Sunday, April 29, 2018

നല്ല ഇനം മാവുകളുടെ മാങ്ങ പുഴുവാണെന്ന പരാതിയുള്ളവർക്ക്

പുഴുവില്ലാത്ത മാമ്പഴം കിട്ടാന്‍ ലളിത മാര്‍ഗം:-

ഇനിയിപ്പോൾ മാവ് പൂക്കുകയും കായ്ക്കുകയും ചെയ്‌യുന്ന സമയം ആകാൻ പോകുകയാണല്ലോ. കര്ഷകശ്രീയിലെ ഈ കൃഷി അറിവ് നമ്മളിൽ പലർക്കും ഉപകാരപ്പെടും.
ലോകത്ത് മാമ്പഴ ഉൽപാദനത്തിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. മാമ്പഴ ഈച്ചയുടെ ഉപദ്രവംമൂലം ഏറ്റവും കൂടുതൽ മാങ്ങ നശിച്ചുപോകുന്നതും ഇവിടെത്തന്നെ. മാങ്ങ മൂത്തുതുടങ്ങുന്നതോടെയാണ് ഈച്ചയുടെ ആക്രമണമുണ്ടാകുന്നത്. ചാര നിറത്തിലുള്ളതും സുതാര്യമായ ചിറകുകളോടുകൂടിയതുമാണ് പഴ ഈച്ചകൾ.

മാങ്ങയുടെ പുറംതൊലിയിൽ ഇവ സൂക്ഷ്മ സുഷിരങ്ങളുണ്ടാക്കി മുട്ടകള്‍ കൂട്ടമായി നിക്ഷേപിക്കുന്നു. മാങ്ങ പഴുക്കാൻ പരുവമാകുമ്പോൾ മുട്ടകൾ വിരിയുകയും ചെറിയ പുഴുക്കൾ മാങ്ങയുടെ ഉൾഭാഗം കാർന്നു തിന്നുകയും ചെയ്യുന്നു. കാർന്നു തിന്നാൻ തുടങ്ങുന്നതോടെ മാങ്ങയുടെ ഉൾഭാഗം വേഗത്തിൽ നശിക്കുകയും മാങ്ങ പെട്ടെന്നു പഴുക്കുകയും ഞെട്ടറ്റ് മണ്ണിൽ വീഴുകയും ചെയ്യുന്നു. ഇവയില്‍നിന്നു പുഴുക്കൾ വീണ്ടും മണ്ണിലെത്തി 8–10 ദിവസത്തിനുള്ളിൽ സമാധിദശയിലാകുന്നു. രണ്ടു മാസത്തിനകം ഈച്ചകളായി രൂപാന്തരപ്പെടുന്ന ഇവയിലെ പെണ്ണീച്ചകൾ വീണ്ടും മാങ്ങകളിൽ മുട്ട നിക്ഷേപിക്കുന്നു.

പഴ ഈച്ചകളുടെ വംശവർധന തടയുന്നതിന് ചീഞ്ഞ മാങ്ങകൾ എടുത്ത് കുഴിയിലാക്കി മണ്ണിട്ടു മൂടണം. മീതൈൽ യുജിനോൾ അടങ്ങിയ ഫിറമോൺ കെണികൾ ഇന്നു ലഭ്യമാണ്. ഇവ മാങ്ങ മൂപ്പെത്തുന്നതിനു മുമ്പു മാവിന്റെ ശിഖരത്തിൽ തൂക്കിയിടുക. ആൺ കായീച്ചകൾ കൂട്ടത്തോടെ ഈ കെണിയിൽ അകപ്പെടും. ഇവയെ നശിപ്പിച്ചു വംശവർധന തടയാം. കേരളത്തിൽ മാർച്ച്– ഏപ്രിൽ മാസത്തിലാണ് മാമ്പഴ ഈച്ചകളുടെ വംശവർധന ഏറ്റവും കൂടുതലായി കാണുന്നത്.

മാവിന്റെ പ്രധാന ശത്രുവായ മാമ്പഴയീച്ചയെ... മൂപ്പെത്തിയ മാങ്ങകൾ പറിച്ചെടുത്തു സംസ്കരിക്കുകയാണെങ്കിൽ പുഴുശല്യമില്ലാത്ത മാമ്പഴം കിട്ടും. 10 ലീറ്റർ വെള്ളം കൊള്ളുന്ന ബക്കറ്റിൽ ആറു ലീറ്റർ തിളച്ച വെള്ളവും നാലു ലീറ്റർ തണുത്ത വെള്ളവും ചേർക്കുക. ഇതിലേക്ക് 200 ഗ്രാം ഉപ്പ് ചേർത്ത് ഇളക്കുക. മൂപ്പെത്തി പറിച്ചെടുത്ത മാങ്ങകള്‍ ഈ ലായനിയില്‍ 10–15 മിനിറ്റ് നേരം ഇട്ടുവയ്ക്കുക. മാങ്ങകൾ പൂർണമായും മുങ്ങിക്കിടക്കേണ്ടതുണ്ട്. ഇതിനുശേഷം മാങ്ങകള്‍ എടുത്ത് തുണികൊണ്ടു നന്നായി തുടച്ചു പഴുപ്പിക്കുക. നല്ല മാമ്പഴം പുഴു ഇല്ലാതെ ലഭിക്കും.
മിശ്രിതത്തിന്റെ ഊഷ്മാവ് ഏകദേശം 50 ഡിഗ്രി സെൽഷ്യസ് ആയിരിക്കണം. ഈ മിശ്രിതത്തിൽ മാങ്ങ ഇടുമ്പോൾ പഴ ഈച്ചകൾ മാങ്ങയുടെ പുറംതൊലിയിൽ ഉണ്ടാക്കിയ സുഷിരങ്ങൾ അൽപം വികസിക്കുകയും ഇതിലൂടെ ഉപ്പുവെള്ളത്തിന്റെ ചെറുകണികകൾ മാങ്ങയ്ക്കുള്ളിൽ കയറുകയും ചെയ്യുന്നു. ഉപ്പുവെള്ളം വിരിയാനിരിക്കുന്ന മുട്ടകളെ നശിപ്പിക്കും.
തയാറാക്കിയത്: സി. ജോസ് വർഗീസ്, ജോയിന്റ് ഡയറക്ടർ (റിട്ട.), കൃഷി |വകുപ്പ്

Thursday, April 26, 2018

മുരിങ്ങയില വളം

  പച്ചചാണകവും മുരിങ്ങയിലയും ഒരുമിച്ച് തടത്തില്‍ നിന്ന് കുറച്ചുമാറിക്കുഴിച്ചിട്ടല്‍ മണ്ണിന്റെ ബയോട്ട വർദ്ധിക്കും ചെടി കരുത്തോടെ തഴച്ചു വളരുകയും കായ്പിടുത്തം കൂടുകയും, കായ്ഫലം കൂടുതൽ ലഭിക്കുകയും ചെയ്യും. കാല്‍സ്യം ഇതിലുള്ളതിനാല്‍ കായ്ഫലം വളയാതെ നിവ൪ന്നു ലഭിക്കും, ചെടക്കും ഫലത്തിനും കരുത്ത് ലഭിക്കും കീടബാധ കുറയും. അല്ലെങ്കിൽ 20 ltr ബക്കറ്റില്‍ മുരിങ്ങില കുറച്ച് ഇട്ട് വെളളം നിറച്ച് ഒഴിച്ച് ഒരാഴ്ച്ച ഇളക്കിമൂടവെക്കുക. ഹരിതകം വെള്ളിത്തില്‍ അലിയുമ്പോള്‍ 1 ltr മുരിങ്ങ വളം എടുത്ത് 10 ഇരട്ടി വെളളം ചേ൪ത്ത് നേ൪പ്പിച്ച് ആഴ്ചയില്‍ ഒരിക്കല്‍ ചെടിച്ചുവട്ടില്‍ ഒഴിക്കുക. മുരിങ്ങവളം ഉണ്ടാക്കുമ്പോള്‍ ബക്കറ്റില്‍ ഒരു നുള്ള് വാളംപുളിചേ൪ത്താല്‍ വളം പെട്ടെന്ന് പുളിക്കികയും ചെടി വേഗം വളം വലിക്കുകയും ചെയ്യും, എന്നാല്‍ പുളിചേ൪ക്കുമ്പോള്‍ PH മൂല്യം മാറുന്നതിനാല്‍ അതേപ്പറ്റി കൂടുതൽ മനസ്സിലാക്കാതെ ചെയ്താല്‍ ചെടി പുളിപ്പ് വ൪ദ്ദിച്ച് കരിയും. തുടക്കം പുളിചേ൪ക്കാതെ പരിശീലിക്കുക.

Wednesday, April 18, 2018

കൂർക്ക കൃഷി

കടയിൽ നിന്ന് ഒരു കിലോ കൂർക്ക കിഴങ്ങ്  വാങ്ങി  ഇപ്പോൾ  അടിവളം ചേർത്ത് ചുമ്മാ  മണ്ണിൽ നടുക ..... മഴയില്ലെങ്കിൽ ഇടയ്ക്ക് നനയ്ക്കുക .... ശരിക്കും  ഏപ്രിൽ , മെയ്യ് മാസം വിത്ത് കിഴങ്ങ് നട്ട് ഒരു മാസം കഴിയുമ്പോൾ തലപ്പ് ഉണ്ടാകും , ആ തലപ്പുകൾ നുള്ളി മാറ്റി  വേറെ വാരം കോരി അടിവളം ചേർത്ത്  നടുകയാണ് ചെയ്യേണ്ടത് ... ഇടയ്ക്ക് ഇടയ്ക്ക് ചാണകപ്പൊടി ,ചാരം ഇവ കൊടുത്ത് മണ്ണ് കൂട്ടി കൊടുക്കുക .... സെപ്റ്റംബർ .. ഒക്ടോബർ വിളവെടുക്കാം ......നടീൽ വസ്തു കൂർക്ക തലപ്പുകളാണ്..... അല്ലാതെ കൂർക്ക കിഴങ്ങല്ല .....😅😅😅

Monday, April 16, 2018

പയർ കൃഷിയിൽ നല്ല വിളവ് കിട്ടാൻ

പയർ നടുന്ന സമയത്ത് അടിവളമായി എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് കാലി വളം എന്നിവ ചേർത്ത് നടണം.
മൂന്നടിയിൽ കുറയാതെ അകലം ചെടികൾ തമ്മിൽ വേണം
നാലില പ്രായത്തിൽ രണ്ടു പിടി ചാണകപ്പൊടി ചുറ്റിനുമിട്ട് മണ്ണ് കൂട്ടണം.

വള്ളി നീണ്ടാലും പടർത്തരുത് തറയിൽ കിടന്ന് ഓരോ ചുവട്ടിലും കുറഞ്ഞത് 5 ശിഖരം എങ്കിലും വരുന്ന സമയത്ത് ഓരോ ശിഖരത്തെയും ചരടു കെട്ടി പന്തലിൽ കയറ്റുക. (ഓർക്കുക ശിഖരങ്ങളിലാണ് പയർ നന്നായി കായ്ക്കുന്നത്. )
പന്തലിൽ കയറാൻ തുടങ്ങുമ്പോൾ ഫിഷ് അമിനോ തളിക്കുക
പൂക്കുന്നതു വരെ മറ്റൊരു വളവുമിടരുത്.

ഇലക്കെട്ട് അധികമായാൽ പയർ നന്നായി കായ്ക്കില്ല. അതിനാൽ ഇല നുള്ളുക.
കായ്ച്ചു തുടങ്ങിയാൽ  7 ദിവസത്തിന്റെ ഇടവേളയിൽ ചാണകം,ഗോമൂത്രം, കോഴിവളം, ശീമക്കൊന്നയില, മുരിങ്ങയില, വേപ്പിൻ പിണ്ണാക്ക് എന്നിവ തുല്യ അളവിൽ ഇട്ട് 7 ദിവസം പുളിപ്പിച്ച് 15 ഇരട്ടി നേർപ്പിച്ചൊഴിക്കുക.
പയർ കായ്ച്ച തണ്ടിലാണ് വീണ്ടും പയർ കായ്ക്കുന്നത്. അതിനാൽ വിളവെടുക്കുമ്പോൾ തണ്ടിനു ക്ഷതമുണ്ടാകാത്ത വിധം വിളവെടുക്കുക
പയർ നടുമ്പോൾ തടത്തിൽ നിന്ന്  20 അടി മാറി സൂര്യകാന്തി നട്ടാൽ ചാഴിയുടെ ഉപദ്രവം പയറിനുണ്ടാവില്ല.
പയർ പടരുമ്പോൾ നീറിനെ കയറ്റി വിട്ടാൽ ചാഴിയടക്കം അനവധി കീടങ്ങളെയകറ്റാം

നടുമ്പോൾ ഹൈബ്രിഡ് ഇനങ്ങൾ ഒഴിവാക്കി നാടൻ ഇനങ്ങൾ നട്ടാൽ പ്രതിരോധശേഷിയും ദീർഘകാല വിളവുമുണ്ടാകും.
eg: ലോല, ജ്യോതിക, ഗീതിക .

Wednesday, April 11, 2018

കറുവ മരത്തിൽ നിന്ന് കറുവ പട്ട ഉണ്ടാക്കിയെടുക്കുന്ന രീതി

കറുവ മരത്തിൽ നിന്ന് കറുവ പട്ട ഉണ്ടാക്കിയെടുക്കുന്നത് ................
ഒന്നാമത്തെ രീതി ....

..രണ്ട് മൂന്ന് വര്‍ഷം പ്രായമായ കറുവയുടെ കമ്പുകള്‍ പട്ട ഉരിച്ചെടുക്കാന്‍ പാകമാണ്. 2-2.5 സെ.മീ. വ്യാസവും, 1.5-2 മീറ്റര്‍ നീളവുമുള്ള കൊമ്പുകളാണ് പട്ടയെടുക്കാന്‍ ഉത്തമം. മഴ കഴിഞ്ഞ് തളിര് മൂത്ത സമയമാണ് വിളവെടുക്കാന്‍ നന്ന്.
അതിരാവിലെ കമ്പു മുറിച്ചെടുത്താല്‍ പട്ട വേഗം ഉരിഞ്ഞു കിട്ടും. കമ്പ് മുറിച്ച് കരിന്തൊലി ചുരണ്ടിമാറ്റിയിട്ട് പട്ട ഉരിച്ച് പ്രത്യേക രീതിയില്‍ ചുരുളുകളാക്കി ഉണക്കിയെടുക്കുന്നതാണ് കറുവപ്പട്ട. ഇലതൈലം എടുക്കാന്‍ വര്‍ഷത്തില്‍ രണ്ട് തവണ (മേയ്, ഒക്‌ടോബര്‍) കമ്പ് മുറിക്കാം....................................

രണ്ടാമത്തെ രീതി ...............നട്ട് മൂന്നു വര്‍ഷം കഴിയുമ്പോള്‍ വിളവെടുക്കാനാകും. മെയ്‌ മാസത്തിലും നവംബര്‍ മാസത്തിലുമായി വര്‍ഷത്തില്‍ രണ്ടു തവണ പട്ട ശേഖരിക്കാം. ഈ സമയത്ത്‌ പുതിയ ശാഖകള്‍ തളിരിട്ട് ഇളം ചുവപ്പാര്‍ന്ന തളിരുകള്‍ മൂപ്പെത്തി പച്ച നിറമാകും. കൂടാതെ ചെടിയുടെ കറ (കോശദ്രാവകം)തൊലിക്കടിയിലൂടെ നന്നായി പ്രവഹിക്കും എന്നതുകൊണ്ട് തൊലി വേഗം ഉരിച്ചെടുക്കാനും കഴിയും. പരിചയസമ്പന്നര്‍ക്ക് മൂര്‍ച്ചയുള്ള കത്തി കൊണ്ട് തൊലി ചെറുതായി മുറിച്ചു നോക്കിയാല്‍ ഇത് അറിയാന്‍ സാധിക്കും. തൊലി പെട്ടന്ന് വിട്ടു പോരുന്നുണ്ടെങ്കില്‍ പട്ട വെട്ടാന്‍ പാകമായി എന്ന് അനുമാനിക്കാം.വിളവെടുപ്പ്‌ കഴിവതും രാവിലെ തന്നെ നടത്തണം. 2-2½ സെ.മീ. വ്യാസമുള്ള കമ്പുകള്‍ 1 ½ മുതല്‍ 2 മീറ്റര്‍ വരെ നീളത്തില്‍ മുറിച്ചെടുക്കണം. ഇതിന്റെ ചില്ലകളും ഇലകളും മാറ്റി പുറമെയുള്ള തവിട്ടുനിറത്തിലുള്ള തൊലി ചുരണ്ടി മാറ്റിയ ശേഷം തണ്ട് ശക്തിയായി തിരുമ്മി തൊലി വിട്ടു പോരുന്ന തരത്തിലാക്കണം. 30 സെ. മീ. അകലത്തില്‍ കമ്പിന് ചുറ്റുമായും പിന്നീട് ഇരു വശത്തുമായി നെടുകയും മുറിവുണ്ടാക്കി വളഞ്ഞ കത്തി കൊണ്ട് തൊലി കമ്പില്‍ നിന്നും വേര്‍പ്പെടുത്തണം നല്ലതും നീളം കൂടിയതുമായ പട്ടകള്‍ പുറത്തും ചെറിയവ അകത്തും വെച്ച്  കൈകൊണ്ട് അമര്‍ത്തി ചുരുട്ടി കുഴല്‍ പോലെയാക്കി അറ്റം ഭംഗിയായി വെട്ടിയത്തിനു ശേഷം തണലില്‍ ഉണക്കിയെടുക്കാം. നേരിട്ട് വെയിലില്‍ ഉണക്കിയാല്‍ പട്ട ചുക്കിച്ചുളിഞ്ഞി ഗുണമേന്മ കുറയുന്നതിന് ഇടയാകും. ഉണങ്ങി കിട്ടുന്ന കറുവാപ്പട്ടയ്ക്ക് മഞ്ഞ നിറമായിരിക്കും. പലരീതിയിലും തരത്തിലുമുള്ള പട്ടകളുടെ ഒരു മിശ്രിതവുമായിരിക്കും. ഇതില്‍ നിന്ന് വിവിധ ഗ്രേഡുകള്‍ ആയി പട്ട തരാം തിരിച്ചെടുക്കണം. ഫൈന്‍ അല്ലെങ്കില്‍ കോണ്ടിനെന്റല്‍, മെക്സിക്കന്‍,ഹാംബര്‍ഗ്, (ഓര്‍ഡിനറി) എന്നിവയാണ് വിവിധ ഗ്രേഡുകള്‍. ഉത്തമം (ഫൈന്‍) ഇനത്തില്‍ ഒരേപോലെ കനവും, നിറവും, ഗുണവും ഉള്ളതും യോജിച്ചു നില്‍ക്കുന്ന അരികുകളോടുകൂടിയതുമായ ചുരുളുകളായിരിക്കും മെക്സിക്കന്‍ ഇടത്തരം ഗുണേമേന്മയുള്ളതാണ്. കാണാം കൂടിയതും ഇരുണ്ട നിറമുള്ളതുമായ ചുരുളുകലാണ് ഹാംബര്‍ഗ് ഇനം. മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത കഷണങ്ങള്‍, അതായത്‌ മറ്റു മുന്തിയ ഗ്രേഡുകളുടെ മുറിഞ്ഞ കഷണങ്ങളെല്ലാം, ക്വില്ലിങ്ങ്സ് എന്ന ഗ്രേഡില്‍ പെടും. തൊലിയുടെ ഉള്‍വശവും വളവുകളുള്ള മറ്റ് കമ്പുകളും മറ്റുംചേര്‍ന്നതാണ് ഫെതറിങ്ങ്സ് എന്ന ഗ്രേഡ്‌.

Sunday, April 8, 2018

കുറ്റിക്കുരുമുളക് കൃഷി

സ്ഥല പരിമിതി ഉള്ളവര്‍ക്കും ഫ്ലാറ്റിലെ ബാല്‍ക്കണികളില്‍ പോലും കുറ്റിക്കുരുമുളക് താങ്ങുകന്പുകളുടെ സഹായമില്ലാതെ തന്നെ ചട്ടികളില്‍ വളര്‍ത്താം. പൂന്തോട്ടങ്ങളിലും ഇവയ്ക്ക് സ്ഥാനം നല്‍കാം. കരിമുണ്ട, നാരായക്കൊടി, കൊറ്റമാടന്‍, കുംഭക്കൊടി തുടങ്ങി ഒട്ടനവധി നാടന്‍ ഇനങ്ങളും അത്യുത്പാദന ശേഷിയുള്ള പന്നിയൂര്‍ ഇനങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്. എന്നാല്‍, ഇവയുടെ ഇനം തിരഞ്ഞെടുക്കുന്പോള്‍ അതത് സ്ഥലത്തെ കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ചവയെ കണ്ടെത്തണം. സാധാരണ കുരുമുളകിന്റെ തൈകള്‍ ഉണ്ടാക്കുന്നത് ചെന്തലകള്‍ മുറിച്ച് വേരുപിടിപ്പിച്ചാണ്. ഇവയുടെ പറ്റുവേരുകള്‍ താങ്ങുകന്പുകളില്‍ പിടിച്ചാണ് വളരുന്നത്. ഇത്തരം ഏഴ് വര്‍ഷമെങ്കിലും പ്രായമായ ചെടികളില്‍ കാണുന്ന പാര്‍ശ്വ ശാഖകള്‍ കൊണ്ട് തൈകള്‍ ഉണ്ടാക്കിയാല്‍ ഇവ കുറ്റിച്ചെടിയായി ചട്ടികളിലോ നിലത്തോ വളര്‍ത്താം. ഇത്തരം ശാഖകള്‍ കണ്ടെത്തി നാലഞ്ച് മുട്ടുകള്‍ വരത്തക്കവിധം നീളത്തില്‍ മുറിച്ച് അഗ്രഭാഗത്തുള്ള ഇലകള്‍ ഒഴിച്ച് മറ്റുള്ളവയെ നീക്കംചെയ്ത് മിശ്രിതം നിറച്ച പോളീ ബാഗുകളില്‍ നട്ട് നനച്ച് തണലില്‍ സൂക്ഷിച്ചാല്‍ മൂന്നുമാസം കൊണ്ട് തൈകള്‍ നടാറാകും. പാര്‍ശ്വശാഖകള്‍ പൊതുവേ വേരുപിടിക്കാന്‍ കാലതാമസമുണ്ടാകും.ഇതൊഴിവാകാന്‍ ഗര്‍ഭിണിപ്പശുവിന്റെ മൂത്രം ഒരു ഭാഗവും ഒന്‍പത് ഭാഗം വെള്ളവുമായി കലര്‍ത്തി നേര്‍പ്പിച്ച് വള്ളിത്തലകള്‍ ഒരേ ഭാഗത്താക്കി കെട്ടി അഞ്ച് മിനിറ്റ് മുക്കിയ ശേഷം നട്ടാല്‍ എല്ലാ വള്ളികളിലും പെട്ടെന്ന് വേരുപിടിക്കുകയും കരുത്തോടെ വളരുകയും ചെയ്യും. കരിമുണ്ടയും പന്നിയൂര്‍ ഇനങ്ങളുമാണ് കുറ്റിക്കുരുമുളകിന് അനുയോജ്യമായത്. ഇതിന്റെ തൈകള്‍ എല്ലാ സര്‍ക്കാര്‍-സ്വകാര്യ നഴ്‌സറികളില്‍ നിന്നും ചുരുങ്ങിയ വിലയ്ക്ക് ലഭ്യമാണ്. പതിനഞ്ചോ അതില്‍ കൂടുതലോ ഉള്ള ചട്ടികളില്‍ വേണം നടാന്‍. അടിഭാഗത്തുള്ള ദ്വാരങ്ങള്‍ വെള്ളം കെട്ടിനില്‍ക്കാതെ സുഗമമായി പോകാന്‍ തക്കവിധം ഓടുകഷ്ണങ്ങള്‍ വെച്ച് അതിനോടുചേര്‍ത്ത് അല്പം ചരലുമിട്ട് തുല്യ അളവില്‍ മേല്‍മണ്ണും മണലും ജൈവ വളവും ചേര്‍ന്ന മിശ്രിതം ചട്ടിയുടെ പകുതിഭാഗം നിറച്ച് അതില്‍ രണ്ടുപിടി വേപ്പിന്‍ പിണ്ണാക്കും വിതറി തൈകള്‍ നട്ട് വീണ്ടും ചട്ടിയുടെ മുക്കാല്‍ഭാഗം മിശ്രിതം നിറയ്ക്കണം. മുടങ്ങാതെ നനയ്ക്കുകയും വേണം. നടുന്പോള്‍ ഒരടി ഉയരവും രണ്ടിഞ്ച് വ്യാസവുമുള്ള പി.വി.സി. കുഴലിനുള്ളില്‍ കടത്തി നട്ടാല്‍ ചെടി നേരെ വളര്‍ന്ന് കുഴലിന്റെ മുകള്‍ഭാഗത്തുനിന്നുള്ള തലപ്പില്‍ നിന്നും ധാരാളം പാര്‍ശ്വ ശിഖരങ്ങള്‍ ചുറ്റും ഉണ്ടാകും. അതല്ലെങ്കില്‍ ചട്ടിയുടെ വായ്‌വട്ട അളവിലുള്ള കാലുപിടിപ്പിച്ച ഇരുമ്പുകന്പിവളയം ചട്ടിയില്‍വെച്ച് വളര്‍ത്തിയാല്‍ കുറ്റിക്കുരുമുളകിന് വളരുംതോറും ഭംഗി കൂടും. നിലത്താണ് നടുന്നതെങ്കില്‍ വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലത്ത് രണ്ടടി സമചതുരത്തിലും ആഴത്തിലും കുഴിയുണ്ടാക്കി മേല്‍പ്പറഞ്ഞതുപോലെ മിശ്രിതം നിറച്ച് നടാം. നേരിട്ടുള്ള സൂര്യപ്രകാശം വീഴാത്ത സ്ഥലത്ത് വേണം ഇവ വെക്കേണ്ടത്. മാസംതോറും ഓരോ ചുവടിനും രണ്ടുപിടി വേപ്പിന്‍ പിണ്ണാക്കും വര്‍ഷത്തില്‍ രണ്ടുതവണ 50 ഗ്രാം വീതം 17:17:17 മിശ്രിതവും നല്‍കിയാല്‍ നല്ല വിളവ് കിട്ടും. കുരുമുളകിന്റെ പരാഗണം നടക്കുന്നത് വെള്ളത്തില്‍ കൂടിയായതിനാല്‍ നനയ്ക്കുന്പോൾ വെള്ളം ചുവട്ടില്‍ മാത്രം ഒഴിക്കാതെ ചേടി മൊത്തമായി നനയ്ക്കണം. സാധാരണ കുരുമുളക് വര്‍ഷത്തില്‍ ഒരുതവണ കായ് തരുമ്പോള്‍ കുറ്റിക്കുരുമുളകില്‍ നിന്നും ആണ്ടുവട്ടം മുഴുവന്‍ കായ്കള്‍ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. വേപ്പിന്‍ പിണ്ണാക്കിട്ടാല്‍ രോഗ-കീടങ്ങള്‍ കുറ്റിക്കുരുമുളകിനെ ബാധിക്കാറില്ല. എന്നാലും ദ്രുതവാട്ടം, മന്ദവാട്ടം, തൈ അഴുകല്‍ ഇവയ്‌ക്കെതിരെ മുന്‍ കരുതലെന്ന നിലയില്‍ ഒരു ശതമാനം ബോര്‍ഡോ മിശ്രിതം തളിക്കുന്നതും ഉചിതമായിരിക്കും.സ്ഥല പരിമിതി ഉള്ളവര്‍ക്കും ഫ്ലാറ്റിലെ ബാല്‍ക്കണികളില്‍ പോലും കുറ്റിക്കുരുമുളക് താങ്ങുകന്പുകളുടെ സഹായമില്ലാതെ തന്നെ ചട്ടികളില്‍ വളര്‍ത്താം. പൂന്തോട്ടങ്ങളിലും ഇവയ്ക്ക് സ്ഥാനം നല്‍കാം. കരിമുണ്ട, നാരായക്കൊടി, കൊറ്റമാടന്‍, കുംഭക്കൊടി തുടങ്ങി ഒട്ടനവധി നാടന്‍ ഇനങ്ങളും അത്യുത്പാദന ശേഷിയുള്ള പന്നിയൂര്‍ ഇനങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്. എന്നാല്‍, ഇവയുടെ ഇനം തിരഞ്ഞെടുക്കുന്പോള്‍ അതത് സ്ഥലത്തെ കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ചവയെ കണ്ടെത്തണം. സാധാരണ കുരുമുളകിന്റെ തൈകള്‍ ഉണ്ടാക്കുന്നത് ചെന്തലകള്‍ മുറിച്ച് വേരുപിടിപ്പിച്ചാണ്. ഇവയുടെ പറ്റുവേരുകള്‍ താങ്ങുകന്പുകളില്‍ പിടിച്ചാണ് വളരുന്നത്. ഇത്തരം ഏഴ് വര്‍ഷമെങ്കിലും പ്രായമായ ചെടികളില്‍ കാണുന്ന പാര്‍ശ്വ ശാഖകള്‍ കൊണ്ട് തൈകള്‍ ഉണ്ടാക്കിയാല്‍ ഇവ കുറ്റിച്ചെടിയായി ചട്ടികളിലോ നിലത്തോ വളര്‍ത്താം. ഇത്തരം ശാഖകള്‍ കണ്ടെത്തി നാലഞ്ച് മുട്ടുകള്‍ വരത്തക്കവിധം നീളത്തില്‍ മുറിച്ച് അഗ്രഭാഗത്തുള്ള ഇലകള്‍ ഒഴിച്ച് മറ്റുള്ളവയെ നീക്കംചെയ്ത് മിശ്രിതം നിറച്ച പോളീ ബാഗുകളില്‍ നട്ട് നനച്ച് തണലില്‍ സൂക്ഷിച്ചാല്‍ മൂന്നുമാസം കൊണ്ട് തൈകള്‍ നടാറാകും. പാര്‍ശ്വശാഖകള്‍ പൊതുവേ വേരുപിടിക്കാന്‍ കാലതാമസമുണ്ടാകും.ഇതൊഴിവാകാന്‍ ഗര്‍ഭിണിപ്പശുവിന്റെ മൂത്രം ഒരു ഭാഗവും ഒന്‍പത് ഭാഗം വെള്ളവുമായി കലര്‍ത്തി നേര്‍പ്പിച്ച് വള്ളിത്തലകള്‍ ഒരേ ഭാഗത്താക്കി കെട്ടി അഞ്ച് മിനിറ്റ് മുക്കിയ ശേഷം നട്ടാല്‍ എല്ലാ വള്ളികളിലും പെട്ടെന്ന് വേരുപിടിക്കുകയും കരുത്തോടെ വളരുകയും ചെയ്യും. കരിമുണ്ടയും പന്നിയൂര്‍ ഇനങ്ങളുമാണ് കുറ്റിക്കുരുമുളകിന് അനുയോജ്യമായത്. ഇതിന്റെ തൈകള്‍ എല്ലാ സര്‍ക്കാര്‍-സ്വകാര്യ നഴ്‌സറികളില്‍ നിന്നും ചുരുങ്ങിയ വിലയ്ക്ക് ലഭ്യമാണ്. പതിനഞ്ചോ അതില്‍ കൂടുതലോ ഉള്ള ചട്ടികളില്‍ വേണം നടാന്‍. അടിഭാഗത്തുള്ള ദ്വാരങ്ങള്‍ വെള്ളം കെട്ടിനില്‍ക്കാതെ സുഗമമായി പോകാന്‍ തക്കവിധം ഓടുകഷ്ണങ്ങള്‍ വെച്ച് അതിനോടുചേര്‍ത്ത് അല്പം ചരലുമിട്ട് തുല്യ അളവില്‍ മേല്‍മണ്ണും മണലും ജൈവ വളവും ചേര്‍ന്ന മിശ്രിതം ചട്ടിയുടെ പകുതിഭാഗം നിറച്ച് അതില്‍ രണ്ടുപിടി വേപ്പിന്‍ പിണ്ണാക്കും വിതറി തൈകള്‍ നട്ട് വീണ്ടും ചട്ടിയുടെ മുക്കാല്‍ഭാഗം മിശ്രിതം നിറയ്ക്കണം. മുടങ്ങാതെ നനയ്ക്കുകയും വേണം. നടുന്പോള്‍ ഒരടി ഉയരവും രണ്ടിഞ്ച് വ്യാസവുമുള്ള പി.വി.സി. കുഴലിനുള്ളില്‍ കടത്തി നട്ടാല്‍ ചെടി നേരെ വളര്‍ന്ന് കുഴലിന്റെ മുകള്‍ഭാഗത്തുനിന്നുള്ള തലപ്പില്‍ നിന്നും ധാരാളം പാര്‍ശ്വ ശിഖരങ്ങള്‍ ചുറ്റും ഉണ്ടാകും. അതല്ലെങ്കില്‍ ചട്ടിയുടെ വായ്‌വട്ട അളവിലുള്ള കാലുപിടിപ്പിച്ച ഇരുമ്പുകന്പിവളയം ചട്ടിയില്‍വെച്ച് വളര്‍ത്തിയാല്‍ കുറ്റിക്കുരുമുളകിന് വളരുംതോറും ഭംഗി കൂടും. നിലത്താണ് നടുന്നതെങ്കില്‍ വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലത്ത് രണ്ടടി സമചതുരത്തിലും ആഴത്തിലും കുഴിയുണ്ടാക്കി മേല്‍പ്പറഞ്ഞതുപോലെ മിശ്രിതം നിറച്ച് നടാം. നേരിട്ടുള്ള സൂര്യപ്രകാശം വീഴാത്ത സ്ഥലത്ത് വേണം ഇവ വെക്കേണ്ടത്. മാസംതോറും ഓരോ ചുവടിനും രണ്ടുപിടി വേപ്പിന്‍ പിണ്ണാക്കും വര്‍ഷത്തില്‍ രണ്ടുതവണ 50 ഗ്രാം വീതം 17:17:17 മിശ്രിതവും നല്‍കിയാല്‍ നല്ല വിളവ് കിട്ടും. കുരുമുളകിന്റെ പരാഗണം നടക്കുന്നത് വെള്ളത്തില്‍ കൂടിയായതിനാല്‍ നനയ്ക്കുന്പോൾ വെള്ളം ചുവട്ടില്‍ മാത്രം ഒഴിക്കാതെ ചേടി മൊത്തമായി നനയ്ക്കണം. സാധാരണ കുരുമുളക് വര്‍ഷത്തില്‍ ഒരുതവണ കായ് തരുമ്പോള്‍ കുറ്റിക്കുരുമുളകില്‍ നിന്നും ആണ്ടുവട്ടം മുഴുവന്‍ കായ്കള്‍ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. വേപ്പിന്‍ പിണ്ണാക്കിട്ടാല്‍ രോഗ-കീടങ്ങള്‍ കുറ്റിക്കുരുമുളകിനെ ബാധിക്കാറില്ല. എന്നാലും ദ്രുതവാട്ടം, മന്ദവാട്ടം, തൈ അഴുകല്‍ ഇവയ്‌ക്കെതിരെ മുന്‍ കരുതലെന്ന നിലയില്‍ ഒരു ശതമാനം ബോര്‍ഡോ മിശ്രിതം തളിക്കുന്നതും ഉചിതമായിരിക്കും.

Saturday, April 7, 2018

തേങ്ങാപ്പിണ്ണാക്ക് കൃഷിയിൽ ഉപയോഗിക്കാം.

ഒന്നാമത്തെ രീതി .......പുളിപ്പിച്ചതിനു ശേഷം 4 or 5 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ഉപയോഗിക്കുക .............. നല്ല വളമാണ്‌ ഇത് ....... രണ്ടാമത്തെ രീതി ...ഒരു ബക്കറ്റ്പുളിച്ച കഞ്ഞിവെള്ളത്തില്‍ ഒരുകിലോ തേങ്ങാപിണ്ണാക്ക്‍ കലക്കി വെച്ച്‍ 5 ദിവസം കഴിയുമ്പോള്‍ ഒന്നുകൂടി കലക്കുക. പത്താം  ദിവസ്സം അന്‍ചിരട്ടി വെള്ളംച്ചേര്‍ത്ത് ചെടിയൊന്നിന്‌ 100ml  വീതം ഒഴിച്ചുകൊടുക്കാം.കിണറുവെള്ളമാണ്‌ ഉത്തമം.. ഇങ്ങനെയും ഉപയോഗിക്കാം ..

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...