Thursday, April 11, 2019

മണ്ണിര കമ്പോസ്റ്റ്....

മണ്ണിര ഉപയോഗിച്ച് പഴ്വസ്തുക്കളെ കൃഷിക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ജൈവവളം ആക്കുന്നതിനെ മണ്ണിര കമ്പോസ്റ്റ് എന്ന് വിളിക്കുന്നു. രാസവളങ്ങളുടെ കടന്നാക്രമണം കാരണം നമ്മുടെ മണ്ണ്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മണ്ണിന്‍റെ യൗവനം വീണ്ടെടുക്കാന്‍ അനുയോജ്യമായ ഒരു ജൈവവളമാണ് മണ്ണിര കമ്പോസ്റ്റ്.
മണ്ണിര കമ്പോസ്റ്റ് തയ്യാറാക്കല്‍
2.5*0.5m എന്ന അളവില്‍ മണ്ണില്‍ കുഴിയെടുത്ത് അടിഭാഗത്ത് തൊണ്ടുകള്‍ ഒരു പാളിയായി മലര്‍ത്തി വയ്ക്കുക. തൊണ്ടുകള്‍ ചെറുതായി നനയ്ക്കുക. അതിനു മീതെ നിരപ്പില്‍ നിന്നും 30cm ഉയരത്തില്‍ ജൈവമലിന്യവും കാലിവളവും 8:1 എന്ന അനുപാതത്തില്‍ നിരത്തുക. നിത്യവും വെള്ളം ഒഴിക്കുന്നതുകൊണ്ട് മാലിന്യങ്ങള്‍ ഭാഗികമായി വിഘടിക്കും. 10-15 ദിവസത്തെ ഭാഗിക വിഘടനത്തിന് ശേഷം ½-1 കിലോ എന്നാ അളവില്‍ മണ്ണിരകളെ നിക്ഷേപിക്കുക , ഓലയോ ചണച്ചാക്കോ ഉപയോഗിച്ച് കമ്പോസ്റ്റ് മൂടുക. 45-50 ദിവസങ്ങള്‍ക്കുള്ളില്‍ കമ്പോസ്റ്റ് തയ്യാറാവുന്നതാണ്. നേരിട്ടുള്ള സൂര്യപ്രകാശവും മഴയും തടയുക.
കമ്പോസ്റ്റ് ഉപയോഗിക്കുന്നതിനായി കുഴിയില്‍ നിന്നും നീക്കം ചെയ്ത് സൂര്യപ്രകാശം ലഭിക്കുന്ന രീതിയില്‍ 2-3 മണിക്കൂര്‍ വയ്ക്കുക. തുടര്‍ന്ന് മുകളില്‍ നിന്നും നീക്കം ചെയ്ത കമ്പോസ്റ്റിനെ തണലില്‍ ഉണക്കി അരിച്ച് ഉപയോഗിക്കാം. മറ്റു കമ്പോസ്റ്റ് രീതികളെ അപേക്ഷിച്ച് മണ്ണിര കമ്പോസ്റ്റിന്‍റെ മെച്ചം ഇവ ഏകദേശം 30-35 ദിവസങ്ങള്‍ക്കുള്ളില്‍ തയ്യാറാകും എന്നുള്ളതാണ്.

-Farmnewsindia

No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...