കോഴി കാഷ്ടം ( Chicken Manure) ഒരു ഉത്തമ ജൈവ വളം ആണ്. നമ്മുടെ നാട്ടില്‍ നാം സാദാരണ യായി ഇത് ഉപയോഗിക്കാറുണ്ട് . ഏറ്റവും കൂടിയ അളവില്‍ NPK അടങ്ങിയിട്ടുള്ളതാണ് ഇത്.
നാം ഇപ്പോള്‍ ഉപയോഗിക്കുന്ന രീതി അശാസ്ത്രീയമായി ആണ് . തമിള്‍ നാട്ടില്‍ നിന്നും അത് പോലെ മറ്റു സ്ഥലങ്ങളില്‍ നിന്നും നാം സംഭരിക്കുന്ന RAW MANURE ആണ് നാം ഉപയോഗിക്കുന്നത് .
ഇപ്പോള്‍ ഉപയോഗിക്കുന്ന രീതി :-ചാക്കുകളില്‍ ലഭിക്കുന്ന കോഴിക്കാഷ്ടം നാം അതുപോലെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇത് ഫലത്തെക്കാള്‍ ഏറെ ദോഷം ചെയ്യും. അത് മാത്രമല്ലാ ധാരാളം നനയും ആവശ്യമായിരിക്കും. അല്ലെങ്കില്‍ചെടികള്‍ള്‍ക്ക് അത് ദോഷം ചെയ്യുകയും , ചെടികള്‍ ഉണങ്ങി പോവുകയും ചെയ്യും. അതിനു കാരണം , സംസ്കരിക്കാത്ത കോഴിക്കാഷ്ടം ചെടിക്കിട്ടു വെള്ളം ഒഴിച്ചാല്‍ അവിടെ മുതല്‍ ജൈവ പക്രിയ ആരംഭിക്കുകയാണ് . അപ്പോള്‍ ധാരാളം ചൂടു പുറത്തേക്കു വരും . കാരണം FERMENTATION PROCESS അപ്പോള്‍ മുതല്‍ തുടങ്ങുന്നു. ഈ സമയത്ത് ധാരാളം ബാക്ടീരിയകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും . ആദ്യം ആദ്യം ചൂടു കുറവായിരിക്കും, പിന്നെ ചൂടു വര്‍ധിക്കുന്നു. രണ്ടു തരം ബാക്ടീരിയകള്‍ ആണ് അതിനു കാരണം . അങ്ങിനെ 45 - 90 ദിവസം കൊണ്ടാണ് ജൈവ പ്രക്രിയ പൂര്‍ത്തിയായി കോഴിക്കാഷ്ടം ശരിയായ ജൈവ വളം ആകുന്നതു .ശരിയായ രീതി ജൈവവളം ആക്കുന്ന രീതി :-കോഴിക്കാഷ്ടം ഒരു വൃത്തിയുള്ള പ്രതലത്തില്‍ ഒരടി ഉയരത്തില്‍ ഒരു ബെഡ് ആയി വിതറുക . അതില്‍ വെള്ളം ഒഴിക്കുക . 100 കിലോ കോഴിക്കാഷ്ടത്തി നു 30 ലിറ്റര്‍ വെള്ളം എന്നാ തോതില്‍ ചേര്‍ക്കുക . എന്നിട്ട് നന്നായി ഇളക്കുക . അതിനു ശേഷം ഒരു കൂനയായി (HEAP) ആയി മൂടി യിടുക. മൂന്നാം ദിവസം നന്നയി ഇളക്കി വീണ്ടും കൂനയായി ഇടുക . ഇങ്ങിനെ 45 ദിവസം മുതല്‍ 90 ദിവസം വരെ തുടരുക. ഇതിനിടയില്‍ അതില്‍ നിന്നും പുക ഉയരുന്നത് കാണാം . നന്നായി പുക ഉയരുന്നു എങ്കില്‍ വീണ്ടും ഇളക്കി കൂനയായി ഇടുക. ഈ സമയത്ത് കൈകൊണ്ടു തൊട്ടു നോക്കിയാല്‍ കൈ പൊള്ളുന്ന ചൂടു അനുഭവപെടും. . 90 ദിവസം ആവുമ്പോഴേക്കും നല്ല കറുത്ത ജൈവ വളം ആയി മാറിയിട്ടുണ്ടാവും . തയ്യാറായ ജൈവ വളം ചെടിയുടെ മുരട്ടില്‍ നിന്നും ഒരടി അകലത്തില്‍ മാത്രമേ ഇടാവൂ . അതിനു ശേഷം നന്നായി നനക്കുക.....
കടപ്പാട്
No comments:
Post a Comment