പഞ്ചഗവ്യം നിർമാണ രീതി പച്ച ചാണകം 48 kg. ഗോമൂത്രം 4 ലിറ്റർ. പാൽ അര ലിറ്റർ നെയ്യ് 500 g. തൈ ര് 500 g. പാളയംകോടൻ പഴം 2 എണ്ണം ഇവയാണ് ചേരുവകൾ. :പച്ച ചാണകവും നെയ്യും നന്നായി യോജിപ്പിച്ച് ഒരുദിവസം വെക്കണം ഇതിലേക്ക് പാൽ. തൈര് ഗോമു ത്രം പഴം എന്നിവ ചേർത്ത് നന്നായി ഇളക്കിയോജിപ്പിക്കുക ശേഷം തണലിൽ സുക്ഷിച്ച് വെക്കുക. ദിവസേന രണ്ട് നേരം ഇളക്കുക. വായു സഞ്ചാരം ലഭിക്കാനും സുക്ഷ്മജീവികൾ വർദ്ധിക്കാനും ഇത് സഹായിക്കുന്നു 15 ദിവസത്തിന് ശേഷം 10 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ഇലകളിൽ 4 ഇല പ്രായം മുതൽ ആഴ്ചയിൽ ഒരിക്കൽ തളിക്കാം
കടപ്പാട് സലിം കെ എം
No comments:
Post a Comment