Tuesday, January 15, 2019

പച്ചക്കറികളിലെ മൂലക അഭാവം: ലക്ഷണങ്ങളും പ്രതിവിധികളും:-

പച്ചക്കറികളിൽ മൂലകങ്ങളുടെ കുറവ്‌ പലപ്പോഴും രോഗബാധകൊണ്ടാണോ എന്ന്‌ തെറ്റിദ്ധരിച്ച്‌ മരുന്നു പ്രയോഗം നടത്താറുണ്ട്‌. ഫലപ്രദമാവാതെ വരുമ്പോൾ നിരാശപ്പെടും. എന്നാൽ മണ്ണിലെ സ്‌തൂല, സൂക്ഷ്‌മ പോഷകമൂലകങ്ങളുടെ കുറവ്‌ ചെടികളുടെ വളർച്ചയേയും ഉൽപ്പാദനത്തെയും പ്രതികൂലമാക്കും. ഇത്തരം അഭാവ ലക്ഷണങ്ങൾ ചെടികളിൽ തിരിച്ചറിയുകയും ആവശ്യമായ മൂലകം ചേർത്തുകൊടുക്കുകയാണ്‌ ഉടൻ വേണ്ടത്‌. 

പച്ചക്കറിക്കുവേണ്ട പ്രധാന മൂലകമാണ്‌ പാക്യജനകം (നൈട്രജൻ). ഇലമഞ്ഞളിക്കുക, തവിടുനിറമാവുക, വളർച്ച മുരടിക്കുക എന്നിവയാണ്‌ ലക്ഷണം. യൂറിയക്ക്‌ പകരം കോഴിക്കാട്ടം, കടലപ്പിണ്ണാക്ക്‌ എന്നിവ ചേർത്തുകൊടുക്കണം.

ഭാവഹക്കുറവ്‌: ഫോസ് ഫറസ്‌ അഥവാ ഭാവഹം കുറഞ്ഞാൽ ഇലകളിൽ ചുവപ്പുകലർന്ന ഊതവർണം കാണാം. വളർച്ചക്കുറവ്‌, വേരുകൾ കുറയുക എന്നിവ ലക്ഷണമാണ്‌. എല്ലുപൊടി ചേർക്കുക.

പൊട്ടാസ്യം അഥവാ ക്ഷാരാംശം
ചെടിയുടെ അടിഭാഗത്തെ ഇലകളുടെ അരിക്‌ ഭാഗം തവിട്ടുനിറമാവും. പൂക്കൾ കൊഴിയും. കായ്‌ഫലം കുറയും. ചാരം (വെണ്ണീർ) ചേർത്തു കൊടുക്കുക.

കാത്സ്യം: വളർച്ച കുറഞ്ഞ ഇലകളും കായ്‌കളും.  മണ്ണിൽ കുമ്മായമോ, ഡൊളോമൈറ്റോ ചേർക്കുക.

മഗ്‌നീഷ്യം: ഇലകൾ കീഴ്‌ഭാഗത്തുനിന്നും മഞ്ഞളിച്ച്‌ എല്ലാ ഇലകളെയും ബാധിക്കും. ഞരമ്പിന്റെ പച്ചപ്പുമങ്ങും.

സൾഫർ: പൊതുവെ വളർച്ചകുറഞ്ഞ്‌ തൈകൾ മഞ്ഞളിപ്പുണ്ടാകും. ജൈവവളം കുറയുന്നതും സൾഫർ ലഭ്യത ഇല്ലാതാകും. ജൈവവളം ചേർക്കുക.

മാംഗനീസ്‌: ഇലഞരമ്പിലും മൂത്ത ഇലകളിലും മഞ്ഞളിപ്പ്‌ ‐ പൊട്ടാസ്യത്തിന്റെയും കുറവ്‌ ഈ ലക്ഷണം കാണിക്കും. കുമ്മായം (നീറ്റുകക്ക) ചേർക്കുക.

സിംങ്ക്‌: ഇല ചുരുളൽ‐ ചെറുതാകൽ എന്നിവ ലക്ഷണമാണ്‌. ക്ഷാരാംശം കൂടുതൽ നൽകരുത്‌. സിംങ്ക്‌ സൾഫേറ്റ്‌ 5 ഗ്രാം 1 ലി. വെള്ളത്തിൽ കലർത്തി ഇലയിൽ തളിക്കുക.

കോപ്പർ: തളിരിലയുടെ അറ്റം വാടിചുരുളും. കോപ്പർ സൾഫേറ്റ്‌ ഇലയിൽ തളിക്കുക.

മോളിബ്‌ഡിനം: ശിഖരംചുരുണ്ട്‌ ഉണങ്ങും. ‘സോഡിയം മോളിബ്‌ഡേറ്റ്‌ 0.3 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക.
ബോറോൺ: ഇലയുടെ അരിക്‌ മഞ്ഞളിപ്പ്‌. മുകുളം വളരാതെ അറച്ചുനിൽക്കും.

ഇരുമ്പ്‌: പൊതുവേ ഇലമഞ്ഞളിക്കും. എന്നാൽ ഇലഞരമ്പ്‌ പച്ചനിറമായിരിക്കും. ഫെറസ്‌ സൾഫേറ്റ്‌ 4 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക.

മലപ്പട്ടം പ്രഭാകരൻ

No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...