തുല്യ അനുപാതത്തിൽ 1: 1: 1 കുമ്മായം ചേർത്തു് വെയിൽ കൊള്ളിച്ച മണ്ണ്, ചകിരിച്ചോർ, ചാണകപ്പൊടി ഇവ നന്നായി കൂട്ടിക്കലർത്തി ഗ്രോ ബാഗിന്റെ പകുതി മാത്രം നിറച്ച് നന്നായി നനച്ച് 10 ദിവസം വെക്കുന്നു. പതിനൊന്നാം ദിവസം പാകി നിറുത്തിയിരിക്കുന്ന തക്കാളി തൈകൾ പറിച്ചെടുത്തു് സൂ ഡോമോണസ് ലായനിയിൽ 1 മണിക്കൂർ മുക്കി വെക്കും - എന്നിട്ട് തയ്യാറാക്കി വെച്ചിരിക്കുന്ന ഗ്രോ ബാഗിൽ നടും വൈകുന്നേരങ്ങളിൽ ആണ് നടീൽ
തൈ വളർന്നു വരുന്നതിനനുസരിച്ച് ഇതേ മിശ്രിതം അല്പം കടലപ്പിണ്ണാക്കു പൊടിച്ചതും കൂടി ചേർത്ത് ബാഗിൽ നിറച്ചു കൊടുക്കും -തക്കാളി പൂവിടാറാകുമ്പോൾ ഗ്രോ ബാഗ് മുക്കാൽ ഭാഗവും നിറക്കും. പിന്നീട് ഇടക്കിടക്കായി ഫിഷ് അമിനോ, ചാണകവെള്ളം, ഡോളോമെറ്റ് കൊടുക്കും.
...........................................................................
No comments:
Post a Comment