Friday, April 6, 2018

തെങ്ങിൻ തൈ നടുന്ന രീതി

തെങ്ങിൻ തൈ നടുന്ന രീതി... ജൂണിൽ നടുക

തെങ്ങിന്‍ തൈകളുടെ ശാസ്ത്രീയ പരിപാലനം

ദീര്‍ഘകാല വിളയായ തെങ്ങിന്റെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ സംഭവിക്കുന്ന കോട്ടങ്ങള്‍ പിന്നീടൊരിക്കലും നികത്താന്‍ സാദ്ധ്യമല്ല. അതുകൊണ്ട് തന്നെ ഈ പ്രായത്തില്‍ ശ്രദ്ധ കുറഞ്ഞാല്‍ വളര്‍ച്ചയും കുറയും. അതില്‍  ഏറ്റവും പ്രധാനം നടാനായി ഗുണമേന്‍മയുള്ള തെങ്ങിന്‍തൈകള്‍ തിരഞ്ഞെടുക്കുക എന്നതാണ്. തൈ തെങ്ങുകളുടെ  ആദ്യത്തെ 5 വര്‍ഷങ്ങളിലുള്ള പരിചരണം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു.

ഗുണമേന്മയുള്ള തൈകളുടെ ലക്ഷണങ്ങള്‍

നേരത്തെ മുളച്ച (വിത്തു തേങ്ങ പാകി 5 മാസത്തിനകം)വേഗത്തില്‍ വളരുന്ന, കരുത്തുള്ള  തൈകള്‍

ധാരാളം വേരുകളും ഒരു വര്‍ഷം പ്രായമാകുമ്പോള്‍ 6-8 ഓലകളും

ഓലക്കാലുകള്‍ നേരത്തെ വിടര്‍ന്നവ
മാതൃ വൃക്ഷത്തിന്റെ (ഇനത്തിന്റെ ) തനതായ സ്വഭാവ ഗുണങ്ങള്‍

ഒരു തവാരണയില്‍ ഏതാണ്ട് 65% തൈകള്‍ മികച്ച ഗുണങ്ങള്‍ പ്രകടിപ്പിക്കുന്നവയായിരിക്കും

തൈകള്‍ ഇളക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നഴ്‌സറിയില്‍ നിന്നും തൈകള്‍ മണ്‍വെട്ടിയോ പാരയോ ഉപയോഗിച്ച് ശ്രദ്ധാപൂര്‍വം ഇളക്കി എടുക്കണം. കടഭാഗത്തിന് ക്ഷതം വരുന്ന രീതിയില്‍ തൈകളുടെ  ഓലകളില്‍ പിടിച്ച് വലിച്ച് പിഴുതെടുക്കാന്‍ ശ്രമിക്കരുത്. നഴ്‌സറിയില്‍ നിന്നും ഇളക്കുന്ന തൈകള്‍ എത്രയും പെട്ടെന്ന് നടണം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ മാത്രം തൈകള്‍ 7 ദിവസം വരെ തണലില്‍ സൂക്ഷിക്കാം. ഈ അവസരത്തില്‍ ചിതലിന്റെ / ഉറുമ്പിന്റെ ആക്രമണത്തിന് സാധ്യത ഉള്ളതിനാല്‍ മുന്‍കരുതല്‍ എടുക്കണം.

കൃഷിയിടം ഒരുക്കല്‍

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് തെങ്ങു കൃഷിക്ക് യോജിച്ചത്. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന കൃഷിയിടങ്ങളാണ് തൈ നടാനായി തെരഞ്ഞെടുക്കേണ്ടത്.  ചെരിവുള്ള പ്രദേശങ്ങളില്‍ മണ്ണ്-ജല സംരക്ഷണ മാര്‍ഗങ്ങള്‍ അവലംബിക്കണം. താഴ്ന്ന പ്രദേശമാണെങ്കില്‍ കൂനകള്‍ ഉണ്ടാക്കി വേണം തൈകള്‍ നടേണ്ടത്. തൈകള്‍ വളരുന്നത് അനുസരിച്ച് മണലും എക്കലും മണ്ണും തൈകള്‍ക്ക് ചുറ്റുമിട്ട് തറ ഉയര്‍ത്തേണ്ടതാണ്.

മണ്ണിന്റെ ഘടനയനുസരിച്ച് കുഴിയെടുക്കുന്നതും വ്യത്യാസപ്പെട്ടിരിക്കും. വെട്ടുകല്‍ പ്രദേശങ്ങളില്‍  1.2 x1.2 x1.2  മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കുന്നു. ചെങ്കല്‍ പ്രദേശങ്ങളില്‍ തൈകള്‍ നടുന്നതിന് ആറുമാസം മുമ്പ് കുഴികളെടുത്ത് 2 കിലോ വീതം കറിയുപ്പ് ഇടുന്നത് മണ്ണ് അയവുള്ളതാക്കും.

നടുന്ന സമയം

സാധാരണയായി മെയ്-ജൂണ്‍ മാസങ്ങളില്‍ തൈകള്‍ നടാം. എന്നാല്‍ നനയ്ക്കാന്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ഇടവപ്പാതി മഴയ്ക്ക ഒരു മാസം മുമ്പായി (മേടം പത്തിന്) തൈകള്‍ നടുകയാണെങ്കില്‍ മഴയ്ക്ക് മുമ്പു തന്നെ തൈകള്‍ പിടിച്ചു കിട്ടും. അതുകൊണ്ട് കാലവര്‍ഷത്തില്‍ ഉണ്ടാകാറുള്ള വെള്ളക്കെട്ട് ഉണ്ടായാല്‍പോലും  തൈ അഴുകി പോകാനുള്ള സാധ്യത കുറവാണ്. എന്നാല്‍ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ മഴക്കാലം കഴിഞ്ഞ് സെപ്റ്റംബര്‍ മാസത്തില്‍ നടുന്നതാണ് നല്ലത്.

നടീല്‍ അകലം

തൈകള്‍ തമ്മില്‍ നിശ്ചിത അകലം നല്‍കേണ്ടത് അത്യാവശ്യമാണ്. സൂര്യപ്രകാശം,മണ്ണ്,ജലം, വായു എന്നീ പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്താനും പരസ്പര മത്സരം ഒഴിവാക്കാനും നല്ല വിളവ് ലഭിക്കാനും ഇത് സഹായിക്കും. ഉയരം കൂടിയ ഇനങ്ങള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള അകലം 7.5 മീറ്ററാണ്. എന്നാല്‍ കുറിയ ഇനങ്ങള്‍ നടുമ്പോള്‍ തൈകള്‍ തമ്മില്‍ 6.5-7.0 മീറ്റര്‍ അകലം മതിയാകും.

തൈ നടുന്നതിന് മുമ്പ് മേല്‍ മണ്ണും ചാണകപ്പൊടിയും ചാരവും കലര്‍ന്ന മിശ്രിതം കുഴിയുടെ 60 സെ.മീ വരെ നിറയ്ക്കണം. അതിന് കൃത്യം നടുവിലായി ഒരു ചെറിയ കുഴി എടുത്ത് തൈ നടാം.

ജൈവ സംപുഷ്ടീകരണം (ബയോ പ്രൈമിംഗ്)

തെങ്ങിന്‍ തൈകള്‍ക്ക് ഭാവിയില്‍ രോഗം വരാതിരിക്കാന്‍ ഉള്ള ഒരു പ്രതിരോധ നടപടിയാണ് ജൈവ സംപുഷ്ടീകരണം. ഇതിനായി സ്യൂഡോമൊണാസ് അല്ലെങ്കില്‍ 500 ഗ്രാം ജൈവവളവുമായി കൂട്ടിക്കലര്‍ത്തി നടുന്ന തൈകള്‍കക് രോഗപ്രതിരോധ ശക്തിയും കരുത്തും കൂടുതലായിരിക്കും.

തൈ നടുമ്പോള്‍ ഓലക്കവിളുകളില്‍ മണ്ണ് വീഴാതെ നോക്കണം. കുഴിയില്‍ തൈ വെച്ചതിനു ശേഷം ചുറ്റുമുള്ള മണ്ണ് ചവിട്ടി നന്നായി ഉറപ്പിക്കണം.

തൈ തെങ്ങുകളുടെ പരിചരണം

തൈ തെങ്ങുകള്‍ക്ക് ആദ്യത്തെ രണ്ട് മൂന്ന് വര്‍ഷം വരെ ശ്രദ്ധയോടെയുള്ള പരിചരണം നല്‍കണം. തൈ കാറ്റത്ത് ഉലയാതെ കുറ്റിയില്‍ കെട്ടി നിര്‍ത്തുക. മഴ സമയത്ത് തൈക്കുഴിയില്‍ വെള്ളം ഊര്‍ന്ന് കെട്ടി നില്‍ക്കാന്‍ ഇട നല്‍കാതിരിക്കുക, തൈയുടെ കട ഭാഗത്ത് അടിയുന്ന മണ്ണ് മാറ്റുക,കൂടാതെ വേനല്‍ മാസങ്ങളില്‍ തണല്‍ മല്‍കുക, നനയ്ക്കുക തുടങ്ങിയവയാണ് പ്രധാന പരിചരണ മുറകള്‍.

വേനല്‍ മാസങ്ങളില്‍ നാല് ദിവസം കൂടുമ്പോള്‍ 45 ലിറ്റര്‍ വെള്ളം ഒഴിക്കണം. കുഴികളില്‍ വളരുന്ന കളകള്‍ നീക്കണം. തൈ വളരുന്നതിന് അനുസരിച്ച് മണ്ണ് വെട്ടി തടത്തിലിടുക,കുഴിയുടെ ആഴം കുറയ്ക്കുകയും വ്യാസം കൂട്ടുകയും വേണം. നാലഞ്ചു വര്‍ഷം ഇങ്ങനെ ചെയ്യുമ്പോള്‍ തൈക്കുഴി വളര്‍ച്ചയെത്തിയ ഒരു തെങ്ങിനാവശ്യമായ തടം ആയിത്തീരും.

സംയോജിത വളപ്രയോഗം

ശരിയായ വളര്‍ച്ചയ്ക്കും നേരത്തെ പുഷ്പിക്കുന്നതിനും കായ്ക്കുന്നതിനും നല്ല ഉത്പാദനം ലഭിക്കുന്നതിനും തൈകള്‍ നടുന്ന വര്‍ഷം തന്നെ വളപ്രയോഗം നടത്തണം. നട്ട മൂ്ന്ന് മാസം കഴിഞ്ഞ് ആദ്യത്തെ വളപ്രയോഗം നടത്താം. തെങ്ങിന് രാസവളം ചുരുങ്ങിയത് രമ്ട് തുല്യ തവണകളായി വീതിച്ചു നല്‍കുന്നതാണ് ഉചിതം. മെയ്-ജൂണ്‍ മാസങ്ങളില്‍(കാലവര്‍ഷത്തിന് മുമ്പ്) ശുപാര്‍ശ ചെയ്തിട്ടുള്ള വളത്തിന്റെ മൂന്നില്‍ ഒരു ഭാഗം കുഴിയില്‍ തൈയ്ക്ക് ചുറ്റും ഇട്ട് മണ്ണില്‍ ഇളക്കി ചേര്‍ക്കണം. രണ്ടാമത്തെ വളപ്രയോഗം ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ (തുലാവര്‍ഷത്തിന് മുമ്പ്) ചെയ്യണം. ഈ സമയത്ത് 3-5 കി.ഗ്രാം ജൈവവളം, ആദ്യവര്‍ഷം 3 കി.ഗ്രാം, 2 ാം വര്‍ഷം 5 കി.ഗ്രാം, പിന്നീടുള്ള വര്‍ഷങ്ങളില്‍ 10 കി.ഗ്രാം വീതവും കൂടി ചേര്‍ത്ത് കുഴിയുടെ ഉള്‍ഭാഗം അരിഞ്ഞിറക്കി ഭാഗികമായി മൂടണം. അതിനുശേഷം അവശേഷിച്ച വളം ചേര്‍ക്കാം.

കീടരോഗ നിയന്ത്രണം

തൈ തെങ്ങുകളില്‍ ആക്രമണം നടത്തുന്ന പ്രധാന കീടമാണ് കൊമ്പന്‍ ചെല്ലി. നെടിയ ഇനങ്ങളെ അപേക്ഷിച്ച് കുറിയ ഇനങ്ങളിലാണ് ചെല്ലിയുടെ ആക്രമണം കൂടുതലായി കാണുന്നത്. ചെല്ലി നാമ്പോലയും കൂമ്പുഭാഗവും ആക്രമിക്കുന്നതിനാല്‍ തൈകള്‍ പൂര്‍ണ്ണമായും നശിക്കാനിടവരും. അതിനാല്‍ ചെല്ലിക്ക് എതിരായ പരിപാലന മുറകള്‍ കൃത്യസമയത്ത് തന്നെ ചെയ്യണം. കീടത്തിന്റെ ആക്രമണം തടയാന്‍ മുന്‍കരുതലായി 250 ഗ്രാം പൊടിച്ച മരോട്ടി പിണ്ണാക്ക് അല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് തുല്യ അളവില്‍ മണലും കൂട്ടിക്കലര്‍ത്തിയ മിശ്രിതം നാമ്പോലക്കവിളില്‍ ഇട്ട് കൊടുക്കണം. ഇതിനു പകരം വലിയ പാറ്റാ ഗുളിക 2 എണ്ണം ഓലക്കവിളില്‍ വച്ച് മണല്‍ കൊണ്ടു മൂടുന്നതും ഫലപ്രദമാണ്. മൂന്ന് മാസത്തിലൊരിക്കല്‍ പാറ്റാഗുളിക  മാറ്റി  വയ്ക്കാന്‍ ശ്രദ്ധിക്കണം.

വേറെ ഒരു രീതി .......

തെങ്ങ് കൃഷി ...... പരിപാലനം .....

നല്ല വളക്കൂറും വെള്ളക്കെട്ടില്ലാത്തതുമായ പറമ്പില്‍ തെങ്ങ് നന്നായി വളരും. പ്രായമായ ഒരു തെങ്ങിന്റെ ഭൂരിപക്ഷം വേരും മണ്‍നിരപ്പില്‍ നിന്ന് 120 സെന്റീ മീറ്റര്‍ വരെ താഴ്ചയിലെത്താറുണ്ട്. ആതിനാല്‍ വേരുകളുടെ ശരിയായ വളര്‍ച്ചയ്ക്ക് മണ്ണിന് 150 സെന്റീമീറ്റര്‍ എങ്കിലും താഴ്ചയുള്ളത് നന്ന്. പുതുകൃഷിയാണെങ്കില്‍ കൃഷിയ്ക്ക് സ്ഥലമൊരുക്കണം. ചരിവുള്ള സ്ഥലത്ത് തട്ടുതിരിച്ച് വേണം തൈ നടാന്‍. അടിയുറച്ച മണ്ണില്‍ തൈ നടുന്നതിന് ആറുമാസം മുന്‍പ് തൈക്കുഴിയെടുത്തിട്ട്, കുഴിയൊന്നിന് 2 കിലോ കറിയുപ്പ് വീതമിട്ടാല്‍ മണ്ണയഞ്ഞുകിട്ടും. മേയ് ജൂണ്‍ ആണ് തൈ നടീലിന് അനുയോജ്യമായ കാലം, മഴ തുടങ്ങുന്നതോടെ തൈ നടണം. അങ്ങനെയെങ്കില്‍ തൈകള്‍ വേഗത്തില്‍ വേരുപിടിച്ച് മഴക്കാലത്തേയ്ക്ക് കരുത്തോടെ വളരും. തെങ്ങിൻതൈ നടു­ന്ന­തിന്‌ മുൻപ്‌ കുഴി­ക­ളിൽ 50­-60 സെ.മി ആഴം വരെ മേൽമണ്ണും പശു­വിൻ ചാണ­കപ്പൊടിയും നിറ­ക്കു­ക. അതി­നു­ള്ളിൽ ചെറിയ കുഴി മുളച്ച തേങ്ങ വെക്കാൻ മാത്ര­മു­ള്ളത്‌ ഉണ്ടാക്കും തൈ അതിൽ വച്ച്‌ മണ്ണി­ടു­ക. വെള്ളം കെട്ടി നിൽക്കുന്നത്‌ ഒഴി­വാ­ക്കാൻ മണ്ണിട്ട്‌ നന്നായി അമർത്തു­ക. ചെമ്മ­ണ്ണുള്ള പ്രദേ­ശത്ത്‌ മണ്ണിന്റെ ഗുണം വർദ്ധി­പ്പി­ക്കു­ന്ന­തിന്‌ കുഴി­ക­ളിൽ ഉപ്പ്‌ വിത­റ­ണം. ഈർപ്പം നില­നിർത്താൻ ഇരു­പതോ മുപ്പതോ തേങ്ങ തൊണ്ടു­കൾ കുഴി­ക­ളിൽ നിര­ത്തു­ന്നത്‌ നല്ല­താ­ണ്‌. കുറിപ്പ്‌: ചെങ്കൽ പ്രദേ­ശ­ങ്ങ­ളിൽ കുഴി ഒന്നിന്‌ 2 കി.ഗ്രാം എന്ന തോതിൽ കറി­യുപ്പ്‌ ഇടു­ന്നത്‌ മണ്ണിന്റെ ഘടന മെച്ച­പ്പെ­ടു­ത്തും. നടു­ന്ന­തിന്‌ ആറു­മാസം മുമ്പ്‌ ഉപ്പി­ട­ണം. ആദ്യത്തെ 5 വര്‍ഷം തൈയ്ക്ക് പ്രത്യേകം രക്ഷ നലല്‍കിയേ തീരൂ. ഈ പ്രായത്തില്‍ ശ്രദ്ധ കുറഞ്ഞാല്‍ വളര്‍ച്ചയും കുറയും. നാട്ടിന്‍ പുറത്ത് തൈകളെ കന്നുകാലികളില്‍ നിന്ന് രക്ഷിയ്ക്കുകയാണ് പ്രധാന ജോലി. തൈ കാറ്റത്തുലയാതെ കുറ്റിയില്‍ കെട്ടി നിര്‍ത്തുക, മഴയ്ക്ക് തൈക്കുഴിയില്‍ വെള്ളം ഈര്‍ന്ന് കെട്ടി നില്ക്കാന്‍ ഇടയാക്കാതിരിക്കുക, തൈയുടെ കടയ്ക്കല്‍ അടഞ്ഞുകൂടുന്ന മണ്ണ് മാറ്റുക. വേനല്‍കാലത്ത് നനയ്ക്കുക, തുടങ്ങിയവയാണ് രക്ഷാവിധികള്‍ . നട്ട് മുന്നു മാസം കഴിഞ്ഞ് ആദ്യത്തെ വളപ്രയോഗം നടത്താം. കായ് ഫലം തരുന്ന ഓരോ തെങ്ങിനും നല്കുന്ന വളത്തിന്റെ 1/10 ഭാഗം അപ്പോള്‍ നല്‍കിയാല്‍ മതി. ഒരു വയസ്സ് തികയുമ്പോള്‍ വളപ്രയോഗം 1/3 ആക്കാം. രണ്ടാം വര്‍ഷം 2/3 ആയി ഉയര്‍ത്താം. മുന്നാം വര്‍ഷം മുതലാണ് മുഴുവന്‍ വളവും ചേര്‍ക്കാവുന്നത്. തൈ തെങ്ങുള്‍ക്ക് രാസവളം രണ്ട് തുല്യ അളവുകളായി വീതിച്ച് നല്കുന്നതാണ് അഭികാമ്യം. കാലവര്‍ഷാരാംഭത്തില്‍ ശുപാര്‍ശ ചെയ്ത രാസവളത്തിന്റെ മുന്നില്‍ ഒരു ഭാഗം കുഴിയില്‍ തൈയ്ക്കും ചുറ്റും ഇട്ട മണ്ണില്‍ ഇളക്കി ചേര്‍ക്കണം. രണ്ടാമത്തെ വളപ്രയോഗം ആഗസ്റ്റ് സെപ്തംബര്‍ മാസമാണ് ചെയ്യേണ്ടത്. ഈ സമയത്ത് 10 കിലോ ജൈവവളം കൂട്ടിചേര്‍ത്ത് കുഴിയുടെ ഉള്‍ഭാഗം അരിഞ്ഞിറക്കി ഭാഗികമായി മുടണം. അതിന് ശേഷം ശേഷിച്ച രാസവളം ചേര്‍ക്കാം. കുഴിയുടെ ആഴം കുറയുകയും തൈകള്‍ വളര്‍ന്ന് വരുന്നതോടെ കുഴിയ്ക്ക് വലിപ്പം കൂടുകയും ചെയ്യും. നാലഞ്ചുവര്‍ഷം ഇങ്ങനെ ചെയ്യുമ്പോള്‍ തൈക്കുഴി, വളര്‍ച്ചയെത്തിയ ഒരു തെങ്ങിനാവശ്യമായ തടം ആയി തീരും...............

No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...