ഇഞ്ചി ചെറിയ പീസാക്കി നല്ലവണ്ണം കഴുകുക എന്നിട്ട് രണ്ടു വശത്തെ തൊലി കരണ്ടി കളയുക ചുണ്ണാമ്പ് ഇട്ടു വെള്ളം തിളക്കുമ്പോൾ അതിൽ ഇട്ടു നല്ലവണ്ണം ഇളക്കുക തെള വരുമ്പോൾ തന്നെ കോരി വെച്ച് വെള്ളoമുഴുവൻ പോയതിനു ശേഷം ഉണക്കി സുക്ഷിച്ചാൽ എത്റ കൊല്ലം വണമെങ്കിലും ഇരിന്നോളും പച്ചക്ക് ഉണക്കിയാൽ പൂതച്ചു പോകും
Saturday, February 17, 2018
ബീജാമൃതം
സ്യൂഡോമോണസിന് പകരം ഉപയോഗിക്കാവുന്നതാണിത്
ബീജാമൃതം ....
ചെടികള്ക്ക് വിത്തിലൂടെ കുമിള്‍ ബാധ ഉണ്ടാവുകയും ദോഷമായി ബാധിക്കുകയും ചെയ്യും. വിത്തിനെ ബാധിക്കുന്ന ബാക്ടീരിയകളും ഉണ്ട്. അതുകൊണ്ട് ഇവയെ ഫലപ്രദമായി തുടക്കത്തില്‍ തന്നെ നിയന്ത്രിക്കേണ്ടതുണ്ട്. വിത്തുകളെ പൊതുവേ ആക്രമിക്കുന്നവ ഏതൊക്കെ എന്ന് മനസ്സിലാക്കിയ ശേഷം അവയെ ഫലപ്രദമായി നിയന്ത്രിക്കാന്‍ പലേക്കര്‍ കണ്ടുപിടിച്ച ഒരു മരുന്നാണ് ബീജാമൃതം. ഇത് ജീവാമൃതത്തിന്റെത ഒരു വകഭേദം ആണ്.
. വിത്തിന്റെ അങ്കുരണ ശേഷി നശിപ്പിക്കുന്നവയെ ബീജാമൃതം നിര്‍വീര്യമാക്കുന്നതുകൊണ്ട് വിത്തുകള്‍ 90% മുളക്കും. ബീജാമൃതത്തില്‍ മുക്കിയെടുത്ത വിത്തുകള്‍ ഒരാഴ്ചക്കകം ഉപയോഗിക്കണം.
വിതക്കാന്‍/ മുളപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ധാന്യ/ പുല്ലുവര്ഗത്തില്‍ പെട്ട വിത്തുകള്‍ പരത്തിയിട്ട് അതിന്മേല്‍ ആവശ്യത്തിനു ബീജാമൃതം തളിച്ച് രണ്ടു കൈ കൊണ്ടും തിരുമ്മുക. വിത്തിന്മേല്‍ ബീജാമൃതത്തിന്റെ ഒരു ചെറിയ കവചം ഉണ്ടാക്കുക. തണലില്‍ ഉണക്കി എടുക്കുക. പയറ് വര്ഗത്തില്‍ പെട്ടവയുടെ വിത്തുകള്‍ ആണെങ്കില്‍ ബീജാമൃതം തളിച്ച ശേഷം കൈ കൊണ്ട് തിരുമ്മരുത്. കാരണം വിത്തിന്റെ പുറം തോട് വളരെ ലോലമാണ്. ബീജാമൃതം തളിച്ച ശേഷം സൂക്ഷിച്ചു ഇളക്കി തണലില്‍ ഉണക്കി എടുക്കണം. നിലകടല, സോയാബീന്‍ എന്നിവയുടെ വിത്തുകള്‍ അതിലും കൂടുതല്‍ ലോലമാണ്. അതുകൊണ്ട് അവയ്ക്ക് ബീജാമൃതം പറ്റില്ല. അവയെ രക്ഷിക്കാന്‍ ഖര ജീവാമൃതം (10%) കൂട്ടി ഇളക്കി തണലില്‍ ഉണക്കി എടുത്തു വിതക്കാം. പുറത്തു നിന്നും വാങ്ങുന്ന പച്ചക്കറി വിത്തുകള്‍ ആദ്യം നന്നായി കഴുകണം. ബീജാമൃതം തളിച്ച ശേഷം ഇളക്കി തണലില്‍ ഉണക്കി എടുക്കാം. കരിമ്പ്, വാഴ, മഞ്ഞള്‍, ഇഞ്ചി, ഉരുളക്കിഴങ്ങ് എന്നിവയുടെതാണെങ്കില്‍ അത് ജീവാമൃത്തില്‍ കുറച്ചു സെക്കന്റ് മുക്കി വെച്ച് ഉണക്കാതെ തന്നെ ഉടനെ നടാം. കമ്പ് മുറിച്ചു നടുന്ന റോസ്, കൂര്ക്ക, വെറ്റില, കുരുമുളക്, വാനില, ചക്കര കിഴങ്ങ്, ബസള, കപ്പ എന്നിവയുടെ തണ്ടുകള്‍ ബീജാമൃതത്തില്‍ മുക്കിയെടുത്തു നേരിട്ട് നടാം. നര്സറിയില്‍ തൈ മുളപ്പിച്ച് നടുകയാണെങ്കില്‍ വിത്തിടുമ്പോള്‍ തന്നെ ബീജാമൃതം പ്രയോഗിചിരിക്കണം. വീണ്ടും തൈ പിരിച്ചു നടുമ്പോള്‍ ബീജാമൃതത്തില്‍ മുക്കി പിരിച് നടണം. നെല്ലും ഇതുപോലെ തന്നെ ഞാറ്റടിയില്‍ പാകുമ്പോഴും ഞാറു നടുമ്പോഴും ബീജാമൃതത്തില്‍ മുക്കണം. ഫല വൃക്ഷ ചെടികളും നടുമ്പോള്‍ വിത്ത് ജീവാമൃതത്തില്‍ മുക്കി തന്നെ നടണം. തെങ്ങ്, കവുങ്ങ് എന്നിവയുടെ കാര്യത്തില്‍, വിത്തെടുക്കുമ്പോള്‍ 35 വര്ഷ്ത്തില്‍ കൂടുതല്‍ പഴക്കമുള്ള നല്ല ലക്ഷണമുള്ള മാതൃ വൃക്ഷങ്ങളില്‍ നിന്നാവണം. അവ ശരിയായ ഇലച്ചാര്ത്ത് , നിറയെ കുലകള്‍, ഒത്ത ആരോഗ്യമുള്ള തടി, രോഗ രഹിതമായ ലക്ഷണമൊത്ത മരമാവണം. കായ ഉണങ്ങി തനിയെ വീണതാവണം, കുല വെട്ടി എടുക്കരുത്. ഉണങ്ങി കൊഴിഞ്ഞു വീഴുന്നവയില്‍ നിന്നുള്ള നല്ല വിത്ത് എടുക്കണം. അടുത്ത തലമുറ നല്ല ഇനമാകാന്‍ വേണ്ടിയാണ് ഇങ്ങനെ വിത്ത്കായ തിരഞ്ഞെടുക്കുന്നത്. അവ ബീജാമൃതത്തില്‍ മുളപൊട്ടുന്നവരെ വെച്ച ശേഷം എടുത്തു പാകാം.
ബീജാമൃതം ഉണ്ടാക്കുന്ന രീതി ........
നാടന്‍ പശുവിന്റെ ചാണകം - 5 കിലോ
ഗോമൂത്രം - 5 ലിറ്റര്‍
കുമ്മായം - 50 ഗ്രാം
വെള്ളം - 20 ലിറ്റര്‍
തയ്യാറാക്കുന്ന വിധം : - ചാണകവും ഗോമൂത്രവും കുമ്മായവും വെള്ളവും കൂടി നന്നായി ഇളക്കി യോജിപ്പിച്ച് ഘടികാര വൃത്തത്തില്‍ രണ്ടു നേരം ഇളക്കുക. ചണചാക്ക് കൊണ്ട് മൂടി തണലത്തു വെക്കുക. 24 മണിക്കൂറിനു ശേഷം ഉപയോഗിക്കാം. വിത്തുകളുടെ അംഗുരണ ശേഷി വര്‍ധിപ്പിക്കാനും ചെടികളുടെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഉപയോഗിക്കുന്നു. വിത്തുകള്‍ ഈ ലായനിയില്‍ മുക്കി തണലത്തു ഉണക്കി ഉപയോഗിക്കാം. ചെടികള്‍ നടുന്നതിന് മുന്‍പ് അതിന്റെ വേര് പടലങ്ങള്‍ ഈ ലായനിയില്‍ മുക്കി നടുക
Friday, February 16, 2018
മൂന്നു ദിവസം കൊണ്ടു മല്ലി കിളിർപ്പിക്കാനൊരു എളുപ്പവഴി
മല്ലി വിത്തുകൾ ( മല്ലി വിത്തുകൾ വാങ്ങാൻ കിട്ടും ,കടയിൽ നിന്ന് പാചകത്തിന് വാങ്ങുന്ന മല്ലി ആയാലും മതി (ഫ്രഷ് ) ചപ്പാത്തി റോളർ കൊണ്ടു പതുക്കെ ഉരുട്ടി രണ്ടായി പിളർക്കുക.എട്ടു മണിക്കൂർ സ്യൂഡോമൊണാസ് ലായനിയിൽ മുക്കിവെയ്ക്കുക... അതു കഴിഞ്ഞു നല്ല പോലെ വെള്ളം തുവർത്തി എടുക്കുക. വാവട്ടം ഉള്ള കുപ്പിയിൽ ആക്കി അടച്ച് രണ്ടു ദിവസം മുറിക്കുള്ളിൽ വെയ്ക്കുക. മൂന്നു ദിവസം ആകുമ്പോൾ തനിയെ കിളിർത്തു വരും.മണ്ണ് ഇളക്കി കൊടുക്കുക.എന്നിട്ട് പാകുക.മണ്ണ് അധികം മുകളിൽ ഇടണ്ടേതില്ല..
മുളകിലെ കുരുടിപ്പ് എങ്ങനെ ശരിയാക്കാം ....?
കുമ്മായം തൂകി കൊടുക്കുക ... ഇലകളിൽ കമ്പുകളിൽ വീഴുന്ന രീതിയിൽ ആഴ്ചയിൽ മൂന്ന് …..പ്രാവശ്യം .... കുറച്ച് മണ്ണിലും ചേർത്ത് കൊടുക്കുക, ഒരാഴ്ചക്ക് ശേഷം വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതവും സ്പ്രേ ചെയ്ത് കൊടുക്കുക ഇടയ്ക്കിടെ .....
പാവൽ കൃഷി
പാവൽ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
***********************************************************************
വിത്തും നടീൽ രീതിയും
പാവലിന് ഒരു സെന്റിന് 20-25 ഗ്രാം വിത്ത് മതിയാകും.ചാക്കിലാണ് നടുന്നതെങ്കിൽ ഒരു ചാക്കിൽ 2-3 വിത്തുകൾ നടാം .നടുന്നതിന് തലേ ദിവസം നനഞ്ഞ കോട്ടൻ തുണിയിൽ പൊതിഞ്ഞു വച്ചിരുന്നാൽ പെട്ടന്ന് മുള പൊട്ടും.കോഴികളുടെ ശല്യമുള്ള സ്ഥലങ്ങളിൽ തേക്കിലയിലോ വട്ടയിലയിലോ കുംബിള് കുത്തി മണ്ണ് നിറച്ചു നട്ടുമുളപ്പിച്ചതിന് ശേഷം ഇലയോടുകൂടി നടാനുദ്ദെശിക്കുന്ന സ്ഥലത്ത് നടാം.ഇങ്ങനെ ചെയ്‌താൽസാധാരണ പ്ലാസ്റ്റിക് കവറുകളിൽ മുളപ്പിച്ചു മാറ്റി നടുമ്പോൾ വേരുകൾക്ക് സംഭവിക്കുന്ന ക്ഷതം കുറവായിരിക്കും.നടുന്നതിന് മുൻപ് തടത്തിൽ ഓരോ പിടി എല്ലുപൊടിയും ചാണക പ്പൊടിയും ഇട്ടു മണ്ണ് നല്ലതുപോലെ ഇളക്കണം ...................(അറുപത് സെ. മീ വ്യാസത്തിലും, മുപ്പത് മുപ്പത്തിയഞ്ച് സെ. മീ താഴ്ചയിൽ എടുത്ത കുഴിയിൽ കാലിവളം, കമ്പോസ്റ്റ് ചേർത്ത് മണ്ണുമായി ഇളക്കി യോജിപ്പിക്കണം. ഒരു കുഴിയിൽ നാലു വീതം വിത്ത് പാകാവുന്നതാണു. ഒരു സെന്റ് സ്ഥലത്ത് പത്ത് കുഴിയെന്നും, കുഴിയോരോന്നിലും മൂന്നു ചെടികൾ എന്നതുമാണ് കണക്ക്)
വള്ളി വീശി തുടങ്ങുമ്പോൾ മുതൽ ആഴ്ചയിൽ ഒരിക്കൽ വേപ്പെണ്ണ ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുന്നത് നീരൂറ്റി കുടിക്കുന്ന പ്രധാനപെട്ട കീടങ്ങളായ പച്ചത്തുള്ളൻ മൊസൈക് രോഗം പരത്തുന്ന വെള്ളീച്ചകൾ എന്നിവയിൽ നിന്നും ചെടികളെ സംരക്ഷിക്കാം .
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തയാറാക്കുന്ന വിധം.
80 മില്ലി വേപ്പെണ്ണയും 20 മില്ലി ആവണക്കെണ്ണയും നല്ലത് പോലെ മിക്സ് ചെയ്യുക .ഇതിലേക്ക് 6ഗ്രാം ബാർസോപ്പ് കുറച്ചു ചെറിയ ചൂടുവെള്ളത്തിൽ നന്നായി അലിയിച്ചതിനു ശേഷം ഒഴിച്ച് നന്നായി ഇളക്കുക.ശ്രെദ്ധിക്കുക എണ്ണയിലോട്ട് വേണം സോപ്പ് ലായനി ഒഴിക്കാൻ തിരിച്ചാവരുത് .തിരിച്ചായാൽ എണ്ണ മുകളിൽ പാടപോലെ കിടക്കുകയെ ഉള്ളു.ഇങ്ങനെ തയ്യാറാക്കിയ ലായനിയിൽ ആറിരട്ടി വെള്ളം ചേർത്ത് നേർപ്പിക്കുക .ഒരു 100 ഗ്രാം വെളുത്തുള്ളി നല്ലതുപോലെ അരച്ച് അരിച്ചു തയാറാക്കിയ ലായനിയിൽ ചേർത്ത് സ്പ്രി ചെയ്യാൻ ഉപയോഗിക്കാം .കഴിയുന്നതും രാവിലെയോ വൈകുന്നെരങ്ങളിലോ വേണം സ്പ്രേ ചെയ്യണ്ടത്.
പൂ പിടിക്കാൻ തുടങ്ങുമ്പോൾ തന്നെ പേപ്പർ കൊണ്ട് കവർ ചെയ്യുനതു കയ്കളെ ആക്രമിക്കുന്ന കായീച്ചകളിൽ നിന്ന് കായ്കളെ സംരക്ഷിക്കാൻ സഹായിക്കും.ആഴ്ചയിലൊരിക്കൽ ജൈവ സ്ലറി ഒഴിച്ചുകൊടുക്കുനത് ധാരാളം കായ്കലുണ്ടാവാൻ സഹായിക്കും.
ജൈവ സ്ലറി തയ്യാറാക്കുന്ന വിധം.
100 ഗ്രാം വീതം കപ്പലണ്ടി പിന്നാക്ക് ,വേപ്പിൻ പിന്നാക്ക് ,പച്ചചാണകം 200 ഗ്രാം എല്ലുപൊടി ഒരുപിടി ചാരം എന്നിവ ഒരു ബക്കറ്റിൽ 10 ലിറ്റർ വെള്ളമൊഴിച്ച് 4-5 ദിവസം വരെ പുളിക്കുവാൻ അനുവദിക്കുക .ദിവസവും ഇളക്കണം .ഇതിന്റെ തെളിവെള്ളം നാലിരട്ടി വെള്ളവും ചേർത്ത് ഒരു താദത്തിനു ഒരു ലിറ്റർ എന്നാ തോതിൽ ആഴ്ച്ചയില്ൽ ഒരു പ്രാവശ്യം ഒഴിച്ച് കൊടുക്കണം....... ഇടയ്ക്കിടയ്ക്ക് ഫിഷ് അമിനോ ആസിഡ് കൊടുക്കുന്നതും നല്ലതാണ് ................ അപ്പോൾ തുടങ്ങിക്കോളു പാവൽ കൃഷി ........
Saturday, February 10, 2018
ടെറസ് കൃഷിക്ക് വേണ്ടി ഗ്രോ ബാഗ്.
ഇന്ന് വ്യാപകമായ ടെറസ് കൃഷിക്ക് വേണ്ടി ഉപയോഗിക്കുന്ന ഉപാധിയാണ് ഗ്രോ ബാഗുകൾ ഇവ വിവിധ അളവുകളില് ലഭ്യമാണ് എന്നിരുന്നാലും ഐഡിയൽ സൈസ് എന്ന് പറയാവുന്നത് 40x24x24 സൈസിൽ ലഭ്യമായ ഗ്രോ ബാഗ് ആണ്. ഇതിനു കാരണം എല്ലാത്തരം വിളകളും, മിനി സൈസ് ചേനയും അടക്കം കൃഷിചെയ്യാനും, തൈകൾ പാകി കിളിർപ്പിക്കാനും പറ്റിയ അളവാണ് ഇത് എന്നതിനാലാണ്.
2) മിശ്രിതം തയാറാക്കൽ
ഗ്രോ ബാഗ് അല്ലെങ്കിൽ ചാക്ക്, സഞ്ചി, ടയർ, ചെടിചട്ടികൾ തുടങ്ങിയവയിൽ എല്ലാം കൃഷിചെയ്യാം . ഇവയ്ക്കെല്ലാം ഉപയോഗിക്കാവുന്ന നടീൽ മിശ്രിതം തയാറാക്കുന്ന വിധം ആണ് ഇനി പറയുന്നത്.
നന്നായി കിളച്ചു കട്ടകള് ഉടച്ചു എടുത്ത മണ്ണ് തുറസായ സ്ഥലത്ത് ഇടുക. അതിൽ നിന്നും കല്ലും കട്ടകളും നീക്കം ചെയ്യുക. ഈ മണ്ണിലേക്ക് (പത്തു ഗ്രോ ബാഗ് നിറയ്ക്കാനുള്ള മണ്ണിലേക്ക്) 500ഗ്രാം കുമ്മായം അല്ലെങ്കിൽ 250ഗ്രാം ഡോളമൈറ്റ് ചേർത്തു നന്നായി കൂട്ടിയിളക്കി വെയിൽ കൊള്ളിക്കുക. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ ഇതിലേക്ക് മണ്ണിനു തുല്യ അളവിൽ ചകിരിചോർ കമ്പോസ്റ്റോ, മണലോ ചേർക്കാം മണലും ചകിരിചോർ കമ്പോസ്റ്റും മണ്ണ് കട്ടകെട്ടുന്നത് തടയും. ചകരിചോർ ആവട്ടെ ജലാംശം കൂടുതലായി സംരക്ഷിക്കും. ഇത് രണ്ടു ദിവസം കൂടി വെയിൽ കായുന്നത് നല്ലതാണ്. ഈ മിശ്രിതത്തിലേക്ക് ഒരുകിലോ വേപ്പിന് പിണ്ണാക്ക് ചേര്ത്തിളക്കുക. മിശ്രിതം തയാറായി. മണൽ നിര്ബന്ധം അല്ല ലഭ്യമാണ് എങ്കിൽ ഉപയോഗിക്കാം എന്ന് മാത്രം. അല്ലാത്തപക്ഷം കൊക്കോ പീറ്റ് പോലെയുള്ളവ ഇന്ന് മാര്ക്കറ്റില് ലഭ്യമാണ്. അവ ഉപയോഗിക്കാം.
3) ഗ്രോ ബാഗിൽ മിശ്രിതം നിറയ്ക്കുന്ന വിധം
ഗ്രോ ബാഗ് സാവധാനം നിവർത്തുക ഉള്ളിലേക്ക് കൈ കടത്തി അതിൻറെ വശങ്ങൾ ഉള്ളിലേക്ക് മടക്കുക അപ്പോൾ ഗ്രോ ബാഗ് സ്ക്വയർ ഷേപ്പ് ആവും. ഇത് നിരപ്പുള്ള തറയിൽ വച്ച ശേഷം അതിലേക്കു മുകളിൽ തയാറാക്കിയ മിശ്രിതം സാവധാനം നിറയ്ക്കുക
4) മിശ്രിതം സാവധാനം നിറയ്ക്കുക
5) മൂന്നിഞ്ച് കനത്തിൽ മണ്ണ് ഇട്ടശേഷം ഗ്രോബാഗിൻറെ വശങ്ങളിൽ കൈകൊണ്ടു അമർത്തി മണ്ണ് പാക് ചെയ്യുക. അപ്പോൾ ഗ്രോബാഗ് റൌണ്ട് ഷേപ്പ് ആവും
6 ) ഇതിൽ കുറച്ചു ഇഷ്ടിക മുറികളോ, ഓടിന്റെ കഷണമോ, പൊട്ടിയ ചെടിചട്ടി കഷ്ണങ്ങളോ ഇടാം. ഇത് ജലാംശം സംഭരിക്കുന്നതിന് സഹായിക്കും. മണ്ണിനു മുകളിൽ ആയതിനാൽ ഗ്രോ ബാഗ് കീറുകയും ഇല്ല
7 ) തുടർന്ന് ഗ്രോ ബാഗിൻറെ 60% ഭാഗം മണ്ണ് നിറയ്ക്കുക. സാവധാനം വശങ്ങളിൽ പിടിച്ചു ഉയർത്തിയ ശേഷം നിലത്തു ചെറുതായി ഇടിച്ചു വച്ചാൽ മണ്ണ് നന്നായി സെറ്റ് ആവും
8 ) ഗ്രോ ബാഗിൻറെ അവശേഷിക്കുന്ന ഭാഗത്തിൽ പകുതി പുറത്തേക്ക് മടക്കി വയ്ക്കുക. ചെടികൾ നട്ട ശേഷം വീട്ടിലെ അടുക്കള മാലിന്യങ്ങൾ ഇതിൽ ഇടാവുന്നതും ലേശം മണ്ണ് ഇവയുടെ മുകളിലേക്ക് ഇട്ടു കൊടുക്കാവുന്നതുമാണ്. അപ്പോൾ അൽപാൽപ്പമായി മടക്കി വച്ചിരിക്കുന്ന ഭാഗം നിവർത്തി കൊടുക്കാവുന്നതാണ്
9. ഗ്രോബാഗ് തുടക്കത്തിൽ തന്നേ മുഴുവനായി നിവർത്തരുത് പിന്നീട് ആവശ്യത്തിനനുസരിച്ച് മണ്ണ് നിറക്കുമ്പോൾ നിവർത്തി കൊടുക്കേണ്ടതായി വരും.
9 ) അപ്പോൾ നിറഞ്ഞ ഗ്രോ ബാഗുകൾ റെഡി ആയി .... ഇനി കൃഷി തുടങ്ങിയാലോ?? ഒരു ഗ്രോ ബാഗിലേക്കു 20ഗ്രാം സ്യൂഡോമോണാസ് ഇടുന്നതും നന്നാണ്.
ഗ്രോ ബാഗ് re fill ചെയ്യുന്ന വിധം
മണ്ണ് പുതിയതായാലും പഴയതായാലും ഒരു ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ സൂര്യ പ്രകാശം കൊള്ളിക്കണം. വൈകുന്നേരം അല്പം കുമ്മായം മിക്സ് ചെയ്ത ശേഷം വെയിലു, മഴയും ഏല്‍ക്കാതെ മണ്ണ് കൂന കൂട്ടി മൂടി ഇടണം. ഒരാഴ്ച ഇങ്ങനെ കിടക്കണം. അതിനു ശേഷം ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക്, അല്പം സ്യൂടോമോണസ്, കരിയില കിട്ടുമെങ്കില്‍ അതും ചേര്‍ത്ത് ഗ്രോ ബാഗിന്റെ 60 ശതമാനം വരെ നിറയ്ക്കുക. ( ബാക്കി ഭാഗം പിന്നീട് നിറച്ചു കൊടുക്കാം) ചെറുതായി ഒന്ന് നനച്ചു വെക്കുക. പിറ്റേ ദിവസം വൈകുന്നേരം പാകമായ ചെടികള്‍ പറിച്ചു നട്ട ശേഷം തണലില്‍ ഒരാഴ്ച സൂക്ഷിക്കുക.( എല്ലാ ദിവസവും ചെറുതായി നനച്ചു കൊടുക്കണം ) അതിനു ശേഷം ചെടികള്‍ അര്‍ഹമായ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുക. ആവശ്യത്തിനു മാത്രം വെള്ളം ഒഴിച്ചു കൊടുക്കുക. (കൂടുതല്‍ വെള്ളമൊഴിച്ച് വളം നഷ്ട പ്പെടുത്തരുത്) പിന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുക. കീടങ്ങളെ നിയന്ത്രിക്കുക. ( ഒരു കിലോ ട്രൈകൊടെര്‍മ 10 കിലോ ചാണകപ്പൊടിയോ, ചകിരി ച്ചോറോ ചേര്‍ത്ത് ചെറുതായി നനച്ച ശേഷം ഒരാഴ്ച മൂടി വച്ച് തണലില്‍ സൂക്ഷിക്കുക. ഒരാഴ്ച കഴിഞ്ഞ് ഈ മിശ്രിതം തടങ്ങളില്‍ ചേര്‍ത്തു കൊടുക്കാം. നല്ല വളര്‍ച്ച കിട്ടും.
രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....
അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...
-
ഉലുവാ കഷായം ..................................... ഫല വൃക്ഷങ്ങൾ വിദേശിയോ സൊദേശിയോ ആകട്ടെ നട്ട് ഫലങ്ങൾ തരാതെ വരുമ്പോൾ നാം വെട്ടികളയുക യാണ് ...
-
സാധാരണ എല്ലാവരും ഏത്തവാഴ കുല വെട്ടിയാൽ തടവെട്ടി ദൂരെ കളയുകയാണ് പതിവ്. അതിന് ശേഷം കണ്ണുകൾ പിരിച്ചെടുത്ത് ഉണക്കി വേറെ കുഴി താഴ്ത്തി നടും ...
-
എന്താണ് സ്യുഡോമോണസ് എന്ന് നോക്കാം. ഒരു മിത്ര ബാക്ടീരിയ ആണ് സ്യുഡോമോണസ്. ജൈവ കൃഷി രീതിയില്‍ സഹായകമായ ഒരു സൂക്ഷ്മാണു. ചെടിയുടെ വേരു പടലത്തിന...