ആദ്യം തന്നെ പറയട്ടെ ... പയർ വിത്തുകൾ നേരിട്ട് നടുന്നതാണ് നല്ലത് ഗ്രോബാഗിലായാലും ,പറമ്പിലായാലും ..... പയർ പറിച്ച് നടുന്നത് റിസ്കാണ് ... പയർ നന്നായി ചെയ്‌താല്‍ വിത്തിട്ടു 40 to 50 ദിവസത്തിനുള്ളില്‍ പൂവ് വിരിയും... ഇപ്പോള്‍ ഉള്ള നല്ലയിനം വളളിപ്പയറുകളാണ് .... മീറ്റർ പയർ ,കഞ്ഞിക്കുഴി പയർ , വൈജയന്തി പയർ , ലോല തുടങ്ങിയവ ..... നന്നായി സൂര്യ പ്രകാശം കിട്ടുന്നിടത് ചെയ്യുന്നതാണ് നല്ലത് . മുകളില്‍ ചൂടും താഴെ വെള്ളവും കിട്ടിയാല്‍. ഒരു മൂട്ടില്‍ 3 തൈ ഉണ്ടാകണം . പയർ കൃഷി ചെയ്യാൻ തടം നിർമ്മിക്കുമ്പോൾ 2 അടി വട്ടത്തില്‍ ഒന്നര അടി താഴ്ചയില്‍ കുഴി എടുക്കുക . അതില്‍ അടിയില്‍ 2 ഇഞ്ച് കനത്തില്‍ പച്ചില നിരത്തുക മുകളില്‍ 4 ഇഞ്ച് കനത്തില്‍ ഉണങ്ങിയ കരിയില നിരത്തുക .മുകളില്‍4 ഇഞ്ച് കനത്തില്‍ ഉണക്ക ചാണകം ചാരം 2;1 അനുപാതത്തില്‍ മിക്സ് ചെയ്തു നിരത്തുക [ ചാരം ഇല ചാരം വേണം തടി ചാരം കൊള്ളില്ല] അതിനു മുകളില്‍ 2 ഇഞ്ച് കനത്തില്‍ മണ്ണ് ഇട്ടു മൂടിയതിന് ശേഷം 4 ഇഞ്ച് കനത്തില്‍ എല്ലുപൊടിയും മണ്ണും കൂടി കൂട്ടി കലര്‍ത്തി നിരക്കുക ഇപ്പോള്‍ കുഴി 16 ഇഞ്ച് മൂടി കഴിഞ്ഞു ബാക്കി 2 ഇഞ്ച് കുഴിയായിട്ടു തന്നെ വേണം വെള്ളം ഒഴിക്കാന്‍ [വെള്ളം കെട്ടി കിടക്കാന്‍ സാദ്യത ഉണ്ടേല്‍ ചെറിയ ചാല്‍ കീറി വെള്ളം ഒഴിച്ച് വിടണം ]ശേഷം ഒരു തടത്തില്‍ 5 എന്നാ വീതം വിത്തുകള്‍ അകത്തി ഒരിഞ്ചു താഴ്ത്തി കുഴിച്ചിടുക . മുകളില്‍ അല്പം ചാരം വേപ്പിന്‍ പിണ്ണാക്ക് പൊടി തൂകിയാല്‍ ഉറുമ്പ് കീടം ശല്യം വിതിനുണ്ടാകില്ല . കിളിര്‍ത്തു വരുന്ന തൈ കളില്‍ ഗുണമുള്ള 3 എണ്ണം നിര്‍ത്തിയിട്ടു ആദ്യം 4 ഇല വരുന്ന 3 എണ്ണം ] ബാക്കി പറിച്ചു മാറ്റുക . നട്ട് 15 ദിവസ്സം ആകുമ്പോള്‍ പയര്‍ താങ്ങില്‍ കേറും. (ഇടവളമായി ചാണകം, വെപ്പിൻ പിണ്ണാക്ക്, പച്ചക്കറി വെസ്റ്റ്, ) ആവശ്യത്തിന് ഉപയോഗിക്കുക . . കീട പ്രതിരോധത്തിന് 100 ഗ്രാം കാന്താരി മുളക് .സമം വെ |ളുത്തുള്ളി .അരച്ച് തരി ഇല്ലാത് നന്നായി 2 ലിടര്‍ വെള്ളത്തില്‍ കലക്കി 4 ദിവസ്സം ടൂ 7 ദിവസത്തിനുള്ളില്‍ തളിക്കുക .കീടങ്ങളെ അകത്തി നിര്‍ത്താം............................ ഇടയ്ക്കിടെ കടലപിണ്ണാക്ക് തെളി കലക്കി ഒഴിക്കുക , പച്ച ചാണകം കലക്കി ഒഴിക്കുക .... ചെടികൾ പൂക്കാൻ തുടങ്ങുമ്പോൾ കടലപിണ്ണക്ക് പുളിപ്പിച്ച് അതിൽ കുറച്ച് ചാരം ഇട്ട് കലക്കി നേർപ്പിച്ച് മുന്നോ നാലോ ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ഒഴിച്ചാൽ ഇഷ്ടം പോലെ പൂവ് പിടിക്കുകയും പയർ ഉണ്ടാകുകയും ചെയ്യുന്നു ...(Tips.. പയറിൽ മുഞ്ഞ , ചാഴി , ചോണനുറുമ്പ് തുടങ്ങിയവയുടെ ശല്യം ഉണ്ടാകാതിരിക്കാൻ നീറിനെ കയറ്റി വിടുക , ഒരു പയറും കേടായി പോകില്ല ...)
Saturday, March 31, 2018
മായമില്ലാത്ത കുമ്മായം ഈസിയായി നമുക്ക് വീട്ടിൽ ഉണ്ടാക്കാം.
മാർക്കറ്റിൽ കിട്ടുന്ന കുമ്മായത്തിൽ മായം കലർത്താനുള്ള സാധ്യതയുണ്ട് അതുകൊണ്ടാണ് കുമ്മായത്തിനെ ഗുണം നമുക്ക് കിട്ടാത്തത് .......
കുമ്മായം നമുക്ക് വീട്ടിൽ ഉണ്ടാക്കാം .....
നീറ്റ് കക്ക നീറ്റീ കുമ്മായം ആക്കി എടുക്കുന്ന രീതി ................
നീറ്റ് കക്ക തറയില്‍ കൂട്ടിയിട്ട് കക്കകള്‍ നനയത്തക്ക വിധത്തില്‍ പച്ച വെള്ളം തളിക്കുക (വെള്ളം അധികമാവരുത്) രണ്ടു മിനിട്ടുകള്‍ക്കു ശേഷം ഇവ നീറിതുടങ്ങും, 5 or 6 മണിക്കൂറുകൾ കൊണ്ട് ഇത് മുഴുവൻ പൊടി ആയിട്ടുണ്ടാകും .... ഈ പൊടിക്ക് നല്ല ചൂടാണ് ... ശ്രദ്ധിക്കണം .....ഈ പൊടി ശരിക്കും തണുത്ത ശേഷം ഓരോ പിടിവീതം ബാഗ് നിരക്കുവാനുള്ള മണ്ണില്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം...... (ആവശ്യത്തിന് മാത്രം ഉണ്ടാക്കുക ...കുമ്മായം പഴകിയാൽ ഗുണം പോകും ... ഉണ്ടാക്കിയ കുമ്മായം കാറ്റ് കയറാതെ സൂക്ഷിക്കുക )
ചുണ്ണാമ്പ് ഉണ്ടാക്കാം ഇത് പോലെ പച്ചവെള്ളത്തിന് പകരം ചൂടുവെള്ളം ഒഴിച്ചാൽ ചുണ്ണാമ്പ് ആയി മാറും നീറ്റുകക്ക .....
NB ... ഇത് പോലെ ചെയ്യുമ്പോൾ കണ്ണ് ,ചെവി ,കാല് ,കൈ ഇവയൊക്കെ ശ്രദ്ധിക്കുക ... ഇത് ചൂടോടെ വീണാൽ പൊള്ളും .... തണുത്തതായാലും കൈയുറ ഉപയോഗിക്കുക .......
വളരെ എളുപ്പത്തിൽ വീട്ടില്‍ത്തന്നെ ഉണ്ടാക്കാവുന്ന കുറച്ച് നാടൻ ജൈവ കീടനാശിനികള്‍
ഗോമൂത്രം-കാന്താരിമുളക് മിശ്രിതം
ഒരു കൈ നിറയെ കാന്താരി മുളകരച്ച് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ ചേര്‍ത്ത് അരിച്ചെടുക്കുക. ഇതില്‍ 60 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ച് ചേര്‍ത്തിളക്കുക. ഈ മിശ്രിതം 10 ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് അരിച്ചെടുത്ത് മൃദുല ശരീരികളായ കീടങ്ങള്‍ക്കെതിരെ ഉപയോഗിക്കാം. കാറ്റിന്റെ ദിശയില്‍ വേണം ചെടികളില്‍ മിശ്രിതം തളിക്കേണ്ടത്.
വെളുത്തുള്ളി, മുളക് സത്ത്
വെളുത്തുള്ളി- 50 ഗ്രാംപച്ചമുളക്- 25 ഗ്രാംഇഞ്ചി- 50 ഗ്രാം
വെളുത്തുള്ളി 50 ഗ്രാം, 100 മി.ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. അടുത്ത ദിവസം വെളുത്തുള്ളി തൊലി കളഞ്ഞത് അരച്ച് പേസ്റ്റ് ആക്കുക. ഇതേ പോലെ മുളക് 25 ഗ്രാം ,50 മി.ലിറ്റര്‍ വെള്ളത്തിലും ഇഞ്ചി 50ഗ്രാം 100 മി.ലിറ്റര്‍ വെള്ളത്തിലും അരച്ചു പേസ്റ്റാക്കി മൂന്നും കൂടി 3 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇളക്കി അരിച്ചു തളിക്കുക.
ഇത് കായീച്ച,തണ്ടുതുരപ്പന്‍,ഇലച്ചാടികള്‍,പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കും.
വേപ്പിന്‍കുരു സത്ത്
50 ഗ്രാം വേപ്പിന്‍കുരു ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ഉപയോഗിക്കാം. മൂപ്പെത്തിയ വേപ്പിന്‍കുരു പൊടിച്ച് കിഴികെട്ടി വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വയ്ക്കുക. അതിനുശേഷം കിഴി പലപ്രാവശ്യം വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് സത്ത് പുറത്തെടുക്കുക. ഇളം തവിട്ട് നിറത്തില്‍ സത്ത് വരുന്നതുവരെ ഇങ്ങനെ കിഴി വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞെടുക്കുക. ഈ ലായനി നേരിട്ട് തളിയ്ക്കാം. തണ്ടുതുരപ്പന്‍,കായ്തുരപ്പന്‍,ഇലതീനിപ്പുഴുക്കള്‍ എന്നിവയ്‌ക്കെതിരെ ഫലപ്രദം
പപ്പായ ഇലസത്ത്
100 മി.ലിറ്റര്‍ വെള്ളത്തില്‍ 50 ഗ്രാം നുറുക്കിയ പപ്പായ ഇല മുക്കി ഒരു രാത്രി ഇട്ടുവെയ്ക്കുക. ഇല അടുത്ത ദിവസം ഞെരടിപ്പിഴിഞ്ഞ് എടുത്ത സത്ത് മൂന്ന് നാലിരട്ടി വെള്ളം ചേര്‍ത്ത് തളിക്കുക. ഇലതീനി പുഴുക്കളെ അകറ്റാന്‍ ഇത് ഫലപ്രദമാകും
പുകയിലക്കഷായം
250 ഗ്രാം പുകയില ചെറുതായി അരിഞ്ഞ് രണ്ടേകാല്‍ ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് ഒരു ദിവസം വയ്ക്കുക. അതിനുശേഷം പുകയിലക്കഷണങ്ങള്‍ പിഴിഞ്ഞ് ചണ്ടി മാറ്റുഗക. 60 ഗ്രാം ബാര്‍സോപ്പ് ചെറിയ കഷണങ്ങളാക്കി കാല്‍ ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പ് ലായനി പുകയിലക്കഷായവുമായി നന്നായി യോജിപ്പിക്കുക.
ഈ ലായനി അരിച്ചെടുത്ത് ഏഴിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം. മുഞ്ഞ, മീലിമുട്ട, ഇലതീനിപ്പുഴുക്കള്‍, ശല്‍ക്കകീടം തുടങ്ങി മൃദുല ശരീരികളായ കീടങ്ങളെ നിയന്ത്രിക്കുന്നതിന് ഇത് ഉപയോഗിക്കാവുന്നതാണ്.
Friday, March 30, 2018
കപ്പലണ്ടി കൃഷി ചെയ്യുന്ന രീതി
കപ്പലണ്ടി കൃഷി ചെയ്യുന്ന രീതി..( മണൽ കലർന്ന മണ്ണ് ആണ് കൂടുതൽ നല്ലത് )മണ്ണ് നല്ലത് പോലെ കിളച്ചു അതിൽ ചാണകപൊടി വേപ്പിൻ പിണ്ണാക്ക് എല്ലുപൊടി എന്നിവ മിക്സ് ചെയിതു രണ്ട് അടി വീതിയിൽ തടം പിടിച്ചു അതിൽ ഒരടി അകലത്തിൽ വിത്തുകൾനടാം (തോടോടുകൂടി )നട്ടു കഴിഞ്ഞു ചെറുതായി 1ദിവസം ഇട വിട്ടു നനയിച്ചു കൊടുക്കാം അധികം വെള്ളം ആവശ്യഇല്ല മുളവന്നു കഴിഞ്ഞു 15ദിവസ്സം കഴിഞ്ഞു ചാണകം പൊടിയോ കമ്പോസ്റ്റോ ഇട്ടു കുറച്ചു മണ്ണ് ഇട്ടു കൊടുക്കാം 3ഓ 4ഓ ദിവസത്തിൽ നനച്ചു കൊടുക്കാം 1മാസം കഴിയുമ്പോൾ അടുത്തു വളം കൊടുക്കാം പിന്നെ2മാസം 90ദിവസം ആണ് വിളവെടുപ്പ് കാലാവധി പൂക്കൾ വന്നു ശിഹരങ്ങൾ മണ്ണിൽ ചേർത്തു വച്ചു മണ്ണും ചാണക പൊടിയും ഇട്ടു കൊടുത്താൽ അതിൽ നിന്നും ഒരുപാട് കായ് ലഭിക്കും ഇലകൾ കരിഞ്ഞു വിളവെടുപ്പ് നടത്താം കൂടുതൽ വെള്ളം ആവിശ്യം ഇല്ലാത്തതിനാൽ വേനൽ ആണ് നടാൻ ഉത്തമം അധികം പരിചരണം ആവിശ്യം ഇല്ല കേട്ടോ..
Wednesday, March 28, 2018
വരൾച്ചയിൽനിന്ന് രക്ഷ- മൃതസഞ്ജീവിനി
മൃതസഞ്ജീവനിയെന്ന പേരിൽ പ്രശസ്തമായ ഒരു ജൈവടോണിക് വരൾച്ചയ്ക്കെതിരെ പ്രയോഗിക്കാം. പാലക്കാട് ജില്ലയിൽ ഏറെ പ്രശസ്തമായ മൃതസഞ്ജീവനി തയ്യാറാക്കാൻ 30 കി.ഗ്രാം പച്ചച്ചാണകവും നാലുലിറ്റർ കഞ്ഞിവെള്ളവും രണ്ടു കി.ഗ്രാം ശർക്കരയും ആവശ്യമാണ്. ഒരു സിൽപോളിൻ ഷീറ്റിൽ 30 കി.ഗ്രാം ചാണകം നിരത്തുക. കഞ്ഞിവെള്ളം ചാണകത്തിന് മുകളിലായി തളിക്കാം. ഇതിനു മുകളിലായി പൊടിച്ച ശർക്കര വിതറണം. എല്ലാംകൂടി കൂട്ടിചേർത്ത് ചണച്ചാക്കിൽ കെട്ടിവയ്ക്കാം. ഒരു ബാരലിൽ പകുതി വെള്ളമെടുത്ത് കിഴി കെട്ടിയതുപോലെ അടിതട്ടാതെ ചാക്ക് വെള്ളത്തിൽ തൂക്കിയിടണം. ബാരലിന്റെ വായ മൂടിക്കെട്ടി വയ്ക്കേണ്ടതാണ്. രണ്ടുദിവസത്തിനുശേഷം ബാരലിൽ കിട്ടുന്ന മൃതസഞ്ജീവനി 100 മി.ല്ലി ഒരുലിറ്റർ വെള്ളത്തിൽ കലക്കി ഇലയുടെ മുകളിലും താഴെയുമായി തളിക്കണം. 10 ദിവസത്തിലൊരിക്കൽ തളിച്ചുകൊടുക്കുന്നത് വരൾച്ചയിൽനിന്ന് ഒരുപരിധിവരെ വിളകളെ രക്ഷിക്കും.
വരൾച്ചയിൽനിന്ന് വിളകളെ സംരക്ഷിക്കണം
വരൾച്ച വിളകളുടെ വളർച്ചയെയും ഉൽപ്പാദനത്തെയും സാരമായി ബാധിക്കുന്നു. കൂടിവരുന്ന ചൂട് മണ്ണിൽനിന്നു മാത്രമല്ല, ചെടികളിൽനിന്നും വെള്ളം ആവിയാക്കിക്കളയും. ആവശ്യമായ വെള്ളം ലഭിക്കാതെവരുമ്പോൾ ചെടികൾ ഉണങ്ങിക്കരിയുന്നു.
വരൾച്ചയിൽനിന്ന് വിളകളെ രക്ഷിക്കാൻ ചില പൊടിക്കൈകൾ പ്രയോഗിക്കാം. ജൈവവളം ധാരാളം ഉപയോഗിക്കുന്നത് വരൾച്ച തടയുന്നതിനുള്ള പ്രധാന മാർഗമാണ്. ചകിരിച്ചോറ് കമ്പോസ്റ്റ് ജൈവവളമായി ചേർക്കുകയാണെങ്കിൽ വെള്ളത്തെ പിടിച്ചുനിർത്തുന്നതിനുള്ള കഴിവ് കൂടും. തെങ്ങിൻതോട്ടത്തിൽ ചാലുകളെടുത്ത് ചകിരി മലർത്തി അടുക്കുന്നത് തണ്ണീർബാങ്കായി പ്രവർത്തിക്കുന്നു. ചകിരിയുടെ ഭാരത്തിന്റെ അഞ്ചുമുതൽ എട്ട് ഇരട്ടിവരെ വെളളം പിടിച്ചുനിർത്താമെന്നതും ആറുവർഷംവരെ ഗുണം നിലനിൽക്കുമെന്നതും തണ്ണീർബാങ്കിന്റെ നേട്ടങ്ങൾ.
തുറന്നുകിടന്നാൽ മണ്ണിൽനിന്ന് ആവിയായി നഷടപ്പെടുന്ന വെള്ളത്തിന്റെ അളവ് വളരെ കൂടും ഇതിനൊരു പരിഹാരമാണ് പുത. കരിയിലയോ ജൈവാവശിഷ്ടമോ പുതയാക്കാം. തൊണ്ട് കമഴ്ത്തിവയ്ക്കുന്നതും ഓല കൊത്തിയിടുന്നതും പുതയ്ക്കുള്ള ചെലവു കുറയ്ക്കും.
വാം ഉണ്ടെങ്കിൽ വിളകൾക്ക് വരൾച്ചയിൽ പിടിച്ചുനിൽക്കാം. വേരോടുചേർത്ത് നൽകേണ്ട ഈ മിത്രകുമിൾ മണ്ണിൽ ലഭ്യമായ ജലവും ലവണങ്ങളും സൂക്ഷ്മതയോടെ വലിച്ചെടുത്ത് ചെടികളിൽ എത്തിക്കും. കിഴങ്ങുവർഗ വിളകളിൽ വാം പുരട്ടിനടുന്നതും നേഴ്സറിയിൽ ജൈവവളത്തോടൊപ്പം 100:2 എന്ന തോതിൽ വാം ചേർക്കുന്നതും വരൾച്ചയെ എതിർത്തുതോൽപ്പിക്കും.
പിപിഎഫ്എം എന്ന സൂക്ഷ്മാണുവും വരൾച്ചയെ പിടിച്ചുകെട്ടാൻ കൂട്ടുപിടിക്കാം. കാർബൺ സംയുക്തങ്ങൾ ഉപയോഗപ്പെടുത്തുന്ന പിപിഎഫ്എം പ്രത്യുപകാരമായി വിളകളെ ശക്തരാക്കുന്നു.
മൃതസഞ്ജീവനിയെന്ന പേരിൽ പ്രശസ്തമായ ഒരു ജൈവടോണിക് വരൾച്ചയ്ക്കെതിരെ പ്രയോഗിക്കാം. പാലക്കാട് ജില്ലയിൽ ഏറെ പ്രശസ്തമായ മൃതസഞ്ജീവനി തയ്യാറാക്കാൻ 30 കി.ഗ്രാം പച്ചച്ചാണകവും നാലുലിറ്റർ കഞ്ഞിവെള്ളവും രണ്ടു കി.ഗ്രാം ശർക്കരയും ആവശ്യമാണ്. ഒരു സിൽപോളിൻ ഷീറ്റിൽ 30 കി.ഗ്രാം ചാണകം നിരത്തുക. കഞ്ഞിവെള്ളം ചാണകത്തിന് മുകളിലായി തളിക്കാം. ഇതിനു മുകളിലായി പൊടിച്ച ശർക്കര വിതറണം. എല്ലാംകൂടി കൂട്ടിചേർത്ത് ചണച്ചാക്കിൽ കെട്ടിവയ്ക്കാം. ഒരു ബാരലിൽ പകുതി വെള്ളമെടുത്ത് കിഴി കെട്ടിയതുപോലെ അടിതട്ടാതെ ചാക്ക് വെള്ളത്തിൽ തൂക്കിയിടണം. ബാരലിന്റെ വായ മൂടിക്കെട്ടി വയ്ക്കേണ്ടതാണ്. രണ്ടുദിവസത്തിനുശേഷം ബാരലിൽ കിട്ടുന്ന മൃതസഞ്ജീവനി 100 മി.ല്ലി ഒരുലിറ്റർ വെള്ളത്തിൽ കലക്കി ഇലയുടെ മുകളിലും താഴെയുമായി തളിക്കണം. 10 ദിവസത്തിലൊരിക്കൽ തളിച്ചുകൊടുക്കുന്നത് വരൾച്ചയിൽനിന്ന് ഒരുപരിധിവരെ വിളകളെ രക്ഷിക്കും.
Source:
ദേശാഭിമാനി
Monday, March 26, 2018
ശീമക്കൊന്ന
ശീമക്കൊന്ന
***************
ഫാബേസിയ (Fabaceae) കുടുംബത്തിൽ ഉൾപ്പെടുന്ന ചെറുമരമാണ് ശീമക്കൊന്ന. 10 മുതൽ 12 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഈ ചെടിയുടെ ജന്മദേശം മധ്യ അമേരിക്കയാണ്. പൂക്കളുണ്ടാവുന്നത് ഇലയില്ലാത്ത കൊമ്പുകളുടെ അറ്റത്തായാണ്. 4.5 മുതൽ 6.2 വരെ pH മൂല്യമുള്ള മണ്ണിൽ ( അതായത് കേരളത്തിന്റെ മണ്ണിൽ) ഇവ നന്നായി വളരും. എത്ര കോതിയാലും വീണ്ടും പൊട്ടി മുളയ്ക്കാനുള്ള ഇതിന്‍റെ കഴിവ് അത്ഭുതാവഹമാണ്.
കൃഷിയിടങ്ങളിലും പറമ്പിന്റെ അതിരുകളിൾ വേലികളായി കൊമ്പുകൾ കുത്തി നട്ടുവളർത്തുന്ന ശീമക്കൊന്നയുടെ ഇല നല്ലൊരു പച്ചില വളമാണ്. സമ്പുഷ്ടമായ നൈട്രജന്റെ സാന്നിധ്യമുള്ളതുകൊണ്ട് ശീമക്കൊന്ന ഇലയും ചാണകവും ചേർത്ത് നെൽ വയലുകളിലും തെങ്ങിൻ തോട്ടങ്ങളിലും വളമായി ഉപയോഗിക്കുന്നു. കൂടാതെ തടങ്ങളിൽ പുതയിടാനും കാലിത്തീറ്റയായും ഉപയോഗിക്കുന്നു. കന്നുകാലികളേയും മറ്റും പ്രാണീശല്യത്തിൽ നിന്നും രക്ഷിക്കാനായി വടക്കേ അമേരിക്കയിലെ കർഷകർ ഇതിന്റെ ഇല ചതച്ച് പുരട്ടാറുണ്ട്
ശീമക്കൊന്നകളുടെ ഇലകള്‍ ശേഖരിച്ച് പച്ചക്കറികള്‍ക്ക് പുതയിടുന്നതു വഴി വേനലില്‍ മണ്ണില്‍ നിന്നും ജൈവാംശം വിഘടിച്ച് കാര്‍ബണ്‍ ഡൈ ഒക്സൈഡായി നഷ്ട്പ്പെടുന്നത് തടയാം. ഇതിന്‍റെ മൃദുലമായ ഇലകള്‍ മണ്ണില്‍ വീണു കഴിഞ്ഞാല്‍ വേഗത്തില്‍ ചീഞ്ഞളിഞ്ഞു ജൈവാംശമായി മണ്ണില്‍ കലരും. കൂടാതെ ഇലകള്‍ അഴുകി മണ്ണില്‍ ചേരുന്പോള്‍ നല്ലൊരു നൈട്രജന്‍ വളവുമാകും..
അന്തരീക്ഷത്തില്‍നിന്ന് നൈട്രജന്‍ വലിച്ചെടുത്ത് ചെടികള്‍ക്ക് ഉപയോഗിക്കാവുന്ന രൂപത്തില്‍ ശേഖരിച്ചുവയ്ക്കാമെന്നത് ഇവയുടെ പ്രത്യേകത. ഇവയുടെ വേരുപടലം ആഴത്തിലുള്ള സസ്യമൂലകങ്ങള്‍ വലിച്ചെടുത്ത് ഉപയോഗിക്കുന്നു. ശീമക്കൊന്നയില മണ്ണില്‍ അഴുകിച്ചേരുമ്പോള്‍ മേല്‍മണ്ണിലേക്കുതന്നെ സസ്യമൂലകങ്ങള്‍ എത്തിച്ചേരുന്നു. പൂക്കുന്നതിനുമുമ്പ് മണ്ണില്‍ ഉഴുതുചേര്‍ക്കാനും ഒരുമീറ്റര്‍ ഉയരത്തില്‍ കൂടുതല്‍ വളരാതെ കൊമ്പ് കോതി പച്ചിലവളം ഇടുകയാണെങ്കില്‍ പരമാവധി മൂലകങ്ങള്‍ വിളകള്‍ക്ക് ലഭ്യമാക്കാമെന്നത് ശീമക്കൊന്നയുടെ മാത്രം പ്രത്യേകത.
തെങ്ങൊന്നിന് 25 കി.ഗ്രാം ശീമക്കൊന്ന പച്ചിലവളമായി പ്രയോഗിക്കുകയാണെങ്കില്‍ തെങ്ങിനു വേണ്ട നൈട്രജന്റെ 90 ശതമാനവും ഫോസ്ഫറസിന്റെ 25 ശതമാനവും പൊട്ടാസ്യത്തിന്റെ 15 ശതമാനവും ലഭ്യമാക്കാം.
ടിപ്സ്
തൊണ്ണൂറ് കിലോ ചാണകപ്പൊടിയും, പത്ത് കിലോ വേപ്പിൻ പിണ്ണാക്കും, ഒരു കിലോ ട്രൈക്കോഡെര്മയും മിക്സ് ചെയ്ത് ചെരുതായി നനച്ച ശേഷം. നനഞ്ഞ ചണ ചാക്ക് കൊണ്ട് പതിനഞ്ചു ദിവസം മൂടിയിടുക. ഈർപ്പം നിലനിർത്താനായി ഇടയ്ക്കിടെ വെള്ളം തളിച്ച് കൊടുക്കണം. ഇത് പോട്ടിങ് മിശ്രിതത്തിൽ ചേർക്കുന്നത് ഏറ്റവും ഗുണകരം. കുമിൾ രോഗത്തെ തടയുകയും, ചെടികൾക്ക് നല്ല വളർച്ച ലഭിക്കുകയും ചെയ്യും.
മണ്ണിര കംപോസ്റ് (വെര്‍മികമ്പോസ്റ്റ്)
ചെടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകമൂലകങ്ങളും അടങ്ങിയ ജൈവവളമാണ് മണ്ണിരകമ്പോസ്റ്റ്. മണ്ണിരയുടെ കാഷ്ഠമാണിതില്‍ കമ്പോസ്റ്റായി ഉപയോഗിക്കുന്നത്.
1.നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ സാധാരണ കമ്പോസ്റ്റില്‍ അടങ്ങിയിരിക്കുന്നതിനെക്കാള്‍ ഏകദേശം മൂന്നിരട്ടി അളവില്‍ ചെടികള്‍ക്ക് പെട്ടെന്ന് കിട്ടത്തക്കരൂപത്തില്‍ മണ്ണിരവളത്തില്‍ അടങ്ങിയിട്ടുണ്ട്.
2. ഇത് മണ്ണിന്‍റെ അമ്ലത്വം കുറയ്ക്കുന്നു
3. ചെടികള്‍ക്ക് രോഗപ്രതിരോധശക്തി നല്‍കുന്നു
4.വിളകളുടെ സൂക്ഷിപ്പുകാലം കൂട്ടുന്നു.
ടാങ്കു നിര്‍മാണം:-
തറനിരപ്പില്‍നിന്ന് മേല്‍പ്പോട്ടാണ് കമ്പോസ്റ്റുണ്ടാക്കാനുള്ള ടാങ്ക് നിര്‍മിക്കേണ്ടത്. അല്ലെങ്കില്‍ കമ്പോസ്റ്റ് ഉണ്ടാക്കാന്‍ സഹായിക്കുന്ന മണ്ണിരകളെ തിന്നു ജീവിക്കുന്ന ഒരിനം നാടന്‍ മണ്ണിര ഉള്ളില്‍ കടക്കാനിടയുണ്ട്. തണലുള്ളതും വെള്ളം കെട്ടിനില്‍ക്കാത്തതുമായ സ്ഥലമായിരിക്കണം. ടാങ്ക് സിമന്‍റ് തേച്ചുറപ്പിക്കേണ്ട ആവശ്യം പോലുമില്ല. വീതി കഴിയുന്നതും മൂന്നു മീറ്ററില്‍ കൂടുതല്‍ ആകരുത്. ചുറ്റും 5 സെ.മീ. വീതിയിലും 2.5 സെ.മീ. താഴ്ചയിലും ചാല്‍ നിര്‍മിച്ച് അതില്‍ വെള്ളംകെട്ടിനിര്‍ത്തണം. ഉറുമ്പ് കടക്കുന്നത് തടയാനാണിത്. ടാങ്കുനിര്‍മിക്കുമ്പോള്‍ അതിനകത്ത് വീഴുന്ന ജലം വെളിയില്‍പോകാന്‍ ഒരു പ്ലാസ്റ്റിക് കുഴല്‍ ഏറ്റവും അടിയില്‍ ഉറപ്പിക്കണം. അത് എപ്പോഴും അടച്ചുവയ്ക്കണം. അല്ലെങ്കില്‍ അതുവഴി ഉറുമ്പ് ടാങ്കുവഴി കയറും. എലി ശല്യം ഒഴിവാക്കാന്‍ കമ്പിവല ഫെമിയില്‍ ഘടിപ്പിച്ച് ടാങ്കിന്‍റെ മുകളില്‍ വയ്ക്കണം. മഴയും വെയിലും ഏല്‍ക്കാതിരിക്കാന്‍ കൂരയും ഉണ്ടാക്കണം.
ഒരു പ്രത്യേകതരം മണ്ണിരകളെയാണ് കമ്പോസ്റ്റുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. കേരളത്തില്‍ സാധാരണയായി ഉപയോഗിക്കുന്നത് ആഫ്രിക്കന്‍ മണ്ണിരയാണ് (യുഡ്രിലസ് യൂജിന). അവ ഒരടിവരെ വളരും മണ്ണിരയെ വാങ്ങുമ്പോള്‍ പ്രായപൂര്‍ത്തിയായവയെ കുറച്ചെ വാങ്ങാവൂ. കുഞ്ഞുങ്ങളായിരിക്കണം കൂടൂതല്‍. കുഞ്ഞുങ്ങള്‍ പുതിയ സ്ഥലത്ത് വേഗത്തില്‍ വളരാന്‍ സാധ്യതകൂടുതലാണ്.
ടാങ്കില്‍ മണ്ണിരകളെ ഇടുമ്പോള്‍ ആദ്യം വേണ്ടത് ഇവയുടെ എണ്ണം കൂട്ടുകയാണ്. കാരണം മണ്ണിരയുടെ ഭക്ഷണത്തോടു അതിന്‍റെ ശരീരഭാരത്തിന്‍റെ ഏകദേശം 50 ശതമാനമാണ്. ടാങ്കിനുള്ളില്‍ നന്നായി നനച്ച ഉണക്കച്ചാക്കോ നല്ല മണ്ണിരകമ്പോസ്റ്റോ മൂന്നിഞ്ച് കനത്തില്‍ വിരിക്കണം. അതിനുമുകളില്‍ പച്ചച്ചാണകം രണ്ടിഞ്ച് കനത്തില്‍ നെടുനീളത്തില്‍ ചിറകെട്ടുന്നതുപോലെ വയ്ക്കണം. എന്നിട്ട് മണ്ണിരകളെ ടാങ്കില്‍ നിഷേപിച്ച് തടം നന്നായി നനയ്ക്കണം. അതിനുശേഷം നനഞ്ഞ ചണച്ചാക്കുകൊണ്ട് മൂടിയിടണം. വിരയിളക്കാന്‍ മരുന്നുകൊടുത്തിട്ടുള്ള കന്നുകാലികളുടെ ചാണകം ഒരു മാസക്കാലം ടാങ്കിലിടരുത്.
മണ്ണിര അഴുകിയ ഭക്ഷണപദാര്‍ത്ഥങ്ങളേ കഴിക്കുകയുള്ളൂ. പച്ചിലയും കരിയിലയും ജൈവപദാര്‍ത്ഥങ്ങളും അവയുടെ ഭാരത്തിന്‍റെ പത്തിലൊന്ന് പച്ചച്ചാണകവുമായി കലര്‍ത്തി നന്നായി നനച്ചുവയ്ക്കണം. മൂന്നുനാലു ദിവസത്തിലൊരിക്കല്‍ അവ ഇളക്കി നനച്ചുകൊടുക്കണം. ഈ മിശ്രിതം 25-30 ദിവസം കഴിയുമ്പോള്‍ ആഹാരമായി നല്‍കാം. അടുക്കളാവശിഷ്ടങ്ങള്‍, അറവുശാലയിലെ അവശിഷ്ടങ്ങള്‍ എന്നിവ നേരിട്ടുതന്നെ നല്‍കുക. പക്ഷേ, ഇവയെല്ലാം നല്‍കേണ്ടത് കമ്പോസ്റ്റ് ഉല്‍പ്പാദനം തുടങ്ങി ഒരുമാസം കഴിഞ്ഞേ ആകാവൂ. ഇവ ടാങ്കില്‍ നിഷേപിച്ച് മൂടിയിണം. അല്ലെങ്കില്‍ ഈച്ചയുടെ ഉപദ്രവം വരും. കുറശ്ശെ മാത്രമേ നല്‍കാനും പാടുള്ളൂ. ആദ്യമായി കൊടുത്ത ചാണകം തിന്നുകഴിയുമ്പോള്‍ രണ്ടാമതും പച്ചച്ചാണകമിടുക. അവയും തിന്നുന്നതിനുശേഷം മറ്റ് ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ നല്‍കിതുടങ്ങാം. ഇതിനു ഏകദേശം 25-30 ദിവസം വേണ്ടിവരും.
ഭക്ഷണം ഒരിക്കലും 10-15 സെ.മീ. കനത്തില്‍ കൂടുതല്‍ ഒരു സമയം നല്‍കരുത്. ടാങ്കിന്‍റെ വശങ്ങളില്‍നിന്ന് 15-30 സെ.മീ. മാറ്റി ഉള്ളിലായിവേണം ഭക്ഷണം നിഷേപിക്കാന്‍. ഒരിക്കല്‍ കൊടുത്ത ഭക്ഷണം കഴിച്ചിട്ടേ വീണ്ടും നല്‍കാവൂ. അല്ലെങ്കില്‍ മണ്ണിരകമ്പോസ്റ്റിനുപകരം സാധാരണ കമ്പോസ്റ്റായിരിക്കും കിട്ടുക. മനുഷ്യന്‍ ഭക്ഷിക്കുന്ന എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളും മണ്ണിരയ്ക്കു ഭക്ഷണമായി നല്‍കും. കോഴിയുടെ തൂവല്‍, മനുഷ്യന്‍റെ മുടി എന്നിവയും മണ്ണിര ഭക്ഷിക്കും.
:
മണ്ണിര 75 %-85% ഈര്‍പ്പമുള്ള സ്ഥലത്ത് നന്നായി വളരും. ഈര്‍പ്പം നിലനിര്‍ത്താനുള്ള എളുപ്പമാര്‍ഗ്ഗം നനച്ച ചണച്ചാക്ക് ഉപയോഗിക്കുകയാണ്. ചാക്കിലെ ഈര്‍പ്പം മാറാതെ നോക്കിയാല്‍ മതി. ഈര്‍പ്പം അധികമായാല്‍ വംശവര്‍ധന കുറയും.
കമ്പോസ്റ്റ് ഉല്‍പ്പാദനം തുടങ്ങി ഒന്നരമാസം കഴിയുമ്പോള്‍ അവ ടാങ്കില്‍നിന്ന് ശേഖരിച്ച് തുടങ്ങാം. ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും ടാങ്കിന്‍റെ ചുവരിന്‍റെയും ഇടയിലുള്ള സ്ഥലത്തായിരിക്കും കമ്പോസ്റ്റ് കാണപ്പെടുക. ഇവിടെനിന്ന് ഒരാഴ്ച ഇടവിട്ട് ശേഖരിക്കാം. അതോടൊപ്പം കിട്ടുന്ന മണ്ണിരകളെ തിരികെ ടാങ്കില്‍ വിട്ടാല്‍ മതിയാകും.
നിറഞ്ഞതിനുശേഷമാണ് ശേഖരിക്കുന്നതെങ്കില്‍ ആദ്യം ടാങ്കില്‍ ഒരു ഭാഗത്ത് പച്ചച്ചാണകം കട്ടിയായി 5-8 സെ.മീ. കനത്തില്‍വയ്ക്കുക. എന്നിട്ട് നനഞ്ഞ ചാക്കുകൊണ്ട് മൂടിയിണം. നാലഞ്ചു ദിവസം കഴിയുമ്പോള്‍ ടാങ്കിലുള്ള മണ്ണിരയുടെ 80% ചാണകക്കൂനയില്‍ വരും. അപ്പോള്‍ ചാക്കുമാറ്റിയിട്ട് ചാണകവും മണ്ണിരയും ഒന്നിച്ച് ശേഖരിച്ച് ഒരു സ്ഥലത്തുവയ്ക്കുക. ബാക്കി കിടക്കുന്ന മണ്ണിരകമ്പോസ്റ്റ് വാരി നല്ല വെയില്‍ ലഭിക്കുന്ന സ്ഥലത്ത് ചെറിയകൂനകളായി വയ്ക്കുക. മൂന്നു മണിക്കൂറോളം വെയില്‍ കൊള്ളാന്‍ അനുവദിക്കുക. അപ്പോള്‍ മണ്ണിരകള്‍ കൂനയുടെ അടിഭാഗത്തെത്തും. അപ്പോള്‍ കൂനയുടെ മുകള്‍ ഭാഗത്തുനിന്നും കുറെശ്ശെയായി മണ്ണിരകമ്പോസ്റ്റ് വാരിമാറ്റം വയ്ക്കാം. അടിഭാഗത്തുകാണുന്ന മണ്ണിരകളെയും വീണ്ടും ടാങ്കില്‍ നിഷേപിക്കാം. മണ്ണിരകമ്പോസ്റ്റ് ഈര്‍പ്പം തട്ടാതെ പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച് തണലത്തുസൂക്ഷിച്ചാല്‍ രണ്ടുവര്‍ഷംവരെ ഗുണം നഷ്ടപ്പെടാതെയിരിക്കും. കമ്പോസ്റ്റ് ഒരിക്കലും വെയിലത്തിട്ട് ഉണക്കരുത്. അതിലുള്ള ഉപകാരപ്രദമായ അണുക്കള്‍ നശിച്ചുപോകാന്‍ സാധ്യതയുണ്ട്.
എലി, പെരിച്ചാഴി, കോഴി, ഉറുമ്പ് എന്നിവയാണ്. മണ്ണിരകളുടെ മുശത്രുക്കള്‍ കൂടാതെ മണ്ണിരകളെ ഭക്ഷിക്കുന്ന ചില മണ്ണിരകളുമുണ്ട്. ഈ മണ്ണിരയുടെ കൂടുതല്‍ വരുന്നത് കുഴികളില്‍ കമ്പോസ്റ്റ് ഉല്‍പ്പാദിപ്പിക്കുമ്പോഴും പഴയ ചാണകം ഉപയോഗിക്കുമ്പോഴാണ്. ഉറുമ്പിന്‍റെ ഉപദ്രവത്തെ തടയാനാണ് ടാങ്കിനുചുറ്റും ചാല്‍ നിര്‍മിച്ച് വെള്ളം കെട്ടിനിര്‍ത്തുന്നത്
രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....
അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...
-
തെങ്ങിൻ തൈ നടുന്ന രീതി... ജൂണിൽ നടുക തെങ്ങിന് തൈകളുടെ ശാസ്ത്രീയ പരിപാലനം ദീര്‍ഘകാല വിളയായ തെങ്ങിന്റെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ സംഭവിക...
-
ചീര കൃഷി ചെയ്യുന്നത് നല്ല വെയിൽ കൊള്ളുന്ന നീർവാഴ്ചയുള്ള സ്ഥലത്തായിരിക്കണം .അതിവർഷം ഒഴിച്ച് ള്ള എല്ലാ കാലത്തും ചീര കൃഷി ചെയ്യാം. 1/2 അടി ആ...
-
സാധാരണ എല്ലാവരും ഏത്തവാഴ കുല വെട്ടിയാൽ തടവെട്ടി ദൂരെ കളയുകയാണ് പതിവ്. അതിന് ശേഷം കണ്ണുകൾ പിരിച്ചെടുത്ത് ഉണക്കി വേറെ കുഴി താഴ്ത്തി നടും ...