Saturday, March 31, 2018

മായമില്ലാത്ത കുമ്മായം ഈസിയായി നമുക്ക് വീട്ടിൽ ഉണ്ടാക്കാം.


മാർക്കറ്റിൽ കിട്ടുന്ന കുമ്മായത്തിൽ മായം കലർത്താനുള്ള സാധ്യതയുണ്ട് അതുകൊണ്ടാണ് കുമ്മായത്തിനെ ഗുണം നമുക്ക് കിട്ടാത്തത് .......

കുമ്മായം നമുക്ക് വീട്ടിൽ ഉണ്ടാക്കാം .....

നീറ്റ് കക്ക നീറ്റീ കുമ്മായം ആക്കി എടുക്കുന്ന രീതി ................

നീറ്റ് കക്ക തറയില്‍ കൂട്ടിയിട്ട് കക്കകള്‍  നനയത്തക്ക വിധത്തില്‍ പച്ച  വെള്ളം തളിക്കുക (വെള്ളം അധികമാവരുത്)  രണ്ടു മിനിട്ടുകള്‍ക്കു ശേഷം ഇവ നീറിതുടങ്ങും,  5 or 6 മണിക്കൂറുകൾ കൊണ്ട് ഇത് മുഴുവൻ പൊടി ആയിട്ടുണ്ടാകും .... ഈ പൊടിക്ക് നല്ല ചൂടാണ് ... ശ്രദ്ധിക്കണം .....ഈ പൊടി ശരിക്കും തണുത്ത ശേഷം  ഓരോ പിടിവീതം ബാഗ്‌ നിരക്കുവാനുള്ള മണ്ണില്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം...... (ആവശ്യത്തിന് മാത്രം ഉണ്ടാക്കുക ...കുമ്മായം പഴകിയാൽ ഗുണം പോകും ... ഉണ്ടാക്കിയ കുമ്മായം കാറ്റ് കയറാതെ സൂക്ഷിക്കുക )

ചുണ്ണാമ്പ് ഉണ്ടാക്കാം ഇത് പോലെ പച്ചവെള്ളത്തിന് പകരം ചൂടുവെള്ളം ഒഴിച്ചാൽ ചുണ്ണാമ്പ് ആയി മാറും നീറ്റുകക്ക .....

NB ... ഇത് പോലെ ചെയ്യുമ്പോൾ കണ്ണ് ,ചെവി ,കാല് ,കൈ ഇവയൊക്കെ ശ്രദ്ധിക്കുക ... ഇത് ചൂടോടെ വീണാൽ പൊള്ളും .... തണുത്തതായാലും കൈയുറ ഉപയോഗിക്കുക .......

No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...