Wednesday, February 28, 2018

ഇ എം ലായനി, (Effective Micro organism )

ഇ എം ലായനി,  (Effective Micro organism )
(ചെടികളുടെ ആരോഗ്യത്തോടെയുള്ള വളര്‍ച്ചയ്കും പ്രതിരോധ ശേഷിക്കും ഇത് കുറഞ്ഞ ചെലവിൽ നമുക്കും വീട്ടിലുണ്ടാക്കാം)

ഇ എം ലായിനി എന്താണെന്നും എങ്ങിനെ ഉണ്ടാക്കാമെന്നും നമ്മളിൽപലർക്കുമറിയാം. എന്നാൽ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ട തുണ്ട്.

എന്താണ് ഇ എം ലായനി?
'ഇഫക്ടീവ് മൈക്രോ ഓര്‍ഗാനിസം' എന്നതിന്റെ ചുരുക്കപ്പേരാണ് 'ഇ.എം.' മണ്ണിലെ സൂക്ഷ്മജീവികളുടെ എണ്ണം ഫലപ്രദമായ തോതില്‍ നിലനിര്‍ത്താനുള്ള നൂതന സാങ്കേതികവിദ്യയാണിത്. ജൈവവസ്തുക്കള്‍ അതിവേഗം വിഘടിക്കാനും ഉപദ്രവകാരികളായ അണുക്കള്‍ നശിക്കാനും വിത്തുകള്‍ വേഗം മുളയ്ക്കാനും തൈകള്‍ വേഗം വളരാനുമെല്ലാം ഇത് സഹായിക്കുന്നു. ഈ ലായനി  സസ്യവളര്‍ച്ചയ്ക്കും രോഗപ്രതിരോധത്തിനും വളരെ സഹായകമാകും.

ആവശ്യമായ ചേരുവകള്‍.
(1) പഴുത്ത പപ്പായ  - 1 കി.ഗ്രാം
(2) മത്തങ്ങ  - 1കി.ഗ്രാം
(3) വാഴപ്പഴം  -  1കി.ഗ്രാം
(4)  ശര്‍ക്കര  -  1കി.ഗ്രാം
(5) കോഴിമുട്ട (നാടന്‍) - 2 എണ്ണം
(6)ശുദ്ധമായ ജലം -  ചേരുവകൾ മുങ്ങി നിൽക്കാൻ പാകത്തിനു വേണ്ട അളവിൽ

ഇ എം ലായനി -ഉണ്ടാക്കുന്ന വിധം .
ഇത് വായു കടക്കാത്ത വിധത്തിലാണ് തയ്യാറാക്കെണ്ടത്. അതിനാല്‍ നല്ല അടപ്പുള്ള പ്ലാസ്റ്റിക് പാത്രത്തില്‍ വേണം ഇത് തയ്യാറാക്കുവാന്‍  പഴങ്ങള്‍ എല്ലാം നന്നായി പഴുത്തിരിക്കണം. കുരുവുള്ള പഴങ്ങളുടെ കുരു കളയുക. എല്ലാംമിക്സിയില്‍ തോലടക്കം നന്നായി അരച്ചെടുക്കുക  .പ്ലാസ്റ്റിക് പാത്രത്തില്‍ അരച്ചെടുത്ത പഴങ്ങളുടെ കുഴമ്പ്, ശർക്കര, എന്നിവയിട്ട് നന്നായി കൂട്ടിയോജിപ്പിക്കുക. ചേരുവകൾ കലങ്ങാൻ പാകത്തിന് ശുദ്ധജലം ചേർത്തിളക്കുക. അതിന്റെ മുകളിൽ മുട്ട പൊട്ടിച്ചൊഴിക്കുക. പാത്രത്തിന്‍റെ 75% വും ഒഴിഞ്ഞുകിടക്കണം. മിശ്രിതം പാത്രത്തില്‍ ആക്കിയതിനു ശേഷം വളരെ നന്നായി അടച്ച് തണലിൽ വെക്കുക. ആദ്യത്തെ 10 ദിവസങ്ങള്‍ക്ക് ശേഷം അടപ്പ് തുറന്നു നോക്കിയാല്‍ പാത്രത്തിനു മുകളില്‍ വെളുത്ത പാട പോലുള്ള വസ്തു നിറഞ്ഞിരിക്കുന്നതായി കാണാന്‍ സാധിക്കും. ഇത് എടുത്ത് കളഞ്ഞതിനു ശേഷം( പാട ഉണ്ടായില്ലെങ്കിൽ കുറച്ചുകൂടി ശർക്കര ചേർക്കാം) വീണ്ടും പാത്രം നന്നായി അടച്ച് വെച്ച് വീണ്ടും 30 ദിവസം  സൂക്ഷിക്കുക  (ആകെ 40 ദിവസം) ഇങ്ങനെ തയ്യാറാക്കുന്ന മിശ്രിതം അരിച്ചെടുത്ത് കുപ്പികളിലോ ഭരണികളിലോ സൂക്ഷിക്കാം.

ഇ എം ലായനി - ഉപയോഗ രീതി.
ഈ  ലായനി  -  20 മില്ലിക്ക് (5 ടീസ്‌പൂണ്‍ )
വെള്ളം  -  1 ലിറ്റര്‍
എന്ന അനുപാതത്തില്‍ നേര്‍പ്പിച്ച് ഉപയോഗിക്കാവുന്നതാണ്. ഇത് വിത്ത് പാകുവാനുളള മണ്ണിലും നാലില പ്രായംമുതലുള്ള എല്ലാസസ്യങ്ങളുടെയും ചുവട്ടിലും ഒഴിച്ചാൽ വിത്തുകൾ ആരോഗ്യത്തോടെ വേഗം മുളയ്കുകയും  ചെടികളുടെ പുഷ്ടിയോടെയുള്ള  വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെടികള്‍ക്ക് രോഗപ്രതിരോധ ശേഷി നല്‍കുകയും ചെയ്യും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
(1) ശുദ്ധമായ വെള്ളം ഉപയോഗിക്കണം
(2) പഴങ്ങള്‍ തൊലിയോടെ ചേർക്കുന്നതാണ് കൂടുതൽ ഗുണകരം. കോഴി മുട്ട അധികം പഴക്കമുളതോ ഫ്രിഡ്ജിൽ വെച്ചതോ ഉപയോഗിക്കരുത്.
(3)  ലായനി തയാറാക്കുന്ന പാത്രം വായു കടക്കാത്ത വിധം മുറുക്കി അടച്ചിരിക്കണം. മൂടി തുറക്കുമ്പോൾ കുലുക്കാതെ മുറുക്കെപിടിച്ച് വളരെ സാവധാനം വേണം. കുറഞ്ഞത് പാത്രത്തിന്‍റെ പകുതി ഭാഗമെങ്കിലും Fermentation( പുളിക്കൽ പ്രക്രിയ)നടക്കുന്നതിന് ഒഴിഞ്ഞ് കിടന്നിരിക്കണം  
(4) ഇ എം ലായിനി ചെടികളിൽ തളിക്കുന്ന സമയത്തുമാത്രം വെള്ളം ചേര്‍ക്കാവു. ഇ എം ലായനി തയാറായതിന് ശേഷം ആറ് മാസത്തിനുള്ളില്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും ഗുണകരം. മൂടിതുറന്ന് ഇടയ്ക്ക് ഉള്ളിലുണ്ടാകുന്ന വാതകം പുറത്തുവിടണം.
(5) ദ്രാവക രൂപത്തിലുള്ള ഏത് സൂക്ഷമാണു വളം ഉപയോഗിക്കുമ്പോഴും 5 ദിവസം മുമ്പും 5 ദിവസം ശേഷവും ചെടികൾ നനച്ചിരിക്കണം
(6) ദ്രാവക രൂപത്തിലുള്ള സൂക്ഷമാണു വളങ്ങൾ ഉപയോഗിക്കുന്നതിന് 5 ദിവസം മുമ്പും 5 ദിവസം ശേഷവും കഴിവതും കീടനാശിനി ഉപയോഗിക്കാതിരുന്നാൽ നല്ലത്.
(7) ദ്രാവകരൂപത്തിലുള്ള സൂക്ഷമാണു വളങ്ങള്‍ ചെടികൾക്ക് ഒഴിച്ചതിന് ശേഷം ചെടികളുടെ ചുവട്ടില് അല്പംകൂടി‍ വെള്ളം ഒഴിക്കുന്നത് സൂക്ഷമാണുക്കൾ വേഗം മണ്ണിലേക്കും വേരുകളിലേക്കും ചെല്ലുന്നതിന് സഹായകമാണ്.

മേൽ വിവരിച്ചത് EM - 1 സ്റ്റോക്ക് ലായനി

ഇനി EM - 2 എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം

100 മി.ലി. EM സ്റ്റോക്ക് ലായനിയും 100 മി.ലി  ശർക്കര പാനിയും 2.8 ലിറ്റർ വെള്ളവും ചേർത്തു കലക്കി ഒരു പ്ലാസ്റ്റിക് ജാറിൽ അടച്ചു വയ്ക്കുക.  ദിവസേന അടപ്പു തുറന്ന് ഇളക്കി വായു പുറത്ത് കളയണം. ഇങ്ങനെ 10 ദിവസം കഴിഞ്ഞാൽ EM 2 ( ആക്ടിവേറ്റഡ് ഇ.എം )

Tuesday, February 27, 2018

ചീരയിലെ വെളുത്ത പുള്ളി രോഗത്തിനുള്ള പ്രതിവിധി

ഗോമൂത്രം പുളിച്ച കഞ്ഞിവെള്ളത്തിൽ കലക്കി തളിക്കുക.5ലിറ്റർ വെള്ളം അരലിറ്റർ ഗോമൂത്രം ഒരു ലിറ്റർ കഞ്ഞിവെള്ളം.

കുടംപുളി സംസ്‌കരിക്കാം വേറിട്ട രീതിയില്‍

കുടംപുളി സംസ്‌കരിക്കാം വേറിട്ട രീതിയില്‍:-

കുടംപുളിയിലെ ഹൈഡ്രോക്‌സി സിട്രിക് ആസിഡ് പൊണ്ണത്തടി കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ വര്‍ധിച്ചതോതില്‍ അടങ്ങിയിരിക്കുന്ന സാന്‍തോണ്‍സും അനുബന്ധഘടകങ്ങളും ഞരമ്പുകളെ സംരക്ഷിക്കുന്നു. അള്‍സര്‍, മലേറിയ, കാന്‍സര്‍ തുടങ്ങി നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. ആന്റി ഓക്‌സിഡന്റുകളുടെ കലവറയുമാണ് കുടംപുളി. തണുപ്പുകാലത്തെ ഉദരരോഗങ്ങള്‍ക്ക് ഔഷധവുമാണ്. ആനചികിത്സയിലും കുടംപുളി ഉപയോഗിക്കുന്നു. ഉഴവുമൃഗങ്ങള്‍ക്ക് കുടംപുളിക്കുരു എണ്ണയും പൊടിയും കൊടുക്കുന്ന പതിവുണ്ട്. ആയുര്‍വേദ ഔഷധക്കൂട്ടിലും ഇതുപയോഗിക്കുന്നു.

ഇതൊക്കെയാണെങ്കിലും കുടംപുളി സംസ്‌കരണം പലപ്പോഴും ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പുഷ്പിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് കുടംപുളി വിളവെടുപ്പിനു പാകമെത്തുന്നത്. പഴുത്ത പുളി ശേഖരിച്ച് വിത്തുമാറ്റി വെയിലത്തുണക്കി പുകയേല്‍പിച്ചാണ് സംസ്‌കരിക്കുന്നത്.
നല്ല മഴക്കാലത്ത് വിളവെടുപ്പെത്തുന്നതാണ് കുടംപുളി സംസ്‌കരണത്തില്‍ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. പുളിയുണക്കാന്‍ വെയിലില്ലാതെ വരുന്നതും വിറകുപയോഗിച്ച് ചൂടുനല്‍കി സംസ്‌കരിക്കാന്‍ ആവശ്യത്തിന് വിറകു ലഭിക്കാത്തതും ലഭിച്ചാല്‍ തന്നെ ഇതിന് അധിക സമയം വേണ്ടിവരുന്നതുമെല്ലാം കുടംപുളി സംസ്‌കരണത്തില്‍ നിന്ന് കര്‍ഷകരെ അകറ്റുന്നു. അല്ലെങ്കില്‍ ഇത് ബുദ്ധിമുട്ടേറിയതാക്കുന്നു.

പുതിയമാര്‍ഗം

പഴുത്തപുളി ശേഖരിച്ച് കഴുകി കുരുവും ഞെട്ടും മാറ്റുക. വെള്ളം വാര്‍ന്നു പോയതിനു ശേഷം അടപ്പുള്ള ജാറുകളില്‍ മലര്‍ത്തി അടുക്കുന്നു. ഇതിനു മീതേ കല്ലുപ്പോ, ഇന്തുപ്പോ വിതറാം. ഓരോ അടുക്കിനു മേലെയും ഉപ്് വരുന്നതിനാല്‍ കീടബാധയുണ്ടാവില്ല. ജാറു നിറച്ച് അടച്ചുവയ്ക്കുക. പ്ലാസ്‌മോസിസ് പ്രവര്‍ത്തനത്തിലൂടെ പഴത്തിലെ ജലാംശം പുറത്തു വരുന്നു. ഈ ലായനിയില്‍ കുടംപുളി 100-120 ദിവസം സൂക്ഷിക്കുന്നു. ഡിസംബര്‍ ജനുവരി മാസത്തില്‍ പുളി പുറത്തെടുത്ത് തണലില്‍ പോളിത്തീന്‍ ഷീറ്റില്‍ വിതറി ഉണക്കി സൂക്ഷിക്കാം. ഇങ്ങനെ സംസ്‌കരിക്കുന്ന പുളിക്ക് ഗുണമേന്മയും അധികമായിരിക്കും. തവിട്ടുനിറമായിരിക്കും. വര്‍ഷങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുകയുമാകാം.

പുളി സംസ്‌കരിച്ച ശേഷം മിച്ചം വരുന്ന ലായനി അരിച്ച് കുപ്പികളിലാക്കി ശേഖരിച്ചു വച്ചാല്‍ കറികളില്‍ പുളിക്കുപകരം ചേര്‍ക്കുകയുമാകാം. ഈ ലായനി 10 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തെങ്ങിന്‍തടത്തില്‍ ഒഴിച്ചുകൊടുക്കുന്നത് ഏറെ ഫലപ്രദമാണ്.

കുടംപുളി സിറപ്പ്

കുടംപുളി കുരുവിന്റെ പുറമേയുള്ള മാംസള ആവരണത്തില്‍ നിന്നും വേര്‍തിരിക്കുന്ന സിറപ്പ് രുചികരവും ഔഷധഗുണവുമുള്ള ശീതളപാനീയമായി ഉപയോഗിക്കാവുന്നതാണ്.

വെണ്ട കൃഷി

 

നല്ല  ഇനം  വെണ്ടയുടെ  വിത്തുകള്‍   തിരഞ്ഞെടുത്തു  സൂഡോമോണസ്  ലായനിയില്‍  കുതിര്‍ത്തു ഗ്രോ ബാഗിലോ ,മണ്ണിലോ നേരിട്ടു നടുക  . വെണ്ട വിത്ത് മുളപ്പിച്ച് പറിച്ച് നടേണ്ട ചെടിയല്ല ..... വെണ്ട ചെടികൾക്ക് നല്ല  സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കണം. നീർവാർച്ചയുള്ള മണ്ണും നനസൗകര്യവും പ്രധാനമാണ്.

നിലത്തു നടുകയാണെങ്കിൽ ചെടികൾ തമ്മിൽ 40–45 സെ മീറ്ററും വരികൾ തമ്മിൽ 60 സെ മീറ്ററും അകലം നൽകി നടണം. കേരളത്തിലെ മണ്ണിൽ അമ്ലതയേറിയതിനാൽ നടുന്ന സ്ഥലത്തെ മണ്ണിൽ 10 ദിവസത്തിനുമുൻപ്  കുമ്മായം / ഡോളോമൈറ്റ് ചേർക്കണം. പത്ത് ദിവസത്തിന് ശേഷം വേപ്പിൻ പിണ്ണാക്കും , ചാണകപ്പൊടിയും  അടിവളമായി ചേർത്ത് കൊടുക്കണം ഗ്രോബാഗുകളിലോ ചെടിച്ചട്ടിയിലോ കൃഷി ചെയ്യുകയാണെങ്കിൽ 10 ഗ്രാം കുമ്മായം വെള്ളത്തിൽ കലക്കി മണ്ണിൽ ഒഴിച്ചുകൊടുക്കുന്നതു നല്ലതാണ്.

വെണ്ടച്ചെടിക്ക് എല്ലുപൊടിയാകാം

വിത്തു മുളച്ച് നാലാഴ്ചയ്ക്കുശേഷം 5–10 ഗ്രാം എല്ലുപൊടി തടത്തിൽ ചേർത്താൽ വെണ്ടച്ചെടികൾ കരുത്തോടെ വളരും. ജൈവവളങ്ങൾ 10 ദിവസം കൂടുമ്പോൾ മാറി മാറി ഇടന്നതു നല്ലതാണ്. വിത്തു നട്ട് 50 ദിവസമാകുന്നതോടെ വെണ്ടച്ചെടി പൂവിട്ട് കായ്ച്ചു തുടങ്ങും........ ഇടയ്ക്കിടെ എഗ്ഗ് അമിനോ ആസിഡ് കൊടുക്കുന്നതും നല്ലതാണ് ..... 40 ദിവസത്തിന് ശേഷം കടല പിണ്ണാക്ക് പുളിപ്പിച്ച തെളിയും നേർപ്പിച്ച് കൊടുക്കുന്നത് നല്ലതാണ് .........

വിത്തു നട്ട് പത്താം ദിവസം മുതൽ സ്യൂഡോമോണാസ് 20 ഗ്രാമെടുത്ത് ഒരു ലീറ്റർ വെള്ളത്തിൽ കലർത്തി ഇലകളുടെ രണ്ടു വശത്തും ഇലകളിലും തളിക്കണം. രണ്ടാഴ്ച കൂടുമ്പോൾ ഇത് ആവർത്തിക്കണം. സ്യൂഡോമോണാസ് ലായനി തടത്തിൽ ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്. ഇങ്ങനെ ചെയ്താൽ ഇലപ്പുള്ളി രോഗം വരില്ല.

ഇലപ്പരപ്പിൽ പ്രത്യക്ഷമായി കാണുന്ന തവിട്ടു നിറത്തിലുള്ള പുള്ളികൾ, ഇലയുടെ അടിഭാഗത്തു വരാൻ തുടങ്ങും. പുള്ളികളുടെ എണ്ണം കൂടും. ആ ഇലകൾ കരിഞ്ഞു പൊഴിയും – ഇതാണ് ഇലപ്പുള്ളി രോഗം.


വെണ്ടച്ചെടിക്ക് നരപ്പ് അഥവാ മഞ്ഞളിപ്പ് രോഗം വരാറുണ്ട്. ഇലകളുടെ ഞരമ്പുകൾ മഞ്ഞളിച്ചു തെളിഞ്ഞു വരുന്നതാണ് പ്രാരംഭ രോഗ ലക്ഷണം. പുതുതായി ഉണ്ടാകുന്ന ഇലകൾ പൂർണമായും മഞ്ഞളിക്കുകയും കുറുകിവരുന്നതായും കാണാം. പൂക്കളുടെ എണ്ണം കുറയും, കായ്കൾക്കു വലുപ്പം കുറയും. ഈ രോഗം പരത്തുന്ന വെള്ളീച്ചയെ നിയന്ത്രിക്കുന്നതിന് വേപ്പെണ്ണ, വെളുത്തുള്ളി, ബാർസോപ്പ് മിശ്രിതമോ, വേപ്പധിഷ്ഠിത ജൈവ കീടനാശിനിയോ 2 എംഎൽ – 5 എംഎൽ ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ നേർപ്പിച്ചു രാവിലെയോ വൈകുന്നേരമോ തളിച്ചുകൊടുത്താൽ മതി.

Saturday, February 24, 2018

മുരിങ്ങയില വളം തയ്യാറാക്കാം

20 ലിറ്റർ ബക്കറ്റില്‍ പകുതി ഭാഗം or ലഭ്യതയനുസരിച്ച് മുരിങ്ങയില ഇടുക, ഒരുനുള്ള് വാളം പുളി വെളളത്തില്‍ അലിയിച്ച് ആപുളിവെള്ളം കൂടി ബക്കറ്റില്‍ ഒഴിച്ച് ബാക്കിയുള്ള ഭാഗം ബക്കറ്റില്‍ വെള്ളം  നിറച്ച് രാവിലെയും വെെകീട്ടും ഒരാഴ്ച്ച ഇളക്കുക. ഒരാഴ്ച്ചക്കുശേഷം 1 ലിറ്റർ വളം എടുത്ത് 8 - 10 ഇരട്ടി വെളളം ചേ൪ത്ത് ആഴ്ചയില്‍ ഒരിക്കൽ  ചെടിച്ചുവട്ടില്‍ ഒഴിക്കുക. ചീഞ്ഞ മണം മാറാന്‍ 1 ലിറ്റർ വളം എടുത്ത്  5 ml Em2 ചേ൪ത്ത്  ഇളക്കി 2 ദിവസം വെച്ചശേഷം അതില്‍ 8 - 10 ഇരട്ടി വെള്ളം ചേ൪ത്ത്  ചെടിക്ക് ഒഴിക്കുക.

Thursday, February 22, 2018

ഗ്രാമ്പൂ കൃഷി

വീട്ടുകൃഷിത്തോട്ടത്തിലും തെങ്ങിന്‍തോപ്പിലുമെല്ലാം ആദായകരമായി വളര്‍ത്താവുന്ന സുഗന്ധവിളയാണ് ഗ്രാമ്പൂ. 75 സെന്റീമീറ്റര്‍ വീതം നീളവും വീതിയും ആഴവുമുള്ള കുഴികള്‍ 6-7 മീറ്റര്‍ ഇടയകലം വിട്ട് എടുക്കണം. ഇത് ഒറ്റവിളയായി നടുമ്പോഴത്തെ കാര്യമാണ്. മേല്‍മണ്ണും നന്നായി അഴുകിപ്പൊടിഞ്ഞ കാലിവളവും ചേര്‍ത്ത് കുഴി പാതി നിറയ്ക്കുക. മഴക്കാലം തുടങ്ങുന്നതോടെ (ജൂണ്‍-ജൂലായ് മാസം) തൈ നടാം. വളരുന്ന ചെടിയൊന്നിന് 15 കിലോ കാലിവളം അഥവാ കമ്പോസ്റ്റ് ചേര്‍ക്കണം.

വളര്‍ന്നു വരുമ്പോള്‍ ജൈവവളം മെയ്-ജൂണ്‍ മാസവും രാസവളം രണ്ടുതുല്യ ഗഡുക്കളായി മെയ്-ജൂണിലും സപ്തംബര്‍ മാസവുമായി ഒരു മീറ്റര്‍ വലയത്തിലെടുത്ത ആഴം കുറഞ്ഞ ചാലുകളില്‍ ഇട്ട് മണ്ണിളക്കിച്ചേര്‍ക്കണം. തെങ്ങ്, മാവ്, പ്ലാവ് , വാഴ തുടങ്ങിയവയോടൊപ്പം മികച്ച രീതിയില്‍ ഇടവിളയായി ഗ്രാമ്പൂ വളര്‍ത്താം. ഹൈറേഞ്ച് മേഖലകളിലെ വീട്ടുവളപ്പില്‍ കാപ്പി,കുരുമുളക് എന്നിവയോടൊപ്പം ഗ്രാമ്പൂ ഇടവിളയാക്കുന്നു. ഗ്രാമ്പൂ വളരുന്ന പരിസരം സദാ തണുപ്പും ഈര്‍പ്പവുമുള്ള സൂക്ഷ്മ കാലാവസ്ഥയാക്കി നിലനിര്‍ത്താന്‍ വാഴ ഇടവിളയായി വളര്‍ത്താന്‍ ശുപാര്‍ശ ചെയ്യാറുമുണ്ട്. ചില സ്ഥലങ്ങളില്‍ ശീമക്കൊന്ന തന്നെ വളര്‍ത്തി ഇവയ്ക്ക് തണല്‍ നല്‍കാനും ശ്രമിക്കാറുണ്ട്.

കൊമ്പുണക്കവും പൂമൊട്ടു കൊഴിയലും ഗ്രാമ്പൂമരത്തില്‍ ചിലപ്പോള്‍ കാണാറുണ്ട്. ഇത് കുമിള്‍രോഗമാണ്. 1 % വീര്യമുള്ള ബോര്‍ഡോമിശ്രിതം ഒന്നര മാസം ഇടവിട്ട് തളിച്ചാല്‍ രോഗം നിയന്ത്രണ വിധേയമാക്കാവുന്നതേയുള്ളു. ഗ്രാമ്പൂ മരങ്ങള്‍ക്കിടയില്‍ കളകള്‍ വളരാന്‍ അനുവദിക്കാതെയും നോക്കുക. മരത്തിന് പുതയിടുകയും ചെയ്യാം. നട്ട് 7-8 വര്‍ഷമാകുമ്പോഴാണ് ഗ്രാമ്പൂമരം വിളവ് തരാനൊരുങ്ങുക. സമതലപ്രദേശത്ത് സപ്തംബര്‍-ഒക്ടോബര്‍ മാസവും ഹൈറേഞ്ചുകളില്‍ ഡിസംബര്‍-ജനവരിയുമാണ് ഗ്രാമ്പൂവിന്റെ പൂക്കാലം. പൂര്‍ണമായും തുറക്കാത്ത പൂമൊട്ടുകള്‍ ഉരുണ്ടു തുടുത്തിരിക്കുമ്പോള്‍ത്തന്നെ വിളവെടുക്കണം. ഇവ പിന്നീട് ഉണക്കി സൂക്ഷിക്കാം. ഉണക്കിയ ഗ്രാമ്പൂവിന് ഗ്രാമ്പൂമൊട്ടിന്റെ മൂന്നിലൊരു ഭാഗം തൂക്കമേ കാണുകയുള്ളു. ഏകദേശം 11,000 മുതല്‍ 15,000 മൊട്ടുവരെ വേണം ഒരു കിലോ തൂങ്ങാന്‍.

കായീച്ച കെണി

ആൺ കായിച്ചയെ പിടിക്കാൻ ഫിറമോൺട്രാപ്പ് വാങ്ങാൻ കിട്ടും.. പെൺ കായീച്ചയെ നശിപ്പിക്കാൻ കുറച്ചു തുളസിയില വെള്ളം ചേർത്ത് ജ്യൂസ് ആക്കി ഒന്നോ രണ്ടോ പാരസെറ്റമോൾ ഗുളിക പൊടിച്ചു ചേർത്ത് ചിരട്ടയിലാക്കി കൃഷിയിടത്തിൽ അവിടവിടെയായി സ്ഥാപിച്ചാ ൽ മതി. ജ്യൂസ് കുടിച്ച് ചത്തുപോകും.

ഇനി അഥവാ പാരസെറ്റമോളും മറ്റ് രാസകീടനാശിനികളും ഇല്ലെങ്കിലും പെണ്ണിച്ച ക ളെ പിടിക്കാം..  ഒരു പ്ലാസ്റ്റിക് കുപ്പിയുടെ വായ ഭാഗം മുറിച്ച്  അതിന്റെ കാൽ ഭാഗം തുളസിയില ജ്യൂസ് ഒഴിച്ചു വെച്ചാൽ മതി.. ജ്യൂസ് കുടിക്കാൻ വരുന്ന കായീച്ചകൾ വെള്ളത്തിൽ വീണ് പറക്കാൻ കഴിയാതെ ചത്തുകൊള്ളും.. രണ്ടു ദിവസം കഴിയുമ്പോൾ ജ്യൂസ് മാറ്റിയാൽ മതി

സപ്പോട്ട പരിചരണം

ശരാശരി ഒരു 7ഫിറ്റ്‌ വരെ മരം വളർന്നുകഴിഞ്ഞാൽ പിന്നെ മുകളിലോട്ടു പോകുന്ന കമ്പൊക്കെ പ്രൂണിങ് ചെയ്തെടുക്കണം (മരം പടന്നു പന്തലിച്ചു പോകുംവിധം ) മണ്ണിനോട് ചേർന്നിരിക്കുന്ന കമ്പൊക്കെ മുറിക്കണം (മണ്ണിൽനിന്നും ഒന്നര ഫിറ്റു മേലവരെ ഇതളോ ടുകൂടിയ കമ്പുണ്ടാകാൻ പാടില്ലെന്നു സാരം )അതിനുശേഷം മണ്ണ് നല്ലവണ്ണം നനച്ചു ഒരു ഫിറ്റു ദൂരത്തിൽ കോഴിവളം ഇട്ടുകൊടുക്കാം... കോഴിവളത്തിനു ചൂടുകുടുതലായതുകൊണ്ടു രണ്ടുനേരം വെളളമൊഴിക്കണം.. വളമിട്ടാൽ മുകളിൽ കുറച്ചു ഇലകൾ ഇടുന്നത് ചൂടിൽ നിന്നും മരത്തിനു ആശ്വാസംകിട്ടും..... 15ദിവസം കൂടുമ്പോൾ കോഴിവളമിട്ടു നല്ലവണ്ണം വെള ള മൊഴിച്ചുനോക്ക്.... മൂന്നുമാസത്തിനുള്ളിൽ.... സപ്പോട്ട പഴം ഒക്കെ....... കോഴിവളം നാലു പിടി മതിയാകും..........

മുരിങ്ങയില വളം

പച്ചചാണകം മുരിങ്ങയില ഇവ ഒരുമിച്ച്  ചെടിച്ചുവട്ടില്‍ നിന്ന് അല്‍പം മാറി കുഴിച്ചിട്ടാല്‍ മണ്ണിന്റെ ബയോട്ട വർദ്ധിക്കും, ചെടി തഴച്ചു വളരും കൂടുതൽ കായ്പിടിക്കും കാൽസ്യം ലഭിക്കും.
മറ്റൊരു രീതി 20 ലിറ്റർ ബക്കറ്റില്‍ അര ഭാഗം മുരിങ്ങയില ഇടുക ഒരു നുള്ള് വാളം പുളി വെളളത്തില്‍ അലിയിച്ച് ആപുളിവെള്ളം കൂടി ബക്കറ്റില്‍ ഒഴിച്ച് ബാക്കി ബക്കറ്റില്‍ നിറയെ വെള്ളം ഒഴിച്ച് രാവിലെയും വെെകീട്ടും ഒരാഴ്ച ഇളക്കുക. പിന്നീട് ആവളം 1 ലിറ്റർ എടുത്ത് മറ്റൊരു ബക്കറ്റില്‍ ഒഴിച്ച് em2 5 ml കൂടി ഒഴിച്ച് 2 ദിവസം ഇളക്കി വച്ചാല്‍ വളത്തിന്റെ ചീഞ്ഞ മണം മാറും, അപ്പോള്‍ 5 - 10 ഇരട്ടി വെള്ളം ചേ൪ത്ത് ആഴ്ചയില്‍ ഒരിക്കല്‍ ചെടിച്ചുവട്ടില്‍ ഒഴിക്കുക.

Tuesday, February 20, 2018

മല്ലി കൃഷി

കുമ്മായവും ചാണക പൊടിയുമിട്ട് നിലമൊരുക്കണം .  മല്ലി വിത്തു പാകി 10 days കഴിയും മുളയ്ക്കാൻ അതിന് ശേഷം കടല പിണ്ണാക്ക് കുതിർത്ത് വെള്ളം മാത്രം ഒഴിച്ച് കൊടുക്കുക നല്ലവണ്ണം വളരും

ഹൈടെക് രീതിയില്‍ തൈകള്‍ ഉല്‍പ്പാദിപ്പിക്കാം.

ഹൈടെക് കൃഷിക്ക് ഹൈബ്രിഡ് തൈകള്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. വര്‍ധിച്ച വിളടുെപ്പിന്റെ വാഗ്ദാനമാണിത്. എന്നാല്‍ ഹൈബ്രിഡ് വിത്തുകള്‍ക്കെല്ലാം നല്ല വിലയുണ്ട്. അതിനാല്‍ ഒരു വിത്തുപോലും നഷ്ടപ്പെടാതെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്.

ഗുണമേന്മയും ആരോഗ്യവും കരുത്തുമുള്ള പച്ചക്കറിതൈകള്‍ ഇപ്പോള്‍ ഹൈടെക്രീതിയില്‍ ഉല്‍പ്പാദിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. നെറ്റ് ഹൌസിലോ പോളി ഹൌസിലോ ആണ് ഇത്തരത്തില്‍ തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. പ്രൊപ്പഗേഷന്‍ ട്രേ അഥവാ പ്രോട്രേകളിലാണ് വിത്തുകള്‍ പാകി മുളപ്പിക്കുന്നത്. വിവിധ തരത്തിലുള്ള ട്രേകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. വളര്‍ത്താനുള്ള ചെടികള്‍ക്കനുസൃതമായി ട്രേകള്‍ തെരഞ്ഞെടുക്കണം. 144 അറകളുള്ളതോ, 98 അറുകളുള്ളതോ 50 അറകളുള്ളതോ ആയ ട്രേകളുണ്ട്. മറിച്ചുവച്ച പിരമിഡിന്റെ ആകൃതിയിലുള്ള കുഴികളാണ് ഇത്തരം ട്രേകള്‍ക്കുള്ളത്. ഇത് വേരുകള്‍ സമൃദ്ധമായി താഴോട്ടു വളരാന്‍ സഹായിക്കുന്നു. വേരുകള്‍ ചുറ്റിപ്പിണയുകയുമില്ല. ട്രേകളുടെ ഓരോ അറയുടെയും താഴേഭാഗത്ത് സുഷിരങ്ങള്‍ ഉണ്ടാവും. ഇത് ചെടികള്‍ക്ക് ഒഴിച്ചുകൊടുക്കുന്ന വെള്ളത്തില്‍ അധികംവരുന്നത് വാര്‍ന്നുപോകാനായി സഹായിക്കും.

പ്രോട്രേകളില്‍ മണ്ണ് അടങ്ങിയ പോട്ടിങ്മിശ്രിതമല്ല ഉപയോഗിക്കുന്നത്. ചകിരിച്ചോറ്, വെര്‍മിക്കുലേറ്റ്, പെര്‍ലൈറ്റ് എന്നിവ 3:1:1 എന്ന അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി പുട്ടുപരുവത്തില്‍ വെള്ളം തളിച്ച് തയ്യാറാക്കിയ പോട്ടിങ് മിശ്രിതമാണ് ഉപയോഗിക്കുന്നത്. ജലം വാര്‍ന്നുപോകുന്നതിനും വായുസഞ്ചാരംഅനുവദിക്കുന്നതും അതേസമയം ഈര്‍പ്പം നിലനിത്തുന്നതിനും കോകോപിറ്റ് അഥവാ ചകിരിച്ചോര്‍ സഹായകമാകും. വളരെ ഭാരംകുറഞ്ഞതും മഗ്നീഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കള്‍ അടങ്ങിയതും അമ്ള-ക്ഷാര വിഹീനാവസ്ഥയിലുള്ളതുമായ വസ്തുവാണ് വെര്‍മിക്കുലേറ്റ്. വള്‍ക്കാനിക് റോക്ക് ആയ അലൂമിനിയം സിലിക്കേറ്റ് പൊടിച്ച് ചൂടാക്കിയാണ് പെര്‍ലൈറ്റ് നിര്‍മിക്കുന്നത്. ഇത് മാധ്യമത്തിന്റെ നീര്‍വാര്‍ച്ചയും വായുസഞ്ചാരവും വര്‍ധിപ്പിക്കും. ഇവയെല്ലാം ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്.

എന്നാല്‍ ചികിരിച്ചോറും (കൊക്കോപിറ്റ്), വെര്‍മികമ്പോസ്റ്റ് (മണ്ണിര കമ്പോസ്റ്റ്) എന്നിവ 4:1 എന്ന അനുപാതത്തിലെടുത്തും വിത്തു നടാനുള്ള മാധ്യമം തയ്യാറാക്കാം. ലൂസാക്കി ലഭിക്കുന്ന ചകിരിച്ചോറോ, ചികിരിച്ചോറിന്റെ ബ്ളോക്കുകളോ ഇതിനായി ഉപയോഗിക്കാം.

പ്രോട്രേകള്‍ മാധ്യമം നിറയ്ക്കുന്നതിനുമുമ്പ് വൃത്തിയാക്കി അനു വിമുക്തമാക്കണം. ഒരിക്കല്‍ ഉപയോഗിച്ച ട്രേകള്‍ ആറുപ്രാവശ്യംവരെ തൈകള്‍ ഉപയോഗപ്പെടുത്താനാവും. കോപ്പര്‍ഓക്സി ക്ളോറൈഡ്പോലുള്ള ഏതെങ്കിലും കുമിള്‍നാശിനി ഉപയോഗിച്ച് (മൂന്നുഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്ത ലായനി) ട്രേകള്‍ രോഗവിമുക്തമാക്കാം. മാധ്യമം തയ്യാറാക്കിയശേഷം അവ ട്രേകളില്‍ നിറയ്ക്കണം. വിത്തു പാകുന്നത് ശ്രദ്ധയോടെ ചെയ്യണം. കാബേജ്, കോളിഫ്ളവര്‍ എന്നിവ നട്ട് ഒമ്പതു ദിവസംകൊണ്ടും, സലാഡ് കുക്കുംബര്‍ നട്ട് രണ്ടുദിവസംകൊണ്ടും വഴുതിന ആറ് ദിവസംകൊണ്ടും കിളിര്‍ത്തുവരും.

നൂറുശതമാനം വിത്തും കിളിര്‍ത്തുവരും. തൈകള്‍ അണുവിമുക്തമായ മാധ്യമത്തില്‍ വളര്‍ത്തുന്നതുകൊണ്ട് മണ്ണില്‍ക്കൂടി വരുന്ന രോഗബാധ ഉണ്ടാകില്ല. പൊതുവെ എല്ലാ ചെടികള്‍ക്കും ഒരേ വളര്‍ച്ചയാകും. തൈകളുടെ വേരുകള്‍ മിശ്രിതം മുഴുവന്‍ പൊതിഞ്ഞിരിക്കുന്നതുമൂലം ട്രേകളില്‍നിന്ന് തൈകള്‍ പുറത്തെടുക്കുമ്പോള്‍ മാധ്യമം ഊര്‍ന്നുവീഴുകയോ വേരുകള്‍ക്ക് ക്ഷതം ഏല്‍ക്കുകയോ ചെയ്യുന്നില്ല.

Monday, February 19, 2018

മല്ലി വിത്ത് വെറും മൂന്നു ദിവസം കൊണ്ട് പിടിപ്പിക്കാനുള്ള ചെറിയൊരു വിദ്യ

കേരളത്തിന് പുറത്തു നിന്നും മാരക വിഷം അടങ്ങിയ മല്ലിയില ഉപേക്ഷിക്കു.. നമ്മുടെ ഓരോരുത്തരുടെയും വീട്ടിലെ അടുക്കളത്തോട്ടത്തിൽ സുഗന്ധം ഉള്ളതും വിഷം ഇല്ലാത്തതും ആയ മല്ലിയില കൃഷി ചെയ്തു ആരോഗ്യം സംരക്ഷിക്കു :-)
മല്ലി വിത്ത് കിട്ടിയില്ല എന്ന് കരുതി വിഷമിക്കണ്ട.. നമ്മൾ വീട്ടാവശ്യത്തിന് വാങ്ങിയ മല്ലി ആയാലും മതി വിത്തിന്
ചെയ്യേണ്ട രീതി സിമ്പിൾ ;-)

1) ചപ്പാത്തി റോൾ ഉപയോഗിച്ച് മല്ലിയിൽ ഒന്ന് ഉരുട്ടുക.. രണ്ടായി പിളർന്നു വരും അതിൽ നിന്നും രണ്ടു വിത്ത് കിട്ടുന്നതാണ്.
2)തണുത്ത കട്ടൻ ചായയിൽ രണ്ടു ദിവസം ഇട്ടു വെക്കുക പെട്ടെന്ന് കിളിർക്കും.
3)ആണി വേരുള്ള ചെടിയാണ് മല്ലി അത് കൊണ്ട് തന്നെ കാൽ ഇഞ്ചു താഴ്ത്തിയിട്ടു വേണം വിത്ത് പാകുവാൻ.
4)വിത്തുകൾ തമ്മിൽ നാലിഞ്ചു അകലത്തിൽ നടുക
മുകളിൽ അൽപം ചകിരി ചോർ ഇട്ടു മൂടുക
ദിവസം രണ്ടു നേരം നനയ്ക്കുക ചെടി വലുതായാൽ നന ഒരു നേരം മതിയാകും (നന കൂടിയാൽ ചെടി ചീഞ്ഞു പോകാൻ സാധ്യത ഉണ്ട്)
പത്തു ദിവസം കൂടുമ്പോൾ പച്ച ചാണകം നേർപ്പിച് ഒഴിച്ച് കൊടുക്കുക
മല്ലിയിലയുടെ സുഗന്ധം കീടങ്ങളെ അകറ്റുന്നു (മറ്റു വിളകൾക്കിടയിൽ കൃഷി ചെയ്‌താൽ കീടങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാം.

Sunday, February 18, 2018

വഴുതന വിത്തിനെടുക്കുന്ന രീതി

വഴുതന വിളഞ്ഞ് പാകമായി മഞ്ഞ നിറമാകുമ്പോൾ കായ പറിച്ചെടുത്ത് മുറിച്ച് കഷണങ്ങളാക്കി വെള്ളത്തിലിട്ട് അമർത്തിയാൽ വിത്ത് വേർപ്പെടും . വെള്ളത്തിനടിയിൽ അടിഞ്ഞ് വീണ വിത്ത് നല്ല പോലെ കഴുകിയെടുത്ത് പകുതി വെയിൽ കിട്ടുന്ന സ്ഥലത്ത് വെച്ച് ഉണക്കി ചാരം പുരട്ടി സൂക്ഷിക്കാം അല്ലെങ്കിൽ വായു കയറാത്ത നല്ല പ്ളാസ്റ്റിക്ക് ടിന്നിൽ അടച്ച് വെച്ചും സൂക്ഷിക്കാം ...............

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...