Monday, April 29, 2019

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....


അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറാക്കാനും നമ്മള്‍ വഴുതന ഉപയോഗിക്കുന്നു. ഏതു കാലാവസ്ഥയിലും വലിയ പരിചണമൊന്നും ആവശ്യമില്ലാതെ വളര്‍ത്താവുന്ന ഇനമാണ് വഴുതന. രുചികരമായ നിരവധി വിഭവങ്ങള്‍ വഴുതനങ്ങ കൊണ്ടു നാം പാകം ചെയ്യുന്നു.

1. കായ്, തണ്ടു തുരപ്പന്‍ പുഴു

ചെടിയുടെ തണ്ടും കായകളും തുരന്നു നശിപ്പിക്കുന്ന പുഴുക്കളാണിവ. വെളുത്ത ചിറകില്‍ തവിട്ടു പുള്ളികളോടു കൂടിയ ശലഭത്തിന്റെ പുഴുക്കളാണ് വില്ലന്‍മാര്‍.

1. ആക്രമിക്കപ്പെട്ട കായ്, തണ്ട്, ഇലകള്‍ എന്നിവ ശേഖരിച്ച് നശിപ്പിക്കുക.
2. തടത്തില്‍ വേപ്പ് , ആവണക്കിന്‍ പിണ്ണാക്ക് ഇവയിലേതെങ്കിലും ചേര്‍ത്തിളക്കി നടുക.
3. വേപ്പിന്‍ കുരു സത്ത് 35 മില്ലി /ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ കലക്കി ഇലകളിലും തണ്ടിലും തളിക്കുക.
4. വിളക്കു കെണി സന്ധ്യക്കു സ്ഥാപിക്കുക.

2. ആമവണ്ട് (എപ്പിലാക്‌ന ബിറ്റില്‍)

തവിട്ടു നിറത്തില്‍ കറുത്ത പുള്ളികളോടു കൂടി ആമയുടെ ആകൃതിയിലുള്ള കീടമാണിത്. പുഴുക്കള്‍ മഞ്ഞ നിറത്തില്‍ കൂട്ടമായി കാണുന്നു. വണ്ടും പുഴുക്കളും ഇലയിലെ പച്ചനിറം കാര്‍ന്ന് തിന്നും.

1 ശേഖരിച്ച് നശിപ്പിക്കുക, ഞെക്കി കൊല്ലുക.

2. വേപ്പിന്‍ കുരു സത്ത് 5 മില്ലി ഒരു ലിറ്റര്‍ വെള്ളം തോതില്‍ സ്്രേപ ചെയ്യുക.
3. പെരുവല സത്ത് 10 മില്ലി ഒരു ലിറ്റര്‍ എന്ന തോതില്‍ സ്്രേപ ചെയ്യുക.

3. കുകില രോഗം (വൈറസ്)

1. 50 60 ഡിഗ്രി ചൂടുവെള്ളത്തില്‍ വിത്ത് മുക്കിയ ശേഷം നടുക.
2. രോഗകാരികളായ കിടങ്ങളേ വേപ്പെണ്ണ,വെളുത്തു ള്ളി, കാന്താരി മിശ്രിതം തളിച്ചു നശിപ്പിക്കുക. (5% വീര്യം)
3. 5 ദിവസം പുളിച്ച മോര്് 15 ഇരട്ടി വെള്ളം ചേര്‍ത്ത് ആഴ്ചയിലൊരിക്കല്‍ വൈകിട്ട് മൂന്നു മണിക്കു ശേഷം തളിക്കുക.

കടപ്പാട് farmnewsindia

Sunday, April 28, 2019

കുഞ്ഞു കുഞ്ഞു കൃഷി അറിവുകൾ

1. വെള്ളീച്ചയെ നശിപ്പിക്കാൻ പഴങ്കഞ്ഞിവെള്ളത്തിൽ വെർട്ടിസിലിയം കലക്കി ഇലക്കടിയിൽ സ്പ്രേ ചെയ്യുക ,മഞ്ഞക്കെണി വയ്ക്കുക

2. തേങ്ങ വിരിയാന്‍ വൈകുന്ന തെങ്ങിന്‍ചുവട്ടില്‍ കശുവണ്ടി തോട് കുഴിച്ചിടുക

3. കടപ്ലാവില്‍ നിന്ന് ചക്ക മൂക്കുന്നതിനു മുൻപ് കൊഴിഞ്ഞു വീഴും എങ്കില്‍ തടിയില്‍ രണ്ടു ഇരുമ്പ് ആണി അടിച്ചുകൊടുക്കുക

4. മരച്ചീനി തടങ്ങള്‍ക്കിടയില്‍ മഞ്ഞള്‍ നടുക എലി ശല്യം കുറയും

5 . തെങ്ങിന്‍ കടക്കല്‍ അഞ്ചു കിലോ കല്ലുപ്പ് ഇട്ടു വെള്ളം ഒഴിച്ചാല്‍ മച്ചിങ്ങ കൊഴിച്ചില്‍ കുറയും
-കടപ്പാട് FB

Thursday, April 11, 2019

മണ്ണിര കമ്പോസ്റ്റ്....

മണ്ണിര ഉപയോഗിച്ച് പഴ്വസ്തുക്കളെ കൃഷിക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ജൈവവളം ആക്കുന്നതിനെ മണ്ണിര കമ്പോസ്റ്റ് എന്ന് വിളിക്കുന്നു. രാസവളങ്ങളുടെ കടന്നാക്രമണം കാരണം നമ്മുടെ മണ്ണ്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മണ്ണിന്‍റെ യൗവനം വീണ്ടെടുക്കാന്‍ അനുയോജ്യമായ ഒരു ജൈവവളമാണ് മണ്ണിര കമ്പോസ്റ്റ്.
മണ്ണിര കമ്പോസ്റ്റ് തയ്യാറാക്കല്‍
2.5*0.5m എന്ന അളവില്‍ മണ്ണില്‍ കുഴിയെടുത്ത് അടിഭാഗത്ത് തൊണ്ടുകള്‍ ഒരു പാളിയായി മലര്‍ത്തി വയ്ക്കുക. തൊണ്ടുകള്‍ ചെറുതായി നനയ്ക്കുക. അതിനു മീതെ നിരപ്പില്‍ നിന്നും 30cm ഉയരത്തില്‍ ജൈവമലിന്യവും കാലിവളവും 8:1 എന്ന അനുപാതത്തില്‍ നിരത്തുക. നിത്യവും വെള്ളം ഒഴിക്കുന്നതുകൊണ്ട് മാലിന്യങ്ങള്‍ ഭാഗികമായി വിഘടിക്കും. 10-15 ദിവസത്തെ ഭാഗിക വിഘടനത്തിന് ശേഷം ½-1 കിലോ എന്നാ അളവില്‍ മണ്ണിരകളെ നിക്ഷേപിക്കുക , ഓലയോ ചണച്ചാക്കോ ഉപയോഗിച്ച് കമ്പോസ്റ്റ് മൂടുക. 45-50 ദിവസങ്ങള്‍ക്കുള്ളില്‍ കമ്പോസ്റ്റ് തയ്യാറാവുന്നതാണ്. നേരിട്ടുള്ള സൂര്യപ്രകാശവും മഴയും തടയുക.
കമ്പോസ്റ്റ് ഉപയോഗിക്കുന്നതിനായി കുഴിയില്‍ നിന്നും നീക്കം ചെയ്ത് സൂര്യപ്രകാശം ലഭിക്കുന്ന രീതിയില്‍ 2-3 മണിക്കൂര്‍ വയ്ക്കുക. തുടര്‍ന്ന് മുകളില്‍ നിന്നും നീക്കം ചെയ്ത കമ്പോസ്റ്റിനെ തണലില്‍ ഉണക്കി അരിച്ച് ഉപയോഗിക്കാം. മറ്റു കമ്പോസ്റ്റ് രീതികളെ അപേക്ഷിച്ച് മണ്ണിര കമ്പോസ്റ്റിന്‍റെ മെച്ചം ഇവ ഏകദേശം 30-35 ദിവസങ്ങള്‍ക്കുള്ളില്‍ തയ്യാറാകും എന്നുള്ളതാണ്.

-Farmnewsindia

Tuesday, April 9, 2019

ചെടി മുരിങ്ങ കൃഷി രീതി.

രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ ചാണകപ്പൊടിയോ കമ്പോസ്റ്റോ മേല്‍മണ്ണുമായി കലര്‍ത്തി നിറച്ച് തൈ നടാം. മഴക്കാലത്തിനു മുമ്പ് ചെടിക്കുചുറ്റും തടമെടുത്ത് വെള്ളം വാര്‍ന്നുപോകാന്‍ അനുവദിക്കണം.

വള പ്രയോഗം – മുരിങ്ങ നട്ട് മൂന്നു മാസത്തിനുശേഷം  എല്ലുപൊടി ചേര്‍ക്കാം. ആറു മാസത്തിനു ശേഷം 15 കിലോഗ്രാം ചാണകപ്പൊടി കൊടുക്കാം. ചെടിയുടെ ചുവട്ടില്‍നിന്ന് രണ്ടടി മാറ്റി തടമെടുത്തു വേണം വളപ്രയോഗം നടത്താന്‍ . നനച്ചതിനുശേഷം മാത്രമേ വളപ്രയോഗം നടത്താവൂ.

മണ്ട നുള്ളല്‍ – ചെടി മുരിങ്ങ വളര്‍ന്നു ഏകദേശം 3-4 അടി ഉയരം വെക്കുബോള്‍ അതിന്റെ മണ്ട നുള്ളി വിടണം , കൂടുതല്‍ ശാഖകള്‍ ഉണ്ടാകാന്‍ ആണിത്. നന്നായി കായ്ക്കാനുമുള്ള എളുപ്പവഴി കൂടിയാണ് മണ്ട നുള്ളല്‍ .

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – നട്ട ശേഷം മിതമായി നനച്ചു കൊടുക്കണം. നല്ല വെയില്‍ കിട്ടുന്ന സ്ഥലത്ത് വേണം നടാന്‍ .

Monday, April 1, 2019

പയറിലെ ചാഴിയെ തുരത്താന്‍ ഉണക്കമീന്‍

അടുക്കളത്തോട്ടത്തില്‍ ഏവരും സ്ഥിരമായി കൃഷി ചെയ്യുന്ന ഇനമാണ് പയര്‍. രുചികരമായ തോരന്‍ വയ്ക്കാന്‍ ഉപയോഗിക്കുന്ന പയറിന് നിരവധി ഗുണങ്ങളാണുള്ളത്. ഗ്രോബാഗിലും ടെറസിലുമെല്ലാം പയര്‍ നന്നായി വളരും. എന്നാല്‍ പയര്‍ കൃഷിയില്‍ ചാഴിയെന്നും വില്ലനാണ്. ചാഴിയുടെ ആക്രമണം മൂലം മനംമടുത്ത് പയര്‍ കൃഷി ഉപേക്ഷിച്ചവര്‍ ധാരാളമാണ്. എന്നാല്‍ ചാഴിയെ തുരത്താന്‍ ഉണക്കമീന്‍ ഉപയോഗിച്ച് ജൈവകീടനാശിനി തയാറാക്കിയിരിക്കുകയാണ് ചേര്‍ത്തല കഞ്ഞിക്കുഴി മായിത്ര വടക്കേതൈയില്‍ വി.പി. സുനില്‍.

സ്വന്തമായി കണ്ടെത്തിയ
ഉണക്കമീന്‍ വിദ്യ

കേരളത്തിന്റെ പച്ചക്കറി ഗ്രാമമായ കഞ്ഞിക്കുഴിയില്‍ ആയിരത്തോളം ചുവട് പയര്‍ കൃഷി ചെയ്യുന്ന കര്‍ഷകനാണ് സുനില്‍.
എല്ലാ സീസണിലും കിലോക്കണക്കിന് പയര്‍ ജൈവരീതിയില്‍ ഉത്പാദിപ്പിക്കുന്നു. കൊച്ചിയിലെ പ്രമുഖ ഓര്‍ഗാനിക്ക് ഷോപ്പുകളില്‍ മിക്കതിലും സുനിലിന്റെ പയറാണ് വില്‍ക്കുന്നത്. ചാഴിയുടെ ശല്യം വളരെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. നിരവധി ജൈവകീടനാശിനികള്‍ പ്രയോഗിച്ചു നോക്കിയെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് ഉണക്കമീന്‍ പ്രയോഗിച്ചത്. ഇതില്‍ പിന്നെ ചാഴി ആ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് പറയുന്നു സുനില്‍.

തയാറാക്കുന്ന രീതി

ഉണക്കമത്തി വാങ്ങി പൊടിച്ച് ഒരു ദിവസം മുഴുവന്‍ വെള്ളത്തിലിട്ടുവച്ചു. തുടര്‍ന്ന് നന്നായി പിഴിഞ്ഞു സത്ത് മാത്രമെടുത്തു. അഞ്ച് ലിറ്റര്‍ ഉണക്കമീന്‍ സത്തില്‍ 100 മില്ലി ലിറ്റര്‍ വേപ്പെണ്ണ കൂടി ചേര്‍ത്ത് പയര്‍ ചെടികളില്‍ സ്േ്രപ ചെയ്തു. പിറ്റേ ദിവസം വന്നു നോക്കിയപ്പോള്‍ ചാഴിയുടെ പൊടി പോലുമില്ലായിരുന്നു പയറില്‍. രൂക്ഷമായ ഗന്ധം ചാഴിയെ തുരത്തി. നിരവധി കര്‍ഷകര്‍ക്ക് ഈ വിദ്യ പ്രയോഗിച്ച് നല്ല ഫലം ലഭിച്ചതായും സുനില്‍ പറയുന്നു. വീട്ടില്‍ വളര്‍ത്തുന്ന പയറിനെയും ചാഴി ആക്രമിക്കുന്നുണ്ടാകും. കുറച്ച് ഉണക്കമത്തി വാങ്ങി ഈ വിദ്യ പ്രയോഗിച്ചു നോക്കൂ.

ആലപ്പുഴ ജില്ലയിലുള്ള മികച്ച ജൈവകർഷകനുള്ള
അക്ഷയശ്രീ അവാർഡ് ഇത്തവണ നേടിയ കർഷകനാണ്

കടപ്പാട് Farmer's friend

Wednesday, March 27, 2019

ബിവേറിയ

സസ്യങ്ങളെ ആക്രമിക്കുന്ന എല്ലാ കൃമികീടങ്ങളെയും പ്രതിരോധിക്കാൻ ഒരേ ഒരു മിത്ര   കുമിൾ   മതിയെങ്കിൽ അതൊരു വലിയ അനുഗ്രഹമല്ലേ. അങ്ങനെ ഒരു കുമിളിനെ നമുക്ക് ഇന്ന് പരിചയപ്പെടാം. 16, 17 നൂറ്റാണ്ടുകളിൽ ഇറ്റലിയിലും ഫ്രാൻസിലും പട്ടുനൂൽ പുഴുക്കൾ ഒരു വെളുത്ത പൂപ്പൽ ബാധിച്ചു ചത്ത് ഒടുങ്ങിക്കൊണ്ടിരുന്നു.  വൈറ്റ് മസ്കർഡൈൻ    ഡിസീസ് എന്നാണ് ഈ രോഗം അറിയപ്പെട്ടിരുന്നത്.  1835  ൽ ഇറ്റാലിയൻ ശാസ്ത്രജ്ഞനായ അഗസ്റ്റിനോ ബാസി ഡി ലോധി (Agostino Bassi de Lodi (the "Father of Insect Pathology")  ഈ രോഗം പരത്തുന്നത് ഒരു കുമിൾ ആണെന്ന് കണ്ടെത്തി. ശാസ്ത്രജ്ഞനോടുള്ള ബഹുമാനസൂചകമായി ഇതിനു നൽകിയ പേരാണ് ബിവേറിയ ബാസിയാന. ലോകമെമ്പാടും മണ്ണിൽ കാണപ്പെടുന്ന ഒരു കുമിൾ ആണിത്. ഈ കുമിളിന്റെ പ്രതേകത, ഇത് വെള്ളീച്ച മുതൽ കൊമ്പൻ ചെല്ലി വരെയുള്ള എല്ലാ കൃമി കീടങ്ങളുടെയും, ലാർവകളുടെയും തൊലിയിൽ കൂടി അതിന്റെ ശരീരത്തിൽ കടന്ന് ആ ജീവിയിൽ വസിക്കുന്ന ബാക്ടീരിയകളെയും നശിപ്പിച്ചു ആന്തരിക അവയവങ്ങൾ എല്ലാം ഭക്ഷിച്ചു വംശ വർധന നടത്തി ദശ ലക്ഷങ്ങളായി പുറത്തു വരും. മൂട്ടയെയും കൊതുകിനെയും ബിവേറിയ വെറുതെ വിടത്തില്ല.  ബിവേറിയ മനുഷ്യനേയോ മൃഗങ്ങളെയോ ആക്രമിക്കാറില്ല.  ഇന്ന് പല കർഷകരും ബിവേറിയ ഉപയോഗിക്കുന്നുണ്ട്. ഇത് മിക്ക അഗ്രി ഷോപ്പുകളിലും ലഭ്യമാണ്.
ഇത് പൊടി രൂപത്തിലും ദ്രാവക രൂപത്തിലും ലഭ്യമാണ്. എക്സ്പയറി ഡേറ്റ് നോക്കി വാങ്ങുക. 20 gm. പൊടി ഒരു ലിറ്റർ വെള്ളത്തിന് എന്ന തോതിൽ ക്ളോറിൻ കലരാത്ത ശുദ്ധജലത്തിൽ കലക്കുക. RO  വെള്ളമോ തിളപ്പിച്ച് ആറിയ പൈപ്പ് വെള്ളമോ മഴവെള്ളമോ ഒക്കെ ആയാൽ നന്ന്.  ഈ വെള്ളത്തിൽ ഒരൽപം ഗ്ലൂക്കോസും സസ്യ എണ്ണയും ചേർക്കാവുന്നതാണ്. വേപ്പെണ്ണ പാടില്ല. സസ്യ എണ്ണ ചേർക്കുമ്പോൾ 10 gm. എണ്ണക്ക് 1/2-1 gm മഞ്ഞ  ബാർ  സോപ്പും  ചേർക്കാവുന്നതാണ്.  ഈ വെള്ളം നല്ലവണ്ണം തെളിഞ്ഞു കഴിയുമ്പോൾ അതി രാവിലെയോ വൈകിട്ടോ ചെടികൾ നല്ലവണ്ണം നനയത്തക്കവണ്ണം തളിക്കുക. വെയില് തട്ടിയാൽ ബിവേറിയ നിർവീര്യമാകും. കൃമികീടങ്ങളെ കൊല്ലാൻ ബിവേറിയക്ക്  അൽപ്പം സമയം കൊടുക്കണം. ഒരു 3 മുതൽ 5 ദിവസം വരെ. ഇത് അന്തരീക്ഷ ഊഷ്മാവിനെയും ഹ്യുമിഡിറ്റിയെയും ആശ്രയിച്ചിരിക്കും. പുഷ്പങ്ങളിൽ വീഴാതെ നോക്കണം. പരാഗണം നടത്താൻ എത്തുന്ന തേനീച്ചകളും മിത്ര പ്രാണികളും ചത്തൊടുങ്ങും. അന്തരീക്ഷത്തിൽ കലരുമാറു മിസ്ററ് സ്പ്രേ  അടിക്കരുത്. ചുരുങ്ങിയത് ആഴ്ചയിൽ ഒരു തവണ എങ്കിലും   ബിവേറിയ അടിക്കണം. മാസ്ക്കും കയ്യുറയും ധരിക്കണം. കലക്കിയ പാത്രത്തിൽ മിച്ചം വരുന്ന `കൊഴുത്ത വെളുത്ത അവശിഷ്ടവും ഏതെങ്കിലും ചെടികളുടെ കടക്കൽ ഒഴിക്കാം. മത്സ്യങ്ങളെ ദോഷകരമായി ബാധിക്കും എന്നുള്ളതുകൊണ്ട് ജലസ്രോതസുമായി ഇത് കലർത്തരുത്. ബിവേറിയ മണ്ണിലും പ്രയോഗിക്കാവുന്നതാണ്. കായീച്ചയുടെയും മറ്റും  ലാർവകളെയും  നിമാ വിരകളെയും അത് കൊന്നൊടുക്കും. ഗുണനിലവാരമില്ലാത്ത ബിവേറിയ പൈപ്പ് വെള്ളത്തിൽ കലക്കി നട്ടുച്ചക്ക് അടിച്ചു പിടിപ്പിച്ചിട്ട് ഈ സാധനം കാശിനു കൊള്ളില്ല എന്ന് പറയരുത്.  .
കടപ്പാട് ചന്ദ്രശേഖരൻ നായർ

Friday, March 22, 2019

തക്കാളിയും മുളകും നന്നായി കായ്ക്കാന്‍ തൈരും പാല്‍ക്കായവും പ്രയോഗിക്കാം

അടുക്കളത്തോട്ടത്തില്‍ എല്ലാവരും സ്ഥിരമായി വളര്‍ത്തുന്ന പച്ചക്കറികളാണ് മുളക്, തക്കാളി, വഴുതന എന്നിവ. നല്ല ആരോഗ്യത്തോടെ ചെടികള്‍ വളര്‍ന്നാലും ചിലപ്പോള്‍ തക്കാളിയും മുളകുമെല്ലാം കായ്പിടിക്കാന്‍ മടിക്കുന്നതു കാണാം. കീടങ്ങളുടെ ആക്രമണമോ മറ്റു പ്രശ്‌നങ്ങളോ ഒന്നുമില്ലെങ്കിലും ഇവയില്‍ കായ്പിടിക്കാത്തത് വലിയ നിരാശയായിരിക്കും നമ്മളിലുണ്ടാക്കുക. തൈരും പാല്‍ക്കായവും ചേര്‍ത്ത് ഇതിനു പരിഹാരം കണ്ടെത്താം. പൂക്കള്‍ കൊഴിഞ്ഞു പോകാതിരിക്കാനും ഇത് ഉപയോഗിക്കാം.

തൈരും പാല്‍ക്കായവും

ഒരു ലിറ്റര്‍ വെള്ളം, രണ്ടു ടേബിള്‍ സ്പൂണ്‍ തൈര്, അഞ്ച് ഗ്രാം പാല്‍ക്കായം എന്നിവയാണ് ആവശ്യം. വെള്ളത്തില്‍ തൈര് നന്നായി അടിച്ചു ചേര്‍ക്കുക. ഇതിലേക്ക് പാല്‍ക്കായം ചേര്‍ക്കുക. തുടര്‍ന്ന് നന്നായി ഇളക്കുക. തൈരും പാല്‍ക്കായവും വെള്ളത്തില്‍ നന്നായി അലിഞ്ഞു ചേര്‍ന്നതിനു ശേഷം വേണം ലായനി ചെടികളില്‍ പ്രയോഗിക്കാന്‍.

പ്രയോഗിക്കേണ്ട രീതി

ആഴ്ചയില്‍ രണ്ടു തവണയാണ് ഈ ലായനി ചെടികളില്‍ പ്രയോഗിക്കേണ്ടത്. ഇലകളിലും തണ്ടുകളിലും വേണം ലായനി തളിക്കാന്‍. ഈ ലായനി തളിച്ചു തുടങ്ങിയാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചെടികളില്‍ പൂവിട്ട് കായ്പിടിക്കാന്‍ തുടങ്ങും.

-Farmnewskerala

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...