Wednesday, September 26, 2018

പച്ചമുളക് നടാന്‍ സെപ്റ്റംബര്‍ അനുയോജ്യം..


പച്ചമുളകില്ലാത്ത അടുക്കള മലയാളിയുടെ ആലോചനയ്ക്കുമപ്പുറത്താണ്. ക്ലോർപെറിഫോസും സൈപർമെത്രിനും അടക്കം ഏഴ് രാസകീടനാശിനികൾ നിറഞ്ഞതാണ് നമ്മുടെ വിപണിയിലെ മുളക് എന്ന് പഠനങ്ങൾ. വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന അനലറ്റിക്കൽ ലാബിൽ നടത്തിയ എല്ലാ പരിശോധനയിലും വർധിത വീര്യത്തിലുള്ള കീടനാശിനികളുടെ കാര്യത്തിൽ പച്ചമുളക് ഒന്നാംസ്ഥാനം ആർക്കും വിട്ടുകൊടുത്തിട്ടില്ല. പച്ചടി, ചട്ണി, സാലഡ് തുടങ്ങിയ കറികളിലെല്ലാം പച്ചമുളക് പച്ചയായിത്തന്നെ ഉപയോഗിക്കുന്നത് പ്രശ്നം രൂക്ഷമാക്കുന്നു. നമുക്ക് വേണ്ട പച്ചമുളക് നമുക്കുതന്നെ കൃഷി ചെയ്തെടുക്കാം.

ഉജ്വലയാണ് പച്ചമുകളിലെ താരം. സെപ്തംബർ-ഒക്ടോബറാണ് തൈ നടാൻ ഏറ്റവും അനുയോജ്യം. നല്ല തുറസ്സായ സ്ഥലത്ത് വളക്കൂറുള്ള മേൽമണ്ണും ഉണങ്ങിപ്പൊടിച്ച ചാണകവും ചേർത്താണ് നഴ്സറി തയ്യാറാക്കേണ്ടത്. ഉണക്കിപ്പൊടിച്ച ചാണകത്തിനു പകരം ട്രൈക്കോഡർമ വളർത്തിയെടുത്ത ചാണകം ഉപയോഗിക്കുന്നതാണ് നല്ലത്. വിത്ത് പാകിയശേഷം വാരങ്ങൾ പച്ചിലകൊണ്ട് പുതയിട്ട് ദിവസേന കാലത്ത് നയ്ക്കുക. വിത്ത് മുളച്ചുതുടങ്ങിയാൽ പുത മാറ്റണം. തൈകൾ തഴച്ചുവളരുന്നതിനായി നേർപിച്ച ചാണകപ്പാലോ ഗോമൂത്രമോ ഇടയ്ക്ക് തളിക്കേണ്ടതാണ്.

മുളച്ച് ഒരുമാസം പ്രായമായ തൈകൾ പറിച്ചുനടാം. നഴ്സറി നനച്ചതിനുശേഷം മാത്രമേ തൈകൾ പറിച്ചെടുക്കാവൂ. കൃഷിസ്ഥലം നല്ലപോലെ കിളച്ച് സെന്റൊന്നിന് രണ്ടു കിലോഗ്രാം കുമ്മായവുമായി ചേർത്തിളക്കണം. 15 ദിവസത്തിനുശേഷം 100 കിലോഗ്രാം ട്രൈക്കോഡർമ നമ്പുഷ്ടീകരിച്ച ചാണകപ്പൊടി അടിവളമാക്കാം. പറിച്ചുനടുന്ന സമയത്ത് തൈകളുടെ വേരുകൾ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ അരമണിക്കൂർ മുക്കിവയ്ക്കുക. 10 ദിവസത്തിലൊരിക്കൽ മണ്ണിര കമ്പോസ്റ്റോ പൊടിച്ച ആട്ടിൻകാഷ്ഠമോ പുളിച്ച കടലപ്പിണ്ണാക്കോ ചേർത്ത് മണ്ണ് കൂട്ടണം.

തൈ ചീയൽ, ഇലപ്പുള്ളിരോഗം, ബാക്ടീരിയ വാട്ടം എന്നീ രോഗങ്ങൾ ചെറുക്കുന്നതിനായി ആഴ്ചയിലൊരിക്കൽ 20 ഗ്രാം സ്യൂഡോമോണസ് ഒരുലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുകയും തടം കുതിർക്കുകയും വേണം. ഇലകളുടെ അടിയിൽ വെള്ളീച്ചയുടെ ആക്രമണം കാണുകയാണെങ്കിൽ അഞ്ചുഗ്രാം വെർട്ടിസിലിയം ലെക്കാനി ഒരുലിറ്റർ വെള്ളത്തിൽ കലക്കി തളിക്കണം. പച്ചിലകൾ, തൊണ്ട് എന്നിവ ഉപയോഗിച്ച് പുതയിട്ടുകൊടുക്കുന്നത് കളകൾ നിയന്ത്രിക്കാനും ഈർപ്പം നിലനിർത്താനും സഹായിക്കും. 10 പച്ചമുളകു തൈകൾ ഉണ്ടെങ്കിൽ ഏത് അടുക്കളയുടെ ആവശ്യവും നിറവേറ്റാമെന്നിരിക്കെ വിപണിയിലെ വിഷാംശം കലർന്ന മുളക് കഴിക്കണമോ? in

Tuesday, September 25, 2018

കുമ്മായം മണ്ണിന്റെ കരുത്തും കാതലും:

കുരുമുളക് കൃഷി ചെയ്യുമ്പോൾ മണ്ണിന്റെ PH കൃത്യമായി നിലനിർത്തണ്ടത് ചെടിയുടെ ശരിയായ വളർച്ചക്കും രോഗ കീടങ്ങളെ അകറ്റി നിർത്താനും ഉപകരിക്കും. കേരളത്തിലെ കൃഷിയിടത്തിലെ മണ്ണിൽ കാത്സ്യം, മഗ്നീഷ്യം എന്നി മൂലകങ്ങളുടെ അഭാവം കണ്ട് വരുന്ന്.

കുമ്മായം മണ്ണിൽ ചേർക്കുമ്പോൾ ശ്രദ്ധിക്കണ്ട കാര്യങ്ങൾ:

   തരിവലിപ്പം കുറഞ്ഞ കുന്മായം മണ്ണിൽ ചേർത്താൽ പെട്ടന്ന് അലിഞ്ഞ് ചെടിക്ക് പെട്ടന്ന് ഗുണം.

മണ്ണിൽ കുമ്മായം കൂടിയാൽ ബോറോൺ, ഇരുമ്പ്, മാംഗനീസ് ,ചെമ്പ്, നാഗം, എന്നിവയുടെ അഭാവം മണ്ണിൽ ഉണ്ടാകും. ചില സാഹചര്യങ്ങളിൽ ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ മൂലകങ്ങൾ ചെടിക്ക് വലിച്ചെടുക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകും.

കുന്മായ പ്രയോഗം മണ്ണിൽ ജൈവ വസ്തുക്കളുടെ വിഘടനത്തെ സഹായിക്കുന്ന്. നൈട്രജൻ ചെടികൾക്ക് ലഭ്യമാക്കുന്ന്.
ഫോസ്ഫറസിന്റെ ലഭ്യത കുറയ്ക്കുന്ന ഇരുമ്പിന്റെ രാസ പ്രവർത്തനം തടസപ്പെടുത്തി അവയെ ചെടിക്ക് വേഗം ലഭ്യമാക്കുന്ന്.
കുമ്മായത്തിലെ കാൽസ്യം സസ്യങ്ങൾ വലിച്ചെടുക്കുന്ന പൊട്ടാസ്യത്തിന്റെ ആഗിരണതോത് നിയന്ത്രിക്കുന്നതിനാൽ മണ്ണിലടങ്ങിയട്ടുള്ള പൊട്ടാസ്യം ചെടികളുടെ വളർച്ചക്ക് ഉപകാരപ്പെടും.

ചുണ്ണാമ്പ് കല്ല്, കുന്മായം, നീറ്റുകക്ക, ഡോളമൈറ്റ് എന്നിവയാണ് സാതാരണ കിട്ടുന്ന കുന്മായ വസ്തുക്കൾ .

അമ്ലതാ നിർവീര്യശേഷി:
ചുണ്ണാമ്പ് കല്ല് 100
കുന്മായം 179
നീറ്റുകക്ക 136
ഡോളമൈറ്റ് 109  എന്ന തോതിലാണ്.

ചെടികൾക്ക് പെട്ടന്ന് ഫലം ലഭ്യമാക്കാൻ നീറ്റുകക്ക, കുമ്മായമോ ഇടണം. ഇവ വിതറുമ്പോൾ ചെടികളുടെ ഇലകളിൽ വീഴാതെ ശ്രദ്ധിക്കണം (ചിലപ്പോൾ ഇല കരിഞ്ഞ് പോകും ). സസ്യങ്ങൾ
മണ്ണിന്റെ അമ്ല - ക്ഷാര അവസ്ഥ പി.എച്ച് 7 ന് താഴെയായാൽ അമ്ലതയെ കുറിക്കുന്ന്. പുളിരസമുള്ള മണ്ണിൽ ഹൈഡ്രജൻ, അലുമിനിയം എന്നിവയുടെ അയോണുകൾ അധികമായി ഉണ്ടാകും.ഇത്തരം മണ്ണിൽ കൃഷി ചെയ്യുന്ന വിളകൾക്ക് കാത്സ്യം ലഭിക്കാതെ പോകുന്ന്. PH 6.5 ൽ കുറവാണെങ്കിൽ കുന്മായം ചേർക്കണം.

നീർവാർച്ച കുറഞ്ഞ മണ്ണിൽ കുമ്മായം ചേർന്നാൽ മണ്ണിന്റെ പശിമ മാറുകയും മണ്ണിൽ നല്ല വായു സഞ്ചാരവും ജലസഞ്ചാരവും സുഗമമാകും.
ജലം വായു പ്രവർത്തനം കൊണ്ട് ചെടികൾക്ക് വലിച്ചെടുക്കാൻ പറ്റാത്ത രീതിയിലുള്ള മണ്ണിലെ ധാതു പദാർത്ഥങ്ങളെ ചെടിക്ക് വലിച്ചെടുക്കാൻ പറ്റുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുള്ള കഴിവ് കുന്മായത്തിനുണ്ട്. മണ്ണിൽ കുമ്മായം ചേർത്ത് 10-15 ദിവസ ശേഷം വളങ്ങൾ ചേർക്കുക. വളപ്രയോഗം നടത്താതെ കുമ്മായം മാത്രം അടിക്കടി ചേർത്താൽ മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെടും.

പുളിരസമുള്ള മണ്ണിൽ കുമിളുകളുടെ വളർച്ച വേഗത്തിൽ ആയിരിക്കും. ചുവട് ചീയൽ പോലുള്ള കുമിൾ രോഗങ്ങൾക്ക് നിയന്ത്രണം നല്കാൻ കുമ്മായ പ്രയോഗം കൊണ്ട് ഒരു പരിധി വരെ സഹായിക്കും.മണ്ണിലുണ്ടാകുന്ന കുമിൾ രോഗബീജങ്ങളെ പ്രവർത്തനരഹിതമാക്കിസ സസ്യങ്ങളെ രോഗബാധയിൽ നിന്നും സംരക്ഷിക്കും.

മണ്ണിൽ കാൽസ്യം കുറഞ്ഞാൽ സസൃങ്ങൾക്ക് ശരിയായ വേര് പടലമോ വേരുകൾക്ക് പൂർണ്ണ വളർച്ചയോ ഉണ്ടാകില്ല.

   തരിവലിപ്പം കുറഞ്ഞ കുന്മായം മണ്ണിൽ ചേർത്താൽ പെട്ടന്ന് അലിഞ്ഞ് ചെടിക്ക് പെട്ടന്ന് ഗുണം.

മണ്ണിൽ കുമ്മായം കൂടിയാൽ ബോറോൺ, ഇരുമ്പ്, മാംഗനീസ് ,ചെമ്പ്, നാഗം, എന്നിവയുടെ അഭാവം മണ്ണിൽ ഉണ്ടാകും. ചില സാഹചര്യങ്ങളിൽ ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ മൂലകങ്ങൾ ചെടിക്ക് വലിച്ചെടുക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകും.

കുമ്മായം അമോണിയ വളങ്ങളുമായി കലർത്തി ഉപയോഗിക്കരുത്.
വളപ്രയോഗവുമായി ഒരാഴ്ചത്തെ ഇടവേള എങ്കിലും വേണം.

മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ കുമ്മായം ചേർക്കുന്നതാണ് നല്ല രീതി.

Saturday, September 8, 2018

ചെടികളുടെ പൂക്കളും കായ്കളും കൊഴിഞ്ഞു പോകാതിരിക്കാന്‍ പ്രതിവിധി വൃക്ഷായുര്‍വേദത്തിലൂടെ...

ചെടികളുടെ പൂക്കളും കായ്കളും കൊഴിഞ്ഞു പോകാതിരിക്കാന്‍ എന്തു ചെയ്യണം?

വൃക്ഷായുര്‍വേദത്തിലെ ചികിത്സാരീതികളെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്......

മനുഷ്യന് ആയുര്‍വേദം എന്നപോലെ വൃക്ഷങ്ങളുടെ അഥവാ സസ്യങ്ങളുടെ ചികിത്സകളും സംരക്ഷണവും പരിപാലനവും പ്രതിപാദിക്കുന്നതാണ് വൃക്ഷങ്ങളുടെ ആയുര്‍വേദമായ വൃക്ഷായുര്‍വേദം.

  ഇലകളിലെ മഞ്ഞനിറം ഇലകള്‍ വിളറി മഞ്ഞനിറത്തിലാകുക, പാകമാകാതെ ഫലങ്ങള്‍ പഴുക്കുക, ഫലത്തില്‍ നിന്ന് വെള്ളം വരിക, ചെടികള്‍ വേഗത്തില്‍ ക്ഷീണിച്ച് പോകുക എന്നിവയെല്ലാം പിത്ത കോപത്തില്‍ കാണുന്ന ചില ലക്ഷണങ്ങളാണ്. ഇരട്ടിമധുരവും ഇലിപ്പക്കാതലും കഷായംവെച്ച് ആറി അതില്‍ പാലും തേനും ചേര്‍ത്ത് ചെടിയുടെകടയില്‍ ഒഴിക്കുക. ത്രിഫലകഷായം വെച്ച് ചൂടാറിയശേഷം നെയ്യും തേനും ചേര്‍ത്ത് ചെടിക്ക് നനയ്ക്കുക. രാമച്ചം, മുത്തങ്ങ എന്നിവ കഷായം വെച്ച് തണുത്ത ശേഷം അതില്‍തേനും നെയ്യും പാലും ചേര്‍ത്ത് ചെടിക്ക് നനച്ചു  കൊടുക്കുന്നതും പിത്തദോഷ കോപം ശമിക്കുന്നതിന് സഹായകമെന്ന് വൃക്ഷായുര്‍വേദത്തില്‍ പറയുന്നു.......

ഫലങ്ങള്‍ പാകമാകാന്‍ :-കഫകോപത്തില്‍ ഇലകള്‍ക്ക് വൈകല്യം ഉണ്ടാകും. ഫലങ്ങള്‍ വളരെ പതുക്കയേ പാകമാകുകയുള്ളൂ. ഫലങ്ങള്‍ക്ക് രുചിക്കുറവും ഉണ്ടാകും.  പഞ്ചസാരയുംകടുകും ചേര്‍ത്തരച്ച് വേരില്‍ പുരട്ടിയശേഷം എള്ള് കത്തിച്ച ചാരം വെള്ളത്തില്‍ കലക്കി ചെടിക്ക് നനയ്ക്കുക. കരിങ്ങാലിക്കാതല്‍, വേപ്പിന്‍ തൊലി, മുത്തങ്ങ, ഏഴിലംപാലത്തൊലി, വയമ്പ്, കണ്ടകാരി എന്നിവകൊണ്ട് കഷായം വെച്ച് ഏഴു ദിവസം നനയ്ക്കുക.......

മറ്റ് ചില ചികിത്സകള്‍ :-
സസ്യങ്ങള്‍ക്കുള്ള കൃമിദോഷങ്ങള്‍ തടയാനും വരാതിരിക്കുന്നതിനും ഉങ്ങിന്‍തൊലി, കൊന്നത്തൊലി, ആര്യവേപ്പിന്‍തൊലി, ഏഴിലംപാലത്തൊലി, മുത്തങ്ങ, വിഴാലരി ഇവ സമമായി എടുത്ത് അരച്ച് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ഗോമൂത്രത്തില്‍ കലക്കി ചെടികള്‍ക്ക് നനയ്ക്കുക.......

1. പൂവ് ഉണ്ടായതിനുശേഷം വീണ്ടും പൂക്കാത്ത ചെടികള്‍ പൂക്കുന്നതിനായി മത്സ്യമാംസാദികള്‍ കഴുകിയ വെള്ളം ഒഴിക്കുക.

2 വൃക്ഷം കാരണമില്ലാതെ ശോഷിച്ചുപോകുകയാണെങ്കില്‍ പഞ്ചസാര, എള്ളുപൊടി, പശുവിന്‍ പാല്‍ എന്നിവ വെള്ളം ചേര്‍ത്ത് യോജിപ്പിച്ച് മരത്തില്‍ പുരട്ടുക, സസ്യങ്ങളില്‍ പുകയേല്പിക്കുന്നതും നല്ലതാണ്.......

3. ഒരു വൃക്ഷം ഇടിത്തീതട്ടി കരിഞ്ഞുപോയാല്‍ മുത്തങ്ങ, രാമച്ചം, ഇലിപ്പപ്പൂവ്, പയറ്, ഉഴുന്ന്, യവം, എള്ള് ഇവയെല്ലാം ചേര്‍ത്ത് നനച്ചു കൊടുക്കുക.......

4. ഇരട്ടിമധുരം, ഇലിപ്പപ്പൂവ്, പഞ്ചസാര, കൊട്ടം, തേന്‍  എന്നിവയെല്ലാം ചേര്‍ത്ത്  അരച്ച് ഗുളികകളാക്കി വൃക്ഷത്തിന് ചുറ്റും കുഴിച്ചിട്ടാല്‍ വൃക്ഷം നല്ലതുപോലെ തഴച്ച് വളരും.......

5. മാവ് പുഷ്ടിപ്പെടുന്നതിനായി കടുക്, കൂവളത്തില, അരിക്കാടിവെള്ളം, പിണ്ണാക്ക് എന്നിവ ചേര്‍ത്ത് തിളപ്പിച്ച് ആറിത്തണുത്ത വെള്ളം കൊണ്ട് മാവിന്റെ കടയില്‍ നനയ്ക്കുക.
6. പച്ചക്കറികള്‍, മാങ്ങ എന്നിവയുടെ വലുപ്പം കൂട്ടുന്നതിനായി പാല്‍, എള്ള്, മാംസം, മത്സ്യം എന്നിവ തിളപ്പിച്ചാറി തണുത്തശേഷം കടയില്‍ നനയ്ക്കുക, അല്ലെങ്കില്‍ ഇവ അരച്ച് കടയിലിടുക. 7. പേരാല്‍ത്തൊലി, അത്തിത്തൊലി, ചാണകം എന്നിവ തേനും നെയ്യും ചേര്‍ത്ത് അരച്ച് സസ്യങ്ങളുടെ മുറിവുകളില്‍ പുരട്ടിയാല്‍ മുറിവുകള്‍ വേഗത്തില്‍ ഉണങ്ങും.

8. ചെളിയും താമരപ്പൂവും ചേര്‍ത്തരച്ച് കുഴമ്പ് രൂപത്തിലാക്കി പുരട്ടിയാല്‍ തീപൊള്ളല്‍ മൂലമുണ്ടാകുന്ന ഉപദ്രവങ്ങള്‍ ശമിക്കും.

9. ഇരട്ടിമധുരം, പഞ്ചസാര, കൊട്ടം, ഇലിപ്പപ്പൂവ് എന്നിവയെല്ലാം അരച്ച് വൃക്ഷത്തിന്റെ വേരില്‍ പുരട്ടുക. കുരുവില്ലാത്ത പഴങ്ങള്‍ ഉണ്ടാകും.......

10. കളകളെ നശിപ്പിക്കാന്‍ എരുക്ക് സമൂലം ചെറിയ കഷണങ്ങളാക്കി സസ്യങ്ങളുടെ കടകളിലേക്ക് വെള്ളം പോകുന്ന ചാലുകളില്‍ ഇടവിട്ട് വെക്കുക.

11. പാലുള്ള മരങ്ങളുടെ പാലെടുത്ത് നെല്‍പ്പാടങ്ങളിലെ വെള്ളത്തില്‍ ഒഴിച്ചാല്‍ നെല്ല് നശിപ്പിക്കുന്ന കീടങ്ങളെ തടയാന്‍ കഴിയും.

12. ചെടികളുടെ വേരില്‍ ശുദ്ധമായ കായം കെട്ടിവെക്കുന്നത് ചെടികളുടെ പൂക്കളും കായ്കളും കൊഴിഞ്ഞുപോകാതിരിക്കാന്‍ സഹായിക്കും.......

by ഡോ. കെ.എസ്. രജിതന്‍......

നമുക്ക് സ്വന്തമായി ഉരുളകിഴങ്ങ് കൃഷി ചെയ്യാം....


ഉരുളകിഴങ്ങ് കൃഷി ചെയ്യാനായി കിളിർത്ത് മുള വന്ന നല്ല കേട് വരാത്ത കിഴങ്ങുകൾ തിരഞ്ഞെടുക്കുക .. ഇങ്ങനെ മുള വന്ന വിത്തുകൾ കടകളിൽ നിന്ന് നോക്കി വാങ്ങുക .. ഇനി അങ്ങനെ മുള വന്ന വിത്തുകൾ കിട്ടുന്നില്ലെങ്കിൽ , വിത്തിന് വേണ്ടി കുറച്ച് ഉരുളകിഴങ്ങുകൾ എടുത്തിട്ട് , ഇരുട്ട് റൂമിൽ ഒരു ചണ ചാക്ക് കൊണ്ട് മൂടി സൂക്ഷിച്ചാൽ 20 ദിവസം കൊണ്ട് മുള വരും . ഈ മുള വന്ന കിഴങ്ങുകൾ 4 പീസായി മുറിക്കുക , ഓരോ പീസിന് കുറഞ്ഞത് ഒരു മുളയെങ്കിലും ഉണ്ടാകണം . കിളച്ച്‌ വൃത്തിയാക്കിയ മണ്ണിൽ അടിവളമായി ചാണകപ്പൊടി , വേപ്പിൻ പിണ്ണാക്ക് എന്നിവ മിക്സ് ചെയ്ത് ഓരോ കിഴങ്ങ് പീസും മുള മുകളിലേക്ക് വരുന്ന രീതിയിൽ നിശ്ചിത അകലത്തിൽ നടാവുന്നതാണ് .. അടുപ്പിച്ച് നടരുത് .. ആഗസ്റ്റ്‌- സെപ്‌തംബര്‍, ഒക്ടോബർ മാസങ്ങളാണ് നടാൻ പറ്റിയ സമയം .വിത്തു കിഴങ്ങ്‌ നട്ട്‌ 30 ദിവസം കഴിഞ്ഞും, 70 ദിവസം കഴിഞ്ഞും ചുവട്ടില്‍ മണ്ണ്‌ കൂട്ടേണ്ടതാണ്‌. വേരുകള്‍ അധികം ആഴത്തിലേക്ക്‌ വളരാത്തതിനാല്‍ കൂടെ കൂടെയുള്ള ജലസേചനം ആവശ്യമാണ്‌.
വേപ്പിന്‍പിണ്ണാക്ക് ചേര്‍ത്താല്‍ നിമാവിരകളെ അകറ്റാം. ചാരം കൂടുതലായി കൊടുക്കുക. രണ്ടാഴ്ച കൂടുമ്പോള്‍ വിവിധ ജൈവവളങ്ങള്‍ കൊടുക്കുക. നന്നായി വളര്‍ന്ന് തടങ്ങള്‍ മുഴുവനായി പച്ചപ്പ്‌ മൂടിയാല്‍ തടത്തില്‍ രണ്ടിഞ്ച് കനത്തില്‍ മേല്‍മണ്ണ് കയറ്റികൊടുക്കണം: ഇല മുറിക്കുന്ന പുഴക്കളുടെ ആക്രമണം തടയാൻ ഏകദേശം മൂന്നുമാസങ്ങള്‍ കഴിയുമ്പോള്‍ വേപ്പെണ്ണ മിശ്രിതം മുന്‍കൂറായി തളിക്കുക.
വിവിധ ഇനങ്ങളുടെ സ്വഭാവമനുസരിച്ച് 80 മുതല്‍ 120 ദിവസങ്ങള്‍ വരെ കാത്തിരുന്ന് വിളവെടുക്കാം.....   താല്പര്യമുള്ളവർ ഒരു കിലോ കിഴങ്ങ് കൊണ്ട് പരീക്ഷിക്കുക .. ഗ്രോബാഗിൽ ആണെങ്കിൽ പകുതി മണ്ണ് നിറച്ച് വിത്ത് നടുക .. പിന്നെ മണ്ണ് കൂട്ടികൊടുക്കുക .മണ്ണിൽ നടുന്നതാണ് വിളവ് കൂടുതൽ കിട്ടാൻ നല്ലത് . കിഴങ്ങ് പറിച്ച് കഴിഞ്ഞ് വെയിൽ ഏൽപ്പിക്കരുത് . തണലത്ത് വെച്ച് വൃത്തിയാക്കി എടുക്കുക.

വാളമര കൃഷി രീതി......

പണ്ടൊക്കെ നമ്മുടെ വിട്ടിലും പറമ്പുകളിലും യഥേഷ്ടം കണ്ടിരുന്ന ഒരു വള്ളിപ്പയറിനമായിരുന്നു വാളമര. പറമ്പുകളും തൊടികളിലും പല മരങ്ങളിലും ചുറ്റിപ്പിടിച്ച് വളർന്നു കയറുന്ന ഇവ ജൈവവളത്തിനും കാലിത്തീറ്റയായും ഉപയോഗിച്ചുവരുന്നു. നാമൊരു നാടൻ വിളയായി കരുതിയിരുന്ന ഇത് ലോകം മുഴുവൻ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഔഷധഗുണമുള്ള പയറിനമാണ്. കിഴക്കേ ഏഷ്യൻ വംശജനായ ഈ പയറിനെ ഇംഗ്ലീഷിൽ സ്വേർഡ് ബീൻ എന്നാണ് വിവക്ഷിക്കുന്നത്.
നമ്മൾ കേരളിയർ വെട്ടുകത്തിപ്പയർ, വാളരിപ്പയർ, വാളങ്ങ, മരപ്പയർ എന്നെല്ലാം വിളിക്കുന്ന ഇത് മാംസ്യത്തിന്‍റെ  പ്രകൃതിയുടെ സ്വാഭാവിക കലവറയാണ്. നിറയെ നാരുകളുമുള്ള വാളങ്ങയിൽ ധാതുലവണങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു. ജാപ്പനീസ് ജാക്ബീൻ എന്ന് ഇംഗ്ലീഷിൽ മറ്റൊരു പേരും ഇതിനുണ്ട്. പോയ് സഭെയ്ർ, പോയ്സ് സബെയ്ർ റഗ്, ഹാരിക്കോട്ട് സബെയ്ർ എിങ്ങനെ ഫ്രഞ്ചിലും, ഫാവാ കോട്രാ എന്ന് പോളിഷ് ഭാഷയിലും പറയപ്പെടുന്ന വാളമര ചില്ലറക്കാരനല്ല. മഡഗാസ്‌കറിലും ടാൻസാനിയയിലും ഏഷ്യൻ രാജ്യങ്ങൾ മിക്കവയിലും യൂറോപ്യൻ രാജ്യങ്ങളിലും വാളമര പച്ചക്കറിയിനമായിത്തന്നെ ഉപയോഗിച്ചുവരുന്നു. കൊറിയയടക്കമുള്ള പല പൂർവേഷ്യൻ രാജ്യങ്ങളിലും വൃക്കസംബന്ധിയായ അസുഖങ്ങൾക്കും ആസ്ത്മ, പൊണ്ണത്തടി, പൊള്ളൽ, കാൻസർവൃണങ്ങൾ, വിട്ടുമാറാത്തചുമ, ചർമരോഗങ്ങൾ,  ഒസെ, ഹെമർഹോയ്ഡ്‌സ്, പയോറിയ, ഒട്ടിസ് മെഡിയ, ചില പകർച്ചവ്യാധികൾ എന്നിവയ്‌ക്കൊക്കെ മരുന്നുകൾ നിർമിക്കാനും വാളമര ഉപയോഗിച്ചുവരുന്നു. കൊറിയയിൽ ഇതിന്‍റെ  സത്തകൊണ്ട് അത്‌ലറ്റുകളുടെ കാൽപ്പാദങ്ങൾ സംരക്ഷിക്കാനുള്ള മരുക്കും, മുഖക്കുരുവിനുള്ള് ലേപനവും നിർമിക്കുന്നുണ്ട്. വാളമരയിൽ കുറ്റിച്ചെടിയായി വളരുന്ന ചെറിയ ഇനവും പത്തുമീറ്ററിലധികം നീളം വെച്ച് മരത്തിൽ പടർന്നുകയറുന്ന സാധാരണയിനവും കണ്ടുവരുന്നുണ്ട്. നാമിത് ഇളംപ്രായത്തിൽത്തന്നെ പറിച്ചെടുത്ത് തോരനും കറിയുമാക്കുന്നു. ഫാബ്‌ലസ് നിരയിലെ ഫാബിസിയേ കുടുംബത്തിൽപ്പെട്ട സി. ഗ്ലാഡിയേറ്റ വർഗക്കാരനാണ് വാളമര. കാൻവാലിയ ഗ്ലാഡിയേറ്റ എന്നാണ് ശാസ്ത്രനാമം. സോയാബീൻ പയർപോലെത്തന്നെ കുലയായിട്ടാണ് പൂക്കളും കായകളും ഉണ്ടാകുന്നത്. വയലറ്റ് നിറത്തിലാണ് പൂക്കൾ. കായകൾക്ക് വാൾത്തലപ്പിന്‍റെ  ആകൃതിയുള്ളതിനാലാണ് വാളമരയെ് പേരു വന്നത്.

കൃഷിരീതി

സാധാരണയായി മഴക്കാലാംരംഭത്തിലാണ് കേരളത്തിൽ വാളമര കൃഷിചെയ്തുവരുത്. നനവിളയായി ജനുവരി-മാർച്ച് കാലങ്ങളിലും വേണമെങ്കിൽ നടാം.   ഒരുസെന്റിന് 100 ഗ്രാം വിത്ത് ആവശ്യമായിവരുന്നു. സെന്റിന് കൂടിയാൽ 14 തടങ്ങളേപാടൂ. ഓരോ തടത്തിനും രണ്ടുമീറ്ററെങ്കിലും ഇടയകലം ആവശ്യമാണ്. ഓരോതടത്തിനും രണ്ടടിവ്യാസവും ഒരടിആഴവും ഉണ്ടായിരിക്കണം. മണ്ണ് നന്നായി കിളച്ചൊരുക്കിയതിനുശേഷം അതിലേക്ക് ചപ്പിലകൾ വിതറി കത്തിക്കണം. ഒരുസെന്റിലേക്ക് 50 കിലോ ചാണകപ്പൊടിയോ കമ്പോസ്റ്റോ ആവശ്യമാണ്. ഇത്‌മേൽമണ്ണുമായികലർത്തി കുഴികളിലിട്ടതിനുശേഷം അതിൽ 50ഗ്രാം വേപ്പിൻപിണ്ണാക്ക്‌പൊടിച്ചത് 50ഗ്രാം കുമ്മായം എന്നിവയും ചേർത്തിളക്കി നനച്ചിടുക. ചാക്കുകളിലാണ് നടുന്നതെങ്കിൽ മണൽ, മണ്ണ്, ചാണകപ്പൊടി, എിവ 3:3:3 എന്ന അനുപാതത്തിൽ കൂട്ടിക്കലർത്തി നിറച്ച് നന്നായി നനച്ചതിനുശേഷം വിത്ത്‌നടാം. വിത്തിന് 5 മുതൽ 8 സെമീ വരെ നീളമുണ്ടാവും.  നടുതിനുമുമ്പ് എട്ടുമണിക്കൂർ മുന്നെയെങ്കിലും വിത്ത് നനച്ചുവെക്കണം. നനച്ചതിനുശേഷം ചപ്പിലകൊണ്ട് പുതയിട്ടുകൊടുക്കണം. വിത്ത്മുളച്ചുവന്നാൽ പുതയൊഴിവാക്കാം.

പന്തലിട്ടുകൊടുക്കാം

പടർുവളരുന്ന ഇനമാണെങ്കിൽ ചെറിയ പന്തൽ കെട്ടിക്കൊടുക്കാം.  മുള, കവുങ്ങ്. എന്നിങ്ങനെയുള്ളവയാണ് സാധാരണയായി പന്തൽകെട്ടാനുപയോഗിക്കാറ്. ചെടിവളർന്നു പന്തലിൽ കയറുന്നസമയത്താണ് ആദ്യത്തെ മേൽവളപ്രയോഗം നടത്തേണ്ടത്. മേൽവളമായി ചാണകപ്പൊടിയോ കംപോസ്‌റ്റോ 30 കിലോഗ്രാം പൊടിയാക്കി തടത്തിലിട്ട് നന്നായിനനച്ചുകൊടുക്കണം. പിന്നീട് വള്ളിവീശുമ്പോഴും പൂവിടുമ്പോഴും മേൽവളം നൽകാവുന്നതാണ് കൂടാതെ ഗോമൂത്രം പത്തിലൊന്നാക്കി നേർപ്പിച്ചതോ ബയോഗ്യാസ് സ്ലറിയോ തടത്തിലൊഴിച്ചുകൊടുക്കാവുന്നതാണ്. കടലപ്പിണ്ണാക്ക് പുതർത്തി ചാണകത്തെളിയുടെകൂടെ ഒഴിച്ചുകൊടുക്കാം. പ്രധാനവള്ളി പന്തലിൽ കയറിക്കഴിഞ്ഞാൽ പന്തലിലല്ലാതെ ചുവട്ടിലെ വള്ളിയിൽ പൊട്ടിവരുന്ന ചെറുവള്ളികൾ നശിപ്പിച്ചുകളയണം. വള്ളി പടർന്നുകയറി നാലു മാസത്തിനുള്ളിൽ വിളവെടുക്കാം. നല്ലഇളം പ്രായത്തിൽത്തന്നെ കായ പറിച്ചുപയോഗിക്കാൻ ശ്രദ്ധിക്കണം.  ഒരു ഹെക്ടറിന് നാലു ടൺ വിളവു ലഭിക്കും. ഏകദേശം ഒന്നര ടൺ വിത്തുകൾ ഹെക്ടറിന് കിട്ടാറുണ്ട്. രോഗങ്ങളും കീടങ്ങളും
സാധാരണ പച്ചക്കറികൾക്കു വരുന്ന കീടങ്ങളൊന്നും വാളമരയെ  ബാധിച്ചുകാണാറില്ല. കായീച്ച, എപ്പിലാക്‌സ് വണ്ട് എന്നിയാണ് കുറച്ചെങ്കിലും ബാധിക്കാറ.് വേരുചീയൽ രോഗം, പുപ്പൽ രോഗം, ഇലപ്പുള്ളിരോഗം എന്നിങ്ങനെയുള്ള രോഗങ്ങളും ചിലപ്പോൾ ബാധിക്കാറുണ്ട്..
കായ ചെറുതായി വന്നുതുടങ്ങുമ്പോൾത്തന്നെ വേപ്പെണ്ണ എമെൽഷൻ, വെളുത്തുള്ളി ബാർസോപ്പ് മിശ്രിതം എിങ്ങനെയും തളിച്ചുകൊടുക്കാം. ഇലതീനിപ്പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കാം.  എപ്പിലാക്‌സ് വണ്ടുകളെ കൈവലയുപയോഗിച്ച് ശേഖരിച്ച് നശിപ്പിക്കാം. മിത്രപ്രാണികളെയുപയോഗിച്ചും വേപ്പെണ്ണ എമെൽഷൻ, പെരുവലം സത്ത്, വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം എന്നിവയുപയോഗിച്ചും വണ്ടിനെ നിയന്ത്രിക്കാം.

വേരുചീയൽ് രോഗം

വേരുചീയൽ്  രോഗമാണ് വാളമരയെ ബാധിക്കുന്ന രോഗം ഇത്പിടിപെട്ടാൽ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാർഗമുള്ളൂ. വള്ളി മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും കായ്പിടുിത്തം തീരെക്കുറയുകയുമാണിതിന്‍റെ  ലക്ഷണം.രോഗം ബാധിച്ചചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തോട്ടങ്ങളിൽ നിന്നുമാത്രം വിത്ത് ശേഖരിക്കുക, ആരോഗ്യമുള്ളചെടികൾ മാത്രം തടത്തിൽ നിർത്തുകയെന്നിവയാണിതിന് ചെയ്യാവുന്നത്. ഫംഗസിനെ പ്രതിരോധിക്കുന്ന തരം ജൈവമരുന്നുകൾ വേണമെങ്കിൽ  മുരട്ടിൽ ഒഴിച്ചുകൊടുക്കാവുതാണ്.

ഇലപ്പുള്ളിരോഗം

ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാൽ നനഞ്ഞപോലെയുള്ളപാടുകളും അതിനെത്തുടർന്ന് ഇലയുടെ ഉപരിതലത്തിൽ മഞ്ഞക്കുത്തുകൾ പ്രത്യക്ഷപ്പെടുകയുമാണ് ഇതിന്റെ ലക്ഷണം പിന്നീട് ഈ മഞ്ഞക്കുത്തുകൾ വലുതായി ഇലമൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകൾ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തിൽ ഇലകളുടെഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയും ചെയ്യുകയാണിതിന്‍റെ  പ്രതിരോധമാർഗങ്ങൾ.

പ്രകൃതി ദത്ത പ്രോട്ടീനിന്‍റെ  ഒരു മികച്ച കലവറയാണ് വാളമര. ഇതിൽ കാർബോ ഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. കാൽസ്യം, ചെമ്പ്, സൾഫർ, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, എന്നീമൂലകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ വാറ്റാമിൻ എ., തയാമിൻ, റൈബോഫ്‌ളാവിൻ, വിറ്റാമിൻ സി, അന്നജം, കൊഴുപ്പ് എന്നിവയും . അസ്‌കോർബിക്, അമിനോ ആസിഡുകൾ,  എന്നിവയും നിയാസിനും വാളമരയിൽ അടങ്ങിയിരിക്കുന്നു.
പോഷകഗുണത്തിലും ഔഷധഗുണത്തിലും മുൻപന്തിയിൽ നിൽക്കു ഈപച്ചക്കറിയിനത്തിന്‍റെ  ഒരു തടമെങ്കിലും നമുക്ക് വീട്ടിൽ വളർത്താം.

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...