Saturday, September 30, 2017

പൈപ്പ് കമ്പോസ്റ്റിലെ ദുർഗന്ധം മാറ്റാൻ എന്താണ് ചെയ്യേണ്ടത്.

മണ്ണും, വേപ്പിൻ പിണ്ണാക്കുമിട്ട് കൊടുക്കാം.
അല്ലെങ്കിൽ വേപ്പിൻ പിണ്ണാക്കു + കുമ്മായം...once in a week

Friday, September 29, 2017

മൈക്രോഗ്രീന്‍

കറികള്‍ക്ക് രുചി കൂട്ടാന്‍ മൈക്രോഗ്രീന്‍......

ആരോഗ്യദായക പച്ചക്കറികളിലെ പുതിയ താരമാണ് മൈക്രോഗ്രീന്‍. കൃഷിസ്ഥലമോ കിളയോ രാസവളമോ വളക്കൂട്ടുകളോ വേണ്ട. നമുക്കാവശ്യമായ പോഷകസമ്പുഷ്ടമായ ഇലക്കറി വീട്ടിലേയും ഫ്‌ളാറ്റിലേയും ജനല്‍പ്പടിയിലോ ബാല്‍ക്കണിയിലോ വളര്‍ത്താന്‍ മൈക്രോഗ്രീനിനെ കൂട്ടുപിടിക്കാം.

പേര് സൂചിപ്പിക്കുന്നതുപോലെ പച്ചക്കറികളുടെ വളരേചെറിയ തൈകളാണിവ. വിത്തുമുളച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ വിളവെടുക്കുന്നവ മൈക്രോഗ്രീനിന്റെ ശ്രേണിയില്‍ വരും. രണ്ട് ചെറിയ ബീജപത്രങ്ങളും നീളം കുറഞ്ഞ ഒരുതണ്ടും ആദ്യത്തെ തളിരിലകളും ചേര്‍ന്നതാണ് മൈക്രോഗ്രീന്‍. ഏത് ഇലക്കറിയെക്കാളും പത്തിരട്ടി പോഷകഗുണം ഈ കുഞ്ഞുചെടികള്‍ക്കുണ്ട്. രോഗപ്രതിരോധശേഷി നല്‍കുന്നതിലും മൈക്രോഗ്രീന്‍ ഏറെ മുന്നിലാണ്. വിറ്റാമിന്‍ എ, സി, കെ, ഇ എന്നിവയാല്‍ സമ്പുഷ്ടം. ഗുണമുണ്ടെന്ന് കരുതി രുചിയില്ലെന്ന് വിചാരിക്കരുത്. നിറത്തിലും രുചിയിലും ഗുണത്തിലും ഏറെ മുന്നിലാണിത്. സലാഡിലും കറികളിലും ഇവ രുചികൂട്ടാന്‍ ഉപയോഗിക്കാം.......

പ്രാദേശികമായി ലഭിക്കുന്ന ഏത് വിത്തും മൈക്രോഗ്രീന്‍ തയ്യാറാക്കാനായി ഉപയോഗിക്കാം. ഉലുവ, കടുക്, പയറുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങി എല്ലാ വിത്തുംമൈക്രോഗ്രീനിനിണങ്ങും. പ്ലാസ്റ്റിക് ട്രേകളോ ഗ്രോബാഗോ ചെടിച്ചട്ടിയോ മൈക്രോഗ്രീനിന് ധാരാളം. മണ്ണും ചകിരിച്ചോറും കമ്പോസ്റ്റും ഒരേ അനുപാതത്തില്‍ കലര്‍ത്തി ട്രേയുടെ പകുതി നിറയ്ക്കണം. നീര്‍വാര്‍ച്ചയ്ക്കായി ട്രേയുടെ അടിയില്‍ ദ്വാരങ്ങളിടാന്‍ മറക്കരുത്. ബാല്‍ക്കണിയില്‍ പല തട്ടുകളിലായി ട്രേ നിര തു കയാണെങ്കില്‍ ദിവസവും മൈക്രോ ഗ്രീന്‍ വിളവെടുക്കാം.

വിതയ്ക്കുന്നതിനുമുമ്പായി വിത്ത് 10-12 മണിക്കൂര്‍ കുതിര്‍ത്തുവെക്കണം. പാതിമുളച്ച വിത്തുപാകിയശേഷം അതിനുമുകളില്‍ വിത്തിന്റെ ഇരട്ടി കനത്തില്‍ മണ്ണുകൊണ്ട് മൂടണം. രണ്ടാഴ്ചയാണ് മൈക്രോഗ്രീനിന്റെ വളര്‍ച്ചാ ദൈര്‍ഘ്യം. രണ്ടിലപ്രായത്തില്‍ വിളവെടുക്കാം. ഒരുട്രേയില്‍നിന്നും ഒരു വര്‍ഷം 24 വിളവെടുക്കാം. മണല്‍നിരപ്പിന് മുകളില്‍വെച്ച് മുറിച്ചെടുത്തശേഷം നന്നായി കഴുകി ഉപയോഗിക്കാം.

🍎മഞ്ഞളിന്റെ മേന്മകൂട്ടാൻ ജൈവകൃഷി🍎


🍎മഞ്ഞളിന്റെ മേന്മകൂട്ടാൻ ജൈവകൃഷി🍎

ജൈവകൃഷിയിലൂടെ ഉൽപാദിപ്പിച്ച ഉൽപ്പന്നങ്ങൾക്കും ഭക്ഷ്യ വസ്തുക്കൾക്കും ആവശ്യകത ഏറിവരുകയാണ്‌.🌿 രാസകീടനാശിനികൾ ഒഴിവാക്കി പ്രകൃതിദത്തമായ വസ്തുക്കളുപയോഗിച്ച്‌ ജൈവകൃഷിരീതി അവലംബിക്കേണ്ടതിന്റെ ആവശ്യകത ഇപ്പോൾ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌.🌿
കുരുമുളകും ഇഞ്ചിയും കഴിഞ്ഞാൽ മറ്റൊരു പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജന വിളയാണ്‌ മഞ്ഞൾ. 🌿ഇന്ത്യയിൽ വർഷം തോറും ശരാശരി ഒരുലക്ഷത്തി മൂവായിരം ഹെക്ടർ സ്ഥലത്ത്‌ മഞ്ഞൾ കൃഷി ചെയ്തു വരുന്നു.🌿 ലോകരാഷ്ട്രങ്ങളിൽ ഇന്ത്യയാണ്‌ മഞ്ഞൾകൃഷിയിൽ മുൻപന്തിയിൽ നിൽക്കുന്നത്‌.🌿 ചൂടുളളതും അന്തരീക്ഷ ഈർപ്പവും മഴയും ലഭിക്കുന്ന കാലാവസ്ഥയാണ്‌ മഞ്ഞളിന്‌ ഉത്തമം. നടുന്ന സമയത്ത്‌ മിതമായും വളരുന്ന സമയത്ത്‌ സമൃദ്ധമായും മഴ വേണം. 🌿നല്ല വളക്കൂറുളള പശിമരാശി മണ്ണാണ്‌ മഞ്ഞളിന്‌ ഏററവും യോജിച്ചത്‌.🌿 വെളളംകെട്ടി നിൽക്കുന്നത്‌ മഞ്ഞളിന്‌ ഹാനികരമാണ്‌.🌿 തനിവിളയായും ഇടവിളയായും മഞ്ഞൾ കൃഷി ചെയ്യാം. 🌿എന്നാൽ ഇടവിളയായി മഞ്ഞൾ കൃഷി ചെയ്യുമ്പോൾ ആ കൃഷിയിടത്തിൽ നട്ടിരിക്കുന്ന എല്ലാ വിളകളിലും ജൈവകൃഷി രീതി പാലിക്കേണ്ടതുണ്ട്‌.🌿
മഞ്ഞളിന്റെ പ്രകണ്ടങ്ങളാണ്‌ വിത്തായി ഉപയോഗിക്കുന്നത്‌. കീടരോഗബാധയില്ലാത്തതും ജൈവകൃഷിരീതിയിലൂടെ ഉൽപ്പാദിപ്പിച്ചെടുത്തതുമായ വിത്താണ്‌ നടാനായി തിരഞ്ഞെടുക്കേണ്ടത്‌.🌿 ജൈവകൃഷിരീതിയിൽ ഉൽപ്പാദിപ്പിച്ച വിത്ത്‌ ലഭിക്കാത്ത പക്ഷം സാധാരണകൃഷിയിടങ്ങളിൽ നിന്നും ലഭിക്കുന്ന വിത്തുപയോഗിക്കാം🌿. വിത്തിൽ മുളകൾ കുറവാണെങ്കിൽ നനഞ്ഞ വൈക്കോൽ കൊണ്ടു മൂടി നല്ലവണ്ണം മുളപ്പിച്ചെടുത്തതിന്‌ ശേഷം നടുന്നതായിരിക്കും നല്ലത്‌.🌿
ഒരു മീറ്റർ വീതിയിലും 15 സെന്റീമീററർ ഉയരത്തിലും സൗകര്യപ്രദമായ നീളത്തിലും വാരങ്ങൾ തയ്യാറാക്കണം. വാരങ്ങൾ തമ്മിൽ ചുരുങ്ങിയത്‌ അരമീററർ അകലമുണ്ടായിരിക്കണം. 🌿ഇത്‌ നീർവാർചയ്ക്ക്‌ അത്യാവശ്യമാണ്‌.🌿 മൂന്നു മീററർ നീളവും ഒരു മീററർ വീതിയുമുളള ഒരു വാരം നടാൻ ഏകദേശം 750 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ നടീൽ വസ്തു വേണ്ടിവരും.🌿
ഹെക്ടറൊന്നിന്‌ 40 ടണ്ണെന്ന തോതിൽ കാലിവളമോ കമ്പോസ്റ്റോ അടിവളമായി ചേർത്തുകൊടുക്കണം. വാരങ്ങളിൽ 25ഃ25 സെന്റീമീററർ അകലത്തിൽ ചെറുകുഴികളെടുത്ത്‌ മഞ്ഞൾ വിത്ത്‌ നടണം.🌿 നടുന്ന സമയത്ത്‌ 25 ഗ്രാം പൊടിച്ച വേപ്പിൻ പിണ്ണാക്ക്‌ ഓരോ കുഴിയിലുമിട്ടശേഷം മണ്ണുമായി കൂട്ടിക്കലർത്തണം. 🌿അതിന്‌ ശേഷം വിത്ത്‌ കുഴിയിൽ നടാം, നല്ലതുപോലെ അഴുകിയ കാലിവളത്തിലോ കമ്പോസ്റ്റിലോ ഒരു ടണ്ണിന്‌ ഒരു കിലോഗ്രാം എന്ന തോതിൽ ട്രൈക്കോ ഡെർമ കലർത്തിയശേഷം 10 ഗ്രാം എന്ന തോതിൽ ഓരോ കുഴിയിലുമിട്ടതിന്‌ ശേഷം ഇമികുകൾ തട്ടി കുഴി മൂടണം. 🌿നട്ട ഉടനെ തന്നെ ഒരു ഹെക്ടറിന്‌ 15 ടൺ എന്ന തോതിൽ പച്ചിലയോ കരിയിലയോ ഉപയോഗിച്ച്‌ വാരങ്ങളിൽ പുതയിടണം.🌿 മഞ്ഞൾ നല്ലതുപോലെ കിളിർത്തു വരുന്നതിനും മഴസമയത്ത്‌ മണ്ണൊലിപ്പ്‌ തടയുന്നതിനും പുതയിടുന്നത്‌ സഹായിക്കും🌿. 50 ദിവസത്തിന്‌ ശേഷം ഒരു ഹെക്ടറിന്‌ 15 ടൺ എന്ന തോതിൽ വീണ്ടും പുതയിടണം. 🌿ഓരോ പുതയിടലിന്‌ ശേഷവും വാരങ്ങളിൽ ചാണകകുഴമ്പ്‌ ഒഴിക്കണം.🌿 ഇങ്ങനെ ചെയ്യുന്നതു വഴി സൂക്ഷ്മാണുക്കളുടെ പ്രവർത്തനം വർദ്ധിക്കുകയും പോഷകലഭ്യത കൂടുകയും ചെയ്യും.🌿 കളകൾ വരുന്നതിനനുസരിച്ച്‌ അവ നീക്കം ചെയ്യണം.🌿 ഇങ്ങനെ നീക്കംചെയ്ത കളകൾ പുതയിടുന്നതിനായി ഉപയോഗിക്കാം.🌿
ജൈവകൃഷിരീതി അവലംബിക്കുമ്പോൾ കീടനാശിനികൾ ഉപയോഗിക്കാൻപാടില്ല.🌿 തണ്ടുതുരപ്പന്റെ ആക്രമണം ഉണ്ടെങ്കിൽ ആ ചെടികൾ മുറിച്ച്‌ പുഴുവിനെ എടുത്തുമാററി പുഴുവിനെ നശിപ്പിക്കണം.🌿 ആവശ്യമെങ്കിൽ 0.5 ശതമാനം വീര്യമുളള വേപ്പെണ്ണ പതിനഞ്ച്‌ ദിവസത്തിലൊരിക്കൽ തളിച്ചുകൊടുക്കണം.🌿
മഞ്ഞളിന്റെ ഇനമനുസരിച്ച്‌ 7 മുതൽ 9 മാസം വരെയുളള കാലയളവിൽ വിളലെടുക്കാം ഇലകളും തണ്ടുകളും കരിഞ്ഞുണങ്ങിയാൽ മഞ്ഞൾ പറിച്ചെടുക്കാം.🌿 വിളവെടുത്തശേഷം മണ്ണും വേരും നീക്കി മഞ്ഞൾ സംഭരിച്ചുവെക്കാവുന്നതാണ്‌.🌿
മഞ്ഞൾ സംസ്കരിക്കുന്നതിനു വേണ്ടി യാതൊരു രാസവസ്തുക്കളും ചേർക്കാൻ പാടില്ല. ശുദ്ധജലമാണ്‌ മഞ്ഞൾ തിളപ്പിക്കാനുപയോഗിക്കേണ്ടത്‌. ചെമ്പോ നാകതത്തകിടോ കൊണ്ടുളള പാത്രമോ മൺപാത്രമോ മഞ്ഞൾ തിളപ്പിക്കാനുപയോഗിക്കാം.🌿 മഞ്ഞൾ മൂടുന്നതു വരെ വെളളമൊഴിച്ച്‌ 45 മുതൽ 60 മിനിട്ടു നേരം തിളപ്പിക്കണം. മഞ്ഞൾ പറിച്ചെടുത്ത ശേഷം 23 ദിവസത്തിനുളളിൽ തന്നെ വാട്ടിയെടുക്കേണ്ടതാണ്‌.🌿 ഇങ്ങനെ വേവിച്ചെടുത്ത മഞ്ഞൾ 5 മുതൽ 7 സെന്റീ മീറ്റർ കനത്തിൽ സിമന്റ്‌ തറയിൽ നിരത്തി വെയിലത്തുണക്കിയെടുക്കണം. രാത്രി സമയത്ത്‌ മഞ്ഞൾ കൂനകൂട്ടി വെക്കണം.🌿 10 മുതൽ 15 ദിവസത്തിനുളളിൽ മഞ്ഞൾ ഉണങ്ങിക്കിട്ടും🌿. ഇങ്ങനെ ഉണക്കിയെടുക്കുന്ന മഞ്ഞൾ പരുപരുത്തതും നിറം കുറഞ്ഞതുമായിരിക്കും.🌿 യന്ത്രമുപയോഗിച്ചോ അല്ലെങ്കിൽ കൈകൊണ്ടോ അവയെ മിനുസപ്പെടുത്തിയെടുക്കാവുന്നതാണ്‌. 🌿പത്ത്‌ കിലോഗ്രാം പച്ചമഞ്ഞൾ സംസ്കരിക്കുമ്പോൾ ഏതാണ്ട്‌ രണ്ട്‌ രണ്ടേകാൽ കിലോഗ്രാം മഞ്ഞൾ ലഭിക്കും.🌿
മഞ്ഞൾ കയറ്റുമതി പ്രാധാന്യമേറിയ ഒരുൽപ്പന്നം കൂടിയായതിനാൽ കൂടുതൽ വിദേശനാണ്യം ലഭിക്കുന്നതിനായി ജൈവകൃഷിരീതിയിലൂടെ മഞ്ഞളിന്റെ ഗുണം വർദ്ധിപ്പിക്കുന്നതിനുളള നടപടികൾ കർഷകരുടെ ഭാഗത്തു നിന്നുണ്ടാകണം.🌿🍎 🌴

കാന്താരി കഷായം

പച്ചക്കറി കളിലെ പുഴുക്കളെ നിയന്ത്രിക്കാൻ ഏറ്റവും നല്ലത് കാന്താരി കഷായം ആണ്. അത് ഉണ്ടാക്കുന്ന വിധം

കാന്താരി 30 മുതൽ 50 വരെ
വെളുത്തുള്ളി 100 ഗ്രാം
വേപ്പെണ്ണ 100 മില്ലി
ഗോമൂത്രം അര ലിറ്റർ ( or നല്ല മഞ്ഞൾപ്പൊടി ഒരു ടേബിൾ സ്പൂൺ)
പുളിച്ച കഞ്ഞി വെള്ളം അര ലിറ്റർ
വെള്ളം 4 ലിറ്റർ
കാന്താരിയും വെളുത്തുള്ളിയും നന്നായി അരച്ച് വേപ്പെണ്ണയിൽ കലർത്തുക. കഞ്ഞി വെള്ളവും ഗോമൂത്രവും ചേർത്ത് അരിച്ചെടുത്ത് വെള്ളത്തിൽ നന്നായി കലക്കി കുപ്പിയിലാക്കുക. ചൂടു തട്ടാത്ത സ്ഥലത്ത് വച്ചാൽ എത്ര കാലം വേണമെങ്കിലും ഉപയോഗിക്കാം

മുട്ടത്തോട്

മുട്ടത്തോട് നിങ്ങൾ കരുതുന്ന പോലെ നിസ്സാരനല്ല

മുട്ടത്തോടിന് നിരവധി ഉപയോഗങ്ങളുണ്ട്. മുട്ടത്തോടിന്റെ ചില ഉപയോഗങ്ങള്‍.......

തിരിച്ചറിയുന്നുണ്ടാകുമോ? മുട്ടയെ ആവരണം ചെയ്തിരിക്കുന്ന വെറും ഒരു തോടു മാത്രമായി ഇതിനെ കാണരുത്. പൊട്ടി ചെറു കഷ്ണങ്ങളായതിന് ശേഷവും മുട്ടത്തോടിന് നിരവധി ഉപയോഗങ്ങളുണ്ട്. മുട്ടത്തോടിന്റെ ചില ഉപയോഗങ്ങള്‍.

കാത്സ്യം സപ്ലിമെന്റ് വീട്ടിലുണ്ടാക്കാം

നമ്മള്‍ നിസ്സാരമായി വലിച്ചെറിയുന്ന മുട്ടത്തോടിന്റെ 97 ശതമാനം അടങ്ങിയിരിക്കുന്നത് കാത്സ്യം കാര്‍ബൊണേറ്റ് ആണ്. പോള്‍ട്രി സയന്‍സ് സംബന്ധിച്ചുള്ള ഒരു ബ്രസീലിയന്‍ പ്രസിദ്ധീകരണത്തില്‍ 2005 ല്‍ വന്ന ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
മുട്ടത്തോട് നിങ്ങൾ കരുതുന്ന പോലെ നിസ്സാരനല്ല

മുട്ട
ചെടികള്‍ക്കുള്ള വളം

നിങ്ങള്‍ക്ക് ഒരു തോട്ടമുണ്ടെങ്കില്‍ മണ്ണിനെ സമ്പുഷ്ടമാക്കാന്‍ കാര്‍ഷികാവശ്യത്തിനുള്ള കുമ്മായം ഉപയോഗിക്കുന്നുണ്ടാവും .

മണ്ണിന്റെ അമ്ലത കുറയ്ക്കാന്‍ സഹായിക്കുന്ന കുമ്മായത്തിലെ പ്രധാന ഘടകം കാത്സ്യം കാര്‍ബൊണേറ്റ് ആണ്. മുട്ടയുടെ തോടില്‍ 97 ശതമാനം അടങ്ങിയിരിക്കുന്നത് കാത്സ്യം കാര്‍ബൊണേറ്റ് ആണ്. ഇതിന് പുറമെ ഫോസ്ഫറസ്, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം പോലുള്ള ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

മുട്ടത്തോടും ഉപയോഗങ്ങളും ..................................................................................... മുട്ടയുടെ തോട് കൊണ്ടുള്ള ജൈവ കീട നിയന്ദ്രണം.
----------------------------------------------------------------------------
ജൈവ കീട നിയന്ദ്രണത്തിന് വളരെ എളുപ്പവും ചെലവ് കുറഞ്ഞതുമായ ഒരു രീതിയാണ്‌
മുട്ടയുടെ തോട് കൊണ്ടുള്ള കീട നിയന്ദ്രണം, എന്നാല്‍ ഇത് കൂടുതല്‍ പ്രചാരമില്ലാത്തതുകൊണ്ടാവാം അധികമാളുകളിലും മുട്ടയുടെ ഉപയോഗശേഷം തോട് നേരെ മാലിന്യമായി കരുതി വലിച്ചെറിയുന്നത്.

ജപ്പാനീസ് ബീറ്റില്‍, ഫ്ലീ ബീറ്റില്‍ തുടങ്ങിയ ചില തരം വണ്ടുകളെയും ഒച്ചുകളെയും നമ്മള്‍ പാഴാക്കി കളയുന്ന മുട്ടയുടെ തോട് കൊണ്ട് നിയന്ദ്രിക്കാം..

മുട്ടത്തോട് നന്നായി ഉണക്കിയതിന്ശേഷം ഈര്‍പ്പം മുഴുവനായും നഷ്ടപ്പെട്ടു എന്നുറപ്പാക്കി ഒരു ഗ്രൈന്‍ഡറിലിട്ട് പൊടിച്ചെടുക്കുക. ഈ പൊടി ഇലകളിലും കായ്കളിലും പറ്റിപ്പിടിച്ചിരിക്കുന്ന വണ്ടുകളുടെയും ഒച്ചുകളുടെയുമെല്ലാം പുറത്ത് വിതറുക, മുട്ടത്തോടിന്റെ പൊടി ഇവയില്‍ അസ്വസ്ഥതയുണ്ടാക്കുകയും ദിശയറിയാതെ ചുറ്റിത്തിരിയുകയും ചെയ്യും.

മുട്ടത്തോട് പൊടി വീണ്ടും ഇലകളില്‍ വിതറിയാല്‍ പൊടി വണ്ടുകളുടെ പുറന്തോടിനുള്ളില്‍ കടന്നു ഗ്ലാസ് ചീളുകള്‍ പോലെ പ്രവര്‍ത്തിച്ചു ദേഹമാസകലം മുറിവുകളുണ്ടാക്കി അവയുടെ ആക്രമണത്തെ തടഞ്ഞു നശിപ്പിക്കും. മുട്ടത്തോട് ചെടിയുടെ തടത്തില്‍ വിതറിയാണ് ഒച്ചുകളെ നശിപ്പിക്കുന്നത്. മുട്ടയുടെ തോട് പൊടിച്ചത് കൂടുതല്‍ കാലം ഉപയോഗിക്കുന്നതിനായി വായു കടക്കാത്ത പാത്രത്തില്‍ ഭദ്രമായി അടച്ചു സൂക്ഷിക്കുകയും ചെയ്യാം...................................................................... .....................................പച്ചമുളക്‌, കാന്താരി ഇവ കായ്ഫലം കഴിയുമ്പോൾ മുറിച്ച് നിർത്തിയിട്ട്, മുട്ടത്തോട് കഴുകി വെയിലത്ത് വെച്ച് ഉണക്കി മിക്സിയിൽ ഇട്ട് പൊടിച്ച് ഈ ചെടികൾക്ക് 2 or 3 സ്പൂൺ ചേർത്ത് കൊടുത്താൽ ശക്തിയോടെ വളർന്ന് വീണ്ടും കായ വരും...... ബാക്കി വരുന്ന പൊടി കാറ്റ് കയറാതെ അടച്ച് വെച്ച് ഏത് ചെടിക്കും ഉപയോഗിക്കാം ....... സംഭവം മറ്റേതാ ....... കാൽസ്യം ..☺☺☺☺......................................................................... മുട്ടത്തോട് പാഴാക്കരുത് - Don't waste Egg shells as they are source of calcium.
അന്നന്ന് ഉപയോഗിക്കുന്ന മുട്ടയുടെ തോട് ഒരു പാത്രത്തിൽ സംഭരിക്കുക. കുറെ ആകുമ്പോൾ അത് മിക്സിയിൽ പൊടിച്ചു സൂക്ഷിക്കുക. മണ്ണിന്റെ അമ്ലത നിയന്ത്രിക്കാനും ആവശ്യാനുസരണം കാല്സിയതിന്റെ ലഭ്യത ഉറപ്പു വരുത്താനും മുട്ടതോടിന്റെ പോടിയെക്കാൾ നല്ല ഒരു വസ്തു വേറെ ഇല്ല. കാരണം ഇത് വളരെ സാവധാനം മാത്രമേ കാത്സിയം മണ്ണിലോട്ടു വിട്ടുകൊടുക്കുകയോള്ളൂ. നമുക്കാവശ്യവും അത് തന്നെ ആണ്. അമ്ലത മണ്ണിൽ വർദ്ധിക്കുന്നതും സാവധാനത്തിൽ ആണ്. ഗ്രോ ബാഗ്‌ നിറക്കുമ്പോൾ ഒരു ടേബിൾ സ്പൂണ്‍ മുട്ടതോടിന്റെ പൊടി കൂടി ചേർക്കുക.

മധുരതുളസി (സ്റ്റീവിയ)

മധുരതുളസി (സ്റ്റീവിയ)

പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരമുള്ള ഒരു ചെടിയാണ് മധുരതുളസി. ഇതിന്റെ ഇല ഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് അടുത്തിടെയാണ് അനുമതി നല്‍കിയത്.ശീതളപാനീയങ്ങള്‍, മിഠായികള്‍, ബിയര്‍, ബിസ്‌ക്കറ്റുകള്‍ എന്നിവയില്‍ പഞ്ചസാരയ്‌ക്ക് പകരമായി മധുര തുളസി ചേര്‍ക്കാന്‍ തുടങ്ങിയതോടെ ഇതിന്റെ ആവശ്യകത പതിന്മടങ്ങ് വര്‍ദ്ധിച്ചു. മധുരം അമിതമാണെങ്കിലും, മധുര തുളസിയുടെ ആരോഗ്യഗുണം പറഞ്ഞ‌റിയിക്കാനാകാത്തതാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും താരന്‍, മുഖക്കുരു, മുടികൊഴിച്ചില്‍ തുടങ്ങിയവയും നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കും.

മധുര തുളസി കൃഷി വളരെ ലളിതമാണ്.കേരളമടക്കം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും കാലാവസ്ഥ കൃഷിക്കനുയോജ്യം .മധുര തുളസിയുെടെ വേരുകളാണ് നടേണ്ടത്.

ഒന്നു മുതല്‍ രണ്ടു മാസക്കാലമാണ് ചെടികള്‍ പാകമാനെടുക്കുന്ന സമയം .ചെടികളില്‍ വെള്ള നിറമുള്ള പൂക്കള്‍ പ്രത്യക്ഷപ്പെടുന്നതോടെയാണ് വിളവെടുപ്പ് കാലം.പാകമായ ഇലകള്‍ കത്രിച്ചെടുത്തശേഷം ഉണക്കാനായി കൊണ്ടു പോകും . ഇലകള്‍ ഉണങ്ങാന്‍ 6 മുതല്‍ 8 മണിക്കൂര്‍ സമയം മതിയാകും . നന്നായി ഉണങ്ങിയ ഇലകള്‍ ശേഖരിച്ച് മില്ലുകളിലേക്ക് കൊണ്ടു പോകും . പ്രമേഹ രോഗികള്‍ക്ക് ഉപയോഗിക്കാവുന്ന പൂജ്യം കലോറി മധുരമാണ് മധുരതുളസിയിലുളളത് .

പ്രമേഹ രോഗികള്‍ക്ക് പഞ്ചസാരയ്‌ക്ക് പകരമായി മധുര തുളസി ഉപയോഗിക്കാം. ഇതില്‍ അടങ്ങിയിട്ടുള്ള സ്റ്റീവിയോള്‍ ഗ്ലൈകോസൈഡ് എന്ന സംയുക്തമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നത്. ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് മധുര തുളസി നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്.

ഹൈപ്പര്‍ ടെന്‍ഷന്‍, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കും. ശരീരഭാരം കുറയ്‌ക്കാന്‍ മധുര തുളസി ഉത്തമമായ മാര്‍ഗമാണ്. ഇതില്‍ കലോറികള്‍ അടങ്ങിയിട്ടില്ല എന്നതാണ് പ്രത്യേകത. പഞ്ചസാരയ്‌ക്ക് പകരമായാണ് മധുരതുളസി ഉപയോഗിക്കേണ്ടത്. കൊഴുപ്പേറിയ ഭക്ഷണത്തോടുള്ള ആര്‍ത്തി ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.

സാമ്പാര്‍ ചീര കൃഷി

സാമ്പാര്‍ ചീര, വാട്ടര്‍ ലീഫ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന പരിപ്പുചീര നമ്മുടെ നാട്ടില്‍ തഴച്ചുവളരുന്ന പച്ചക്കറിയാണ്. പോര്‍ട്ടുലാക്കേസീ കുടുംബത്തില്‍പ്പെട്ട ഈ ബ്രസീലുകാരിയുടെ ശാസ്ത്രനാമം ടാലിനം ട്രയാന്‍ഗുലേര്‍.
നമ്മുടെ സാമ്പാറിനും മൊളുഷ്യത്തിനും കൊഴുപ്പുകൂട്ടാന്‍ പറ്റിയതാണ് പരിപ്പുചീര. തക്കാളിയും പരിപ്പുചീരയും ഉള്ളിയും ചേര്‍ത്തുണ്ടാക്കുന്ന സോസ് കാമറൂണ്‍കാരുടെ തീന്‍മേശയിലെ അവിഭാജ്യഘടകമാണ്. അമേരിക്കക്കാരുടെ വെജിറ്റബിള്‍ സൂപ്പിന് കൊഴുപ്പ് കൂട്ടുന്നതും അവര്‍ ടാലിനം എന്ന് വിളിക്കുന്ന പരിപ്പുചീര തന്നെ. മീസില്‍സ് മുതല്‍ പ്രമേഹം വരെയുള്ള രോഗചികിത്സയില്‍ പരിപ്പുചീരയ്ക്ക് അതിന്റേതായ പങ്കുണ്ട്.
മറ്റു പച്ചക്കറികളുമായി തട്ടിച്ചുനോക്കുമ്പോള്‍ പതിന്മടങ്ങ് വിറ്റാമിന്‍ 'എ' അടങ്ങിയതാണ് പരിപ്പുചീര. ഒപ്പം കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ പോഷക മൂലകങ്ങളുടെ കലവറയും.
പച്ചനിറത്തില്‍ തിങ്ങിവളരുന്ന പരിപ്പുചീരയ്ക്ക് പിങ്കുനിറത്തില്‍ ചെറിയപൂക്കളുണ്ട്. യാതൊരു പരിചരണവും കൂടാതെ തഴച്ചുവളരുന്നതിനാല്‍ കളകളെന്ന് കരുതി പറിച്ചു കളയുന്നതാണ് പരിപ്പുചീരയുടെ ശാപം. നമ്മുടെ ചീരയുള്‍പ്പെടെയുള്ള ഏത് ഇലക്കറിയും പൂവിടാന്‍ തുടങ്ങിയാല്‍ ഇലകളുടെ വലിപ്പം കുറയും. പരിപ്പുചീരയ്ക്ക് അത്തരം പ്രശ്‌നങ്ങളില്ല. എന്നും എപ്പോഴും ഒരേ പച്ചപ്പാണ് പരിപ്പുചീരയുടെ പ്രത്യേകത.
ഇളം തണ്ട് മുറിച്ചു നട്ടാണ് വംശവര്‍ധന. വേനല്‍മഴ കിട്ടിക്കഴിഞ്ഞാല്‍ കൃഷിയിറക്കാം. അടിവളമായി ഓരോ ചെടിക്കും രണ്ടു പിടി ചാണകവളം നല്‍കണം. തൈകള്‍ നട്ട് ഒന്നരമാസത്തിനുള്ളില്‍ വിളവെടുപ്പ് തുടങ്ങാം. ഓരോ വിളവെടുപ്പിന് ശേഷവും ഒരു പിടി ജൈവവളം നല്‍കി മണ്ണ് കൂട്ടിക്കൊടുക്കണം. കീടങ്ങളൊന്നും തന്നെ പരിപ്പുചീരയെ ബാധിക്കാറില്ല.

ഗോതമ്പ് ഹെൽത്തി ഡ്രിങ്ക്



ഇന്നൊരു ഹെൽത്തി ഡ്രിങ്കാണ് ഗോതമ്പ് തലേദിവസം വെള്ളത്തിലിട്ടു പിറ്റേദിവസം വെള്ളം വാർത്തു വെയ്ക്കുക. . കുറെ കഴിയുമ്പോൾ മുള വന്നു തുടങ്ങും. ഒരു ട്രെയിൽ ചകിരിച്ചോർ ( നിങ്ങളുടെ ഇഷ്ടമനുസരിച്ചു മണ്ണോ മണലോ എന്ത് വേണമെങ്കിലുമാവാട്ടോ ) നിരത്തി അതിൽ മുളച്ച ഗോതമ്പിട്ട് വീണ്ടും മേലെ കുറച്ച് ചകിരിചോറുകൂടിയിടുക. നല്ലപോലെ മുളവന്ന് ഒരു എട്ട് ദിവസമായാൽ അത് കട്ട് ചെയ്തെടുത്തു കുറച്ചു ചെറുനാരങ്ങാ നീരും കുറച്ച് പഞ്ചസാരയും ചേർത്ത് ജ്യൂസടിക്കുക.


Thursday, September 28, 2017

തേങ്ങാവെള്ളം


ധാരാളം ആളുകള്‍ തേങ്ങാവെള്ളം ചെടികളിലും പച്ചക്കറികളിലും പ്രയോഗിക്കാറുണ്ട്.

തേങ്ങാവെള്ളം ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയുണ്ട്.
തേങ്ങാവെള്ളം രണ്ടു രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
തേങ്ങ പൊട്ടിച്ച ഉടനെ തേങ്ങാ വെള്ളത്തില്‍ പൊട്ടാഷ്യം കണ്ടന്‍റു കൂടുതല്‍ ആയിരിക്കും. എന്നാല്‍ പൊട്ടിച്ചു പതിനഞ്ചു മിനിട്ട് കഴിഞ്ഞാന്‍ തേങ്ങാവെള്ളത്തില്‍ പുളിക്കല്‍ പ്രക്രിയ ആരംഭിക്കുകയും നൈട്രജന്‍ കണ്ടന്‍റു വര്‍ധിക്കുകയും ചെയ്യും.

പൊട്ടാഷ്യം കണ്ടന്‍റു ചെടികള്‍ പുഷ്പിക്കാന്‍ ഉത്തേജകമാകുമ്പോള്‍ നൈട്രജന്‍ കണ്ടന്‍റു ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നു.

അഥവാ പൊട്ടിച്ച ഉടനെ തേങ്ങാ വെള്ളം ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കുകയാണെങ്കില്‍ ചെടികളില്‍ കൂടുതല്‍ പൂക്കള്‍ ഉണ്ടാകാന്‍ സഹായിക്കുന്നു. പൊട്ടിച്ചു പതിനഞ്ചു മിറ്റില്‍ കൂടുതല്‍ ആയ ശേഷമാണ് ഒഴിച്ച് കൊടുക്കുന്നതീങ്കില്‍ ചെടിയുടെ കയികവളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകുന്നു.

രണ്ടായാലും തേങ്ങാ വെള്ളം ഒഴിക്കുന്നത് നല്ലതാണ്. തേങ്ങ വെള്ളം നെര്‍പ്പിച്ചേ ഒഴിക്കാവൂ എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കുറ്റിക്കുരുമുളക്‌ തൈ കൃഷി


കുറ്റിക്കുരുമുളക് ചെടി അലങ്കാരത്തിനും ആദായത്തിനും വീട്ടാവശ്യത്തിനുമായി പൂമുഖത്തും വരാന്തയിലും വളര്‍ത്താം.90 ദിവസം പ്രായമുള്ള തൈ ഒന്നിന് 100 രൂപയും അഞ്ചുമാസത്തോളം പ്രായമുള്ള ചെടിച്ചട്ടി ഒന്നിന് 350 രൂപയും വലിയ ചെടിച്ചട്ടിക്ക് 4500 രൂപയുമാണ് വില.

സ്ഥലപരിമിതിയുള്ള നഗരപ്രദേശങ്ങളിലും അനുയോജ്യം. താങ്ങുമരത്തിന്റെ ആവശ്യമില്ല. നട്ട് ആറുമാസത്തിനകം വിളവെടുക്കാം.കൊടിയുടെ മൂന്ന് മുട്ടുകളുള്ള മൂപ്പെത്തിയ പാര്‍ശ്വശിഖരങ്ങള്‍ പാര്‍ശ്വശാഖകളുടെ ഇലകള്‍ പകുതിവെച്ച് മുറിച്ചുമാറ്റിയശേഷം മൂന്നാമത്തെ മുട്ടിന്റെ ചുവടുഭാഗം മുറിക്കുക.

മുറിച്ച ചുവടറ്റം കെരാഡിക്‌സ് എന്ന ഹോര്‍മോണ്‍ പൊടിയില്‍ മുക്കിയെടുക്കുകയോ ചുവടറ്റം അലക്കുകാരം ചേര്‍ത്ത ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരുഗ്രാം ഇന്‍ഡോര്‍ ബ്യൂട്ടറിക് ആസിഡ് ചേര്‍ത്ത് നേര്‍പ്പിച്ച ലായനിയില്‍ 45 സെക്കന്‍ഡ് മുക്കിവെക്കുകയോ ചെയ്യുന്നത് വേഗം വേരുപിടിക്കാന്‍ സഹായകമാകും.

മണ്ണ്, മണല്‍ ചകിരിച്ചോറ്, ഉണങ്ങിയ ചാണകപ്പൊടി എന്നിവ നിറച്ച ചട്ടിയില്‍ മൂന്ന്, അഞ്ച് മുട്ടുകളുള്ള ചെടിയാണ് നടാന്‍ അനുയോജ്യം. വേരുപിടിച്ച് ചെടി വളര്‍ന്ന് ഇലകളാകുമ്പോള്‍ മണ്ണിരകമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് തുടങ്ങിയ ജൈവവളങ്ങള്‍ ഉപയോഗിച്ച് തണലില്‍ വളര്‍ത്താം.

ചിലവില്ലാത്ത പ്രകൃതി കൃഷി അഥവാ സീറോ ബഡ്ജറ്റ് ഫാർമിങ്ങ്



ഇന്നത്തെ സാഹചര്യത്തിൽ കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും ശ്വസിക്കുന്ന വായുവും വിഷപൂരിതമാണ് .ഇന്നത്തെ രാസജൈവകൃഷിരീതികൾ പരിസരമലിനീകരണത്തിന്റെ ഉറവിടമായി മാറിയിരിക്കുന്നു.പാർശ്വഫലങ്ങളില്ലാതെ പരിസ്ഥിതി മലിനീകരണമില്ലാതെ കുറച്ചു വെള്ളം മാത്രം ആവശ്യമുള്ള,കുറഞ്ഞ സ്ഥലത്തു കൂടുതൽ വിളവ് നൽകുന്ന കൃഷിരീതിയാണ് പരിസ്ഥിതി സൗഹൃദ ചിലവില്ലാത്ത കൃഷി അഥവാ സീറോ ബഡ്ജറ്റ് നാച്വറൽ ഫാമിംഗ് .

ചിലവില്ലാത്ത പ്രകൃതി കൃഷി എന്ന രഥത്തിനു നാലു ചക്രങ്ങളുണ്ട്

1).ബീജാമൃതം
2).ജീവാമൃതം
3).പുതയിടൽ
4).വാഫസ

ഈ നാലു ചക്രങ്ങളും ശരിയായ രീതിയിൽ പ്രാവർത്തികമാക്കിയാൽ മാത്രമേ ചിലവില്ലാത്ത പ്രകൃതി കൃഷിയാവുകയുള്ളൂ .ചിലവില്ലാത്ത പ്രകൃതി കൃഷിക്ക് നാടൻ പശുവിന്റെ ചാണകം തന്നെ വേണം.മറ്റുള്ള പശുക്കളുടെ ചാണകം ഗുണം ചെയ്യില്ല.

_*ബീജാമൃതം*_

ആവശ്യമായ ചേരുവകൾ
നാടൻ പശുവിന്റെ ചാണകം - 5 കിലോഗ്രാം
ഗോമൂത്രം - 5 ലിറ്റർ
കന്നിമണ്ണ് -ഒരു പിടി( രാസവളം ഉപയോഗിക്കാത്തത്)
വെള്ളം - 20 ലിറ്റർ
ചാണകം കിഴി കെട്ടി 20 ലിറ്റർ വെള്ളത്തിൽ താഴ്ത്തിയിടുക .കുറച്ചു കഴിഞ്ഞു അമർത്തി പിഴിയുക,മൂന്ന് തവണ ആവർത്തിക്കുക. ഗോമൂത്രം കന്നിമണ്ണ് ചേർത്ത് നന്നായി ഇളക്കുക.12 മണിക്കൂറിനു ശേഷം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച നീറ്റുകക്ക ചേർത്തു ഇളക്കുക ബീജാമൃതം തയ്യാർ.
വിത്തുകൾ കിഴികെട്ടി ബീജാമൃതത്തിൽ രണ്ടു മണിക്കൂർ മുക്കി തണലിൽ ഉണക്കിയെടുത്ത്‌ വിതയ്ക്കുക.കിഴങ്ങുവിളകൾ, തൈകൾ മുതലായവയുടെ വേര് ഭാഗം ബീജാമൃതത്തിൽ മുക്കി നടുക.
.ബീജാമൃതം കൊണ്ടു വിത്തു പരിചരണം ചെയ്യുന്നത് വിത്തിന്റെ അങ്കുരണശേഷി കൂട്ടുന്നു.വിത്തു മുളയ്ക്കുന്നത് തടയുന്ന കുമിളുകളെയും ബാക്ടീരിയകളെയും നശിപ്പിക്കുന്നു.തൈകൾ ചീയലില്ലാതെ കൂടുതൽ വേരുപടലത്തോടെ തഴച്ചു വളരുന്നു.

2. _**ജീവാമൃതം**_

ആവശ്യമായ ചേരുവകൾ

നാടൻ പശുവിന്റെ ചാണകം -10 കിലോഗ്രാം
ഗോമൂത്രം - 7 - 10 ലിറ്റർ
മുതിരപ്പൊടി- 2 കിലോഗ്രാം (കുതിർത്തത് അരച്ചെടുക്കുന്നത് ഉത്തമം)
കന്നിമണ്ണ്- ഒരു പിടി ( രാസവളം പ്രയോഗിക്കാത്തത്)
ശർക്കര കറുത്തത് - 2കിലോഗ്രാം
തേങ്ങാവെള്ളം - 2 ലിറ്റർ
വെള്ളം - 200 ലിറ്റർ
200 ലിറ്റർ വെള്ളത്തിൽ ചാണകം ,ഗോമൂത്രം ,മുതിരപ്പൊടി,കന്നിമണ്ണ് ,ശർക്കര ,തേങ്ങാവെള്ളം എന്നിവയെല്ലാം കൂട്ടിക്കലർത്തി ഒരു കഴ ഉപയോഗിച്ചു ഘടികാരദിശയിൽ നന്നായി ഇളക്കുക . തണലത്തു ഈച്ച കടക്കാതെയും കാറ്റു കടക്കുന്നവിധവും അടച്ചുവെക്കുക.
ദിവസേന മൂന്നുനേരം ഘടികാരദിശയിൽ നന്നായി ഇളക്കുക.48 മണിക്കൂറിനു ശേഷം ഏഴ് ദിവസത്തിനകം ഉപയോഗിക്കുക.ഏഴ് ദിവസത്തിനു ശേഷം ഗുണം ചെയ്യില്ല.
ജീവാമൃതം സൂക്ഷ്മാണുജീവികളുടെ കലവറയാണ്.ഇതിന്റെ പ്രയോഗം മൂലം സസ്യങ്ങൾക്കു നല്ല വളർച്ചയുണ്ടാവുകയും കായ്ഫലം ലഭിക്കുകയും ചെയ്യുന്നു.

3.പുതയിടൽ

പുതയിടൽ മൂന്നു വിധമുണ്ട്
ജീവനുള്ള പുതയിടൽ അതായത് പയറുവർഗ്ഗചെടികൾ വിതയ്ക്കൽ. ഉണക്കയില,ജൈവ അവശിഷ്ടങ്ങൾ എന്നിവകൊണ്ട് പുതയിടൽ. മണ്ണുകൊണ്ട് പുതയിടൽ .

4.വാഫസ

രണ്ട് മൺതരികൾക്കിടയിൽ കാണപ്പെടുന്ന ബാഷ്പവായു മിശ്രിതത്തെയാണ് വാഫസ എന്നു പറയുന്നത് .അതായത് 50% ജലബാഷ്പവും 50% വായുവും
പുതയിട്ടു ജലസേചനം നടത്തുമ്പോൾ മണ്ണിന്റെ ഉപരിതലത്തിന് താഴെ സ്ഥിരമായി നിൽക്കുന്ന താപം മൂലം അവിടെ വാഫസ ഉണ്ടാകുന്നു.

ഇതൊരു കൃഷിരീതി മാത്രം താൽപര്യമുള്ളവർക്ക് പിന്തുടരാം

Tips: അനാർ കായ്ക്കാൻ

ആട്ടിന്‍കാട്ടം കത്തിച്ച് ചാരം ഇട്ട് കൊടുത്താല്‍ മതി....അടിപൊളിയായി ഉണ്ടാവും...

🌱🌱ഉളളിതണ്ട് കൃഷി🌱🌱





ഒരുപാട് സ്ഥലം കളയാതെ ഒരു കുപ്പിക്കകത്തു എങ്ങിനെ ഉള്ളി തണ്ട് (spring onion) കൃഷി ചെയ്യാമെന്ന് നോക്കാം. ഒരേ വലിപ്പത്തിലുള്ള ചെറിയ മുളച്ച സവോളകൾ എടുക്കുക. 3 Ltr ൻറെ കുപ്പി എടുത്ത് അതിന്റെ മുകൾ ഭാഗം ഒരു കാൽ ഇഞ്ചു നീളത്തിൽ മുറിച്ചു മാറ്റുക.എന്നിട്ട് കുപ്പിയുടെ പലഭാഗത്തായി 25 പൈസ വലുപ്പത്തിൽ ദ്വാരങ്ങൾ ഇടുക . കുറേശ്ശേ മണ്ണിട്ടു കൊടുത്ത് ഒരോ സവോളയും കുപ്പിക്കകത്തു കൂടെ കയ്യിട്ട് , അതിന്റെ മുള വന്ന ഭാഗം ദ്വാരത്തിലൂടെ പുറത്തേയ്ക്ക് വരുന്ന രീതിയിൽ വച്ചു. അതിന്റെ പുറത്ത് മണ്ണിട്ട് വീണ്ടും അടുത്ത സവോള നട്ടു. ആദ്യം മുറിച്ചു മാറ്റിയ അടപ്പിന്റെ ഭാഗം ഒരു tape ഉപയോഗിച്ച് കുപ്പിയോട് ഒട്ടിച്ചു ചേർക്കുക. വളവും വെള്ളവും ഈ അടപ്പു തുറന്ന് കുപ്പിയിലേക്ക് ഒഴിച്ചു കൊടുക്കാം. ഈ രീതിയിൽ കുറഞ്ഞ സ്ഥലത്ത് ഒരുപാട് സവോള നടാൻ പറ്റും . വീട്ടാവിശ്യത്തിന് ഇഷ്ടം പോലെ Spring onion ആയി ....!!
നീളത്തിൽ വളർന്നു വരുന്ന തലപ്പുകൾ നുളളിയെടുത്തു അരിഞ്ഞു മുട്ടയുടെ കൂടെയോ ചെറുപയറില തോരൻ വെക്കുമ്പോൾ അതിന്റെ കൂടെയോ ചേർക്കാം. നല്ല രുചിയാണ്....




മുന്തിരി കൃഷി


വള്ളിയില്‍ പടര്‍ന്ന് പന്തലിച്ചു വളരുന്ന വള്ളി ചെടിയാണ് മുന്തിരി. വളരെ അധികം വിപണനമൂല്യം ഉള്ള ഫലം കൂടിയാണ് മുന്തിരിങ്ങ. മുന്തിരിയുടെ നീരുകൊണ്ട് പലതരം പാനീയങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ മുന്തിരി വിപണിയില്‍ എന്നും പ്രിയംകരം.

വള്ളി മുറിച്ചു നട്ടാണ് മുന്തിരി വളര്‍ത്തുന്നത്. വര്‍ഷം തോറും ശിഖരം കോതല്‍ (പ്രൂണിങ്) എന്നിവ പരിചരണത്തില്‍ ഏറ്റവും മുഖ്യം. ഇങ്ങനെ കിട്ടുന്ന വള്ളിക്കഷ്ണങ്ങള്‍ നടീലിന് ഉപയോഗിക്കുന്നു. കൂടകളില്‍ വേരുപിടിപ്പിച്ച തൈകള്‍ നഴ്സറികളില്‍ വാങ്ങാന്‍ കിട്ടും. ഇതാണ് അധികം പേരും നടാനുപയോഗിക്കുക.

90x90x90 സെ.മീ. വലിപ്പത്തില്‍ കുഴികള്‍ മൂന്നു മീറ്റര്‍ അകലത്തിലെടുക്കുന്നു. അതില്‍ വേപ്പിന്‍ പിണ്ണാക്ക് മൂന്ന്കിലോ, റോക്ക്ഫോസ്ഫേറ്റ് ഒരു കിലോ എന്നിവ കലര്‍ത്തിയ മണ്ണിട്ടു നിറച്ചു തൈകള്‍ നടണം. പന്തല്‍ ഉറപ്പായും ഉണ്ടായിരിക്കണം . മുന്തിരിക്കൃഷിയില്‍ പ്രധാന ചെലവ് വരുന്നത് പന്തലിനുതന്നെയാണ്.

ടെറസ്സിലാണ് പന്തലൊരുക്കുന്നതെങ്കില്‍ ടെറസ്സില്‍ നിന്ന് ആറടി ഉയരം വരെ വള്ളിവളര്‍ത്തിക്കൊണ്ടുവരണം. മുറ്റത്താണ് പന്തലിടുന്നതെങ്കില്‍ ബലമുള്ള തൂണുകള്‍ നാട്ടി പന്തലില്‍ വള്ളി തൊടുമ്പോള്‍ തലപ്പ്‌ നുള്ളിവിടുക. പരിചരിക്കുന്നതിനും കായ്കള്‍ പറിക്കുന്നതിനുമാണ് പന്തല്‍ ആറടി ഉയരത്തില്‍ ക്രമീകരിക്കുന്നത്.

വളങ്ങള്‍ ചെടിയൊന്നിന് വര്‍ഷന്തോറും പ്രയോഗിക്കുന്നു. ജൈവവളം 50 കി.ഗ്രാം, ഒന്നരകിലോഗ്രാം യൂറിയ, രണ്ടു കിലോ ഗ്രാം റോക്ഫോസ്ഫേറ്റ്, അഞ്ചു കി.ഗ്രാം പിണ്ണാക്കുവളങ്ങള്‍ എന്നിവയാണ് പ്രയോഗിക്കാറുള്ളത്. വേനല്‍ കാലത്ത് നന്നായി നനച്ചുകൊടുക്കണം.

കൊമ്പുകോതല്‍ : മുന്തിരിക്കൃഷിയില്‍ അനിവാര്യവും അതിപ്രധാനവുമായ കൃഷി പരിചരണമാണിത്.

പൂവിടുന്ന നാമ്പുകളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുക എന്നതാണിതിന്‍റെ ലക്ഷ്യം. കമ്പുകള്‍ കോതി മാറ്റുന്നതോടെ സസ്യാഹാരം അതിനു താഴെയുള്ള ഭാഗങ്ങളില്‍ കൂടുതലളവില്‍ കിട്ടുകയും വളര്‍ച്ച പുഷ്ടിപ്പെടുകയും ചെയ്യും. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ കൊമ്പു കോതണം. ഏതെങ്കിലുമൊരു തോട്ടം സന്ദര്‍ശിച്ച് ഇക്കാര്യം നേരിട്ടറിയുന്നത് നന്നായിരിക്കും. വ്യാപകമായ കൃഷി ഇല്ലാത്തതിനാലാകാം കേരളത്തില്‍ കാര്യമായ കേടുകള്‍ കാണാറില്ല.

ലോകത്തില്‍ 8000ത്തില്‍ പരം മുന്തിരിയിനങ്ങളാണ് ഉള്ളത്. അനാബെഷാഹി, ഗുലാബി, ബാംഗ്ലൂര്‍ പര്‍പ്പിള്‍, ബോഖ്റി, കാളി സാഹേബി, തോംസണ്‍, സീഡ്ലസ് തുടങ്ങിയവയാണ് ഇന്ത്യയില്‍ കൃഷിചെയുന്ന ഇനങ്ങള്‍. കൂടാതെ ശരദ്സീഡ്ലസ് എന്ന ഇനവും പ്രചാരത്തിലുണ്ട്. ഇത് 110 ദിവസംകൊണ്ട് പഴുത്തുപാകമാകുകയും ഹെക്ടറിന് 25 ടണ്‍ വിളവ്‌ ലഭിക്കുകയും ചെയുന്നു. ഇതിനു മാംസളവും മണവും കൂടുതലാണ്.

വീട്ടുമുറ്റത്ത് കൃഷിചെയ്യാവുന്ന ഇനമാണ് “ബാംഗ്ലൂര്‍ പര്‍പ്പിള്‍”. ഇന്ന് വിപണിയില്‍ സാധാരണമായി കാണുന്നതും ഈ ഇനത്തില്‍പ്പെട്ട മുന്തിരിയാണ്. തമിഴ് നാട്ടിൽ ഇതിനെ ചാണദ്രാക്ഷ എന്നാണ് അറിയപ്പെടുന്നത്. ഇടത്തരം കുലകളാണ്ബാംഗ്ലൂര്‍ പര്‍പ്പിളിനുള്ളത്. നീല കലര്‍ന്ന കറുപ്പു നിറവും, ഉരുണ്ട കുരുവും, കട്ടിയുള്ള തൊലിയും, ഉള്ളില്‍ മാംസളവും ഉള്ളതാണ് ഈ ഇനം. എന്നാല്‍ മറ്റുള്ളതിനെ അപേക്ഷിച്ച് മധുരം അല്പം കുറവായിരിക്കും. എങ്കില്‍ കൂടിയും നമ്മുടെ കാലവസ്ഥക്ക് അനുയോജ്യമായത് ബാംഗ്ലൂര്‍ പര്‍പ്പിള്‍ തന്നെ.

ഏതുകാലത്തും നടാവുന്ന ഒന്നാണ് മുന്തിരി. വെയില്‍ അത്യാവശ്യമായതുകൊണ്ട് നല്ല വെയില്‍ കിട്ടുന്നിടത്തുവേണം മുന്തിരി നടാന്‍. ചെടി വളരുന്നതിനൊപ്പം ഇലകള്‍ അടുപ്പിച്ചുവരുന്ന പറ്റുവള്ളികള്‍ പറിച്ചുകളയണം. തലപ്പ്‌ നുള്ളിവിട്ടത് ഒരടി വളരുമ്പോള്‍ വീണ്ടും നുള്ളികളയുക. ഇത് പന്തലില്‍ വള്ളി മുഴുവനായും വ്യാപിക്കുന്നതുവരെ ചെയ്യുക. ഏകദേശം 10 മാസം കൊണ്ട് ഒരു ചെടി ഒരു സെന്‍റ് സ്ഥലത്ത് വളരുന്നു. ശേഷം എല്ലാ തലപ്പുവള്ളികളെയും ഒരടി നീളത്തില്‍ മുറിച്ചുമാറ്റുകയും എല്ലാ ഇലകളും അടര്‍ത്തിമാറ്റുകയും ചെയ്യണം. 15 ദിവസത്തിനുശേഷം പുതിയ തളിരിലയ്ക്കൊപ്പം ഇളംപച്ചനിറത്തിലുള്ള പൂക്കള്‍ വന്നുതുടങ്ങും. 14 ദിവസത്തിനുശേഷം തലപ്പ്‌ വീണ്ടും ഒന്നരയടിയോളം വളരുന്നു. അവയുടെ തലപ്പും നുള്ളിവിടുക. ശേഷം തൊട്ടുതാഴെയുള്ള മൂന്ന് ഇലകളേയും അടര്‍ത്തിമാറ്റുക. ഒപ്പംതന്നെ സ്പ്രിംഗ് പോലെ കാണപ്പെടുന്ന വള്ളികളും നീക്കംചെയ്യുക. ഇലകള്‍ നീക്കം ചെയ്താല്‍ പന്തല്‍ വള്ളി മാത്രമായി കാണണം. പൂവിട്ട് 120 ദിവസം കഴിയുമ്പോള്‍ കായ്കള്‍ പഴുത്തു പാകമാകുന്നു.

ചെടിയില്‍വെച്ചുതന്നെ മുന്തിരി പഴുക്കണം. മുന്തിരി പച്ചയായി പറിച്ചുവെച്ചാല്‍ പഴുക്കുകയില്ല. വിളവെടുപ്പിനുശേഷം കൊമ്പുകോതിയാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ മൂന്നുതവണ വിളവെടുക്കാം. പഴങ്ങള്‍ കിളി കൊത്താതിരിക്കാന്‍ നെറ്റ് വിരിച്ച് സംരക്ഷിക്കാം. നന്നായി നോക്കിയാല്‍ മുന്തിരി 30 വര്‍ഷം വരെ നിലനില്‍ക്കും

ചീര കൃഷി

ചീര കൃഷി ചെയ്യുന്നത് നല്ല വെയിൽ കൊള്ളുന്ന നീർവാഴ്ചയുള്ള സ്ഥലത്തായിരിക്കണം .അതിവർഷം ഒഴിച്ച് ള്ള എല്ലാ കാലത്തും ചീര കൃഷി ചെയ്യാം. 1/2 അടി ആഴത്തിൽ കിളച്ച് നീലം ഒരുക്കി 2 അടി വീതിയിൽ വാരം കോരി ചീര നട്ടാൽ ഒരു വശത്ത് നിന്ന് തന്നെ നനയം വളപ്രയോഗവും ചെയ്യാനാവും .എല്ല് പൊടി കോഴിവളം എന്നിവ തടം ഒരുക്കുമ്പോൾ തന്നെ അടിവളമായി ചേർക്കാവുന്നതാണ്. ചീരവിത്ത് പാകി പറിച്ച് നടക്കണം. വിത്തിന്റെ കൂടെ അല്ലം റവയും മണലും ഇടകലർത്തി പാകണം .ഉറുമ്പ് റവ എടുത്ത് കൊണ്ട് പ്പോകുമ്പോ ഴെക്കും ചീരവിത്ത് മുളച്ചരിക്കും വിത്ത് ചിതറി വിഴാനാണ് ഉണക്ക മണൽ കലർത്തുന്നത് 'വിത്ത് കനം മണ്ണ് മാത്രം വിത്തിന് മുകളിൽ പകുക് അതിന് ശേഷം പൂവാലിക്ക് നനച്ചു കൊടുക്കാം ചീരക്ക് എല്ലാ ദിവസവും നനയ്ക്കണം 15 ദിവസം കഴിയുമ്പോൾ വാരത്തിൽ 6ഇഞ്ച് അകലത്തിൽ പറിച്ച് നടാം. പറിച്ചു നട്ട് കഴിഞ്ഞാൽ 3 ദിവസം രണ്ടു് നേരവും നനയ്ക്കണം' നട്ട തൈ മൂന്ന് ദിവസത്തിനുള്ളിൽ നിവർനാൽ ഉടൻ കമ്പോസ്റ്റ്‌ വളം കൊടുക്കാം. ഒരാഴ്ച കഴിഞ്ഞ് ഗോമു ത്രം 1 ലിറ്ററിന് 10 ലിറ്റർ വെള്ളം കലർത്തി നനയ്ക്കണം' 10 ദിവസം കഴിയുമ്പോൾ കോഴിവളം ഗോമൂത്രത്തിൽ കുതിർത്ത് വിതറി നനയ്ക്കുന്നത് വളരെ ഗുണകരമാണ്. .ചീരക്ക് ഇല പുള്ളി രോഗമാണ് പ്രധാനമായി കണ്ട് വരുന്നത് പച്ചച്ചീരയും ചുവന്ന ചീരയും ഇടക്കലർത്തിനട്ടും .പച്ച ചാണകതെളിയും ഫിഷ് അമി നാ ആസിഡും (മീൻ വളം ) എന്നിവ ഇലയിൽ തളിക്കുന്നതാണ് പ്രതിവിധി. 30 ദിവസം കഴിഞ്ഞാൽ ചീര വിളവെടുക്കാം.
ഉറുമ്പ് എടുക്കാതെ ചീര വിത്ത്‌ വിതക്കാം
-------------------------------------------------------------
\ ചീര വിത്ത്‌ ഉറുമ്പ് എടുക്കാതിരിക്കാന്‍ ചിലര്‍ ഉറുമ്പ് പൊടി ( DDT ) മണ്ണില്‍ ചേര്‍ക്കുന്നതായി കാണുന്നു ഇത് ശരിയല്ല ... ഒരിക്കല്‍ മണ്ണില്‍ ഇട്ട ഉറുമ്പ് പൊടി 100 വര്‍ഷത്തോളം മണ്ണില്‍ നശിക്കാതെ കിടക്കും എന്ന് പറയപ്പെടുന്നു . ആവശ്യമില്ലാതെ അരിപ്പൊടി , റവ എന്നിവയും മണ്ണില്‍ വിതറേണ്ട .... ഞാന്‍ പരീക്ഷിച്ചു വിജയം എന്ന് കണ്ട ഒരു കാര്യം ഇതാ ... ഒരു പഴയ കപ്പും സാസ്വറും എടുക്കുക ഉണങ്ങിയ മണ്ണും ചീര വിത്തുമായി കലര്‍ത്തിയ മിശ്രിതം കപ്പില്‍ നിറക്കുക കുറച്ചു വെള്ളം കൊണ്ട് കപ്പിലെ മിശ്രിതം നനക്കുക .. പിന്നീട് സ്വാസറില്‍ നിറച്ച് വെള്ളം ഒഴിച്ച് ഉറുമ്പ് കയറുന്നത് തടയുക ... ഇന്നു വൈകുന്നേരം ഇട്ട വിത്ത്‌ നാളെ വൈകുന്നേരം വരെ ഉള്ള സമയം കൊണ്ട് അല്‍പ്പം മുളക്കും .. ഇങ്ങനെ ധാന്യം എന്ന അവസ്ഥയില്‍ നിന്ന് സസ്യമായി മാറിയ ചീരവിത്ത് ഉറുമ്പുകള്‍ എടുക്കില്ല .. പിറ്റേന്നു കപ്പിലെ വിത്തുകള്‍ അടങ്ങിയ മണ്ണ് ഒന്നോ രണ്ടോ കപ്പ്‌ ഉണങ്ങിയ പൊടി മണ്ണുമായി കലര്‍ത്തി സാധാരണ പോലെ മണ്ണില്‍ വിതറി നനക്കുക . ഉറുമ്പ് എടുക്കില്ല ...


വിത്ത് ഉറുമ്പ് കൊണ്ട് പോകാതിരിക്കാൻ മറ്റൊരു വിദ്യയും പരീക്ഷിക്കാവുന്നതാണ്. ചീരയുടെ വിത്തിടുമ്പോൾ കുറച്ച് കടുകും കൂടി ചേർത്ത് വിതറുമ്പോൾ പുഴുശല്യം വളരെയധികം കുറയുന്നുണ്ട്.. കൂടാതെ കടുകിന്റെ പൂക്കളിൽ തേൻ കുടിക്കാൻ വരുന്ന വണ്ടുകളുടെ എണ്ണം കൂടുതൽ ആണ്. അത് മറ്റു പച്ചക്കറികളെയും സഹായിക്കും.. കടുകിന്റെ ഇല പരിപ്പുകൂട്ടി വച്ചതിന്റെ ടേസ്റ്റ് അറിഞ്ഞവർ തീർച്ചയായും ഇങ്ങനെ ചെയ്തിരിക്കും.


വളപ്രയോഗം

ചീരക്കു പച്ച ചാണകം വെള്ളം ചേർത്ത് കലക്കിi 5days വെച്ചിട്ടു നേർപ്പിച്ചു ഒഴിക്കുക. അടുത്ത ദിവസം കട ഇളക്കികൊടുകുക. അങ്ങനെ 10 days ഇടവിട്ടു ചെയ്യുക.
ചീര എടുക്കാറാവുമ്പോൾ ചാണകം നിർത്തണം. ഇല്ലെങ്കിൽ രുചി വ്യത്യാസം ഉണ്ടാവും

Tips

ചീരത്തൈ നടുമ്പോൾ ചാണകപ്പൊടിയ്ക്കകത്ത് നടുക. തൈകൾ വേരു പിടിച്ചു രണ്ടാഴ്ച്ച കഴിഞ്ഞു ഗോമൂത്രം നേർപ്പിച്ചു തളിച്ചു കൊടുക്കുക.

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...