ആൺ കായിച്ചയെ പിടിക്കാൻ ഫിറമോൺട്രാപ്പ് വാങ്ങാൻ കിട്ടും.. പെൺ കായീച്ചയെ നശിപ്പിക്കാൻ കുറച്ചു തുളസിയില വെള്ളം ചേർത്ത് ജ്യൂസ് ആക്കി ഒന്നോ രണ്ടോ പാരസെറ്റമോൾ ഗുളിക പൊടിച്ചു ചേർത്ത് ചിരട്ടയിലാക്കി കൃഷിയിടത്തിൽ അവിടവിടെയായി സ്ഥാപിച്ചാ ൽ മതി. ജ്യൂസ് കുടിച്ച് ചത്തുപോകും.
ഇനി അഥവാ പാരസെറ്റമോളും മറ്റ് രാസകീടനാശിനികളും ഇല്ലെങ്കിലും പെണ്ണിച്ച ക ളെ പിടിക്കാം.. ഒരു പ്ലാസ്റ്റിക് കുപ്പിയുടെ വായ ഭാഗം മുറിച്ച് അതിന്റെ കാൽ ഭാഗം തുളസിയില ജ്യൂസ് ഒഴിച്ചു വെച്ചാൽ മതി.. ജ്യൂസ് കുടിക്കാൻ വരുന്ന കായീച്ചകൾ വെള്ളത്തിൽ വീണ് പറക്കാൻ കഴിയാതെ ചത്തുകൊള്ളും.. രണ്ടു ദിവസം കഴിയുമ്പോൾ ജ്യൂസ് മാറ്റിയാൽ മതി
No comments:
Post a Comment