Saturday, January 5, 2019

ഇലകള്‍ നശിപ്പിക്കുന്ന പുഴുക്കളെ തുരത്താന്‍ സത്തുകള്‍......

പച്ചക്കറി ചെടികളുടെ ഇലകളെ നശിപ്പിക്കുന്ന പേനുകളും പുഴുക്കളുമെല്ലാം അടുക്കളത്തോട്ടത്തിലെ പ്രധാന പ്രശ്‌നക്കാരാണ്. ഇവയുടെ ആക്രമണം തുടങ്ങിയ ശേഷമേ നമ്മള്‍ക്ക് മനസിലാക്കാന്‍ സാധിക്കൂ. ഉടന്‍ തന്നെ തുരത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ചെടികള്‍ മുഴുവന്‍ ഇവ നശിപ്പിക്കും. നമ്മുടെ വീട്ടില്‍ ധാരാളമായി ലഭിക്കുന്ന പപ്പായ ഇല, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവകൊണ്ടു തയാറാക്കുന്ന ജൈവ കീടനാശിനികള്‍ ഉപയോഗിച്ച് ഇവയെ തുരത്താം.

പപ്പായ ഇല സത്ത്

50 ഗ്രാം പപ്പായ ഇലയും 100 മില്ലീ ലിറ്റര്‍ വെള്ളഴുമാണ് പപ്പായ ഇല സത്ത് തയാറാക്കാന്‍ ആവശ്യം. പപ്പായ ഇവ ചെറുതായി നുറുക്കി ഒരു രാത്രി വെള്ളത്തിലിട്ടു വയ്ക്കുക. പിറ്റേ ദിവസം ഇല ഞെരടിപ്പിഴിഞ്ഞ് സത്ത് തയാറാക്കാം. ഈ സത്ത് മൂന്നോ നാലോ ഇരട്ടി വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ച് പ്രയോഗിക്കാം. ഇലതീനി പുഴുക്കളെ അകറ്റാന്‍ ഫലപ്രദമാണിത്.

മഞ്ഞള്‍ സത്ത്

മഞ്ഞള്‍ 20 ഗ്രാം, 200 മില്ലി കഞ്ഞിവെള്ളം എന്നിവയാണ് ചേരുവകള്‍. മഞ്ഞള്‍ നന്നായി അരച്ചെടുത്ത് കഞ്ഞിവെള്ളവുമായി കലര്‍ത്തി മിശ്രിതം തയ്യാറാക്കുക. വിവിധയിനം പേനുകള്‍ , ഇലച്ചാടികള്‍, പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കാം. തയ്യാറാക്കിയ മിശ്രിതം 2 ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിക്കുക.

ഇഞ്ചി സത്ത്

ഇഞ്ചി 50 ഗ്രാം വെള്ളം 2 ലിറ്റര്‍ എന്നിവയുണ്ടെങ്കില്‍ നല്ലൊരു കീടനാശിനി റെഡി ഇഞ്ചി 50 ഗ്രാം അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് 2 ലിറ്റര്‍ വെള്ളത്തില്‍ അലിയിച്ച് അരിച്ചെടുക്കുക. ഈ മിശ്രിതം തുള്ളന്‍, ഇലച്ചാടികള്‍, പേനുകള്‍ എന്നിവയെ നിയന്ത്രക്കാനുപകരിക്കും. മിശ്രിതം നേരിട്ട് ചെടികളില്‍ തളിക്കാം.

#Courtesy

No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...