Wednesday, October 31, 2018

കിരിയാത്ത് ജൈവകീടനാശിനി......

ഇന്ത്യയിലും ശ്രീലങ്കയിലും നൈസർഗ്ഗികമായി കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് നിലവേപ്പ് അഥവാ കിരിയത്ത്. പ്രകൃതി തന്നെ നൽകിയ കീടനിവാരിണിയാണ് കിരിയാത്ത് . പച്ചക്കറിത്തോട്ടത്തിനു സമീപം കയറിയത് നട്ടുപിടിപ്പിച്ചാൽ ഒരുവിധം കീടങ്ങൾ അവിട വരില്ല . പ്രമേഹവും പലവിധ വൈറല്‍ രോഗങ്ങളും ലോകം കീഴടക്കുമ്പോള്‍ ഇവയ്ക്ക് പ്രതിവിധി തേടുന്ന ശാസ്ത്ര ലോകത്തിന് ഭാവിയില്‍ ഒരല്പം ആശ്വാസവുമായി എത്തുന്നത് ചിലപ്പോള്‍ കിരിയാത്ത് പോലുള്ള ഔഷധ സസ്യമായിരിക്കും. ലോകത്തിന്റെ പല ഭാഗത്തും ഇതുമായി ബന്ധപ്പെട്ട പരീക്ഷണ നിരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അത് പോലെ തന്നെ ജൈവകൃഷിയിലും കിരിയാത്തിനു പ്രത്യേക സ്ഥാനമുണ്ട്.

കേരളത്തിൽ ഔഷധ ആവശ്യങ്ങൾക്കായി കിരിയാത്ത് കൃഷി ചെയ്യാറുണ്ട് ക്ഷിണ ഏഷ്യയിൽ ചില പകർച്ച വ്യാധികൾക്കും മറ്റുമുള്ള മരുന്നിനായ് ഇവ ധാരാളം കൃഷി ചെയ്തു വരുന്നു. സാധാരണയായി ഇവയുടെ ഇലകളും വേരുകളും ചികിത്സക്കായി ഉപയോഗിക്കുന്നു. നിലവേപ്പിന്റെ ഇലകൾക്കും മറ്റു സസ്യഭാഗങ്ങൾക്കും കടുത്ത കയ്പ്പു രുചിയാണുള്ളതു്. ആയുർവ്വേദത്തിൽ ത്രിദോഷശമനത്തിനായും ത്വൿ രോഗങ്ങൾക്കും ചുമ, ശ്വാസം മുട്ട്, നെഞ്ചെരിച്ചിൽ എന്നിവയ്ക്കു് മരുന്നായി സമൂലം ഉപയോഗിക്കപ്പെടുന്നുണ്ടു്.കിരിയാത്തും കുരുമുളകും കഷായം വച്ച് കഴിച്ചാല്‍ പനിമാറും.പ്രമേഹം, ഉദരരോഗങ്ങൾ, മഞ്ഞപിത്തം, ക്ഷീണം വിശപ്പില്ലായ്മ എന്നിവക്ക് കിരിയാത്ത് കഷായം വച്ച് കുടിക്കുന്നത് പ്രതിവിധിയാണ്.

ഏതാണ്ട് ഒരു മീറ്റര്‍ പൊക്കത്തില്‍ വരെ പടര്‍ന്നു വളരുന്ന ഒരു ഏകവര്‍ഷി സസ്യമായ കിരിയാത്തിന്റെ ഇലയ്ക്ക് കയ്പ്പ് രസമാണ്. ചരലും ജൈവാംശവും കൂടുതലുള്ള നനവാര്‍ന്ന മണ്ണില്‍ കിരിയാത്ത് സമൃദ്ധമായി വളരുന്നു. കേരളത്തിന്‍റെ കാലാവസ്ഥയില്‍ കാലവര്‍ഷാരംഭത്തോട് കൂടി വളര്‍ച്ച ശക്തി പ്രാപിക്കുകയും വേനലിന്‍റെ വരവോട് കൂടി പൂത്ത് കായ്കള്‍ ഉണ്ടായി നശിക്കുകയും ചെയ്യുന്നു. ഈ വിത്തുകള്‍ ജലലഭ്യതക്ക് അനുസരിച്ച് മുളച്ചു തൈകളാകുന്നു. എന്നാല്‍ ചെറിയ തോതില്‍ ജലസേചനം നടത്തുകയാണെങ്കില്‍ കാലഭേദമില്ലാതെ കിരിയാത്ത് വളര്‍ത്താം. ഔഷധസസ്യം എന്നതിലുപരി കീടനാശിനി സ്വഭാവം ഉള്ളതിനാല്‍ കൃഷി സ്ഥലങ്ങളിലും ഉദ്യാനങ്ങളിലും വീടിന്‍റെ പാര്‍ശ്വത്തിലും വളര്‍ത്താവുന്നതാണ്. കൂടാതെ മണ്ചട്ടികളിലും മണ്ണ് നിറച്ച ചാക്കുകളിലും ആയാസരഹിതമായി വളര്‍ത്താന്‍ യോജിച്ച ഒരു ഔഷധസസ്യമാണ് കിരിയാത്ത്. നട്ട് അഞ്ചോ ആറോ മാസം പ്രായമായാല്‍ ഇലകള്‍ തണ്ടുകളോട് കൂടി മുറിച്ചെടുത്ത് ഉപയോഗിച്ച് തുടങ്ങാം.

വിത്തു മുളയ്ക്കാനും കൂടുതല്‍ വളര്‍ച്ചയ്ക്കും മുരിങ്ങയില സത്ത്

മുരിങ്ങയിലസത്ത് വളര്‍ച്ചാ ഹോര്‍മോണായി വിളകളില്‍ ഉപയോഗപ്പെടുത്താം. മുരിങ്ങയിലയില്‍ 'സൈറ്റോകൈനുകള്‍' എന്ന ഹോര്‍മോണുകള്‍ നല്ല തോതിലുണ്ട്. 'സിയാറ്റിന്‍' ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഹോര്‍മോണുകളാണ് ഇവ.

മുരിങ്ങയുടെ 40 ദിവസത്തോളം മൂപ്പുള്ള ഇളംഇലകള്‍ കുറച്ചു വെള്ളം ചേര്‍ത്ത് മിക്സിയിലടിക്കുന്നു. തുടര്‍ന്ന് തുണിയില്‍ കിഴികെട്ടി സത്തും ചണ്ടിയും വേര്‍തിരിക്കും. ചണ്ടി കോഴിത്തീറ്റയായി ഉപയോഗിക്കുന്നു. സത്ത് 32 ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിക്കുകയും സ്പ്രെയറില്‍ നിറച്ച് തളിക്കുകയും ചെയ്യുന്നു. വിളകളുടെ ഇലകളിലാണ് ഇത് തളിക്കുക.

പച്ചക്കറിയുള്‍പ്പെടെ പല വിളകളിലും മുരിങ്ങയില സത്ത് തളിക്കുന്നുണ്ട്. വിത്ത് മുളച്ച് 10 ദിവസം കഴിഞ്ഞും ഒരു മാസം കഴിഞ്ഞും കായ്കള്‍ രൂപപ്പെടുമ്പോഴും ഇതുതളിക്കാം.

ഉണ്ടാക്കി അഞ്ച് മണിക്കൂറിനുള്ളില്‍ മുരിങ്ങയിലസത്ത് തളിക്കുന്നതാണ് നല്ലത്. (അല്ലെങ്കില്‍ ഫ്രീസറില്‍ വെച്ചശേഷം കൂടുതല്‍ നാള്‍ ഉപയോഗിക്കാം.) ഇലകളില്‍ തളിക്കുമ്പോള്‍ 30 മുതല്‍ 150 ശതമാനം വരെ വിളവര്‍ധനയാണ് ഇതുണ്ടാക്കുക.

കൃഷിയിടങ്ങളിലും ഗ്രീന്‍ ഹൗസുകളിലെ വിളകളിലും മുരിങ്ങയിലസത്ത് വ്യാപകമായി തളിക്കുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ജൈവകൃഷിയുടെ പ്രധാനഭാഗമായി ഇതുമാറിക്കഴിഞ്ഞു. വിത്തുകളുടെ മുളയ്ക്കലും വളര്‍ച്ചയും മെച്ചപ്പെടുത്താനും മുരിങ്ങയില സത്തിനാകും.
kadappad:- Mathrubhumi Karshikam.

Monday, October 29, 2018

  (നേന്ദ്രൻ) വാഴ കൃഷി ചെയ്യുന്ന രീതി

സാധാരണ എല്ലാവരും ഏത്തവാഴ കുല വെട്ടിയാൽ തടവെട്ടി ദൂരെ കളയുകയാണ് പതിവ്. അതിന് ശേഷം കണ്ണുകൾ പിരിച്ചെടുത്ത് ഉണക്കി വേറെ കുഴി താഴ്ത്തി നടും
        ഇനി ഇത് ഒന്ന് ചെയ്ത് നോക്കൂ. വാഴ നട്ട് മൂന്ന് - നാല് മാസത്തിനുള്ളിൽ ചുവട്ടിൽ പുതിയ കണ്ണുകൾ മുളക്കാൻ തുടങ്ങും. അപ്പോൾ തന്നെ അവ ചവുട്ടി നശിപ്പിക്കണം ഒന്നിനേയും വളരാൻ അനുവദിക്കരുത്. വഴക്ക് കിട്ടേണ്ട പോഷകങ്ങൾ കുഞ്ഞ് വാഴകൾ കൂടി വലിച്ചെടുക്കുന്നത് വാഴയുടെ വളർച്ചയേയും കുലയേയും നന്നായി ബാധിക്കും. വാഴയുടെ ചുവട്ടിൽ ഒരിക്കലും മണ്ണ് കൂട്ടി കുന ആക്കരുത്.അപ്രകാരം ചെയ്താൽ കണ്ണുകൾ നിയന്ത്രക്കാനാവാത്ത വിധം വളർന്ന് വരും.വാഴക്ക് വളം സ്വീകരിക്കുന്ന വേരുകൾ നീളം കൂട്ടി മണ്ണിൽ നിന്നാൽ വാഴക്ക് ഊന്ന് കൊടുക്കേണ്ട ചിലവും കുറക്കാം 'അതിന് വാഴക്ക് വളം കൊടുക്കുമ്പോൾ വാഴയുടെ കൈകൾ നിൽക്കുന്നതിന് പുറത്ത് ( cano ppy area ) മാത്രം വളം ഇടുക. കളകൾ ഉണ്ടെങ്കിൽ രണ്ട് ഇഞ്ച് പൊക്കത്തിൽ വെട്ടി കളഞ്ഞാൽ മതി.അപ്രകാരം ചെയ്യുമ്പോൾ വാഴയുടെ വളം വലിക്കുന്ന പ്രധാന വേരുകൾ അവിടെ എത്തി നീളം കൂടി കൊണ്ടിരിക്കും. നീളം കൂടുന്നതിന് അനുസരിച്ച്‌ അവയുടെ വണ്ണവും സൂക്ഷ് വേരുകളുടെ എണ്ണവും വർദ്ധിക്കും' തന്മൂലം കൂടുതൽ പോഷകങ്ങൾ വലിച്ചെടുത്ത് ഇലകളുടെ വീതിയും നീളവും കൂടും.തന്മൂലം വാഴയുടെ വണ്ണവും കുലയുടെ വലിപ്പവും കൂടും;
    
     വാഴ കുലച്ച് കുല ചാഞ്ഞതിന് ശേഷം മുളച്ച് വരുന്ന കണ്ണുകളിൽ കുലയുടെ മുൻപിലും പുറകിലും മുളച്ച് വരുന്ന കരുത്തുള്ള രണ്ട് കണ്ണ് മാത്രം തുടർന്ന് വളരാൻ അനുവദിക്കുക. ബാക്കി ഉള്ളവ വെട്ടിയോ ചവുട്ടിയോ നശിപ്പിച്ചു കൊണ്ടിരിക്കണം'ആ രണ്ട് കണ്ണുകളും വാഴ കുല വെട്ടാൻ മൂപ്പാകാൻ എടുക്കുന്ന മൂന്ന് മാസം കൊണ്ട് നല്ല പുഷ്ടി പ്രാപിച്ചു കൊള്ളും. അതിന് പ്രത്യേകിച്ച് ഒരു ചിലവും പണിയും ഇല്ല. വാഴ കുല മുപ്പ് ആയി വെട്ടുമ്പോൾ പരമാവധി ഉയരത്തിൽ വച്ച് കുല വെട്ടി എടുത്ത ശേഷം തടി (തട) അവിടെ തന്നെ നിർത്തണം' മറ്റ് കണ്ണുകൾ അടർത്തിമാറ്റുകയോ നശിപ്പികുകയോ ചെയ്യണം. ആ സമയം ഉയരം കൂട്ടാതെ കുറച്ച് മണ്ണ് കൂട്ടികൊടുക്കണം.

     ഇപ്രകാരം ചെയ്താൽ അടുത്ത 7 മാസത്തിൽ 2 കുല വലിയ ചില വോ പണിയോ ഇല്ലാതെ കിട്ടും.ഇത് വീണ്ടും തുടരാം.എല്ലാ പ്രാവശ്യവു നിമാ വിരകളെ നിയന്ത്രിക്കാൻ വേപ്പിൻ പിണ്ണാക്ക് ചുറ്റും ഇട്ട് കൊടുക്കണം'വാഴക്ക് ചുറ്റും ബന്ദി ചെടി നടുന്നത് നിമാ വിരകളെ പ്രതിരോധിക്കാൻ നല്ലതാണ്. ഇതെല്ലാം ഞാൻ അനുവർത്തിക്കുന്ന രീതികളാണ്.

പിണ്ടി പുഴു വരാതിരിക്കാൻ -
വാഴയുടെ ഉണങ്ങിയ ഇലകളും പോളകളും യഥാസമയം നീക്കം ചെയ്യുക തടയിൽ നനവില്ലാത്ത സമയം ഗോമൂത്രവും ചാണകവും (നാടൻ പശുവിന്റെ ) കുഴച്ച് പേസ്റ്റ് ആക്കി വാഴ തടയിൽ തേച്ച് ഉണങ്ങാൻ അനുവദിക്കുക.(മഴക്കാലത്ത് ബുദ്ധിമുട്ടാണ് ) വാഴ കവിളുകളിൽ ബാർ സോപ്പ് ചീളുകൾ നിക്ഷേപിക്കക

കടപ്പാട് എൽദോ പൗലോസ്

Sunday, October 28, 2018

അടുക്കളത്തോട്ടത്തില്‍ വിജയം കണ്ടെത്താന്‍ ചില നാട്ടറിവുകള്‍

കര്‍ഷകര്‍ വര്‍ഷങ്ങളായി പരീക്ഷിച്ച് വിജയിച്ച നാട്ടറിവുകള്‍ തലമുറകളായി കൈമാറുന്നവയാണ്. കീടങ്ങളെ തുരത്താനും വിളവ് വര്‍ധിപ്പിക്കാനും സഹായിക്കുന്ന ചില നാട്ടറിവുകള്‍ പരിശോധിക്കാം. അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം വിജയം കണ്ടെത്താന്‍ ഇവ സഹായിക്കും.


1. മത്സ്യം കഴുകിയ വെള്ളം ചുവട്ടില്‍ നിന്ന് ഒന്നരയടി മാറ്റി തടത്തിന് ചുറ്റും ഒഴിച്ച് കൊടുത്താല്‍ പച്ചക്കറികളില്‍ വിളവ് കൂടും.


2. വഴുതന കിളിര്‍ത്തതിനുശേഷം ആഴ്ചയിലൊരുദിവസമെന്ന കണക്കില്‍ ഏഴാഴ്ച തുടര്‍ച്ചയായി ചാണകമിട്ടാല്‍ എട്ടാം ആഴ്ച കായ് പറിക്കാം.


3. ആട്ടിന്‍ കാഷ്ഠം പെട്ടന്ന് പൊടിഞ്ഞ് കിട്ടാന്‍ കുമ്മായവും വിതറി ഇളക്കി ചാക്കില്‍ കെട്ടിവെക്കുക.


4. കോവലിന്റെ ഇല മുരടിപ്പിനെ നിയന്ത്രിക്കാന്‍ പച്ചച്ചാണകം വെള്ളത്തില്‍ കലക്കി നേര്‍പ്പിച്ച് രണ്ടാഴ്ച്ചക്കൂടുമ്പോള്‍ തളിക്കുക.


5. പച്ചക്കറിത്തടത്തില്‍ ശീമക്കൊന്നയിലക്കൊണ്ട് പുതയിട്ടാല്‍ കീടബാധ കുറയും.


6. മുളകിന്റെ കുരുടിപ്പ് മാറ്റാന്‍ റബര്‍ ഷീറ്റ് കഴുകിയ വെള്ളം തളിക്കണം.


7. മത്തനില്‍ നിന്ന് കൂടുതല്‍ വിളവ് ലഭിക്കാന്‍ വള്ളി വീശി മുന്നേറുമ്പോള്‍ ഒരോ മൂട്ടിലും ഒരോ പിടി പച്ചച്ചാണകം വയ്ക്കുക.


8. നടാനുള്ള ചേമ്പിനായി തള്ളച്ചേമ്പും ( തട)പിള്ളച്ചേമ്പും (വിത്തുകള്‍) ഉപയോഗിക്കാം.


9. മണ്ണ് നനച്ചശേഷം വിളവെടുത്താല്‍ കപ്പ, ചേമ്പ്, മധുരക്കിഴങ്ങ് എന്നിവ മുറിയാതെ ലഭിക്കും.


10. കരിയില, ഉണങ്ങിയ പുല്ല്, ഉമി, തവിട്, വൈക്കോല്‍, കുളത്തിലെ പായല്‍, ജലസസ്യങ്ങള്‍, പച്ചിലകൾ ഓലമടല്‍ തുടങ്ങിയവ പുതയിടാന്‍ ഉപയോഗിക്കാം


Monday, October 22, 2018

വഴുതന

മറ്റു പച്ചക്കറികളെ അപേക്ഷിച്ച് ദീ൪ഘകാലം തുട൪ച്ചയായി വിളവെടുക്കാ൯ സാധിക്കുന്നതും വളരെ എളുപ്പത്തില് വള൪ത്താ൯ സാധിക്കുന്നതുമായ വിളയാണ് വഴുതിന കായ്കളുടെ നിറം, വലുപ്പം, ആക്രതി,ചെടികളിലുള്ള മുള്ളി൯െ പ്രത്യകത, എന്നിവയനുസരിച്ച് നിരവധി വഴുതന ഇനങ്ങള് ഇന്നു കേരളത്തില് ലഭ്യമാണ്.

ഇനങ്ങള്
  ഓരോ പ്രദേശത്തും പ്രചാരത്തിലുള്ള നാട൯ ഇനങ്ങള് കൂടാതെ നല്ല ഉത്പാദനശേഷിയുള്ളതും വഴുതനയില് സാധാരണ കാണപ്പെടാറുള്ള ബാക്ടീരിയ മൂലമുള്ള വാട്ടരോഗത്തെ ചെറുക്കുന്നതുമായ
'സൂര്യ' (ചെറിയതും വയലറ്റ് നിറത്തില് കോഴിമുട്ടയുടെ ആക്രതിയിലുള്ള കായ്കള്),
'ശ്വേത' (വെളുത്ത നീണ്ട ചെറിയ കായ്കള്),
'ഹരിത'(ഇളംപച്ച നിറത്തില് നീണ്ട കായ്കള്),
'നീലിമ' (വയലറ്റ് നിറത്തില് വലുപ്പമുള്ള വലിയ കായ്കള്)
'പൊന്നി' (നീണ്ട, കനം കുറഞ്ഞ കുറച്ച് വളവുള്ള പച്ചകായ്കള്)
എന്നിവയും നമ്മുടെ നാട്ടില് നന്നായി വള൪ത്താം. നിലത്തു നടുന്നതിന് ഹരിതയും നീലിമയും പൊന്നിയും വളരെ യോജിച്ച ഇനങ്ങളാണ്. അതേ സമയം ഗ്രോബാഗുകളിലും ചട്ടിയിലും ചാക്കുകളിലും വള൪ത്തുന്നതിന് സൂര്യയും ശ്വേതയുമാണ് യോജിച്ച ഇനങ്ങള്. ഈവ രണ്ടും താരതമ്യേന ഉയരം കുറവുള്ളവയും വലുപ്പം കുറഞ്ഞതുമായ ചെടികളാണ്.

ക്രിഷിരീതി
  ഏപ്രില് മധ്യത്തോടെ വിത്തുപാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകള് മേയ് മധ്യത്തോടെ പറിച്ച് നട്ട് വള൪ത്തുന്ന വഴുതനയാണ് കൂടുതല് വിളവ് നല്കുന്നത്.മഴ നേരത്തേ ലഭിക്കുന്ന തെക്ക൯ ജില്ലകളില് വിത്തുപാകലും പറിച്ച് നടലും നേരത്തേയാക്കാം. നല്ല കടക്കനവും 8-10cm ഉയരവുമുള്ള തൈകളാണ് നടാ൯ യോജീച്ചത് തൈകള് നടുന്നതിന് വേണ്ടി വരികള് തമ്മില് 60cm അകലം വരത്തക്കവിധത്തില് 10-15cm താഴ്ച്ചയും 20-30cmവീതിയുമുള്ള ചാലുകളോ 30cm വ്യാസമുള്ള കുഴികളോ എടുക്കണം. സെ൯റിന് 100 kg കണക്കില് ഉണക്കിപൊടിച്ച കാലിവളം ട്രൈക്കോഡെ൪മ ചേ൪ത്തു സബുഷ്ടമാക്കിയതിന് ശേഷം നടാനുള്ള ചാലുകളിലോ കുഴികളിലോ ചേ൪ത്ത് മണ്ണുമായി ചേ൪ത്തിളക്കണം. ഇതില് എല്ലുപൊടി, വേപ്പി൯ പിണ്ണാക്ക് എന്നിവ സമം ചേ൪ത്ത് മണ്ണുബായി ഇളക്കി ചേ൪ത്ത്  45-60 CM അകലം വരത്തക്ക വിധം തൈകള് നടാം ഇങ്ങനെ നട്ട തൈകള്ക്ക് 4-5 ദിവസം തണല് കൊടുത്ത് ദിവസേന നനച്ച് മഴ ലഭിക്കുന്നത് വരെ വള൪ത്തണം ജലസേചനസൗകര്യം കുറവായ സ്ഥലങ്ങളില് നടുന്നതിന് മുബുള്ള വളപ്രയോഗം ഒന്നു രണ്ടു മഴ ലഭിച്ചതിന് ശേഷം നടത്തിയാ മതി ഈ സമയത്ത് വളപ്രയോഗത്തോടൊപ്പം മണ്ണിറക്കി ചാലുകള് നിരപ്പാക്കാം.
       തൈകള് പറിച്ച് നട്ട്  ഒന്ന് ഒന്നര മാസത്തിന് ശേഷം നന്നായി മഴ ലഭിച്ച് തുടങ്ങിയാല് ചെടികള്ക്ക് ചുറ്റും 4-5 CM അകലത്തില് ഫോ൪ക്ക് കൊണ്ട് 4-5cm  വീതിയില് ചെറുതായി മണ്ണ്മാറ്റി അതില് വ്രത്താക്രതിയില് പച്ചചാണകം വെച്ച് മണ്ണ് കയറ്റാം. ഒരുകാരണവശാലും ചാണകം ചെടിയുടെ കടയ്ക്കല് കൊള്ളരുത്. വീണ്ടും ഒരു മാസം ഇടവിട്ട് പച്ചചാണകം വച്ച് മണ്ണ് കയറ്റിയാല് ചാലുകളില് നട്ട ചെടികള് തിണ്ടിന് മുകളിലാവുകയും നല്ല വേരോട്ടവും വള൪ച്ചയുമുണ്ടായി സമ്രദ്ധമായി വിളവു നല്കുകയും ചെയ്യും പച്ചചാണകം ലഭിക്കാ൯ പ്രയാസമാണെന്കില് പൊടിച്ച വേപ്പി൯ പിണ്ണാക്ക്, കോഴികാഷ്ഠം, ആട്ടി൯ കാഷ്ഠം, വെ൪മി കബോസ്റ്റ് എന്നിവയിലേതെന്കിലും ഒന്ന് ചേ൪ത്ത് മണ്ണ് കയറ്റിയാല് മതി. പിന്നീട് ചെടികളുടെ വിളവും വള൪ച്ചയും അനുസരിച്ച് മാസത്തിലൊരിക്കല് മുബു സൂചിപ്പിച്ച വളങ്ങളില് ഏതെന്കിലും ഒന്നു നല്കിയാ മതി.
         നാട൯ ഇനങ്ങളും ഹരിത, നീലിമ തുടങ്ങിയ ഇനങ്ങളും ഒരു വ൪ഷം കൂടി നിലനി൪ത്താം. രണ്ടാം വ൪ഷത്തില്  മഴക്കാലാരംഭത്തോടെ ആരോഗ്യം കുറഞ്ഞ പഴയ കബുകള് മുറിച്ചകളഞ്ഞ് ചെടികള്ക്ക് ചുറ്റും ഉണക്കിയ കാലിവളവും എല്ലുപൊടിയും എന്നിവ ചേ൪ത്ത് മണ്ണ് കയറ്റി ജലസേചനം നടത്തുക. ആദ്യ വ൪ഷത്തിലേതുപോലെ വളപ്രയോഗവും മണ്ണുകയറ്റലും നടത്തിയാല് ഒരു വ൪ഷം കൂടി നല്ല വിളവ് ലഭിക്കും.വഴുതന വിളവെടുക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. കായ്കളുടെ തിളക്കവും മിനുമിനുപ്പും നഷ്ടപ്പെടുന്നതിന് മുന്നെ, അതേസമയം ഓരോ ഇനവുമനുസരിച്ചുള്ളപൂ൪ണ്ണ വള൪ച്ചയെത്തിയതിന് ശേഷം വിളവെടുത്താല് കൂടുതല് വിളവ് ലഭിക്കുകയും സ്വാദിഷ്ടമായ  കായ്കള് ലഭിക്കുകയും ചെയ്യും.

വാട്ട രോഗം
    മണ്ണില് നിന്ന് ബാധിക്കുന്ന ബാക്ടീരിയയുടെ ആക്രമണം മൂലം ചെടികള് പെട്ടെന്ന് വാടി ഉണങ്ങിപോകുന്നു. തിളച്ചവെള്ളം ചെടികളുടെ കടയ്ക്കല് ഒഴിച്ചാല് ഇലകള് വാടുന്ന പോലെയാണ് വാട്ടം സംഭവിക്കുന്നത്. ചെടികള് പുഷ്പ്പിക്കുന്ന അവസരത്തിലാണ് വാട്ടരോഗം കൂടുതലായി കാണുന്നത്.രോഗം ബാധിച്ച ചെടികള് പിഴിതെടുത്ത് കത്തിച്ച കളയണം. കേരള കാ൪ഷിക സ൪വകലാശാല വികസിപ്പിച്ചെടുത്ത സൂര്യ, ശ്വേത, ഹരിത, നീലിമ, തുടങ്ങിയ ഇനങ്ങള് ക്രിഷി ചെയ്യുകയാണ് ഈ രോഗത്തെ ഒഴിവാക്കാ൯ ഏറ്റവും നല്ല മാ൪ഗ്ഗം. കൂടാതെ തൈകള് നടുന്നതിന് ഒരാഴ്ച്ച മു൯പ് തടങ്ങളില് കുമ്മായം വിതറുന്നതും രോഗം അകറ്റാ൯ സഹായിക്കും.വഴുതന ചെടിയുടെ കീഴെ ഒരു ദിവസം പോലും വെള്ളം കെട്ടി നില്ക്കാ൯ അനുവദിക്കരുത്.

ഇലപ്പൊട്ട്, ഇലകരിച്ചില് രോഗങ്ങള്
    
  കുമിളുകളുടെ ആക്രമണം മൂലം ഇലബ്പൊട്ട്, ഇലകരിച്ചില് എന്നിവ ഉണ്ടാകാം. രോഗം ബാധിച്ചയുടനെ തന്നെ രോഗം ബാധിച്ച ഇലകള് പറിച്ചെടുത്ത് നശിപ്പിക്കുക. പിന്നീട് 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റ൪ വെള്ളത്തില് എന്ന കണക്കില് കലക്കി ചെടികളില് തളിക്കുക.

ഇലത്തുള്ള൯

  വേനല്കാലത്താണ് ഇലത്തുള്ള൯െ ആക്രമണം രൂക്ഷമാകുന്നത്. പച്ച നിറത്തിലുള്ള ചെറിയ (2-3മില്ലി) തുള്ളന്മാരും കുഞ്ഞൂങ്ങളും ഇലകളുടെ ഞെരബില് നിന്ന് നീരൂറ്റികുടിക്കുന്നത് മൂലം ഇല ഞെരബുകള്ക്കിടയിലുള്ള ഭാഗം മഞ്ഞളിച്ചു കരിയുകയും
ഇലയുടെ അരികുകളില് നിന്ന് മഞ്ഞനിറം ഉള്ളിലേക്കു വ്യാപിക്കുകയും ചെയ്യുന്നു. ഇലകള് ഉള്ളിലേക്ക് വളയുകയും ചെയ്യാം. ആക്രമണം ബാധിച്ച ചെടികളില് രാവിലെ കൈകൊണ്ട് തട്ടിയാല് നൂറുകണക്കിന് തുള്ളന്മാ൪ മാറിപോകുന്നതു കാണാം. 5% വീര്യത്തില് വേപ്പി൯ക്കുരുസത്ത്, 2% വീര്യത്തില് വെളുത്തുള്ളി വേപ്പെണ്ണ മിശ്രിതം, ഒരു ലീറ്റ൪ വെള്ളത്തില് 5 മില്ലി വേപ്പധിഷ്ഠിത കീടനാശിനികള് എന്നിവയിലേതെന്കിലും ഒന്ന് രണ്ടാഴ്ചയിലൊരിക്കല് തളിക്കുകയാണ് ആക്രമണം  കുറയ്ക്കാ൯ ഫലപ്രദമായ മാ൪ഗം.

Thursday, October 18, 2018

വാഴയെ കുറിച്ച് ചില അറിവുകൾ

വാഴകന്നുകൾക്ക്‌  ഉണ്ടാകുന്ന ഒരു വലിയ കീടം ആണ് നിമാ വിരകൾ. നിമാവിരകൾ വാഴയുടെ വേരുകളെ ആക്രമിക്കുകയും അതിന്റെ ഫലമായി വാഴയുടെ വളർച്ച കുറയുകയും ചെയ്യുന്നു. വാഴയുടെ ഇലകൾ മഞ്ഞ നിറമാകുന്നതാണ് പ്രകടമായ ലക്ഷണം.
    ചെറിയ ചൂടുവെള്ളത്തിൽ ( വെള്ളം തിളപ്പിച്ചു അത്രയും അളവ് തണുത്ത വെള്ളം ചേർത്ത് എടുക്കണം ) വാഴക്കന്ന് 20 മിനിറ്റ് ഇട്ടുവെക്കുന്നതു നിമാ വിര ശല്യം കുറയ്ക്കും.

  നടുന്നതിനു മുമ്പ് വാഴകന്നുകൾ 2% വീര്യം ഉള്ള (20ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ) സ്യൂഡോമോണസ് ഫ്ലൂറസെന്സ്  ലായനിൽ മുക്കി വക്കണം.
      വാഴ വിത്തുകൾ നടുന്നതിന് 10 ദിവസം മുൻപ് തന്നെ  50 സെന്റിമീറ്റർ നീളവും വീതിയും ആഴവും  ഉള്ള  കുഴികളിൽ കാൽ മുതൽ അര കി. ഗ്രാം വരെ കുമ്മായം ചേർത്ത് പരുവപ്പെടുത്തണം. അടിവളമായി 5 കി. ഗ്രാം (അളവ് കുറയ്ക്കേണ്ടവർക്ക് കുറയ്ക്കാം, കുല തൂക്കം കുറയും)

      കാലിവളമോ മണ്ണിര കമ്പോസ്റ്റോ ഒരു കിലോ വേപ്പിന്പിണ്ണാക്കോ ചേർക്കണം. ജൈവ വളത്തിന്റെകൂടെ ട്രൈക്കോഡെര്മ ചേർക്കുന്നത് നല്ലത്.
   ********†************
        വാഴക്കുണ്ടാകുന്ന അടുത്ത വലിയ  ഒരു കീടം  ആണ് തട തുരപ്പൻ പുഴു.
       ഇതിനെതിരെ വാഴകൈകുമ്പിളിൽ ബാർ സോപ്പ് വക്കുന്നത് നല്ലതാണ്.
ഇവയുടെ ആക്രമണ ലക്ഷണങ്ങള്‍ ....

1. വാഴത്തടയിലുള്ള ദ്വാരങ്ങളിലൂടെ നിറമില്ലാത്ത ജെല്ലി പോലുള്ള ദ്രാവകം  ഊറിവരും, ഇതു പിന്നീട് വയലറ്റ് നിറമായി മാറുന്നു.

2. വാഴകൈകള്‍ ഒടിഞ്ഞു തൂങ്ങുന്നു.

3. ഇലകള്‍ മഞ്ഞളിച്ചു ഉണങ്ങുന്നു.

4. പാകമാകാത്ത വാഴക്കുലകള്‍ ഓടിഞ്ഞുതൂങ്ങുന്നു .
.^^^^^^^^^^^^^^^^^^
നിയന്ത്രണ മാര്ഗങ്ങള്‍ ...

1. നടാന്‍ ആരോഗ്യമുള്ള വാഴ കന്നുകള്‍ തിരെഞെടുക്കുക .

2. ആക്രമണവേധേയമായ വാഴകള്‍ പറമ്പില്‍ നിന്നും മുറിച്ചുമാറ്റി കമ്പോസ്റ്റ്ആക്കുക

    3. ഉണങ്ങിയ ഇലകള്‍ മുറിച്ചുമാറ്റുക . വാഴയ്ക്ക് 3  മാസപ്രായമാകുമ്പോള്‍ ഇലപ്പോളകളില്‍ വാഴ ഒന്നിന് 50 ഗ്രാം എന്ന തോതില്‍ വെപ്പിന്കുരു നല്ലപോലെ പൊടിച്ചത് നിറയ്ക്കുക...

      4. മരച്ചീനിയദിഷ്ട്ടിത ജൈവ കീടനാശിനി "നന്മ" 50 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്പ്പിച്ച ശേഷം 100 മില്ലി വീതം ഒരു വാഴയ്ക്ക് എന്ന തോതില്‍ നാലാം മാസവും ആറാം മാസവും ഇലകവിളുകളിലും, വാഴത്തടയിലും തളിച്ചുകൊടുക്കുക ...ചില  കർഷകർ തടയിൽ ചെളിപുരട്ടി വക്കുന്നതും കണ്ടിട്ടുണ്ട്..
         കടപ്പാട്. ലിജോ ജോസഫ്.
******((*******((((((**********

Wednesday, October 17, 2018

ഫല വൃക്ഷങ്ങൾ നട്ട് ഫലങ്ങൾ തരാതെ വരുമ്പോൾ

ഉലുവാ കഷായം
.....................................
ഫല വൃക്ഷങ്ങൾ വിദേശിയോ സൊദേശിയോ ആകട്ടെ നട്ട് ഫലങ്ങൾ തരാതെ വരുമ്പോൾ നാം വെട്ടികളയുക യാണ് പതിവ് .ഫല വൃക്ഷങ്ങൾ കായ്കൾ ലഭിക്കാൻ ഉലുവ കഷായം നല്ലതാണ് . 500 ഗ്രാം ഉലുവ 5 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച വെള്ളം തണുത്ത ശേഷം ഫലം തരാത്ത വൃക്ഷത്തിന്റെ ചുവട്ടിൽ ഒഴിക്കുക . ഉലുവ രണ്ട് ദിവസ ശേഷം 2 ലിറ്റർ വെള്ളത്തിൽ വീണ്ടും തിളപ്പിച്ച് ഉലുവ സഹിതം ഫലവൃക്ഷ ചുവട്ടിൽ ഇട്ടൽ പിന്നീട് വരുന്ന സീസണിൽ ഫലം പ്രതീക്ഷിക്കാം .എന്നാൽ പ്ലാവിന് പാവാട ഇടുക യാണ് പതിവ് ,  ചില ഫല വൃക്ഷങ്ങൾ ക്ക് ,മോതിര വളയം ആണ് നല്ലത് .എന്നാൽ ഫലം തരാത്താ തെങ്ങിന് ചെയ്യുന്ന ഒരു രീതി ഉണ്ട് .
പണ്ട് കാലത്ത് വർഷങ്ങൾ ആയിട്ടും , കായ് തരാത്താ തെങ്ങുകളിൽ കർഷകർ ആണി അടിക്കുന്ന ഒരു പതിവ് ഉണ്ട് . പിന്നീട് അത്തരം തെങ്ങ് കൾ കായിച്ച് കണ്ടിട്ടുണ്ട് .

പണ്ട് ഉണ്ടായിരുന്ന തും  ,ഇപ്പോള് വീണ്ടും സജീവമായ ഈ രീതി വിജയം ആണ് പ്ലാവിന് പാവട ഇടുക എന്നത്
മഴക്കാലത്തിന് മുന്പ് ചാണകം പ്ലാവിൽ തേച്ച് പഴയ തുണി കൊണ്ട് കെട്ടി വെക്കുന്ന രീതി . ഈ രീതി താഴെ ചക്ക ലഭിക്കുന്ന തിന് ഉപകരിക്കും . ചെറിയ കൈപ്പ് ഉള്ള പ്ലാവിന് ചുവട്ടിൽ , കമുങ്ങിന്റെ പോള ( അടക്ക മരത്തിന്റെ പാള )ഇട്ട് മൂടുന്നത് നല്ലതാണ് . പണ്ട്  മുറുക്കാന് കടയുടെ അടുത്ത് നിന്നും ,പാക്കിന്റെ തോട് പറക്കുന്ന വരെ പണ്ട് കാണാന് കഴിഞ്ഞിരുന്നു . ആ കാലത്ത് നല്ല ചക്ക ലഭിക്കും എന്ന് പറഞ്ഞ് പഴമ ക്കാർ ചെയ്ത് വന്ന രീതിയാണ് .

നെല്ലി യും ,പ്ലാവും ഒഴിച്ച് ബാക്കി എല്ലാത്തിനും , മോതിര വളയം ആണ് വിജയം . പലരും ഒരു ഇഞ്ച് തൊലി ആണ് വട്ടത്തില് കളയുന്നത് .
പക്ഷേ ധാരാളം ആളുകൾ വൃക്ഷങ്ങൾ ക്ക് കേട് വരും വിധത്തിൽ , രണ്ട് ഇഞ്ച് കനത്തിലും , ചെയ്യുന്നു .
നെല്ലി യുടെ ഒരെ വൃക്ഷത്തിന്റെ രണ്ട് തൈകൾ നട്ട് വളരുന്ന നെല്ലികൾ തമ്മിൽ പരാഗണം നടത്തില്ല .അതിനാൽ നെല്ലി നടുമ്പോൾ രണ്ട് വൃക്ഷങ്ങളുടെ ഓരോ തൈ കൾ നടാൻ ശ്രദ്ദിക്കണം

നാരക വര്‍ഗ്ഗത്തിൽ ഉള്ള വൃക്ഷങ്ങളുടെ ചുവട്ടിൽ മുടി കുഴിച്ചിടുന്ന വരുണ്ട് .മുരിങ്ങ യുടെ യും മാവിന്റെ യും തടം എടുത്ത്,
ഉമീ ഇട്ട് മൂടുക നല്ല ഫലം തരും .മുരിങ്ങ യും ,മാവും പൂക്കുമ്പോള്‍ വൃക്ഷത്തീ നടിയില്‍  വററല്‍ മുളകിട്ട് പുകക്കുക എന്നതും പണ്ട് കാല രീതികൾ .

റോസ് ചെടികൾ കൂടുതൽ പൂക്കൾ തരാൻ ,അടുത്ത് ഉള്ള ചായ കടയിൽ നിന്നും ഉപയോഗിച്ച് കഴിഞ്ഞ തെയില കൊണ്ട് ഇടുക എന്നതും പഴയ കാല കൃഷി രീതി
കടപ്പാട് :
പ്രകൃത

Tuesday, October 9, 2018

ലെമൺവൈൻ

നിത്യഹരിതാഭയാര്‍ന്ന നേര്‍ത്ത വള്ളികള്‍ നിറയെ മനോഹരമായ മുത്തുമണികള്‍ പോലെ കായ്കളുണ്ടാകുന്ന  വെസ്റ്റിന്‍ഡീസ് സ്വദേശിയായ ചെടിയാണ് ലെമൺ വൈൻ. മുപ്പതടിയോളം നീളത്തില്‍ ശാഖകളോടെ ചെറുവൃക്ഷങ്ങളിലോ കമാനങ്ങളിലോ പടര്‍ന്നുവളരും.ശാസ്ത്രീയ നാമം ‘പെരിസ്‌ക്യ അക്യുലേറ്റ’ എന്നാണ്.പഴങ്ങളുടെ സ്വാദ് മധുരവും നേരിയ പുളിയും കലർന്നതാണ്.

ഈ ചെടി മുപ്പതടിയോളം നീളത്തിൽ ശാഖകളോടെ ചെറുവൃക്ഷങ്ങളിലോ കമാനങ്ങളിലോ പടർന്നു വളരും. താഴേക്കൊതുങ്ങിയ വള്ളികളുടെ അഗ്രഭാഗത്തുണ്ടാകുന്ന ചെറുപൂക്കൾക്ക് ഇളംമഞ്ഞ നിറവും നേർത്ത സുഗന്ധവുമുണ്ടാകും. പൂക്കൾ വിരിഞ്ഞുണ്ടാകുന്ന ചെറുകായ്കൾക്ക് പച്ച, മൂപ്പെത്തിയവ മഞ്ഞ, പഴുത്തവ ചുവപ്പു നിറങ്ങളിലും കാണാം.
ദീർഘ നാളേക്ക് കൊഴിയാതെ വള്ളികളിൽ നില്ക്കുന്ന കായ്കളിൽ ചെറിയ ഇലകൾ കാണുന്നുവെന്ന അപൂർവതയുമുണ്ട്. അലങ്കാരച്ചെടി എന്ന നിലയിലാണ് ഇവ പരക്കെ നട്ടുവളർത്ത്ന്നത്.

ഇതിന്റെ പഴങ്ങൾ ജ്യൂസ് ആയി ഭക്ഷിക്കാവുന്നതാണ്.വലിയ ചെടിച്ചട്ടികളിലും ഒതുങ്ങി വളരുന്ന ലെമൺ വൈനിന്റെ വള്ളികളിൽ ജലാംശം ശേഖരിച്ചു വെക്കുന്നതിനാൽ വരൽച്ചയെ സ്വാഭാവികമായി അതിജീവിക്കും. ഇവയുടെ മൂപ്പെത്തിയ വള്ളികൾ ചാണകപ്പൊടി, ചകിരിച്ചോർ, മണൽ എന്നിവ സമം ചേർത്ത് നിറച്ച കൂടകളിൽ നട്ടു വേരുപിടിപ്പിച്ച് വളർത്തിയ ശേഷം അനുയോജ്യമായ മണ്ണിൽ മാറ്റി നടാം. വെള്ളക്കെട്ടില്ലാത്ത നേരിയ വളക്കൂറുള്ള മണ്ണിൽ ജൈവ വളങ്ങൾ ചേർത്ത് നട്ടു പടർന്നു വളരാൻ സൗകര്യമൊരുക്കിക്കൊടുക്കണം.ചിത്രങ്ങൾ വിവരങ്ങൾ.
കടപ്പാട്

Thursday, October 4, 2018

മത്തന്‍ കൃഷി

മത്തന്‍ കൃഷി വളരെ എളുപ്പവും കാര്യമായ പരിചരണം ആവശ്യമില്ലാത്തതും ആണ്. പൂര്‍ണ്ണമായും ജൈവ രീതിയില്‍ മത്തന്‍ നമുക്ക് കൃഷി ചെയ്യാം. വിത്തുകള്‍ ആണ് കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്നത്. വിത്തുകള്‍ പാകി തൈകള്‍ മുളപ്പിച്ചു പറിച്ചു നടാം. നടുമ്പോള്‍ നല്ല രീതിയില്‍ അടിവളം കൊടുക്കാം, അതിനായി ഉണങ്ങിയ ചാണകം, ആട്ടിന്‍ കാഷ്ട്ടം, കോഴി വളം, എല്ലുപൊടി, ഉണങ്ങി പൊടിച്ച കരിയില, വേപ്പിന്‍ പിണ്ണാക്ക് ഇവ ഉപയോഗിക്കം. വിത്തുകള്‍ നടുന്നതിന് മുന്‍പ് 6 മണിക്കൂര്‍ വെള്ളത്തില്‍ മുക്കി വെക്കുന്നത് നല്ലതാണ്. അമ്പിളി എന്ന മത്തന്‍ ഇനം കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തതാണ്. 5 കിലോ വരെ തൂക്കം ലഭിക്കുന്ന വലിയ കായകള്‍ ഇതിന്റെ പ്രത്യേകതയാണ്. സരസ്, അര്‍ക്കാ സൂര്യമുഖി, അര്‍ക്ക ചന്ദ്രന്‍ തുടങ്ങിയ ഇനങ്ങളും ഉണ്ട്. വി എഫ് പി സി കെ കാക്കനാട് മത്തന്‍ തൈകള്‍ വിലപ്പന നടത്താറുണ്ട്‌

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...