൂത്രത്തിന്റെയും പ്രാധാന്യം കൂടി വരുകയാണ്. സള്ഫര്, നൈട്രജന്, പൊട്ടാഷ്, ഇരുമ്പ്, കാല്സ്യം, മാംഗനീസ് തുടങ്ങിയവ ഗോമൂത്രത്തില് ധാരാളം അടങ്ങിയിട്ടുണ്ട്. രോഗങ്ങള്ക്കും കീടങ്ങള്ക്കും എതിരേ ഗോമൂത്രം വലിയ പ്രതിരോധ കവചം തീര്ക്കും. ഗോമൂത്രം ഇലകളില് തളിക്കുകയോ തടത്തില് ഒഴിച്ച് കൊടുക്കുകയോ ചെയ്താല് ചെടിക്ക് ഇലക്ട്രോമാഗ്‌നറ്റിക്ക് ശക്തി ലഭിക്കും.കുമിള് നാശിനിയായി പ്രവര്ത്തിക്കാനുള്ള കഴിവും ഇതിനുണ്ട്. ഗോമൂത്രത്തിന്റെഗുണങ്ങളും ഉപയോഗ ക്രമവും
1. കീടനിവാരണത്തിന്ഉത്തമംഗോമൂത്രം നേര്പ്പിച്ച് പതിനഞ്ച് ദിവസം കൂടുമ്പോള് ഇലകളില് തളിച്ചാല് ഒട്ട് മിക്ക കീടങ്ങളേയും തുരത്താം. അതുപോലെ തന്നെ ഇടയ്ക്ക് ചെടിയുടെ ചുവട്ടില് ഒഴിച്ച് കൊടുക്കുന്നതിലുടെ നിമാവിര, വാണപ്പുഴു തുടങ്ങിയ ശുദ്രജീവികളെ അകറ്റാം. ഒരു ലിറ്റര് ഗോമൂത്രം, 20ഗ്രാം നല്ല എരിവുള്ള മുളക്, അല്പ്പം ബാര്സോപ്പ് എന്നിവ 10 ലിറ്റര് വെള്ളവുമായി കൂട്ടികലര്ത്തിതളിച്ചാല് ചെറുപ്പുഴുക്കള്, മൃദുലശരീരികളായ കീടങ്ങള് എന്നിവയെ തുരത്താം
2. വാഴയിലെ കുറുനാമ്പിനെതിരെഒരു ലിറ്റര് ഗോമൂത്രം അഞ്ച് ലിറ്റര് വെള്ളവുമായി ചേര്ത്ത് കൂമ്പിലും ,കവളിലും ഒഴിച്ച് കൊടുത്താല് ആരംഭ ദിശയിലുള്ള വാഴയുടെ നാക്കടപ്പ് അഥവാ കുറുനാമ്പിനെതിരെ ഉത്തമമാണ്.
3. ചീരയ്ക്ക് നല്ലത്ചീര കീടബാധയില്ലാതെ വളരാന് ഗോമൂത്രം ഏറെ നല്ലതാണ്. ഒരു ലിറ്റര് ഗോമൂത്രം 250 ഗ്രാം വേപ്പില ചതച്ചിട്ടുവെച്ചതിന് ശേഷം 10 ലിറ്റര് വെള്ളവുമായി കൂട്ടി കലര്ത്തി ഇലകളില് വൈകുന്നേരങ്ങളില് തളിക്കുക. പിന്നിട് പുതിയ നല്ല തളിരിലകള് വന്ന് തുടങ്ങും
4. വിത്ത് പരിചരണംപാവല്, പടവലം, മത്തന്, വെള്ളരി എന്നിവയുടെ മൂത്ത് പാകമായ വിത്തുകള് ഗോമൂത്രത്തില് ഒരു മണിക്കൂര് ഇട്ട് വെച്ചതിന് ശേഷം തണലത്ത് ഉണക്കിയെടുത്താല് ഇവ കേടു വരാതെ ദിര്ഘ നാള് നില്ക്കും.
5. വാഴക്കന്നു നടുമ്പോള്വാഴക്കന്ന് നടാന് തയ്യാറാക്കുമ്പോള് പച്ചാണകം, ഗോമൂത്രം അടങ്ങിയ കുഴമ്പില് മുക്കി തണലത്ത് വെച്ച് ഉണക്കി നട്ടാല് കുറുനാമ്പ്, മറ്റ് രോഗകീട ആക്രമണങ്ങള് എന്നിവ വരാന് സാധ്യത കുറവാണ്.
Courtesy Lijo Joseph
No comments:
Post a Comment