ചെടികള്ക്ക് വിത്തിലൂടെ കുമിള്‍ ബാധ ഉണ്ടാവുകയും ദോഷമായി ബാധിക്കുകയും ചെയ്യും. വിത്തിനെ ബാധിക്കുന്ന ബാക്ടീരിയകളും ഉണ്ട്. അതുകൊണ്ട് ഇവയെ ഫലപ്രദമായി തുടക്കത്തില്‍ തന്നെ നിയന്ത്രിക്കേണ്ടതുണ്ട്. വിത്തുകളെ പൊതുവേ ആക്രമിക്കുന്നവ ഏതൊക്കെ എന്ന് മനസ്സിലാക്കിയ ശേഷം അവയെ ഫലപ്രദമായി നിയന്ത്രിക്കാന്‍ പലേക്കര്‍ കണ്ടുപിടിച്ച ഒരു മരുന്നാണ് ബീജാമൃതം. ഇത് ജീവാമൃതത്തിന്റെത ഒരു വകഭേദം ആണ്.
. വിത്തിന്റെ അങ്കുരണ ശേഷി നശിപ്പിക്കുന്നവയെ ബീജാമൃതം നിര്‍വീര്യമാക്കുന്നതുകൊണ്ട് വിത്തുകള്‍ 90% മുളക്കും. ബീജാമൃതത്തില്‍ മുക്കിയെടുത്ത വിത്തുകള്‍ ഒരാഴ്ചക്കകം ഉപയോഗിക്കണം.
വിതക്കാന്‍/ മുളപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ധാന്യ/ പുല്ലുവര്ഗത്തില്‍ പെട്ട വിത്തുകള്‍ പരത്തിയിട്ട് അതിന്മേല്‍ ആവശ്യത്തിനു ബീജാമൃതം തളിച്ച് രണ്ടു കൈ കൊണ്ടും തിരുമ്മുക. വിത്തിന്മേല്‍ ബീജാമൃതത്തിന്റെ ഒരു ചെറിയ കവചം ഉണ്ടാക്കുക. തണലില്‍ ഉണക്കി എടുക്കുക. പയറ് വര്ഗത്തില്‍ പെട്ടവയുടെ വിത്തുകള്‍ ആണെങ്കില്‍ ബീജാമൃതം തളിച്ച ശേഷം കൈ കൊണ്ട് തിരുമ്മരുത്. കാരണം വിത്തിന്റെ പുറം തോട് വളരെ ലോലമാണ്. ബീജാമൃതം തളിച്ച ശേഷം സൂക്ഷിച്ചു ഇളക്കി തണലില്‍ ഉണക്കി എടുക്കണം. നിലകടല, സോയാബീന്‍ എന്നിവയുടെ വിത്തുകള്‍ അതിലും കൂടുതല്‍ ലോലമാണ്. അതുകൊണ്ട് അവയ്ക്ക് ബീജാമൃതം പറ്റില്ല. അവയെ രക്ഷിക്കാന്‍ ഖര ജീവാമൃതം (10%) കൂട്ടി ഇളക്കി തണലില്‍ ഉണക്കി എടുത്തു വിതക്കാം. പുറത്തു നിന്നും വാങ്ങുന്ന പച്ചക്കറി വിത്തുകള്‍ ആദ്യം നന്നായി കഴുകണം. ബീജാമൃതം തളിച്ച ശേഷം ഇളക്കി തണലില്‍ ഉണക്കി എടുക്കാം. കരിമ്പ്, വാഴ, മഞ്ഞള്‍, ഇഞ്ചി, ഉരുളക്കിഴങ്ങ് എന്നിവയുടെതാണെങ്കില്‍ അത് ജീവാമൃത്തില്‍ കുറച്ചു സെക്കന്റ് മുക്കി വെച്ച് ഉണക്കാതെ തന്നെ ഉടനെ നടാം. കമ്പ് മുറിച്ചു നടുന്ന റോസ്, കൂര്ക്ക, വെറ്റില, കുരുമുളക്, വാനില, ചക്കര കിഴങ്ങ്, ബസള, കപ്പ എന്നിവയുടെ തണ്ടുകള്‍ ബീജാമൃതത്തില്‍ മുക്കിയെടുത്തു നേരിട്ട് നടാം. നര്സറിയില്‍ തൈ മുളപ്പിച്ച് നടുകയാണെങ്കില്‍ വിത്തിടുമ്പോള്‍ തന്നെ ബീജാമൃതം പ്രയോഗിചിരിക്കണം. വീണ്ടും തൈ പിരിച്ചു നടുമ്പോള്‍ ബീജാമൃതത്തില്‍ മുക്കി പിരിച് നടണം. നെല്ലും ഇതുപോലെ തന്നെ ഞാറ്റടിയില്‍ പാകുമ്പോഴും ഞാറു നടുമ്പോഴും ബീജാമൃതത്തില്‍ മുക്കണം. ഫല വൃക്ഷ ചെടികളും നടുമ്പോള്‍ വിത്ത് ജീവാമൃതത്തില്‍ മുക്കി തന്നെ നടണം. തെങ്ങ്, കവുങ്ങ് എന്നിവയുടെ കാര്യത്തില്‍, വിത്തെടുക്കുമ്പോള്‍ 35 വര്ഷ്ത്തില്‍ കൂടുതല്‍ പഴക്കമുള്ള നല്ല ലക്ഷണമുള്ള മാതൃ വൃക്ഷങ്ങളില്‍ നിന്നാവണം. അവ ശരിയായ ഇലച്ചാര്ത്ത് , നിറയെ കുലകള്‍, ഒത്ത ആരോഗ്യമുള്ള തടി, രോഗ രഹിതമായ ലക്ഷണമൊത്ത മരമാവണം. കായ ഉണങ്ങി തനിയെ വീണതാവണം, കുല വെട്ടി എടുക്കരുത്. ഉണങ്ങി കൊഴിഞ്ഞു വീഴുന്നവയില്‍ നിന്നുള്ള നല്ല വിത്ത് എടുക്കണം. അടുത്ത തലമുറ നല്ല ഇനമാകാന്‍ വേണ്ടിയാണ് ഇങ്ങനെ വിത്ത്കായ തിരഞ്ഞെടുക്കുന്നത്. അവ ബീജാമൃതത്തില്‍ മുളപൊട്ടുന്നവരെ വെച്ച ശേഷം എടുത്തു പാകാം.
ബീജാമൃതം ഉണ്ടാക്കുന്ന രീതി ........
നാടന്‍ പശുവിന്റെ ചാണകം - 5 കിലോ
ഗോമൂത്രം - 5 ലിറ്റര്‍
കുമ്മായം - 50 ഗ്രാം
വെള്ളം - 20 ലിറ്റര്‍
തയ്യാറാക്കുന്ന വിധം : - ചാണകവും ഗോമൂത്രവും കുമ്മായവും വെള്ളവും കൂടി നന്നായി ഇളക്കി യോജിപ്പിച്ച് ഘടികാര വൃത്തത്തില്‍ രണ്ടു നേരം ഇളക്കുക. ചണചാക്ക് കൊണ്ട് മൂടി തണലത്തു വെക്കുക. 24 മണിക്കൂറിനു ശേഷം ഉപയോഗിക്കാം. വിത്തുകളുടെ അംഗുരണ ശേഷി വര്‍ധിപ്പിക്കാനും ചെടികളുടെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഉപയോഗിക്കുന്നു. വിത്തുകള്‍ ഈ ലായനിയില്‍ മുക്കി തണലത്തു ഉണക്കി ഉപയോഗിക്കാം. ചെടികള്‍ നടുന്നതിന് മുന്‍പ് അതിന്റെ വേര് പടലങ്ങള്‍ ഈ ലായനിയില്‍ മുക്കി നടുക
(കടപ്പാട് ... വിവിധ മാധ്യമങ്ങൾ , FB , കൃഷി സുഹൃത്തുക്കൾ )
No comments:
Post a Comment