Sunday, March 4, 2018

പന്നിയും എലിയും പമ്പ കടക്കാൻ ജൈവക്കൂട്ട്...

പലരും ചോദിക്കാറുള്ള  ഒരു ചോദ്യത്തിന്  വിദഗ്ധര്‍  പറയുന്ന  അഭിപ്രായം  വായിച്ചു നോക്കൂ :

പന്നിയും എലിയും പമ്പ കടക്കാൻ ജൈവക്കൂട്ട്...

മലയോരകർഷകരുടെ നിത്യതലവേദനയാണ് വന്യമൃഗശല്യം. കൃഷിക്കും ജീവനും ഭീഷണിയാണെങ്കിൽപോലും അവയെ കൊല്ലുന്നതും ഉപദ്രവിക്കുന്നതും നിയമപരമായി കുറ്റകരമാണ്. ഈ സാഹചര്യത്തിൽ വന്യമൃഗങ്ങളെ കൃഷിയിടത്തിൽ നിന്ന് അകറ്റാനായി ആവണക്ക്, കമ്യൂണിസ്റ്റ് പച്ച, നാറ്റപ്പൂച്ചെടി തുടങ്ങിയവ ചേർത്തുണ്ടാക്കുന്ന ജൈവക്കൂട്ട് അവതരിപ്പിക്കുകയാണ് ഇടുക്കി ശാന്തൻപാറയിലെ ബാപ്പുജി കൃഷി വിജ്ഞാനകേന്ദ്രം(കെവികെ). കാട്ടുപന്നി, മുള്ളൻപന്നി, എലി എന്നിവയെ അകറ്റാനാണ് ഇത് കൂടുതൽ ഫലപ്രദമെന്ന് കെവികെ മേധാവി ഡോ. ബിനു ജോൺ സാം പറഞ്ഞു. ഇതേ ലായനിയുടെ വാണിജ്യക്കൂട്ടുകൾ പത്തനംതിട്ട, ഇടുക്കി, വയനാട് കൃഷിവി‍ജ്‍ഞാനകേന്ദ്രങ്ങളിൽ വിൽപനയുണ്ട്.

ഉണ്ടാക്കുന്ന വിധം

ആവണക്കെണ്ണ 500 മില്ലി

നാറ്റപ്പൂച്ചെടി ഇടിച്ചുപിഴിഞ്ഞത് 50 മില്ലി

കമ്യൂണിസ്റ്റ് പച്ച

ഇടിച്ചുപിഴിഞ്ഞത് 50 മില്ലി

ബാർ സോപ്പ് 50 ഗ്രാം

ചെറുനാരങ്ങ രണ്ട് എണ്ണം

വെള്ളം പത്തു ലീറ്റർ

ബാർസോപ്പ് ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് അൽപം വെള്ളത്തിൽ ലയിപ്പിക്കുക. ഇതിലേക്ക് ആവണക്കെണ്ണ, നാറ്റപ്പൂച്ചെടിയും കമ്യൂണിസ്റ്റ് പച്ചയും ഇടിച്ചുപിഴിഞ്ഞുകിട്ടിയ ചാറ് എന്നിവ ഒഴിച്ച് ഇളക്കുക. ഈ ലായനിയിലേക്ക് െചറുനാരങ്ങകളുടെ നീരും വെള്ളവും ചേർത്ത് വീണ്ടും ഇളക്കുക. ഈ മിശ്രിതം മൂന്ന് ദിവസം പുളിക്കാൻ അനുവദിക്കുക.

പ്രയോഗിക്കേണ്ട വിധം: എലിയെ തുരത്താനായി ഒരു ലീറ്റർ ജൈവമിശ്രിതത്തിൽ 30–40 ലീറ്റർ വെള്ളം ചേർത്ത് നേർപ്പിക്കണം. ഈ ലായനി എലിശല്യമുള്ള കൃഷിയിടത്തിന്റെ നാലു ചുറ്റും തളിക്കുകയും മാളത്തിനരികിൽ നിലത്ത് ഒഴിച്ചു കൊടുക്കുകയുമാവാം. ഇരുപത് ദിവസത്തിലൊരിക്കൽ ഇത് ആവർത്തിക്കണം. തുരപ്പൻ എലികളെ തുരത്താനായി ലായനി തയാറാക്കുമ്പോൾ ഒരു ലീറ്റർ ജൈവക്കൂട്ടിന് 20 ലീറ്റർ വെള്ളം ചേർത്താൽ മതിയെന്ന് കെവികെയിലെ സുധാകർ സൗന്ദര രാജൻ പറഞ്ഞു.

കാട്ടുപന്നി ശല്യമുള്ള കൃഷിയിടങ്ങളിൽ ഇത് പ്രയോഗിക്കേണ്ടത് വ്യത്യസ്തരീതിയിലാണ്. ഇരുപതിരട്ടി വെള്ളം ചേർത്തു നേർപ്പിച്ച ജൈവക്കൂട്ടിൽ വണ്ണം കൂടിയ ചണനൂൽ ഒരു രാത്രി മുക്കിയിടുക. തുടർന്ന് ഈ ചരട് കൃഷിയിടത്തിനു ചുറ്റും നിലത്തുനിന്ന് ഒന്നരയടി ഉയരത്തിൽ വേലിപോലെ ചുറ്റുക. പന്നിക്കൂട്ടത്തിൽ കുഞ്ഞുങ്ങളുണ്ടെങ്കിൽ നിലത്തുനിന്ന് അരയടി ഉയരത്തിൽ ഒരു നിര കൂടി ചരട് വലിക്കേണ്ടതാണ്. പന്നികളുെട കാൽപ്പാടുകൾ പരിശോധിച്ചാൽ കുഞ്ഞുങ്ങളുെട സാന്നിധ്യംമനസ്സിലാക്കാം. ഒറ്റയാൻ പന്നികളാണ് ആക്രമിക്കുന്നതെങ്കിൽ നിലത്തുനിന്ന് രണ്ടരയടി ഉയരത്തിൽ മൂന്നാമത് ഒരു ചരട് കൂടി വലിക്കണം. ചൂടും വെയിലും കൂടുതലുള്ള കാലങ്ങളിൽ അഞ്ചു ദിവസം കൂടുമ്പോൾ ഈ ചരടുകൾക്കു മീതേ വെള്ളം സ്്പ്രേ ചെയ്യണം. മുപ്പതു ദിവസത്തിനുശേഷം ആദ്യം തയാറാക്കിയ ലായനിയുെട ബാക്കി ഭാഗം വീണ്ടും തളിക്കാം. അമ്പതുദിവസം കഴിയുമ്പോൾ ചരട് അഴിച്ചെടുത്ത് വീണ്ടും ഒരു ദിവസം ലായിനിയിൽ മുക്കിയിടുകയും വേണം.

ഫോൺ:9061628822

കര്‍ഷകശ്രീ

Thursday, March 1, 2018

ജൈവ വളങ്ങൾ

A:-ജീവാമ്രതം ലായനി
--------------------

ജൈവ കര്‍ഷകന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്
വളരെ വേഗത്തില്‍ കുറഞ്ഞ ചെലവില്‍ തയ്യാറാക്കുവാന്‍ സാധിക്കും
ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.
ഇലയില്‍ തളിക്കുന്നതിനും, ചെടിയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുന്നതിനും ജീവാമൃതം ഉപയോഗിക്കും
ജീവാമൃതം നല്‍കുന്നതിലൂടെ ചെടികള്‍ക്ക് സൂക്ഷ്മ മൂലകങ്ങളും, ധാതുലവണങ്ങളും ലഭിക്കുന്നതോടൊപ്പം മണ്ണിലെ സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

1).നാടന്‍ പശുവിന്‍റെ ചാണകം ( ഏറ്റവും പുതിയത്) 1 കിലോ (നാടന്‍ പശുവിന്‍റെത് ആവശ്യത്തിനു ലഭ്യമല്ലെങ്കില്‍ നാടന്‍ കാളയുടെതോ എരുമയുടെതോ അര കിലോ വരെ ഉപയോഗിക്കാം

2).നാടന്‍ പശുവിന്‍റെ മൂത്രം അര ലിറ്റര്‍ ( ലഭ്യത കുറവാണെങ്കില്‍ നാടന്‍ കാളയുടെതോ എരുമയുടെതോ
സസ്യബുക്കായ
മനുഷ്യന്‍റെതോ പകുതി അളവ് ഉപയോഗിക്കാം )

3).നല്ല പോലെ വിളഞ്ഞ നാളികേരത്തിന്‍റെ വെള്ളം 100 ഗ്രാം

4).മുളപ്പിച്ച ചെറുപയര്‍ അരച്ചത് 100 ഗ്രാം

5).കൃഷി സ്ഥലത്തെ വളം ചേര്‍ക്കാത്ത ഭാഗത്തെ മണ്ണ് 100 ഗ്രാം

6).ക്ലോറിന്‍ ചേരാത്ത വെള്ളം - 20 ലിറ്റർ

ജീവാമൃതം:-
ഉണ്ടാക്കുന്നത്‌ തികച്ചും ലളിതമായ ഒരു കാര്യമാണ് .

ഇതിനായി 20 ലിറ്റര്‍ വെള്ളം കൊളളുന്ന ഒരു പ്ലാസ്റ്റിക്‌ ബക്കറ്റ് ആവശ്യമാണ് അതില്‍ മുക്കാല്‍ ഭാഗം ക്ലോറിന്‍ ചേരാത്ത വെള്ളം എടുത്തത്തിനു ശേഷം ചാണകം, മൂത്രം, നാളികേരത്തിന്‍റെ വെള്ളം പയര്‍ മാവ് കൃഷിയിടത്തിലെ മണ്ണ് ഇവ ചേര്‍ത്ത് ഒരു തടിക്കഷണം കൊണ്ട് നല്ലപോലെ യോജിപ്പിക്കുക ഒരു ച്ചാക്ക് കൊണ്ട് മൂടി തണലില്‍ വെക്കണം 2 ദിവസം രാവിലെയും വൈകിട്ടും 2 മിനിറ്റ് ഇളക്കി കൊടുക്കണം മൂനാം ദിവസം ജീവാമൃതം ഉപയോ ഗിക്കുന്നതിനു പാകമായിരിക്കും .

20 ലിറ്റര്‍ വെള്ളത്തിലേക്ക് 1 കിലോ ചാണകം നിക്ഷേപിക്കുമ്പോള്‍ നാം കോടിക്കണക്കിന് സൂക്ഷ്മ അണുക്കളെയാണു നിക്ഷേപിക്കുന്നത് പു ളിക്കല്‍പ്രക്രിയ ആരംഭിക്കുമ്പോള്‍ ഓരോ 20 മിനിറ്റിലും ഇവയുടെഎണ്ണം ഇരട്ടിയായിക്കൊണ്ടിരിക്കും രണ്ടു ദിവസത്തെ പുളിക്കല്‍ പ്രക്ക്രിയ പൂര്‍ത്തിയാകുമ്പോള്‍ 20 ലിറ്റര്‍ ജീവാമൃതത്തില്‍ ഉള്ള സൂക്ഷ്മ ജീവികളുടെ എണ്ണം അനന്തമായിരിക്കും മണ്ണില്‍ വീഴുന്ന ജഡ പദാര്‍ത്ഥങ്ങളെ വിഘടിപ്പിച്ച് വളക്കൂറുള്ള മേല്‍മണ്ണാക്കി മാറ്റുന്നത് ഈ ചെറു ജീവികളാണ് മണ്ണിന്‍റെ ഫലപുഷ്ടിക്ക് അവിഭാജ്യഘടകമായ മണ്ണിരകള്‍ അവയുടെ സമാധിയില്‍ നിന്നുണര്‍ന്ന് മണ്ണിന്‍റെ ഉപരിതലത്തിലേക്ക് വരുവാന്‍ തുടങ്ങുന്നു എന്നതാണ് മണ്ണില്‍ ജീവാമൃതം പ്രയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന സുപ്രധാനമായ മറ്റൊരുനേട്ടം

ജീവാമൃതം ഒഴിച്ചു കൊടുക്കുമ്പോള്‍ മണ്ണില്‍ ഈര്‍പ്പം ഉണ്ടായിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം സൂര്യന്‍ ഉച്ചക്ക് 12 മണിക്ക് നില്‍ക്കുമ്പോള്‍ ചെടിയുടെ നിഴല്‍ എവിടെയാണോ അതിനോടു ചേര്‍ന്ന് ആ നിഴലിനു പുറത്താണ് ഒഴിച്ചു കൊടുക്കേണ്ടത് ( ഉച്ചക്കല്ല ഒഴിക്കേണ്ടത് ) ജീവാമൃതം പ്രയോഗിക്കുന്ന ഭാഗങ്ങളില്‍ പുതയിടല്‍ നിര്‍ബന്ധമാണ് 1 ലിറ്റര്‍ ജീവാമൃതം 10 ലിറ്റര്‍ജലസേചനത്തിനുള്ള വെള്ളത്തോടൊപ്പം ചേര്‍ത്ത് ഉപയോഗിക്കാം

(നേർപ്പിക്കുനതിനു മുൻമ്പ്  1പഴം അതിൽ ഇട്ടാൽ 3മാസം
വരെ കേടുവരാതെ ഉപയോഗിക്കാം )

B:-പൊടിരൂപത്തിലുള്ള ജീവാമൃതം
-------------------------------

ആവശ്യമായ ചേരുവകള്‍ (1 ഏക്കര്‍ സ്ഥലത്തിനു)
1. ചാണകം : 100 കി.ഗ്രാം (നേരിയ തോതില്‍ നനവുള്ളത്)
2. ഗോമൂത്രം : 10 ലിറ്റര്‍
3. മേല്‍മണ്ണ് : 02 കി.ഗ്രാം
4. ശര്‍ക്കര : 02 കി.ഗ്രാം
5. പയര്‍പൊടി : 02 കി.ഗ്രാം
നിരന്ന സ്ഥലത്തോ, സിമന്‍റ് തറയിലോ ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിക്കുക. അതിന് മുകളില്‍ എല്ലാ ചേരുവകളും കൂട്ടിയോജിപ്പിച്ച് നിരത്തിയിടുക. മുകള്‍ ഭാഗത്ത് ചെറിയ തണല്‍ നല്‍കണം. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നന്നായി ഇളക്കി യോജിപ്പിച്ച് 10 ദിവസം സൂക്ഷിച്ചുവെക്കുക. ചെറിയ തോതില്‍ വെള്ളം നനച്ച് കൊടുക്കുക. 10 ദിവസം മുതല്‍ ഉപയോഗിച്ചു തുടങ്ങാം കൂടുതല്‍ കാലം സൂക്ഷിക്കുന്നതിന് ചണചാക്ക് ഉപയോഗിക്കുക. ഇത് സസ്യങ്ങള്‍ക്ക് ഉത്തമ ജൈവവളമാണ്.

C:-ദ്രാവക സാന്ദ്രീകൃത ജൈവവളം
--------------------------------

ഇവ ഉണ്ടാക്കാന്‍ ആവശ്യമായ ഘടകങ്ങള്‍ അനുപാതത്തില്‍ ഇനിപറയുന്നു.

1,പച്ചച്ചാണകം -5കി.ഗ്രാം
2, ഗോമൂത്രം 10 ലിറ്റര്‍, 3,കടലപ്പിണ്ണാക്ക് 500 ഗ്രാം, 4,വേപ്പിന്‍ പിണ്ണാക്ക് 500 ഗ്രാം, 5,ശര്‍ക്കര 500 ഗ്രാം,
6, പാളയന്‍കോടന്‍  നന്നായി പഴുത്തത് 5എണ്ണം
7,ശുദ്ധജലം 50 ലിറ്റര്‍. (അല്‍പ്പ അളവില്‍ മാത്രം ആവശ്യമുള്ളവര്‍ക്ക് ആനുപാതികമായി അളവില്‍ കുറവുവരുത്താം).

നിര്‍മാണം:
കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, ശര്‍ക്കര എന്നിവ പൊടിക്കുക. പഴം നന്നായി ഞരടി പാകപ്പെടുത്തുക. ഗോമൂത്രവും ചാണകവും ബക്കറ്റിലിട്ട് ഇളക്കി യോജിപ്പിക്കുക. ഇതില്‍ കടലപ്പിണ്ണാക്കും, വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്ത് ഇളക്കിയോജിപ്പിക്കുക. ശര്‍ക്കരയും പഴവും യോജിപ്പിച്ചശേഷം അതും ഈ ലായനിയില്‍ ചേര്‍ക്കുക. ഇതിനകത്ത് 50 ലിറ്റര്‍ വെള്ളമൊഴിച്ച് നന്നായി ഇളക്കുക. വായ് മൂടിക്കെട്ടി തണലില്‍ വയ്ക്കുക. 10 ദിവസം ഒരുനേരം അല്‍പ്പസമയം ഇളക്കണം. പിന്നീട് 10 ദിവസം ഇളക്കാതെയും സൂക്ഷിക്കുക. അതിനുശേഷം ആവശ്യാനുസരണം അല്‍പ്പാല്‍പ്പമായി എടുത്ത് പച്ചക്കറിയില്‍ നേരിട്ട് ഒഴിച്ചുകൊടുക്കാം. ആഴ്ചയില്‍ ഒരുതവണ ഒഴിച്ചാല്‍ മതിയാകും
ജൈവവളങ്ങൾ രണ്ടാം ഭാഗം :-

D:-പഞ്ചഗവ്യം
-----------
ജൈവസാന്നിധ്യത്തിനു പുറമെ വളര്‍ച്ച  ഹോര്‍മോണ്‍, രോഗപ്രതിരോധശേഷി എന്നിവയ്ക്കും ഉപയുക്തമായ വളവും മരുന്നുമാണ് ഇത.്
ആവശ്യമായ ചേരുവകള്‍ (ആദ്യത്തെ 5 എണ്ണം പശുവില്‍ നിന്ന്)
1. ചാണകം : 05 കി. ഗ്രാം
2. ഗോമൂത്രം : 03 ലിറ്റര്‍
3. പാല്‍ : 02 ലിറ്റര്‍
4. തൈര് : 02 ലിറ്റര്‍
5. നെയ്യ് : 500 ഗ്രാം
6. വെള്ളം : 10 ലിറ്റര്‍
21 ദിവസം കൊണ്ടാണ് പഞ്ചഗവ്യം തയ്യാറാക്കുന്നത് ആദ്യമായി ചാണകം, നെയ്യ് എന്നിവ നന്നായി കൂട്ടിയോജിപ്പിച്ച് ഒരു ബക്കറ്റിലാക്കി വായ തുണികൊണ്ട് മൂടിക്കെട്ടി 4 ദിവസം വെക്കണം. 4 ദിവസങ്ങള്‍ക്കു ശേഷം 4-5 ദിവസം പഴക്കമുള്ള തൈര്, പാല്‍ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. അതിനു ശേഷം ഗോമൂത്രം ഒഴിക്കുക. നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം വെള്ളം കൂടി ഒഴിച്ച് നന്നായി ഇളക്കുക. തുടര്‍ന്ന് തുണികൊണ്ട് പാത്രത്തിന്‍റെ വായ് മൂടിക്കെട്ടി വെക്കുക. എല്ലാ ദിവസവും രാവിലെ 10 മുതല്‍ 15 മിനുട്ട് വരെ വലത്തോട്ടു ഇടത്തോട്ടും നന്നായി ഇളക്കുക. 21 ദിവസങ്ങള്‍ കൊണ്ട് പഞ്ചഗവ്യം തയ്യാറാകും. ഇങ്ങനെ തയ്യാറാക്കുന്ന പഞ്ചഗവ്യത്തില്‍ നിന്നും 3 ലിറ്റര്‍ എടുത്ത് 97 ലിറ്റര്‍ വെള്ളവുമായി യോജിപ്പിച്ച് ചെടികള്‍ക്ക് നല്‍കാവുന്നതാണ്. നേഴ്സറിയിലെ തൈകള്‍ക്ക് ഒന്നര ലിറ്ററില്‍ 98 /2 ലിറ്റര്‍ വെള്ളവും ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.

പഞ്ചഗവ്യം വളരെ നല്ല വളര്‍ച്ചാ ഹോര്‍മോണും ഇമ്മ്യൂണ്‍ സിസ്റ്റം വികസിപ്പിക്കുന്ന ജൈവ ലായനിയുമാണ്.
സസ്യവളര്‍ച്ച ത്വരിതപ്പെടുത്തുന്നു.
രോഗങ്ങളെയും കീടങ്ങളെയും അകറ്റി നിര്‍ത്തുന്നു.
ഉത്പന്നങ്ങള്‍ക്ക് നല്ല നിറവും, രുചിയും ഭാരവും നല്‍കുന്നു.
ഉത്പന്നങ്ങള്‍ ദീര്‍ഘനാള്‍ കേടുകൂടാതെ സൂക്ഷിച്ചുവെക്കുവാന്‍ സാധിക്കുന്നു.
മണ്ണില്‍ സൂക്ഷ്മാണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു.
വളര്‍ത്തുമൃഗങ്ങള്‍ക്കും പഞ്ചഗവ്യം നല്‍കാവുന്നതാണ്.

E:-അമൃതപാനി
-------------
ചേരുവകള്‍
1. പച്ച ചാണകം : 1 കി.ഗ്രാം
2. ഗോമൂത്രം : 1 ലിറ്റര്‍
3. ശര്‍ക്കര : 250 ഗ്രാം
4. വെള്ളം : 10 ലിറ്റര്‍
5. പയര്‍പൊടി 250 ഗ്രാം

തയ്യാറാക്കുന്ന വിധം
മേല്‍പറഞ്ഞ ചേരുവകള്‍ നന്നായി യോജിപ്പിച്ച് ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ ഇടുക. നല്ല കോട്ടണ്‍ തുണി കൊണ്ട് മൂടിക്കെട്ടി സൂര്യപ്രകാശമില്ലാത്ത സ്ഥലത്ത് 24 മണിക്കൂര്‍ സൂക്ഷിക്കുക. ഈ മിശ്രിതം ഒരു ലിറ്ററിന് 10 ലിറ്റര്‍ വെള്ളം ചേര്‍ത്ത് എല്ലാ വിളകള്‍ക്കും ഉപയോഗിക്കാം.

ഗുണഫലങ്ങള്‍
1. വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.
2. മണ്ണിലെ സൂഷ്മാണുക്കളെ വര്‍ദ്ധിപ്പിക്കുന്നു.
3. ധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ ഈ മിശ്രിതത്തില്‍ മുക്കിവെച്ചതിനു ശേഷം മുളപ്പിച്ചാല്‍ കൂടുതല്‍ കരുത്തും വിളവും ലഭിക്കും.

F:-ഇ.എം. ലായനി
---------------
ആവശ്യമായ ചേരുവകള്‍
1. 3 തരത്തിലുള്ള, മഞ്ഞ നിറത്തിലുള്ള പഴങ്ങള്‍ 2 കി.ഗ്രാം വീതം (ഉദാ : 2 കി.ഗ്രാം മത്തങ്ങ, 2 കി.ഗ്രാം പപ്പായ, 2 കി.ഗ്രാം വാഴപ്പഴം)
2. ശര്‍ക്കര : 2 കി.ഗ്രാം
3. കോഴിമുട്ട (നാടന്‍) : 2 എണ്ണം
4. ശുദ്ധമായ ജലം : 10 ലിറ്റര്‍

ഇത് വായു കടക്കാത്ത വിധത്തിലാണ് തയ്യാറാക്കെണ്ടത്. അതിനാല്‍ നല്ല അടപ്പുള്ള പ്ലാസ്റ്റിക് പാത്രത്തില്‍ വേണം ഇത് തയ്യാറാക്കുവാന്‍. പഴങ്ങള്‍ എല്ലാം നന്നായി പഴുത്തിരിക്കണം. കുരുവുള്ള പഴങ്ങളുടെ കുരു കളയുക. മിക്സിയില്‍ അടിച്ചെടുക്കുവാന്‍ പ്രയാസമുണ്ടെങ്കില്‍ തൊലിയും കളയാവുന്നതാണ്. വലിയ പ്ലാസ്റ്റിക് പാത്രത്തില്‍ അടിച്ചെടുത്ത പഴങ്ങളുടെ കുഴന്പ്, ശരക്കര, കോഴിമുട്ട, ശുദ്ധജലം എന്നിവയിട്ട് നന്നായി കൂട്ടിയോജിപ്പിക്കുക. പാത്രത്തിന്‍റെ 75% വും ഒഴിഞ്ഞുകിടക്കണം. മിശ്രിതം പാത്രത്തില്‍ ആക്കിയതിനു ശേഷം വളരെ നന്നായി അടച്ച് അടപ്പിനു മുകളില്‍ ഭാരമുള്ള ഒരു വസ്തു കയറ്റിവെക്കണം. ആദ്യത്തെ 10 ദിവസങ്ങള്‍ക്ക് ശേഷം അടപ്പ് തുറന്നു നോക്കിയാല്‍ പാത്രത്തിനു മുകളില്‍ വെളുത്ത പാട പോലുള്ള വസ്തു നിറഞ്ഞിരിക്കുന്നതായി കാണാന്‍ സാധിക്കും. ഇത് എടുത്ത് കളഞ്ഞതിനു ശേഷം വീണ്ടും പാത്രം നന്നായി അടച്ച് അതിന് മുകളില്‍ ഭാരം വെച്ച് വീണ്ടും 30 ദിവസം (ആകെ 40 ദിവസം) സൂക്ഷിക്കുക. വേനല്‍കാലത്ത് 30 ദിവസം കൊണ്ടും തയ്യാറാകും. ഇങ്ങനെ തയ്യാറാക്കുന്ന ലായനി 1:10 എന്ന അനുപാതത്തില്‍ നേര്‍പ്പിച്ച് ഉപയോഗിക്കാവുന്നതാണ്. ഇത് എല്ലാസസ്യങ്ങളുടെയും വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെടികള്‍ക്ക് രോഗപ്രതിരോധ ശേഷി നല്‍കുകയും ചെയ്യും.

G:-ജൈവലായനി
-------------

ആടുകള്‍, മാടുകള്‍ എന്നിവ കടിക്കാത്തതും, കയ്പ് രുചിയുള്ളതും, രൂക്ഷഗന്ധം ഉള്ളതുമായ 5 ഇനത്തിലുള്ള ഇലകള്‍ ജൈവലായനിക്ക് ആവശ്യമാണ്. ഓരോ ഇനത്തില്‍ വരുന്ന 1 കി.ഗ്രാം വീതം എടുത്ത് നന്നായി ഇമിഞ്ഞ് അരച്ചെടുത്ത് 5 ലിറ്റര്‍ ഗോമൂത്രവും കൂടി ചേര്‍ത്ത് ഒരു പാത്രത്തില്‍ തുണികൊണ്ട് അടച്ചുവെച്ച് 10 ദിവസം വെച്ചതിനു ശേഷം അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. ഇങങ്നെ തയ്യാറാക്കുന്ന ലായനി 1:10 അനുപാതത്തില്‍ നേര്‍പ്പിച്ച് ഉപയോഗിക്കാവുന്നതാണ്. വെള്ളത്തില്‍ നേര്‍പ്പിക്കുന്പോള്‍ ബാര്‍ സോപ്പു കൂടി ചേര്‍ത്താല്‍ വേഗത്തില്‍ ലയിച്ച് കിട്ടും. ഇത് ചെടികളില്‍ തളിച്ചാല്‍ ചെടികളെ കീടങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ സാധിക്കും.

H:-ജൈവ കഷായം
----------------
ആട്, മാട് എന്നിവ കടിക്കാത്ത 5 ഇനം ഇലകള്‍ 1 കി.ഗ്രാം വീതം എടുത്ത് അതില്‍ 50 ഗ്രാം വീതം വെളുത്തുള്ളി, ഇഞ്ചി, കാന്താരിമുളക് എന്നിവ കൂടി ചേര്‍ത്ത് 10 ലിറ്റര്‍ വെള്ളത്തില്‍ നന്നായി കലക്കി യോജിപ്പിക്കുക. തുടര്‍ന്ന് തിളപ്പിച്ച് 5 ലിറ്ററാക്കി വറ്റിച്ച് കഷായം വെച്ച് തണുപ്പിച്ച് 1:10 എന്ന അനുപാതത്തില്‍ നേര്‍പ്പിച്ച് ചെടികളില്‍ തളിച്ചാല്‍ കീടങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കും.

I:-ഗുണഭം (ഫിഷ് അമിനോ ആസിഡ്)
------------------

ഒരു കി.ഗ്രാം മത്സ്യം നന്നായി മുറിച്ച്, ഒരു കി.ഗ്രാം ശര്‍ക്കര പാനിയില്‍ യോജിപ്പിച്ച് ഒരു പലാസ്റ്റിക് പാത്രത്തില്‍ വളരെ നന്നായി അടച്ച് 20 ദിവസം സൂക്ഷിച്ചുവെക്കുക. 20 ദിവസങ്ങള്‍ക്കു ശേഷം നന്നായി അരിച്ചെടുത്ത് 1:10 എന്ന അനുപാതത്തില്‍ വെള്ളവുമായി നേര്‍പ്പിച്ച് ഉപയോഗിക്കുക. ഇത് വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതോടൊപ്പം കീടങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. ഇത് എത്രനാള്‍ വെണമെങ്കിലും സൂക്ഷിച്ചുവെക്കാം.

J:-മത്സ്യലായനി
--------------
വളരെ പെട്ടെന്ന് പച്ചക്കറിയില്‍ ഫലംചെയ്യുന്ന വളക്കൂട്ടാണിത്. ആവശ്യമായ സാധനങ്ങള്‍ ഇനി പറയുന്നു. ഒരു കി.ഗ്രാം മത്തി (ചാള), ഒരുകി.ഗ്രാം പൊടിച്ച ശര്‍ക്കര. മത്തി ചെറുതായി നുറുക്കി ഒരു ഭരണിയില്‍ ഇടുക. ഇതില്‍ ശര്‍ക്കര പൊടിച്ചതും ചേര്‍ക്കുക. വെള്ളംചേര്‍ക്കാതെ വായു കടക്കാതെ 15-20 ദിവസം അടച്ചുവയ്ക്കുക. പിന്നീട് അരിപ്പകൊണ്ട് അരിച്ചെടുത്ത ദ്രാവകം, ഒരു കുപ്പിയില്‍ അടച്ചുസൂക്ഷിക്കുക. ഇത് രണ്ടു മി.ലി. ഒരുലിറ്റര്‍ വെള്ളത്തില്‍ ഒഴിച്ച് പച്ചക്കറിയുടെ നാലിലപായംമുതലുള്ള എല്ലാ വളര്‍ച്ചാഘട്ടത്തിലും ഒഴിച്ചുകൊടുക്കാം.

K:-ജീബ്രിലിന്‍ ടോണിക് അഥവാ കോക്കനട്ട് ടോണിക്
------------------
രണ്ടര ലിറ്റര്‍ തേങ്ങാപ്പാലില്‍ രണ്ടര ലിറ്റര്‍ പുളിപ്പിച്ച മോരും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ ഒഴിച്ച് ഒരു തുണി കൊണ്ട് പാത്രത്തിന്‍റെ വായ് നന്നായി മൂടിക്കെട്ടി 10 ദിവസം സൂക്ഷിച്ചുവെക്കുക. 10 ദിവസങ്ങള്‍ക്കു ശേഷം 2 ഗ്രാം പെരുംകായം കൂടി അരച്ച് ചേര്‍ക്കുക. അതിനു ശേഷം 1:10 എന്ന അനുപാതത്തില്‍ നേര്‍പ്പിച്ച് ചെടികള്‍ക്ക് തളിക്കുക. പച്ചക്കറികള്‍, പൂച്ചെടികള്‍ എന്നിവ വേഗത്തില്‍ വളരുന്നതിന് ഇത് സഹായകരമാകും

L:-കരി, ജൈവലായനി
-------------------
കരിയില്‍ വളരെ വേഗത്തില്‍ സൂക്ഷ്മാണുക്കള്‍ വളരും. കരിയില്‍ ഏതെങ്കിലും ജൈവലായനി മിശ്രിതം (ജീവാമൃതം, ഇ.എം. ലായനി, പഞ്ചഗവ്യം) ഒഴിച്ച് ഒരാഴ്ച തണലത്ത് നിരത്തിയിടുക. ഒരാഴ്ച കഴിഞ്ഞ് തോട്ടത്തില്‍ വിതറിയാല്‍ വളരെ വേഗത്തില്‍ സൂക്ഷ്മാണുക്കള്‍ കൃഷിയിടത്തില്‍ പെരുകും. സൂക്ഷ്മാണുക്കള്‍ക്കൊപ്പം കാര്‍ബണിന്‍റെ അംശവും മണ്ണില്‍ വര്‍ദ്ധിക്കും.

M:-തേങ്ങാപാല്‍ ലായനി:
-------------------
പച്ചക്കറിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഇത് വളരെ ഫലപ്രദമാണ്. നിര്‍മാണം ഇങ്ങനെ: 10 തേങ്ങയുടെ പാല്‍ പിഴിഞ്ഞ് ഒരു പാത്രത്തില്‍ ഒഴിക്കുക. ഇതിനകത്ത് രണ്ട് കരിക്കിന്റെ വെള്ളവും ചേര്‍ക്കുക. (ആകെ അഞ്ച് ലിറ്റര്‍ ഉണ്ടാവണം). ഇതില്‍ അഞ്ചു ലിറ്റര്‍ മോരുകൂടി ഒഴിക്കുക. 7-10 ദിവസംവരെ അടച്ചുവയ്ക്കുക. പിന്നീട് ആവശ്യാനുസരണം എടുത്ത് അളവിന്റെ 10 ഇരട്ടി വെള്ളം ചേര്‍ത്തു നേര്‍പ്പിച്ച് പച്ചക്കറിയുടെ ഇലകളില്‍ തളിക്കാം.

കായ്തുരപ്പന് സസ്യമിശ്രിതം

തക്കാളി, വഴുതന തുടങ്ങിയവയെ ആക്രമിക്കുന്ന കായ്തുരപ്പനെതിരെഫലപ്രദമായി ഉപയോഗിക്കാൻ സസ്യമിശ്രിതം പുണെയിലെ ബി.എ.ഐ.എഫ്. ഗവേഷണകേന്ദ്രം കണ്ടെത്തി.

ജന്തുജന്യ വിഷങ്ങളെ നിർവീര്യമാക്കാൻ സസ്യജന്യവിഷങ്ങളും അതുപോലെ തിരിച്ചും ഉപയോഗിക്കാമെന്ന വൃക്ഷായുർവേദ തത്ത്വത്തെ ആധാരമാക്കിയാണ് കൃഷിയിട പരീക്ഷണം നടത്തിയത്.

തളിരിലകൾ ഒഴിവാക്കി വേപ്പ്, ഉമ്മത്ത് എന്നിവയുടെ ഇലയും തണ്ടും വെയിൽ നേരിട്ടേല്ക്കാത്തവിധം ഉണക്കി വെള്ളംചേർത്ത് ചതച്ച് ഒരു ലിറ്റർ വീതം സത്തെടുത്തു.

ഇതിനെ നന്നായി ചേർത്തു കലക്കി നാലുദിവസം ഇടവിട്ട് കീടബാധയുള്ള കൃഷിയിടത്തിൽ തളിക്കുകയും കായ്തുരപ്പൻ പുഴുക്കളുടെ എണ്ണമെടുക്കുകയും ചെയ്തു.

ഇതിലൂടെ 89 ശതമാനത്തിലേറെ നിയന്ത്രണം സാധ്യമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയുടെ സത്ത് വെവ്വേറെ പ്രയോഗിച്ചപ്പോൾ നിയന്ത്രണത്തോത് വേപ്പിന് 65 ശതമാനവും ഉമ്മത്തിന് 52 ശതമാനവുമായിരുന്നു. നിംബിസിഡിൻ എന്ന വേപ്പുകീടനാശിനി തളിച്ചപ്പോൾ 78 ശതമാനം നിയന്ത്രണം സാധ്യമായി.

സ്യൂഡോമോണാസ് ഫ്ളൂറസന്‍സ്

വിത്ത് മുളപ്പിക്കുമ്പോള്‍ "സ്യൂഡോമോണാസ് ഫ്ളൂറസന്‍സ്" ഉപയോഗിച്ചാല്‍ ഗുണം ഏറെയാണ്...
സാധാരണ നമ്മള്‍ വിത്ത് പാകുമ്പോള്‍ വെള്ളത്തില്‍ കുതി൪ത്താണ് പാകുന്നത്. ആവിത്ത് മുളച്ച ഉടന്‍ തന്നെ കട ചീയല്‍രോഗം കാണാറുണ്ട്, മറ്റു പല കുമിളുകളും ബാക്ടീരിയകളും വിത്ത് മുളച്ച ഉടൻ ചെടിയെ നശിപ്പിക്കാന്‍ എത്തുന്നു. പല രോഗകാരികള്‍ക്കും വളരാനുള്ള സാഹചര്യം വിത്തു മുളച്ചയുടന്‍ ചെടിച്ചുവട്ടില്‍ ഉണ്ടാവുന്നു. എന്നാല്‍ സ്യൂഡോമോണാസ് ഫ്ളൂറസന്‍സ് എന്ന ഒരുതരം powder 10 ഓ 20 ഓ ഗ്രാം 1 ലിറ്റർ വെള്ളത്തിൽ കലക്കി അതില്‍ അര മണിക്കൂ൪ വിത്ത് കുതി൪ത്തി നട്ടാല്‍ വിത്തുമുളക്കുമ്പോള്‍ ചുവട്ടില്‍ കാണപ്പെടുന്ന എല്ലാ കുമിള്‍രോഗങ്ങളേയും, രോഗകാരികളായ ബാക്ടീരിയകളേയും ചെറുക്കാനാവുന്നു. അതുമൂലം കടചീയല്‍രോഗം മാറുന്നു. വേരിന് ശക്തി ലഭിച്ച് തെെകള്‍ തഴച്ചു വളരുന്നു. അതുപോലെ ചെടിവള൪ന്നുതുടങ്ങുമ്പോള്‍ (നാലില പരിവം, വള്ളിവീശല്‍, രണ്ടാഴ്ച പ്രായം) 10 ഓ 20 ഓ ഗ്രാം സ്യൂഡോമോണാസ് 1 ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളില്‍ ഒഴിക്കുക, ചെടികരുത്തോടെ രോഗ പ്രതിരോധശേഷി നേടി തഴച്ചു വളരും. സ്യൂഡോമോണാസ് ചെടിച്ചുവട്ടില്‍ കലക്കി ഒഴിക്കുമ്പോള്‍ മണ്ണിൽ ചെടിക്ക് വലിച്ചെടുക്കാനാവാതെ കിടക്കുന്ന ഫോസ്ഫേററുകളെ (ഫോസ്ഫറസ് ) ചെടിക്ക് വലിക്കാന്‍ പാകത്തിലാക്കപ്പെടുകയും ഫോസ്ഫറസിന്റെ ലഭ്യതകൂട്ടുകയും ചെയ്യുന്നു. എല്ലുപൊടി ചേ൪ക്കുമ്പോള്‍ സ്യൂഡോമോണാസ് ചെടിച്ചുവട്ടില്‍ കലക്കി ഒഴിച്ചാല്‍ എളുപ്പത്തിൽ  എല്ലുപൊടി ചെടിക്ക് വലിക്കാന്‍ രൂപത്തിൽ ആവുന്നു. (എല്ലുപൊടി അഴുകാനെടുക്കുന്ന സ്വാഭാവിക കാലതാമസം മാറുന്നു)
വള്ളിവീശിയ ചെടിക്ക് സ്പ്രേ ചെയ്താല്‍ കൂടുതൽ ശിഖിരം വരും. സ്യൂഡോമോണാസ് ഒന്നു പരീക്ഷിച്ചു നോക്കൂ...
സ്യൂഡോമോണാസ് ജെെവം ആണ്.
സ്യൂഡോമോണാസ് എല്ലാ ജെെവ കൃഷി സംബന്ധമായ ഉല്‍പ്പന്നം വില്‍ക്കുന്ന കടകളിലും ലഭിക്കും. ഒന്നു രണ്ടു  കടകളില്‍ അന്വേഷിച്ചിട്ട് കിട്ടിയില്ലയെങ്കില്‍ ആ ടൌണിൽ ഏതെങ്കിലും കടയില്‍ കാണാതിരിക്കില്ല.

കാബേജിന് കടുകിന്റെ കാവൽ......

കാബേജ് വിളയുടെ കീടങ്ങള്‍ക്ക് കെണിയായി കടുകും. കൃഷിയിടം ഒരുക്കി കാബേജ് തൈ പറിച്ച്നടുന്നതിന് പതിനഞ്ച് ദിവസം മുമ്പ് കൃഷിയിടത്തിന്റെ വരമ്പിനും ചുറ്റും കടുക് വിത്തു വിതറും. കൂടാതെ 22 നിര കാബേജിനിടയ്ക്ക് 1 നിര കടുക് എന്ന തോതിലും കടുക് വിത്ത് വിതയ്ക്കുന്നു. കാബേജിന്റെ വളര്‍ച്ചാകാലം മൂന്നുമാസമാണ്.

കടുക് ചെടിയുടെ വളര്‍ച്ചാകാലം ഒന്നര മാസമാണ്. അതുകൊണ്ട് കാബേജ് വിളവെടുപ്പുകാലം പൂര്‍ത്തിയാകുന്നതുവരെയും രണ്ടാംവിള കടുക് ചെടികള്‍ പൂവോടെ കൃഷിയിട സംരക്ഷണത്തിന് ഉപകരിക്കും.

കടുക് ചെടി പൂക്കുമ്പോള്‍ മഞ്ഞനിറത്തിലുള്ള പൂവ് കീടരോഗബാധകളെ ആകര്‍ഷിക്കുന്നു.കടുക് ചെടിയെ ആക്രമിക്കുകയും കാബേജ് വിളയെ സംരക്ഷിക്കുകയും ചെയ്യുന്നു.

മുഞ്ഞ, ഇലതീനിപ്പുഴുക്കള്‍, ഡയമണ്ട്ബാക്ക മോത്ത് എന്നീ കീടങ്ങളും വെള്ളപ്പൂപ്പല്‍ എന്ന രോഗവും കടുക് ചെടിയെ ആക്രമിക്കുന്നു. അങ്ങനെ കടുക് കാബേജിനെ രോഗകീടങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.

കൂടാതെ കൃഷിയിടത്തില്‍ മിത്രകീടങ്ങളായ തേനീച്ച,തുമ്പി,ചിലന്തി എന്നിവയുടെ എണ്ണം വര്‍ദ്ധിക്കുന്നു. തേനീച്ച കൂടുതല്‍ കൃഷിയിടത്തില്‍ വരുന്നതിനാല്‍ കര്‍ഷകര്‍ക്ക് തേനീച്ച വളര്‍ത്തല്‍ ആരംഭിക്കുന്നതിലൂടെ അധിക വരുമാനം കൂടി ലഭിക്കുമെന്ന് ഇക്കോളജിക്കല്‍ എന്‍ജിനീയറിംഗ് സാങ്കേതിക വിദ്യയിലൂടെ സാധിക്കുന്നു.

കാബേജ് വിളവെടുപ്പ് കഴിഞ്ഞശേഷം ഈ കടുക് ചെടികളെ പിഴുത് ഞെരടി മണ്ണില്‍ ചേര്‍ത്ത് കൊടുക്കുന്നത് ഐസോതയോസൈനേറ്റ് എന്ന രാസവസ്തു മണ്ണില്‍ ചേരാനും മണ്ണിന് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

ബന്തി, സൂര്യകാന്തി, ചോളം എന്നിവയും ഇതുപോലെ കെണികൃഷിക്ക് ഉപയോഗിക്കാം. ബന്തികൃഷി ചെയ്യുന്നത് മണ്ണില്‍ ഉണ്ടാകുന്ന നിമാവിരകളെയും മറ്റ് മണ്ണുജന്യ കീടങ്ങളുടെ വളര്‍ച്ചയെയും തടയുന്നു.ബന്തിപ്പൂവ് കര്‍ഷകര്‍ക്ക് ഒരധികം വരുമാനവും.

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...