Friday, December 7, 2018

വിത്ത് മുളപ്പിക്കൽ


പാവൽ , പടവലം പോലുള്ള പുറന്തോട് കട്ടി കൂടിയ വിത്തുകൾ 12 മണിക്കൂർ  വെള്ളത്തിൽ കുതിർത്ത് വെച്ചിട്ട് നട്ടാൽ വേഗം കിളിർക്കും
പയർ വെണ്ട മുതലായവ 4 മണിക്കൂർ കുതിർത്തി വെച്ചാൽ മതിയാകും
വഴുതന , മുളക് , ചീര തുടങ്ങിയവ നേരിട്ട് നടാം
തുണിയിൽ കിഴികെട്ടി വെള്ളത്തിൽ മുക്കി വെക്കാം .
വെള്ളത്തിൽ സ്വൂ ഡോമോണാസ് 20 g/ലിറ്റർ എന്ന തോതിൽ ചേർക്കുന്നത് നന്നായിരിക്കും

വിത്ത്ട്രേകളിൽ  പാകി മുളപ്പിച്ച് തൈകളാക്കി നടുന്നതാണ് നല്ലത്
വിത്ത് പാകുന്നതിന് ചികിരിച്ചോർ കമ്പോസ്റ്റ് (ചകിരിച്ചോർ ബ്രിക്സ് വെളളത്തിൽ കുതിർത്തിയെടുക്കാം ) മണ്ണിര കമ്പോോസ്റ്റ് / ഉണങ്ങിയ ചാണകപ്പെടി എന്നിവ തുല്യ അനുപാതത്തിൽ ചേർക്കുക
മണൽ പൂർണ്ണമായും ഒഴിവാക്കുക
(വെർമിക്കുലേറ്റ് / പെർലൈറ്റ് എന്നിവയും ലഭ്യമെങ്കിൽ ഉപയോഗിക്കാം )
വെള്ളം വാർന്ന ഒഴുകാത്ത രീതിയിൽ (പുട്ടിന്റെ പൊടി നനക്കുന്ന പാകം ) നനവ് നൽകുക

കോപ്പർ ഓക്സി ക്ലോറൈഡ് COC 3g/ലിറ്റർ എന്ന തോതിൽ ഈ മിശ്രിതത്തിൽ ചേർത്ത് 4 ദിവസത്തിന് ശേഷം വിത്ത്  പാകുന്നതാണ്  നല്ലത്

തൈകൾ മുളച്ച് രണ്ടില പ്രായമാകുമ്പോൾ മുതൽ വളപ്രയോഗം ആരംഭിക്കാം

വെള്ളത്തിൽ ലയിക്കുന്നക്കുന്ന 19:19:19 (NPK) 5g/10 ലിറ്റർ ആഴ്ചയിലൊരിക്കൽ ഇലകളിൽ തളിച്ച് കൊടുക്കാം

ഒരു മാസം പ്രായമായ ആരോഗ്യമുള്ള തൈകൾ മാത്രം നടാൻ ഉപയോഗിക്കുക

No comments:

Post a Comment

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...