Tuesday, January 29, 2019

ശതാവരി (Asparagus racemoses wild)

അസാധാരണമായ ഔഷധ മൂല്യമുള്ള വള്ളി ച്ചെടിയാണ് ശതാവരി.സഹസ്രമൂലി എന്ന ഇതിന്റെ സംസ്കൃത നാമം തന്നെ ആയിരം ഔഷധ ഗുണം ശതാവരിയിൽ അടങ്ങിയിരിക്കുന്നു എന്ന സൂചന നല്‍കുന്നു.അസ്പരാഗസ് റസിമോസസ്(Asparagus Racemosus Wild) എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ശതാവരി ലല്ലിയേസി കുടുംബത്തില്‍ പെട്ടതാണ്.ഇംഗ്ലീഷില്‍ അസ്പരാഗസ്(Asparagus) എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.ശതാവരി,നാരായണി, സഹസ്രമൂലി എന്നൊക്കെയാണ്  ഇതിന്റെ സംസ്കൃതനാമം. ഇലകള്‍ ചെറു മുള്ളുകളായി കാണപ്പെടുന്ന ഒരു സസ്യമാണിത്. മണ്ണിനടിയില്‍ ചെറു വിരലോളം വണ്ണ മുള്ള കിഴങ്ങുകള്‍ ഉണ്ടാകുന്നു. വെളുത്ത പൂവുകള്‍ നിറയെ ഉണ്ടാകും.സ്നിഗ്ധ ഗുണവും ശീത വീര്യവുമാണ് ശതാവരി.രുചികരമായ അച്ചാര്‍ എന്ന നിലയില്‍ ഭക്ഷ്യയോഗ്യ വുമാണ് ശതാവരി.നല്ലൊരു ദഹനൗഷധിയാണ് ശതാവരി. കിഴങ്ങാണ് ഔഷധ യോഗ്യ ഭാഗം,മഞ്ഞപ്പിത്തം, മുലപ്പാല്‍ കുറവ്,അപസ്മാരം,അര്‍ശ്ശസ്,ഉള്ളം കാലിലെ ചുട്ടുനീറ്റല്‍ തുടങ്ങിയ രോഗങ്ങളുടെ ചികിത്സ ക്ക് ഉപയോഗിക്കുന്നു. ഇതൊരു നല്ല ഹെല്‍ത്ത് ടോണിക്കുമാണ്.
കാത്സ്യം,ഇരുമ്പ് എന്നിവയുടെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങള്‍ ക്കും ജ്വരത്തിനും അള്‍സറിനും ശതാവരി നല്ലൊരു ഔഷധമായി ഉപയോഗിക്കുന്നു. ശതാവരി ക്കിഴങ്ങ് ധാതു പുഷ്ടിക്ക് അത്യുത്തമ മാണ്. മൂത്ര ക്കടച്ചിലിന് മരുന്നായും ഉപയോഗിക്കാം മഞ്ഞപിത്തം,രക്തപിത്തം ശതാവരി ക്കിഴങ്ങ് ചതച്ചെടുത്ത നീര് പഞ്ചസാര യോ തേനോ ചേര്‍ത്ത് കഴിക്കുക.

ഉള്ളന്‍കാല്‍ ചുട്ടു നീറുന്നതിന്: ശതാവരി ക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീരില്‍ രാമച്ച പ്പൊടി ചേര്‍ത്ത് പുരട്ടുക യും കഴിക്കുക യും ചെയ്യുക.
പ്രസവിച്ചു കിടക്കുന്ന സ്ത്രീകള്‍ ക്ക് ഇത് വളരെ വിശേഷ ഔഷധമാണ്.
ശരീര പുഷ്ടിക്കും മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും നല്ലതാണ്.
മുലപ്പാല്‍ ഉണ്ടാകാന്‍:ശതാവരിക്കിഴങ്ങ് ഇടിച്ച്പിഴിഞ്ഞ നീർ പാലിലോ നെയ്യിലോ ചേര്‍ത്ത് കഴിക്കുക.
കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീർ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ സ്ത്രീകളുടെ അമിത രക്തസ്രാവം മാറും.
പുളിച്ചു തികട്ടല്‍, വയറുവേദന:ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് 15.മി.ലി. എടുത്ത് അത്ര തന്നെ വെള്ളവും ചേര്‍ത്ത് ദിവസവും രണ്ട് നേരം പതിവായി കഴിക്കുക.

വയറു കടിക്ക് ശതാവരിക്കിഴങ്ങ് അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക,മൂത്ര തടസ്സം,ചുടിച്ചില്‍ എന്നിവ ശമിക്കും. ശരീരത്തിന് കുളിര്‍മ്മനല്കാനും ഗൃഹാന്തരീക്ഷം ഭംഗികൂട്ടാനും ഉപയോഗിക്കുന്നു. വാത-പിത്തങ്ങളെ ശമിപ്പിക്കാന്‍ ഇതിനാകും.വാത രോഗത്തിനും കൈകാല്‍ ചുട്ടുനീറുന്നതിനും ഉപയോഗിക്കുന്ന വാതാശിനി തൈലത്തിന്റെയും മുഖ്യ ചേരുവയായ ശതാവരി അലങ്കാരച്ചെടിയുമാണ്. സ്ത്രീകളില്‍ കാണുന്നഅസ്ഥിസ്രാവരോഗത്തിന് പാല്‍കഷായമുണ്ടാക്കുന്നതിനും സന്താനോല്പാദന ശേഷികുറവുള്ള പുരുഷന്മാര്‍ക്ക് കഷായ മുണ്ടാക്കുന്നതിനും ശതാവരിക്കിഴങ്ങ് ഉത്തമമാണ്.
15 മില്ലി ശതാവരി ക്കിഴങ്ങ് നീര് നേര്‍പ്പിച്ചു സേവിച്ചാല്‍ ആഹാര-ദഹന സംബന്ധമായ അസുഖങ്ങള്‍ മാറും. ശതാവരി കിഴങ്ങ് അടങ്ങിയ പ്രധാന ഔഷധങ്ങള്‍ സാരസ്വതാരിഷ്ടം മഹാചന്ദനാദിതൈലം, പ്രഭന്ജനം കുഴമ്പ്, അശോക ഘൃതം, വിദര്യാദി കഷായം.

വാരങ്ങള്‍‍ തയ്യാറാക്കി 2 അടി അകലത്തില്‍‍ കുഴി കളെടുത്ത് ചാണക പ്പൊടി ചേര്‍ത്തിളക്കി പുതു മഴയോടെ തൈകള്‍ നടാം.ഈ കൃഷിക്ക് 2 വര്‍ഷത്തെ കാല ദൈര്‍ഘ്യമുണ്ട്.ഒരു വര്‍ഷം കഴിയുമ്പോള്‍‍ കിഴങ്ങ്മാന്തി വില്‍ക്കാം. വീണ്ടും കിഴങ്ങ് പൊട്ടി വളരും
ശതാവരി കീഴ്ങ്ങ് അച്ചാര്‍ അസ്സലാണ്.

കടപ്പാട് : പ്രകൃതിയുടെ കൂട്ടുകാർ

വേരു പിടിപ്പിക്കാൻ ജൈവ ഹോർമോൺ

മുറിച്ചുനടുന്ന കമ്പുകളോ വള്ളികളോ ചീഞ്ഞുപോകാതെ വളരെവേഗം വേരുപിടിപ്പിക്കുന്നതിന് ഇന്ന് പല തരത്തിലുള്ള ഹോര്‍മോണ്‍ ( Root hormone ) ലഭ്യമാണ്. എന്നാല്‍ ചിലര്‍ക്കെങ്കിലും എന്താണ് ഹോര്‍മോണ്‍ അത് എവിടെ കിട്ടും, എങ്ങിനെ ഉപയോഗിക്കണം എന്നതിനെകുറിച്ച് സംശയം ഉണ്ടാകാം.

മാതൃസസ്യത്തിന്റെ മുഴുവന്‍ ഗുണങ്ങളോടുംകൂടിയ തൈയുണ്ടാക്കുന്നതിന് ഏറ്റവും എളുപ്പവും ലാഭകരവുമായ രീതിയാണ് കമ്പ് മുറിച്ചുനടുന്നത് . വളരെയധികം ചെടികള്‍ ഒരേ മാതൃസസ്യത്തില്‍നിന്ന് പരിമിതമായ സ്ഥലം ഉപയോഗിച്ച് ഉത്പാദിപ്പിക്കാമെന്നതാണ് അധികമേന്മ. എളുപ്പവും ലളിതവുമാണ് കമ്പ് വേരുപിടിപ്പിക്കലിന് പിന്നിലെ ഈ ഹോര്‍മോണ്‍ വിദ്യ. പൗഡര്‍ രൂപത്തിലും ദ്രാവക രൂപത്തിലുമുള്ളതും പല പേരുകളില്‍ അറിയപ്പെടുന്നവയുമായ അനേകം ഹോര്‍മോണ്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ നമുക്ക് വളരെയെളുപ്പത്തില്‍ വീട്ടില്‍ തയാറാക്കാവുന്ന റൂട്ട് ഹോര്‍മോണുകള്‍ ഏതൊക്കെയാണെന്നും എങ്ങിനെ ഉപയോഗിക്കാമെന്നും പരിചയപ്പെടാം.
rooting
തേന്‍
രണ്ട് ടീസ്പൂണ്‍ ശുദ്ധമായ തേന്‍ ഒരു കപ്പ് വെള്ളത്തില്‍കലക്കി കുപ്പിയില്‍ ഒഴിച്ച് അടപ്പ് നന്നായി മുറുക്കി അടച്ച് കറുത്ത തുണികൊണ്ട് മൂടി അധികം ചൂടോ പ്രകാശമോ പതിക്കാത്തിടത്ത് രണ്ടാഴ്ച വെച്ചാല്‍ അത് നല്ലൊരു റൂട്ട് ഹോര്‍മോണായി മാറും.തയാറാക്കിയ ഈ മിശ്രിതത്തില്‍ കിളിര്‍പ്പിക്കുവാനുള്ള കമ്പോ വള്ളിയോ 20 -30 മിനിറ്റ് ഇട്ടു വെക്കാം അതിനുശേഷം മാറ്റി നടാം. (തേന്‍ നേരിട്ട് കമ്പില്‍ പുരട്ടിയും നടും)
കരിക്കിന്‍ വെള്ളം -പച്ചച്ചാണകം
ഒരു ഗ്ലാസ് കരിക്കിന്‍ വെള്ളത്തില്‍ അഞ്ച് ടീസ്പൂണ്‍ പച്ചചാണകം കലക്കിവെച്ച് തെളിനീര്‍ ഊറ്റിയെടുത്തത് അതില്‍ നടാനുള്ള കമ്പോ വള്ളിയോ 20-30 മിനിറ്റ് മുക്കിവെച്ച ശേഷം മാറ്റി നടാം.
മുരിങ്ങ ഇല സത്ത്
അമ്പത് ഗ്രാം മുരിങ്ങയില ഇരുന്നൂറ് മില്ലി വെള്ളത്തില്‍ തലേദിവസം കുതിര്‍ക്കണം . പിഴിഞ്ഞെടുത്തോ അരച്ചെടുേത്താ തയ്യാറാക്കുന്ന മുരിങ്ങാച്ചാറില്‍ കമ്പിന്റെ അഗ്രം 20-30 മിനിറ്റ് നേരം മുക്കിവെച്ച് നടുന്നത് പെട്ടെന്ന് വേരിറങ്ങാന്‍ സഹായിക്കും. ആപ്പിള്‍ വിനാഗിരി ഉപയോഗിച്ചും സിനിമോന്‍ സ്റ്റിക് പൗഡര്‍ ( കറുവ പട്ട പൊടി ) ഉപയോഗിച്ചും ഹോര്‍മോണ്‍ ഉണ്ടാക്കാം. എന്നാല്‍ മുകളില്‍ വിവരിച്ചവ വളരെ ഗുണമേന്മ ഉള്ളതും ലളിതവുമാണ്.
roots
കടുത്ത വേനലില്‍ നടാനായി കമ്പ് മുറിക്കരുത്. നേര്‍ത്ത കമ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ അരയടി നീളത്തിലും മൂത്തകമ്പാണെങ്കില്‍ ഒരടി നീളത്തിലുമുള്ള തണ്ട് മുറിച്ചെടുക്കാം. നേര്‍ത്ത കമ്പിലെ പകുതിയിലധികം ഇലകളും നീക്കം ചെയ്തതിനുശേഷമാണ് നടേണ്ടത്. മൂത്ത കമ്പില്‍നിന്നും മുഴുവന്‍ ഇലകളും നീക്കംചെയ്യണം. നടാനെടുക്കുന്ന തണ്ടുകളുടെ അടിവശം മൂര്‍ച്ചയുള്ള കത്തികൊണ്ട് ചെരിച്ച് മുറിച്ചെടുക്കുന്നതാണ് ആദ്യഘട്ടം. അതിനുശേഷം ഈ കമ്പ് അല്ലെങ്കില്‍ വള്ളി 20-30 മിനിറ്റ് മുക്കിവെച്ച ശേഷം ഒരു കപ്പില്‍ നനച്ച് നിറച്ചുവെച്ചിരിക്കുന്ന നടീല്‍ മിശ്രിതത്തില്‍ നടണം ( മണ്ണും മണലും ചാണകപ്പൊടിയും ഒരേ അനുപാതത്തില്‍ ചേര്‍ത്ത പോട്ടിങ് മിശ്രിതം.). കമ്പ് നട്ടുവെച്ച കപ്പ് ഒരു ക്ലിയര്‍ പോളിത്തീന്‍ ബാഗ്‌കൊണ്ട് കവര്‍ചെയ്യണം (തെളിഞ്ഞ പ്ലാസ്റ്റിക് കൂട്). 18 സെന്റീമീറ്റര്‍ ഉയരവും 12 സെന്റീമീറ്റര്‍ വീതിയുമുള്ള പോളിത്തീന്‍ സഞ്ചികളാണ് സാധാരണഗതിയില്‍ തിരഞ്ഞെടുക്കേണ്ടത്. കവറിന്റെ താഴത്തെ പകുതിയില്‍ 15 മുതല്‍ 20 വരെ സുഷിരങ്ങളിടണം. ഇത് അധികം സൂര്യ പ്രകാശം ഏല്‍ക്കാതെ സിറ്റൗട്ടിലോ റൂമിനുള്ളില്‍ ജനലരികിലോ വെക്കണം.
വേരുറയ്ക്കുന്നതുവരെ പരിപാലിച്ചില്ലെങ്കില്‍ കമ്പില്‍നിന്ന് വെള്ളം വാര്‍ന്ന് ഉണങ്ങാനുള്ള സാധ്യതയേറെയാണ്. മണ്ണും മണലും ചാണകപ്പൊടിയും ഒരേ അനുപാതത്തില്‍ കലര്‍ത്തി പോട്ടിങ് മിശ്രിതം തയ്യാറാക്കാം. ചകിരിച്ചോറ് കമ്പോസ്റ്റും വെര്‍മിക്കുലൈറ്റും വേര് കുമിളെന്ന് വിളിക്കുന്ന മൈക്കോഡൈയും പോട്ടിങ് മിശ്രിതത്തില്‍ ചേര്‍ക്കുന്നത് ഏറെ നന്ന്. മണ്ണില്‍ നനവുണ്ടായാല്‍ മാത്രം പോരാ, ചുറ്റുപാടും ആര്‍ദ്രത കൂടിയുണ്ടെങ്കിലേ വേഗം വേര് പിടിക്കൂ.
അരിച്ചിറങ്ങുന്ന വെയിലാണ് വേരുപിടിപ്പിക്കാന്‍ നല്ലത്. നേര്‍ത്ത പാളിയായി ലഭിക്കുന്ന വെള്ളം വേരുപിടിക്കലിന്റെ സാധ്യതയേറ്റും. തണ്ടിന്റെ ഒരു മുട്ട് പോട്ടിങ് മിശ്രിതത്തിനടിയില്‍ ഉണ്ടെന്ന് ഉറപ്പുവരുത്താം.പുതിയ ഇലകള്‍ വിരിഞ്ഞുവരുന്നത് വേരിറങ്ങുന്നതിന്റെ ലക്ഷണമാണ്. വേര് ഇറങ്ങിയ തൈ ഇളകാതെ മാറ്റി നടാം. റോസ് ഉള്‍പ്പെടെയുള്ള പൂചെടികള്‍ നാരകം പോലെയുള്ള കമ്പ് മുറിച്ച് നടുന്ന ഇനങ്ങള്‍ പച്ചക്കറി ചെടികള്‍ മധുര കിഴങ്ങ് പോലെയുള്ള വള്ളി ചെടികള്‍ അലങ്കാര ചെടികള്‍ എന്നിവക്ക് മാത്രമല്ല ലെയറിംഗ് ചെയ്യുമ്പോഴും ഉപയോഗിക്കാം.

അവലംബം :കൃഷി ജാഗരൺ

കീടങ്ങളെ പമ്പ കടത്താം

നാടൻ പശുവിൻറെ തൈര് ഒരു പാക്കറ്റ് മേടിക്കുക.
അര മുറി ചെറുനാരങ്ങയും കൂട്ടി നല്ലതുപോലെ മിക്സിയിലിട്ട് അടിക്കുക.
കുപ്പിയിലാക്കി 3-4 ദിവസം വെക്കുക, ദിവസവും രണ്ട് നേരം ഇളക്കുക.
അത് കഴിഞ്ഞ് 50ഗ്രാം പച്ചമഞ്ഞൾ അരച്ച് ഈ ലായനിയിൽ കലക്കി ഇരട്ടി വെള്ളം ചേർത്ത് അരിച്ച് ചെടികളിൽ സ്പ്രെ ചെയ്യുക.
എല്ലാവിധ കീടങ്ങളും പുഴുക്കളും പമ്പ കടക്കും.
പ്രത്യേകിച്ച് പയറിലെ ചാഴിയും മുഞ്ഞയും.(അവലമ്പം)

Wednesday, January 16, 2019

തെങ്ങിൽ കൊമ്പൻ ചെല്ലി ശല്യം

തെങ്ങിൽ കൊമ്പൻ ചെല്ലി ശല്യം വലിയ പ്രശ്നമാണല്ലോ....


തളിരോലയുടെ ഭാഗം തുരന്ന് തിന്ന് ചണ്ടി പുറത്തേക്ക് നിക്ഷേപിച്ചു കണ്ടാൽ ഉറപ്പിക്കാം അകത്ത് കൊമ്പൻ ചെല്ലിയാണ് എന്ന്...

ഇളം ഓലകളിൽ ത്രികോണാകൃതിയിൽ കത്രിക കൊണ്ട് വെട്ടിയ പോലെയും കാണാം...


ചില പരിഹാരങ്ങൾ ചുവടെ കൊടുക്കുന്നു...


മണ്ട വൃത്തിയാക്കുക എന്നത് ഏറ്റവും പരിഗണന കൊടുക്കേണ്ട ഒന്നാണെങ്കിലും തൊഴിലാളികളെ കിട്ടാനില്ല എന്നതും  താങ്ങാനാവാത്തകൂലി ചിലവും കാരണം എല്ലാവരും ആ കാര്യത്തിൽ പിന്നോട്ടാണ്..


1) വളക്കുഴി / ചാണകക്കുഴി എന്നിവിടങ്ങളിൽ പെരുവ ലം എന്ന ചെടിയുടെ ഇല 10 കി.ഗ്രാം. 100 കി.ഗ്രാം. വളത്തിന് എന്ന നിരക്കിൽ ചേർത്ത് ഇളക്കുക.


2) ഏറ്റവും ഉള്ളിലുള്ള രണ്ട് ഓലക്കവിളുകളിൽ പാറ്റ ഗുളിക രണ്ടെണ്ണം വീതം 45 ദിവസത്തിലൊരിക്കൽ നിക്ഷേപിക്കുക.


3) 250 ഗ്രാം വേപ്പിൻ പിണ്ണാക്ക് / മരോട്ടിപ്പിണ്ണാക്ക് 250 ഗ്രാം മണലുമായി ചേർത്ത് തെങ്ങിന്റെ നാമ്പോലയ്ക്ക് ചുറ്റുമുള്ള  ഓലയുടെ കവിളിൽ മഴക്കാലത്തിന് തൊട്ടുമുമ്പും മഴക്കാലം കഴിഞ്ഞും നിറക്കുക.


4)കൊമ്പൻ ചെല്ലിക്കും ചെമ്പൻ ചെല്ലിക്കും ഫിറമോൺ കെണിലഭ്യമാണ്.. അതും ഉപയോഗിക്കാം..


5) മെറ്റാ റൈസിയം എന്ന മിത്ര കുമിൾ 250 ഗ്രാം 5 ലിറ്റർ വെള്ളത്തിൽ കലക്കി വളക്കുഴികളിൽ ഒഴിച്ചാൽ ചെല്ലിയുടെ ലാർവ്വകളെ നശിപ്പിക്കാം.


Courtesy കൃഷി ദീപം

Tuesday, January 15, 2019

മുളക്,തക്കാളി തുടങ്ങിയവയുടെ മുരടിപ്പിന്

  1. ആവണക്കെണ്ണ - 20 ml
  2. വേപ്പെണ്ണ            - 80 ml
  3. വെളുത്തുള്ളി     - 120 gm (പേസ്റ്റാക്കിയത് )
  4. ബാർസോപ്പ്       - 6 gm (ലായനിയാക്കിയത് )
  5. വെള്ളം               - 6 Itr

ഇവ നന്നായി മിക്സ് ചെയ്ത് ഇലകളുടെ അടിവശത്തും കൂടി നന്നായി ആവുന്ന തരത്തിൽ Spray ചെയ്യുക. 

മുളക്,തക്കാളി തുടങ്ങിയവയുടെ മുരടിപ്പിനെതിരെ 4 ഇല പരുവത്തിലേ ഈ മിക്സ് Spray ചെയ്യുന്നത് വളരെ എഫക്ടീവാണ് എന്ന് അനുഭവം.

Courtesy FB

പച്ചക്കറികളിലെ മൂലക അഭാവം: ലക്ഷണങ്ങളും പ്രതിവിധികളും:-

പച്ചക്കറികളിൽ മൂലകങ്ങളുടെ കുറവ്‌ പലപ്പോഴും രോഗബാധകൊണ്ടാണോ എന്ന്‌ തെറ്റിദ്ധരിച്ച്‌ മരുന്നു പ്രയോഗം നടത്താറുണ്ട്‌. ഫലപ്രദമാവാതെ വരുമ്പോൾ നിരാശപ്പെടും. എന്നാൽ മണ്ണിലെ സ്‌തൂല, സൂക്ഷ്‌മ പോഷകമൂലകങ്ങളുടെ കുറവ്‌ ചെടികളുടെ വളർച്ചയേയും ഉൽപ്പാദനത്തെയും പ്രതികൂലമാക്കും. ഇത്തരം അഭാവ ലക്ഷണങ്ങൾ ചെടികളിൽ തിരിച്ചറിയുകയും ആവശ്യമായ മൂലകം ചേർത്തുകൊടുക്കുകയാണ്‌ ഉടൻ വേണ്ടത്‌. 

പച്ചക്കറിക്കുവേണ്ട പ്രധാന മൂലകമാണ്‌ പാക്യജനകം (നൈട്രജൻ). ഇലമഞ്ഞളിക്കുക, തവിടുനിറമാവുക, വളർച്ച മുരടിക്കുക എന്നിവയാണ്‌ ലക്ഷണം. യൂറിയക്ക്‌ പകരം കോഴിക്കാട്ടം, കടലപ്പിണ്ണാക്ക്‌ എന്നിവ ചേർത്തുകൊടുക്കണം.

ഭാവഹക്കുറവ്‌: ഫോസ് ഫറസ്‌ അഥവാ ഭാവഹം കുറഞ്ഞാൽ ഇലകളിൽ ചുവപ്പുകലർന്ന ഊതവർണം കാണാം. വളർച്ചക്കുറവ്‌, വേരുകൾ കുറയുക എന്നിവ ലക്ഷണമാണ്‌. എല്ലുപൊടി ചേർക്കുക.

പൊട്ടാസ്യം അഥവാ ക്ഷാരാംശം
ചെടിയുടെ അടിഭാഗത്തെ ഇലകളുടെ അരിക്‌ ഭാഗം തവിട്ടുനിറമാവും. പൂക്കൾ കൊഴിയും. കായ്‌ഫലം കുറയും. ചാരം (വെണ്ണീർ) ചേർത്തു കൊടുക്കുക.

കാത്സ്യം: വളർച്ച കുറഞ്ഞ ഇലകളും കായ്‌കളും.  മണ്ണിൽ കുമ്മായമോ, ഡൊളോമൈറ്റോ ചേർക്കുക.

മഗ്‌നീഷ്യം: ഇലകൾ കീഴ്‌ഭാഗത്തുനിന്നും മഞ്ഞളിച്ച്‌ എല്ലാ ഇലകളെയും ബാധിക്കും. ഞരമ്പിന്റെ പച്ചപ്പുമങ്ങും.

സൾഫർ: പൊതുവെ വളർച്ചകുറഞ്ഞ്‌ തൈകൾ മഞ്ഞളിപ്പുണ്ടാകും. ജൈവവളം കുറയുന്നതും സൾഫർ ലഭ്യത ഇല്ലാതാകും. ജൈവവളം ചേർക്കുക.

മാംഗനീസ്‌: ഇലഞരമ്പിലും മൂത്ത ഇലകളിലും മഞ്ഞളിപ്പ്‌ ‐ പൊട്ടാസ്യത്തിന്റെയും കുറവ്‌ ഈ ലക്ഷണം കാണിക്കും. കുമ്മായം (നീറ്റുകക്ക) ചേർക്കുക.

സിംങ്ക്‌: ഇല ചുരുളൽ‐ ചെറുതാകൽ എന്നിവ ലക്ഷണമാണ്‌. ക്ഷാരാംശം കൂടുതൽ നൽകരുത്‌. സിംങ്ക്‌ സൾഫേറ്റ്‌ 5 ഗ്രാം 1 ലി. വെള്ളത്തിൽ കലർത്തി ഇലയിൽ തളിക്കുക.

കോപ്പർ: തളിരിലയുടെ അറ്റം വാടിചുരുളും. കോപ്പർ സൾഫേറ്റ്‌ ഇലയിൽ തളിക്കുക.

മോളിബ്‌ഡിനം: ശിഖരംചുരുണ്ട്‌ ഉണങ്ങും. ‘സോഡിയം മോളിബ്‌ഡേറ്റ്‌ 0.3 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക.
ബോറോൺ: ഇലയുടെ അരിക്‌ മഞ്ഞളിപ്പ്‌. മുകുളം വളരാതെ അറച്ചുനിൽക്കും.

ഇരുമ്പ്‌: പൊതുവേ ഇലമഞ്ഞളിക്കും. എന്നാൽ ഇലഞരമ്പ്‌ പച്ചനിറമായിരിക്കും. ഫെറസ്‌ സൾഫേറ്റ്‌ 4 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക.

മലപ്പട്ടം പ്രഭാകരൻ

Monday, January 14, 2019

ഗോമൂത്രത്തിന്റെഗുണങ്ങളും ഉപയോഗവും

ജൈവ കൃഷിയുടെ പ്രാധാന്യം വര്ദ്ധിച്ചതോടെചാണകത്തിന്റെയുംഗോമൂത്രത്തിന്റെയും പ്രാധാന്യം കൂടി വരുകയാണ്. സള്ഫര്, നൈട്രജന്, പൊട്ടാഷ്, ഇരുമ്പ്, കാല്സ്യം, മാംഗനീസ് തുടങ്ങിയവ ഗോമൂത്രത്തില് ധാരാളം അടങ്ങിയിട്ടുണ്ട്. രോഗങ്ങള്ക്കും കീടങ്ങള്ക്കും എതിരേ ഗോമൂത്രം വലിയ പ്രതിരോധ കവചം തീര്ക്കും. ഗോമൂത്രം ഇലകളില് തളിക്കുകയോ തടത്തില് ഒഴിച്ച് കൊടുക്കുകയോ ചെയ്താല് ചെടിക്ക് ഇലക്ട്രോമാഗ്‌നറ്റിക്ക് ശക്തി ലഭിക്കും.കുമിള് നാശിനിയായി പ്രവര്ത്തിക്കാനുള്ള കഴിവും ഇതിനുണ്ട്. ഗോമൂത്രത്തിന്റെഗുണങ്ങളും ഉപയോഗ ക്രമവും

1. കീടനിവാരണത്തിന്ഉത്തമംഗോമൂത്രം നേര്പ്പിച്ച് പതിനഞ്ച് ദിവസം കൂടുമ്പോള് ഇലകളില് തളിച്ചാല് ഒട്ട് മിക്ക കീടങ്ങളേയും തുരത്താം. അതുപോലെ തന്നെ ഇടയ്ക്ക് ചെടിയുടെ ചുവട്ടില് ഒഴിച്ച് കൊടുക്കുന്നതിലുടെ നിമാവിര, വാണപ്പുഴു തുടങ്ങിയ ശുദ്രജീവികളെ അകറ്റാം. ഒരു ലിറ്റര് ഗോമൂത്രം, 20ഗ്രാം നല്ല എരിവുള്ള മുളക്, അല്പ്പം ബാര്സോപ്പ് എന്നിവ 10 ലിറ്റര് വെള്ളവുമായി കൂട്ടികലര്ത്തിതളിച്ചാല് ചെറുപ്പുഴുക്കള്, മൃദുലശരീരികളായ കീടങ്ങള് എന്നിവയെ തുരത്താം

2. വാഴയിലെ കുറുനാമ്പിനെതിരെഒരു ലിറ്റര് ഗോമൂത്രം അഞ്ച് ലിറ്റര് വെള്ളവുമായി ചേര്ത്ത് കൂമ്പിലും ,കവളിലും ഒഴിച്ച് കൊടുത്താല് ആരംഭ ദിശയിലുള്ള വാഴയുടെ നാക്കടപ്പ് അഥവാ കുറുനാമ്പിനെതിരെ ഉത്തമമാണ്.

3. ചീരയ്ക്ക് നല്ലത്ചീര കീടബാധയില്ലാതെ വളരാന് ഗോമൂത്രം ഏറെ നല്ലതാണ്. ഒരു ലിറ്റര് ഗോമൂത്രം 250 ഗ്രാം വേപ്പില ചതച്ചിട്ടുവെച്ചതിന് ശേഷം 10 ലിറ്റര് വെള്ളവുമായി കൂട്ടി കലര്ത്തി ഇലകളില് വൈകുന്നേരങ്ങളില് തളിക്കുക. പിന്നിട് പുതിയ നല്ല തളിരിലകള് വന്ന് തുടങ്ങും

4. വിത്ത് പരിചരണംപാവല്, പടവലം, മത്തന്, വെള്ളരി എന്നിവയുടെ മൂത്ത് പാകമായ വിത്തുകള് ഗോമൂത്രത്തില് ഒരു മണിക്കൂര് ഇട്ട് വെച്ചതിന് ശേഷം തണലത്ത് ഉണക്കിയെടുത്താല് ഇവ കേടു വരാതെ ദിര്ഘ നാള് നില്ക്കും.

5. വാഴക്കന്നു നടുമ്പോള്വാഴക്കന്ന് നടാന് തയ്യാറാക്കുമ്പോള് പച്ചാണകം, ഗോമൂത്രം അടങ്ങിയ കുഴമ്പില് മുക്കി തണലത്ത് വെച്ച് ഉണക്കി നട്ടാല് കുറുനാമ്പ്, മറ്റ് രോഗകീട ആക്രമണങ്ങള് എന്നിവ വരാന് സാധ്യത കുറവാണ്.

Courtesy Lijo Joseph

അഞ്ചിലക്കഷായം

നാലില പ്രായത്തിൽ കീടനാശിനിയായി ഉപയോഗിക്കാം. വേപ്പ്, കൊന്നയില, ആടലോടകം, ശീമക്കൊന്ന, വാതം കൊല്ലി എന്നിവ അരച്ച് ഗോമൂത്രം ചേർത്ത് ബക്കറ്റിൽ തുണികൊണ്ട് മൂടി ഒരാഴ്ച ഇളക്കാതെ വെക്കുക. അരിച്ചെട്ടത്ത് നാലില പ്രായത്തിൻ ഉള്ള ചെടികൾക് 10 ml ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് ഇലയുടെ മുകൾ വശത്തും അടിയിലും Spray ചെയ്യുക.

Wednesday, January 9, 2019

മുളക് ചെടിയിൽ വരുന്ന 3 പ്രധാന അസുഖങ്ങൾ.

1 ഇലകൾ ചെറുതാകുന്നത്.

2 ചെടികൾ വളർന്നുതുടങ്ങുമ്പോൾ തന്നെ മുരടിച്ച് അടർന്നു പോകുന്നത് '
3 ഇലകൾ അകത്തേക്ക് മടങ്ങി നശിക്കുന്ന അവസ്ഥ ..
ഇതിൽ ഒന്നാമത്തേത് അസുഖമല്ല .. ചെടികൾക്ക് എല്ലാ ഇലകളിലുമുള്ള കോശങ്ങളിലേക്ക് ജലം സ്വീകരിക്കാൻ പറ്റാതെ വരുമ്പോൾ ചെടികൾ സ്വയം സ്വീകരിക്കുന്ന ഒരു മാർഗമാണ് ഇലകളിലെ കോശങ്ങളുടെ എണ്ണം കുറച്ച് സ്വയം ചെറുതാകുന്നത്. ഇങ്ങിനെ വരുമ്പോൾ വെയിലത്തിരിക്കുന്ന ചെടിയെ തണലത്തേക്ക് മാറ്റി വെച്ചാൽ ചെടികൾ വീണ്ടും വലിയ ഇലകളായി വളർന്നുതുടങ്ങും.... 2 ഉം 3 ഉം അസുഖത്തിന് 20 ഗ്രാം ചുണ്ണാമ്പ് 'ഒരു നുള്ള് മഞ്ഞൾ പൊടിയും ചേർത്ത് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അരിച്ചെടുത്ത് ഇലകളിൽ സ്പ്രെ ചെയ്യ്താൽ അസുഖം മാറി നന്നായി വളരുകയും നിറയെ മുളകും ഉണ്ടാകും...

By Sunil suni

കുറ്റിക്കുരുമുളകിന് പരിചരണം

കേരളത്തിലെ കുരുമുളുക് കറുത്ത പൊന്നെന്ന പേരില്‍ ലോക പ്രശസ്തമാണ്. എന്നാല്‍ വിലത്തകര്‍ച്ചയും കാലാവസ്ഥയിലെ വ്യതിയാനവും കുരുമുളക് കൃഷിക്ക് തിരിച്ചടിയായി. ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന കുരുമുളക് പൊടിയില്‍ വലിയ രീതിയില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന വാര്‍ത്തകള്‍ നിരവധി തവണ പുറത്ത് വന്നിട്ടുണ്ട്. ചട്ടിയിലും ഗ്രോബാഗിലുമൊക്കെ വളര്‍ത്താവുന്ന ഇനം കുരുമുളകള്‍ വീട്ടില്‍ വളര്‍ത്തിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാം. എന്നാല്‍ ചട്ടിയില്‍ വളര്‍ത്തുന്നു കുരുമുളകു ചെടി എളുപ്പം നശിച്ചു പോകുന്നതായും വിളവ് ലഭിക്കുന്നില്ലെന്നുമൊക്കെ പലരും പരാതി പറയാറുണ്ട്. കൃത്യമായ പരിചരണം നല്‍കിയാല്‍ ഇതിനു പരിഹാരം കാണാം.

പരിചരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഴക്കാലത്ത് ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് ചെറിയ തണല്‍ കൊടുക്കാം. കുറ്റിക്കുരുമുളകില്‍ ഉണ്ടാകുന്ന നീളമുള്ള വള്ളികള്‍ മുറിച്ചുമാറ്റി കൊടി കുറ്റിച്ചെടിയായി നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. മൂന്നുമാസത്തിലൊരിക്കല്‍ രണ്ടു കിലോഗ്രാം െ്രെടക്കോഡര്‍മ കലര്‍ത്തിയ ചാണകപ്പൊടി ചേര്‍ക്കാം. കുറ്റിക്കുരുമുളകു തൈകള്‍ കാര്‍ഷിക സര്‍വകലാശാലയുടെ വിപണനകേന്ദ്രങ്ങളിലും സര്‍ക്കാര്‍ ഫാമുകളിലും ലഭ്യമാണ്. കുരുമുളകു കൊടിയുടെ ഒരുവര്‍ഷം പ്രായമായ പാര്‍ശ്വശിഖരങ്ങള്‍ നട്ടാണ് കുറ്റിക്കുരുമുളകു തൈ ഉണ്ടാക്കുന്നത്. മൂന്നുമുതല്‍ നാലു മുട്ടുകളോടുകൂടിയ തണ്ടുകള്‍ മുറിച്ചെടുക്കണം. തണ്ടുകളുടെ അടിഭാഗം കത്തികൊണ്ട് ചരിച്ചുമുറിച്ച് ആ ഭാഗം വേരു പിടിപ്പിക്കുന്നതിനുള്ള ഹോര്‍മോണ്‍ ലായനിയില്‍ മുക്കി നടാം. കരിമുണ്ട, നാരായക്കൊടി, കൊറ്റമാടന്‍, കുംഭക്കൊടി തുടങ്ങി ഒട്ടനവധി നാടന്‍ ഇനങ്ങളും അത്യുത്പാദന ശേഷിയുള്ള പന്നിയൂര്‍ ഇനങ്ങളും ഇന്ന് പ്രചാരത്തിലുണ്ട്. എന്നാല്‍, ഇവയുടെ ഇനം തിരഞ്ഞെടുക്കുമ്പോള്‍ അതത് സ്ഥലത്തെ കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ചവയെ കണ്ടെത്തണം

കുറ്റിക്കുരുമുളക് നടുമ്പോള്‍ ശ്രദ്ധിക്കുക

പത്തു കിലോഗ്രാം പോട്ടിങ് മിശ്രിതമെങ്കിലും ഉള്‍ക്കൊള്ളുന്ന ചട്ടി നടാനായി തെരഞ്ഞെടുക്കാം. മണ്ണും െ്രെടക്കോഡര്‍മ വളര്‍ത്തിയ ചാണകപ്പൊടിയും മണലും തുല്യ അനുപാതത്തില്‍ കലര്‍ത്തിയ പോട്ടിങ് മിശ്രിതമാണ് ചട്ടിയില്‍ ചേര്‍ക്കേണ്ടത്. വേരുചീയല്‍ രോഗവും തണ്ടുചീയല്‍ രോഗവും െ്രെടക്കോഡര്‍മയുണ്ടെങ്കില്‍ വരില്ല.

നടുന്ന രീതി

ഒരു ചട്ടിയില്‍ മൂന്ന് കുറ്റിക്കുരുമുളക് തൈകള്‍ നടാം. ദിവസവും നയ്ക്കണം. ആദ്യത്തെ രണ്ടാഴ്ച ചട്ടികള്‍ തണലില്‍ വയ്ക്കുന്നതാണ് നല്ലത്. ക്രമേണ വെയിലത്തേക്കു നീക്കാം. മൂന്നുമാസമായാല്‍ കുറ്റിക്കുരുമുളകു ചട്ടികള്‍ മുറ്റത്ത് ഭാഗികമായി തണലുള്ള സ്ഥലത്ത് വയ്ക്കണം. ദിവസവും നന നിര്‍ബന്ധമാണ്. മാസത്തില്‍ രണ്ടുപ്രാവശ്യം സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ചെടികളില്‍ തളിക്കാം. തെങ്ങിന്‍തോട്ടത്തില്‍ ചെറിയ തണല്‍ ലഭിക്കുന്നുണ്ടെങ്കില്‍ കുറ്റിക്കുരുമുളകിനെ ഇടവിളയാക്കാം. രണ്ടു മീറ്റര്‍ അകലത്തില്‍ രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴികളെടുത്ത് മേല്‍മണ്ണും െ്രെടക്കോഡര്‍മ വളര്‍ത്തിയ ചണകപ്പൊടിയും സമമായി ചേര്‍ത്ത് കുഴികള്‍ നിറച്ചു വേണം കുറ്റിക്കുരുമുളകു തൈകള്‍ നടാന്‍.

BY Haritha keralam news

Tuesday, January 8, 2019

അമൃത് മിട്ടി നിര്‍മാണ രീതി

( 1 ) ഉണങ്ങിയ സസ്യ അവശിഷ്ടങ്ങളും ഇലകളും ആവശ്യത്തിന് ശേഖരിച്ച് അവ മൂന് നാല് ഇഞ്ച് നീളത്തില്‍ മുറിക്കുക ( നീളം
കുറഞ്ഞ ഇലകള്‍ മുറിക്കാതെ തന്നെ ഉപയോഗിക്കാം )
.
( 2 ) ജൈവ വസ്തുക്കള്‍ ഒരു ദിവസം അമൃത ജലത്തില്‍ മുക്കി വയ്ക്കുക ( ചാണകം ഗോമൂത്രം ശര്‍ക്കര എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന മിശ്രിതം )
.
( 3 ) ജൈവ വസ്തുക്കള്‍ മണ്ണില്‍ അഞ്ചടി നീളത്തിലും മൂന് അടി വീതിയിലും രണ്ടിഞ്ചു കനത്തിലും മണ്ണില്‍ നിരത്തുക
.
( 4 ) ജൈവ അടരിനു മുകളില്‍ അരയിഞ്ച് കനത്തില്‍ മണ്ണ് നിരത്തുക
.
( 5 ) ജൈവ വസ്തുക്കളും മണ്ണും ഓരോ ലെയറുകളായി നിരത്തുന്നത് ഒരു അടി ഉയരം ആകുന്നത് വരെ തുടരുക
.
( 6 ) ഏറ്റവും മുകളില്‍ രണ്ടിഞ്ചു മണ്ണ് നിരത്തി അതില്‍ ആറു രസങ്ങളെ അടിസ്ഥാനമാക്കി ഉള്ള വിത്തുകള്‍ വിതക്കുക .... പെരും ജീരകം ( മധുരം ) , മുളക് ( എരിവ് ) , ഉലുവ , പാവയ്ക്ക ( കൈപ്പ് ) , തക്കാളി , പുളിയാറില ( പുളി ) , കൊത്തമര ( ചവര്‍പ്പ് ) , ചീര ( ഉപ്പ് ) .... ഇതിനു മുകളില്‍ വിത്തിന്‍റെ ഇരട്ടി കനത്തില്‍ മണ്ണ് നിരത്തുക
.
( 7 ) മണ്ണിന്‍റെ മുകളില്‍ അമൃത ജലത്തില്‍ മുക്കിയ ഉണങ്ങിയ ഇലകള്‍ കൊണ്ട് മൂടിയിടുക
.
( 8 ) ദിവസവും ഒരു നേരം ഈ കൂന ചെറുതായി നനക്കുക . വിത്ത്‌ മുളക്കുമ്പോള്‍ പുത മാറ്റുക
.
( 9 ) മുളച്ച ചെടികള്‍ ഇടക്ക് മുകളില്‍ നിന്ന് കുറച്ചു നീളത്തില്‍ മുറിച്ച് കൂനയുടെ മുകളില്‍ തന്നെ പുതയായി ഇടുക . തുടര്‍ന്ന് മാസത്തില്‍ രണ്ട് മൂന് പ്രാവശ്യം കൂനയിലെ മണ്ണ് മറിച്ചു കൊടുക്കുക
.
( 10 ) ഏകദേശം 150 ദിവസം കഴിഞ്ഞാല്‍ അമൃത് മിട്ടി തയ്യാറാകും . ഇത് ചട്ടിയിലോ ഗ്രോ ബാഗിലോ മണ്ണിലെ കുഴി യിലോ നിറച്ച് കൃഷി ചെയ്യാം . അമൃത് മിട്ടിയുടെ മുകളില്‍ എപ്പോഴും മൂനോ നാലോ ഇഞ്ച് കനത്തില്‍ ജൈവ പുത നല്‍കി നേരിട്ട് വെയില്‍ കൊള്ളാതെ സൂക്ഷിക്കണം . അമൃത് മിട്ടിക്ക് മണ്ണിന്‍റെ മണമായിരിക്കും . ഒരു ലിറ്റര്‍ അമൃത് മണ്ണിന് 400 ഗ്രാം ഭാരം ഉണ്ടായിരിക്കും ... ഈ വിവരണം നെറ്റ്യൂ കോ കൃഷി
ബുക്കില്‍ നിന്ന് . നെറ്റ്യൂകോ കൃഷിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ വീഡിയോ കാണുക 

By Gopalakrishnan CV

Sunday, January 6, 2019

വെണ്ടയുടെ മഞ്ഞളിപ്പ് പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍.....


നമ്മുടെ അടുക്കളത്തോട്ടത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട പച്ചക്കറിയാണ് വെണ്ട. സാമ്പാര്‍ അടക്കം വിവിധ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ വെണ്ട ഉപയോഗിക്കുന്നു. വെണ്ട കൃഷി ചെയ്യുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഇലകളിലെ മഞ്ഞളിപ്പ്. ഈ രോഗം പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം.

വൈറസ് ബാധ

വെണ്ടയില്‍ ഇലകള്‍ മഞ്ഞളിക്കുന്നതിനു കാരണം വൈറസ് രോഗമായ മൊസൈക്കാണ്. പുതുതായി വരുന്ന ഇലകള്‍ ചുരുങ്ങുക, പൂക്കളുടെ എണ്ണം കുറയുക, കായ്കള്‍ വലിപ്പം കുറയുക, എന്നിവയാണ് രോഗലക്ഷണങ്ങള്‍. പെട്ടെന്നു പകരുന്ന രോഗം മറ്റു ചെടികളെയും നശിപ്പിക്കും. അവസാനം കൃഷി മടുക്കുന്ന അവസ്ഥയിലേക്ക് വൈറസ് ബാധ നമ്മെ എത്തിക്കും.

പ്രതിവിധികള്‍

രോഗം ബാധിച്ച ചെടിയിലെ വിത്തുകള്‍ ശേഖരിക്കാതിരിക്കുകയാണ് ഏറ്റവും നല്ല പ്രതിരോധമാര്‍ഗം. ചെടി തീയിട്ട് നശിപ്പിക്കുക, തുടര്‍ച്ചയായി ഒരു സ്ഥലത്ത് കൃഷി ചെയ്യാതിരിക്കുക എന്നിവയും രോഗം ഒഴിവാക്കാന്‍ നല്ലതാണ്. ബോഗന്‍വില്ല, വെളുത്തുള്ളി എന്നിവ അരച്ച് വെള്ളത്തില്‍ കലക്കി ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലുംതളിക്കുന്നതു രോഗം പരത്തുന്ന വെള്ളീച്ചകളെ അകറ്റും. വെള്ളിച്ചകളെ അകറ്റാന്‍ മഞ്ഞക്കെണി ഫലപ്രദമാണ്. പശയുള്ള മഞ്ഞ ബോഡ് പച്ചക്കറിത്തോട്ടത്തില്‍ വെയ്ക്കുന്നതിലൂടെ വെള്ളീച്ചകള്‍ ഈ ബോഡില്‍ പറ്റി പിടിച്ച് നശിക്കും.

courtesy : Sayed Ali Bava

തക്കാളി കൃഷി

നടുന്ന സമയം: ഒക്ടോബർ-നവമ്പർ മാസങ്ങളിൽ
ഒരു സെൻ്റില് 1.6 ഗ്രാം നാടാം
ഇടയകലം: 60cm X 60 cm

ഇനങ്ങൾ:

ശക്തി, മുക്തി, അനഘ, വെള്ളായനി വിജയ്, മനു ലഷ്മി, മനു പ്രഭ ഇവ ബാക്റ്റീരിയൽ വിൽററിനെ ചെറുക്കുന്ന ഇനമാണ്.
അക്ഷയ എന്ന ഇനം മഴ മറയിൽ(Green House) കൃഷി ചെയ്യുവാൻ ഉത്തമമാണ്
വിത്തുകൾ മുളപ്പിച്ച് നടുന്ന ഇനമാണ്
തൈകൾ നട്ട് 3-4 ദിവസത്തേക്ക് ( ഉഷ്ണക്കാലത്ത്) ചെറിയ ഷേയ്ഡ് കൊടുക്കണം.
വളപ്രയോഗം ഒരു സെൻ്റിന്:
മണ്ണ് പരിപാലനം നടത്തിയ ശേഷം EM സെലൂഷൻ സെപ്ര ചെയ്ത് ഇളക്കിയ മണ്ണിൽ 80 കിലൊ ചകിരിച്ചോറു് കമ്പോസ്റ്റോ, മണ്ണിര കമ്പോസ്റ്റോ, അല്ലെങ്കിൽ സാധാരണ കമ്പോസ്റ്റോ മണ്ണിൽ ചേർത്ത് നല്ലവണ്ണം ഇളക്കണം.

അടിവളം:

ട്രൈക്കോഡർമയാൽ സമ്പുഷ്ടമാക്കിയ ചാണകം 3 കിലോ, കമ്പോസ്റ്റാക്കിയ കോഴിക്കാഷ്ടം 1 കിലോ, ബയോ പൊട്ടാഷ് 1 കിലോ, വേപ്പിൻ പിണ്ണാക്ക് 500 ഗ്രാം, കടല പിണ്ണാക്ക് 500 ഗ്രാം,ആവിയിൽ പുഴുങ്ങിയ എല്ലുപൊടി 1 കിലോ ഈ അനുപാദത്തിൽ കൂട്ടി യോജിപ്പിച്ച് വക്കുക.
ഈ വളമിശ്രിതം 500 ഗ്രാം വീതം ഒരു ചെടിക്ക് അടിവളമായി ചേർക്കാം
തൈ നട്ടു് 20-30 ദിവസത്തിനു ശേഷം 500 ഗ്രാം വീതം ചെടി ഒന്നിന് വളം ചെയ്യണം
തൈ നട്ട് 2 മാസത്തിനു ശേഷം 500 ഗ്രാം വളമിശ്രിതവും,20 ഗ്രാം സീവീഡ് എക്സ്ട്രാക്ടും ചേർത്ത്  ചെടി ഒന്നിന്  വളം ചെയ്യണം.
ചെടി വളർന്നു തുടങ്ങുമ്പോൾ 2-3 ദിവസം ഇടവിട്ട് നന വേണം.
ആരോഗ്യ പരിപാലനവും കീട നിയർന്ത്രണവും :
20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തെളിയൂററിയെടുത്ത്,20 ഗ്രാം ശർക്കര ലായനി, കരിക്കിൻ വെള്ളം 100 എംഎൽ, ഇവ ചേർത്ത് നല്ലവണ്ണം കൂട്ടിയോജിപ്പിച്ച് 15 ദിവസത്തിൽ ഒരിക്കൽ സ്പ്രെ ചെയ്യുക.
20 ഗ്രാം വെർട്ടിസീലിയം( ലെക്കാനിസീലിയം ലെക്കാനി) ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തെളിയൂററിയെടുത്ത് അതിൽ 10 എംഎൽ ആവണക്കെണ്ണ,10 ഗ്രാം ബാറസോപ്പു ലായിനി,10 ഗ്രാം ശർക്കര(കറുത്ത ഉണ്ട ശർക്കര)ലായിനി ചേർത്ത് 15 ദിവസത്തിൽ ഒരിക്കൽ സ്പ്രെ ചെയ്യണം.
20 ഗ്രാം  ബെവേറിയ ബാസിയാന ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തെളിയെടുത്ത് ,അതിൽ 10 എംഎൽ ആവണക്കെണ്ണ,10 ഗ്രാം ബാറസോപ്പു ലായിനി,10 ഗ്രാം ശർക്കര ലായിനി ചേർത്ത്  15 ദിവസത്തിൽ ഒരിക്കൽ സ്പ്രെ ചെയ്യണം.
പഞ്ചഗവ്യം പത്തിരട്ടി വെള്ളം ചേർത്ത് ആഴ്ച്ചയിൽ ഒരിക്കൽ സ്പ്രെ ചെയ്യുക.
20 ഗ്രാം ഡോളോമൈറ്റ് ചെടിയൊന്നിന് എല്ലാ മാസവും ഇട്ടു കൊടുക്കണം

Coutesy : Njatuvela

നേന്ത്രവാഴയ്ക്ക് ഉത്തമ ജൈവവളം കടലപ്പിണ്ണാക്ക്

നിരവധി പോഷകങ്ങള്‍ നിറഞ്ഞ വാഴപ്പഴം ലോകത്ത് ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നത് ഇന്ത്യയിലാണ്. ധാരാളം ധാതു ലവണങ്ങളും പോഷകങ്ങളും നിറഞ്ഞ നേന്ത്രപ്പഴം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ മികച്ച ഭക്ഷണമാണ്. ജൈവ രീതിയില്‍ കൃഷി ചെയ്യുന്ന നേന്ത്രപ്പഴത്തില്‍ പോഷമൂല്യം ഏറെ ഉയര്‍ന്നതാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അടുക്കളത്തോട്ടത്തിലും പറമ്പിലുമെല്ലാം എളുപ്പത്തില്‍ നേന്ത്രവാഴ വളര്‍ത്താം. നേന്ത്രവാഴയ്ക്ക് ഉത്തമമായ ജൈവവളമാണ് കടലപ്പിണ്ണാക്ക്. കടലപ്പിണ്ണാക്ക് വാഴയ്ക്ക് വളമായി നല്‍കുന്ന രീതികള്‍ നോക്കൂ.

വാഴക്കൃഷി

കേരളത്തില്‍ തെങ്ങ്, റബ്ബര്‍ എന്നിവയെപ്പോലെ വാഴക്കൃഷിയും വ്യാപകമാണ്. വിവിധ ഇനങ്ങളിലുള്ള നിരവധി നേന്ത്രവാഴകള്‍ നമ്മുടെ നാട്ടില്‍ കൃഷി ചെയ്യുന്നു. ഒരു വാഴയെങ്കിലും വളര്‍ത്താത്ത വീടുകള്‍ നമ്മുടെ നാട്ടില്‍ ഇല്ലെന്നു തന്നെ പറയാം. നന്നായി പരിപാലിച്ചാല്‍ ആറോ-ഏഴോ മാസങ്ങള്‍ കൊണ്ട് വാഴ കുലയ്ക്കും. അതായത് 27-35നും ഇടയില്‍ ഇലകള്‍ വരുമ്പോഴേയ്ക്കും വാഴ കുലയ്ക്കുമെന്നാണ് കണക്ക്.

കൃഷി രീതി

മറ്റു വാഴകളെ അപേക്ഷിച്ച് നേന്ത്ര വാഴകൃഷിക്ക് കുറച്ച് കൂടുതല്‍ പരിരക്ഷ നല്‍കണം. നനവ് കൂടുതല്‍ വേണ്ട ഇനമാണിത്. വെള്ളം കെട്ടികിടക്കാത്ത വയല്‍ പ്രദേശങ്ങളും നേന്ത്രവാഴ കൃഷിക്ക് അനിയോജ്യമാണ്. കൂടാതെ നമ്മുടെ അടുക്കളത്തോട്ടത്തിന്റെ അരികു വശങ്ങളിലും കൃഷി ചെയ്യാന്‍ ശ്രമിക്കാം. മണ്ണ് നന്നായി കൊത്തി ഇളക്കി വായുസഞ്ചാരമുള്ളതാക്കണം. എങ്കിലേ വേരുകള്‍ക്ക് യഥേഷ്ടം വളം വലിച്ചെടുക്കാന്‍ പറ്റുകയുള്ളൂ.
വളപ്രയോഗം

വാഴ നട്ട് പുതിയ ഇലകള്‍ വന്നു തുടങ്ങിയാല്‍ 500 ഗ്രാം വീതം കടലപ്പിണ്ണാക്ക് നല്‍കണം. തടത്തില്‍ കടലപ്പിണ്ണാക്ക് പൊടിച്ചു ചേര്‍ക്കുകയാണ് വേണ്ടത്. ആദ്യത്തെ നാലോ അഞ്ചോ മാസം ഈ രീതി തുടര്‍ന്നാല്‍ വാഴയുടെ വേരുകള്‍ ശക്തി പ്രാപിക്കുകയും വാഴയുടെ കടഭാഗം വണ്ണം വെയ്ക്കുകയും ചെയ്യും. കടല ജീവജാലങ്ങള്‍ക്ക് എന്ന പോലെ സസ്യങ്ങള്‍ക്കും വലിയ ഊര്‍ജമാണ് നല്‍കുക. ഇങ്ങനെ പലതവണയായി നല്‍കുന്ന കടലപ്പിണ്ണാക്ക് പച്ചില കമ്പോസ്റ്റ്, മറ്റു ജൈവ വളങ്ങള്‍ എന്നിവയുടെ പ്രയോഗം കൂടിയാകുമ്പോള്‍ വാഴ കരുത്ത് ആര്‍ജിക്കുകയും വലിയ കുലയുണ്ടാകാന്‍ സഹായിക്കുകയും ചെയ്യും. ഇത്തരത്തില്‍ കൃഷി ചെയ്താല്‍ 12 മുതല്‍ 15 കിലോ വരെയുള്ള കുലകള്‍ ലഭിക്കും.

Courtesy : FarmNewsIndia

Saturday, January 5, 2019

രാമച്ചം കൃഷി ചെയ്യാം...

  നടീൽ രീതി :
പ്രത്യേക പരിചരണം ആവശ്യം ഇല്ലാത്ത സസ്യം ആണിത്.

മണല്‍ കലര്‍ന്ന ജൈവാംശവും ഈര്‍പ്പവും ഏറിയ മണ്ണിലും
മണ്ണിളക്കം ഉള്ള ചെങ്കൽ  മണ്ണിലും  നന്നായി വളരുന്നു.

സ്ഥലലഭ്യതയ്ക്ക്
വരമ്പുകൾ ആക്കിയോ,
കുതിര് കൂട്ടിയോ
വർഷ കാലത്തിനു മുമ്പായി രാമച്ചം നടാം.

ജൈവ വളവും, എല്ലുപൊടിയും നടുന്ന നേരം നൽകണം.
പിന്നീട് കാര്യമായ വള പ്രയോഗം ഒന്നും ആവശ്യം ഇല്ല.
മണ്ണുനിറച്ച ചട്ടികളിലും ചാക്കുകളിലും നടാവുന്നതാണ്.

ചെടിയുടെ കടഭാഗത്തുനിന്നും ശേഖരിക്കുന്ന  ചിനപ്പുകൾ
നനഞ്ഞ ചണചാക്ക്  കൊണ്ട് മൂടി വെച്ച് തൈകൾ സൂക്ഷിക്കാം.

വിളവെടുപ്പ് :
ഒന്നര വര്‍ഷം പ്രായമായ ചെടിയില്‍ നിന്നു വേരുകള്‍ ശേഖരിക്കാം.

ഉപയോഗം : ഔഷധനിര്‍മാണത്തിനും വ്യാവസായികാടിസ്ഥാനത്തിലുള്ള തൈലനിര്‍മ്മാണത്തിനും,  അലങ്കാരവസ്തുക്കളുടെ നിര്‍മ്മാണത്തിനും,കൂളറുകളിലും  ഉപയോഗിക്കുന്നു.

വേനൽക്കാലം രാമച്ചവേര്  ദാഹ ശമനിയായി ഉപയോഗിച്ചാൽ  ശരീരത്തിന് തണുപ്പ് ഉണ്ടാകുകയും ക്ഷീണം ഇല്ലാതാകുകയും, വിയർപ്പിന്റെ  ദുര്‍ഗന്ധം ഇല്ലാതാക്കുകയും ചെയ്യും.

By Manu Nair

വിളവ് വർദ്ധിപ്പിക്കാൻ മുരിങ്ങയില ലായനി.

എന്ത് പച്ചക്കറി കൃഷി ചെയ്യുമ്പോഴും അതിന്നു വളമായിതൊണ്ണൂറു ദിവസത്തിലധികം മൂപ്പുള്ള മുരിങ്ങയില നന്നായി അരച്ചെടുത്ത് അത് നന്നായി അരിച്ചു ആ കിട്ടുന്ന നീരു എടുത്തു അതിന്‍റെ മുപ്പത്തിരണ്ട് ഇരട്ടി വെള്ളവും ചേര്‍ത്തു നന്നായി കൂട്ടിയോജിപ്പിച്ചു ചെടിയില്‍ സ്പ്രേ ചെയ്തു കൊടുക്കുക,,,ഇത് നന്നായി വിളവു കിട്ടുന്നതിനു സഹായകമാവും…!!!! ഇങ്ങനെ നാം ഉണ്ടാക്കുന്ന ലായിനി അഞ്ചു ദിവസം വരെ സൂക്ഷിച്ചു വെച്ചു ഉപയോഗികാവുന്നതാണ്…ഈ പ്രയോഗം ഒരു മാസത്തില്‍ രണ്ടു തവണ ചെയ്താല്‍ ഒരു ഇരുപതു മുതല്‍ മുപ്പതു ശതമാനം വരെ വിളവു കൂടുതല്‍ കിട്ടുന്നതാണ്….!!!

ഒന്ന് പരീക്ഷിക്കാം ല്ലേ.

By Faisal Kalathil

ഇലകള്‍ നശിപ്പിക്കുന്ന പുഴുക്കളെ തുരത്താന്‍ സത്തുകള്‍......

പച്ചക്കറി ചെടികളുടെ ഇലകളെ നശിപ്പിക്കുന്ന പേനുകളും പുഴുക്കളുമെല്ലാം അടുക്കളത്തോട്ടത്തിലെ പ്രധാന പ്രശ്‌നക്കാരാണ്. ഇവയുടെ ആക്രമണം തുടങ്ങിയ ശേഷമേ നമ്മള്‍ക്ക് മനസിലാക്കാന്‍ സാധിക്കൂ. ഉടന്‍ തന്നെ തുരത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ചെടികള്‍ മുഴുവന്‍ ഇവ നശിപ്പിക്കും. നമ്മുടെ വീട്ടില്‍ ധാരാളമായി ലഭിക്കുന്ന പപ്പായ ഇല, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവകൊണ്ടു തയാറാക്കുന്ന ജൈവ കീടനാശിനികള്‍ ഉപയോഗിച്ച് ഇവയെ തുരത്താം.

പപ്പായ ഇല സത്ത്

50 ഗ്രാം പപ്പായ ഇലയും 100 മില്ലീ ലിറ്റര്‍ വെള്ളഴുമാണ് പപ്പായ ഇല സത്ത് തയാറാക്കാന്‍ ആവശ്യം. പപ്പായ ഇവ ചെറുതായി നുറുക്കി ഒരു രാത്രി വെള്ളത്തിലിട്ടു വയ്ക്കുക. പിറ്റേ ദിവസം ഇല ഞെരടിപ്പിഴിഞ്ഞ് സത്ത് തയാറാക്കാം. ഈ സത്ത് മൂന്നോ നാലോ ഇരട്ടി വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ച് പ്രയോഗിക്കാം. ഇലതീനി പുഴുക്കളെ അകറ്റാന്‍ ഫലപ്രദമാണിത്.

മഞ്ഞള്‍ സത്ത്

മഞ്ഞള്‍ 20 ഗ്രാം, 200 മില്ലി കഞ്ഞിവെള്ളം എന്നിവയാണ് ചേരുവകള്‍. മഞ്ഞള്‍ നന്നായി അരച്ചെടുത്ത് കഞ്ഞിവെള്ളവുമായി കലര്‍ത്തി മിശ്രിതം തയ്യാറാക്കുക. വിവിധയിനം പേനുകള്‍ , ഇലച്ചാടികള്‍, പുഴുക്കള്‍ എന്നിവയെ നിയന്ത്രിക്കാം. തയ്യാറാക്കിയ മിശ്രിതം 2 ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിക്കുക.

ഇഞ്ചി സത്ത്

ഇഞ്ചി 50 ഗ്രാം വെള്ളം 2 ലിറ്റര്‍ എന്നിവയുണ്ടെങ്കില്‍ നല്ലൊരു കീടനാശിനി റെഡി ഇഞ്ചി 50 ഗ്രാം അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് 2 ലിറ്റര്‍ വെള്ളത്തില്‍ അലിയിച്ച് അരിച്ചെടുക്കുക. ഈ മിശ്രിതം തുള്ളന്‍, ഇലച്ചാടികള്‍, പേനുകള്‍ എന്നിവയെ നിയന്ത്രക്കാനുപകരിക്കും. മിശ്രിതം നേരിട്ട് ചെടികളില്‍ തളിക്കാം.

#Courtesy

Wednesday, January 2, 2019

വിത്തു മുളപ്പിക്കാൻ (25 എണ്ണം )

പച്ചചാണകം (ഇട്ട് ഒരു മണിക്കൂറിനുള്ളില്ലുള്ളതു) കുറച്ചെടുത്തു ഒരു ലിറ്റര്‍ വെള്ളം ചേത്തു നല്ലവണ്ണം കലക്കി അരിച്ചെടുത്തു അതില്‍ 4.5ഗ്രാം വേപ്പിന്‍ കുരു പൊടിച്ച പൊടി(തണലില്‍ ഉണക്കി പൊടിച്ചതു) ചേര്ത്തു, 100എം ല്‍ ശര്ക്കര ലായിനി ലയിപ്പിച്ചു, പഞ്ചഗവ്യം 300 എം ല്‍ ചേര്ത്തു നല്ലവണ്ണം ഇളക്കി വക്കുക.
വിത്തു കിഴികെട്ടി 4 മണിക്കൂര്‍ ഇതില്‍ ഇട്ട് വക്കുക.
4 മണിക്കൂറിനു ശേഷം ഒരു ഗ്ലാസ് 50% ചൂടുവെള്ളം ഒരു നുള്ളു സ്യൂഡോമോണസ് ഇട്ട് ഇളക്കി വച്ച്, വിത്തു അര മണിക്കൂര്‍ ഇട്ട് വക്കുക.
ഈ വിത്തു മുളപ്പിക്കാന്‍ എടുക്കാം .

50% ചൂടുവെള്ളം കിട്ടുവാന്‍ :
നല്ലവണ്ണം തിളപ്പിച്ച വെള്ളം അര ഗ്ലാസെടുത്തു സമം പച്ചവെള്ളം ചേര്ത്താല്‍ 50% ചൂടുവെള്ളം കിട്ടും .

പഴയ വിത്തുകളും ഇങ്ങനെ ഉപയോഗിക്കാം .പക്ഷെ കുത്തുപിടിച്ചവ ഉപയോഗിക്കരുതു .

ഇങ്ങനെ ട്രീറ്റ് ചെയ്താലുള്ള ഗുണങ്ങള്‍ :
1. മുള ശേഷി വര്ധ്ധിപ്പിക്കും
2. തൈകള്ക്കു കരുത്തു കിട്ടും
3.കീടങ്ങളുടെ ആക്രമണം കുറയും

By Njatuvela

മണ്ണിന്റെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ അമൃതജലം

നല്ല മണ്ണില്‍ മാത്രമേ ചെടികള്‍ നന്നായി വളര്‍ന്നു നല്ല വിളവ് ലഭിക്കൂ. മണ്ണിന്റെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ജൈവലായനിയാണ് അമൃതജലം. അടുക്കളത്തോട്ടത്തിലെ വിളകള്‍ നല്ല കായ്ഫലം തരാന്‍ അമൃതജലം സഹായിക്കും. ഗ്രോബാഗിലും ചട്ടികളിലും ഇതു മിതമായ അളവില്‍ പ്രയോഗിക്കാം.


ആവശ്യമുള്ള സാധനങ്ങള്‍


1. പച്ചച്ചാണകം- ഒരു കിലോ
2. ഗോമൂത്രം- ഒരു ലിറ്റര്‍
3. ശര്‍ക്കര- 50 ഗ്രാം
4. വെള്ളം -പത്ത് ലിറ്റര്‍


തയാറാക്കുന്ന വിധം


ശര്‍ക്കര വെള്ളത്തില്‍ നന്നായി അലിയിപ്പിക്കുക. ഇതിലേക്ക് ഗോമൂത്രം ചേര്‍ക്കുക. തുടര്‍ന്ന് നന്നായി ഇളക്കണം. പച്ചച്ചാണകവും ബാക്കിയുള്ള വെള്ളവും ഈ ലായനിയിലേക്ക് ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കണം. തുടര്‍ന്ന് മണ്‍പാത്രത്തിലോ പ്ലാസ്റ്റിക്ക് ഡ്രമ്മിലോ സൂക്ഷിച്ചുവയ്ക്കുക. പ്ലാസ്റ്റിക് കവറോ തുണിയോ ഉപയോഗിച്ച് അടച്ചു ശേഷം തണലത്ത് വേണം സൂക്ഷിക്കാന്‍. മൂന്നു ദിവസം ഈ ലായനി സൂക്ഷിച്ചുവയ്ക്കണം. എല്ലാ ദിവസവും മൂന്നു തവണയെങ്കിലും നന്നായി ഇളക്കണം.


ഉപയോഗിക്കുന്ന വിധം


നാലാം ദിവസം മുതല്‍ അമൃതജലം ഉപയോഗിച്ചു തുടങ്ങാം. ഒരു ലിറ്റര്‍ അമൃത ജലത്തില്‍ പത്തുലിറ്റര്‍ വെള്ളം ചേര്‍ത്ത് ചെടികളുടെ തടത്തില്‍ ഒഴിച്ചു കൊടുക്കുക. നേരിട്ട് വെയില്‍ തടത്തില്‍ തട്ടുന്ന സമയത്ത് അമൃതജലം ഒഴിക്കരുത്. കരിയിലകളും മറ്റു ചപ്പുചവറുകളും ഉപയോഗിച്ച് പുതയിടുന്നതും നല്ലതായിരിക്കും.

By Harithakeralam News




★കുരുമുളകിലെ ഗ്രാഫ്റ്റിംഗ്★

കുരുമുളകിന്റെ കണ്ണിത്തലകൾ ഒട്ടിച്ചാണ് ഒട്ടുകുറ്റിക്കുരുമുളകുചെടി ഉണ്ടാക്കുക. ദ്രുതവാട്ടരോഗത്തെ ചെറുക്കാൻ കഴിവുള്ള പൈപ്പർ കോളുബ്രിനം എന്ന ചെടിയാണ് ഗ്രാഫ്റ്റിങ്ങിന് മൂല കാണ്ഡമായി ഉപയോഗിക്കുന്നത്. വാട്ടരോഗത്തെ ചെറുക്കാൻ മാത്രമല്ല, വർഷം മുഴുവനും കുരുമുളക് ഉൽപാദിപ്പിക്കാനും ഇത്തരം ചെടികൾക്കു കഴിയും.

വിളവെടുക്കാൻ എളുപ്പമായ ഇവയ്ക്കു താങ്ങുകാലുകൾ ആവശ്യമില്ലെന്നു മാത്രമല്ല,കരിമുണ്ട പോലുള്ള നാടൻ ഇനങ്ങളെ ഒഴിവാക്കി അത്യൂൽപാദന ശേഷിയുളള ഇനങ്ങൾ ഉപയോഗിച്ച് വിളവിന്റെ ഗുണമേന്മ ഉറപ്പാക്കാനും സാധിക്കും. കോളുബ്രിനം ചെടിക്ക് വെള്ളക്കെട്ടിനെ ചെറുക്കാൻ കഴിവുള്ളതിനാൽ വാട്ടരോഗ ഭീതി കൂടാതെ ചതുപ്പുപ്രദേശങ്ങളിലും നീർവാർച്ച കുറഞ്ഞ സ്ഥലങ്ങളിലും കൃഷി ചെയ്യാനും സാധിക്കും. വീട്ടുവളപ്പിലെ താങ്ങുമരങ്ങളിൽ കുരുമുളക് പടർത്തുന്നതോടൊപ്പം ഇടവിളയായി കുറ്റിക്കുരുമുളക് കൃഷി ചെയ്യുന്നതിലൂടെ അധിക വരുമാനം നേടുകയും ചെയ്യാം.
ഒട്ടുകുറ്റിക്കുരുമുളക് രണ്ടു രീതിയിലാണ് ഉൽപാദിപ്പിക്കുന്നത്. രണ്ടിലും കോളുബ്രിനം ചെടിയുടെ അധികം മൂപ്പെത്താത്ത കമ്പുകൾ നടീൽമിശ്രിതം നിറച്ച ചട്ടികളിലോ നേരിട്ട് തോട്ടങ്ങളിലോ നടുന്നു. നന്നായി വേരു വന്ന് പുതിയ തളിർപ്പുകൾ ഉണ്ടായശേഷം ഗ്രാഫ്റ്റിങ് നടത്താം. ചട്ടികളിൽ നടുന്നവ ചുവട്ടിൽനിന്ന് ഒരടി ഉയരത്തിൽ വച്ചും തോട്ടങ്ങളിൽ നട്ടവ ഏകദേശം രണ്ടടി ഉയരത്തിൽ വച്ചും ഗ്രാഫ്റ്റ് ചെയ്യാം. മൂലകാണ്ഡത്തിന്റെ തലപ്പ് മുറിച്ച് നെടുകെ പിളർപ്പ് ഉണ്ടാക്കിയശേഷം കണ്ണിത്തലയുടെ ചുവപ്പുഭാഗം ആപ്പ് പോലെ ഇരുവശവും ചെത്തി ഈ പിളർപ്പിൽ ഇറക്കിവച്ച് പോളിത്തീൻ നാടകൊണ്ട് നന്നായി കെട്ടുന്നു.
മഴക്കാലമാണ് ഗ്രാഫ്റ്റിങ്ങിനു കൂടുതൽ യോജ്യം. മറ്റു സമയങ്ങളിൽ ഗ്രാഫ്റ്റ് ചെയ്യുമ്പോൾ ഗ്രാഫ്റ്റ് ചെയ്ത മുകൾഭാഗം പോളിത്തീൻ ബാഗുകൊണ്ട് മുഴുവനായി മൂടിവച്ച് ഈർപ്പം നിലനിർത്തുക വഴി വിജയസാധ്യത കൂട്ടാം. രണ്ട്– മൂന്ന് ആഴ്ചകൾക്കുള്ളിൽ കണ്ണിത്തലയിൽ പുതിയ തളിർപ്പുകൾ വരുമ്പോൾ ഗ്രാഫ്റ്റിങ് പൂർണ മായി വിജയിച്ചെന്ന് അനുമാനിക്കാം.

ഇങ്ങനെ ഗ്രാഫ്റ്റ് ചെയ്ത ചെടികൾക്ക് നല്ലൊരു താങ്ങ് കൊടുക്കുകയെന്നതാണ് പരിപാലനത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത്. ഇതുവഴി ഗ്രാഫ്റ്റ് ചെടികൾ ഒടിഞ്ഞുപോകാതെ സംരക്ഷിച്ചുനിർത്താം. താങ്ങിനായി പിവിസി പൈപ്പുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ചട്ടിയിലുള്ളവയ്ക്ക് തീരെ ചെറിയ പിവിസിയും നിലത്തു നട്ടവയ്ക്ക് നാല് ഇഞ്ച് പിവിസിയും/പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള കമ്പിനെറ്റും  ഉപയോഗിക്കുന്നു. ചട്ടിയിൽ നട്ടവയ്ക്ക് വശങ്ങളിൽ ചെറിയ പിവിസി നാട്ടി ശിഖരങ്ങൾ ചേർത്ത് കെട്ടി താങ്ങ് നൽകിയാൽ കൂടുതൽ ശിഖരങ്ങൾ മുളയ്ക്കുകയും ആനുപാതികമായി വിളവ് കൂടുകയും ചെയ്യും. തറയിൽ നട്ട ചെടികളിൽ ഗ്രാഫ്റ്റിങ് വിജയകരമായാൽ ഉടനെ നാല് ഇഞ്ച് വലുപ്പത്തിലുള്ള പിവിസി പൈപ്പ് കണ്ണിത്തലകൾക്കു ക്ഷതമേൽക്കാത്ത വിധത്തിൽ മുകൾഭാഗത്തുകൂടി ഗ്രാഫ്റ്റിന്റെ താഴേക്ക് ഇറക്കുന്നു. ഇത് പിന്നീട് മണ്ണിനടിയിൽ മൂന്ന് ഇഞ്ച് താഴേക്ക് ആക്കി ഉറപ്പിക്കുന്നു. ഇത് ഒട്ടുചെടികൾക്ക് താങ്ങ് നൽകുന്നതോടൊപ്പം ചെടികൾക്ക് വളപ്രയോഗത്തിനുള്ള ഉപാധിയായും വർത്തിക്കുന്നു. പിവി സി പൈപ്പിന് മുകളിലൂടെ വളങ്ങൾ നൽകുന്നത് വളത്തിന്റെ നഷ്ടം ഒഴിവാക്കുന്നതിനും ചെടികൾക്ക് അവ വളരെ എളുപ്പത്തിൽ വലിച്ചെടുക്കുന്നതിനും സഹായിക്കുന്നു.

ഇത്തരം ഗ്രാഫ്റ്റ് ചെടിയിൽനിന്നു വർഷം മുഴുവനും വിളവു ലഭിക്കുന്നു. ചെടികളെ നല്ലവണ്ണം പരിപാലിക്കുന്നപക്ഷം ശരാശരി രണ്ടു കിലോ പച്ചക്കുരുമുളക് ഒരു ചെടിയിൽനിന്ന് പ്രതിവർഷം ലഭിക്കും. ഒട്ടുകുറ്റിക്കുരുമുളകിനോടൊപ്പം ഗ്രാഫ്റ്റ് ചെയ്ത വള്ളിച്ചെടികളും കൃഷി ചെയ്യാം. കേറുതലകളാണ് ഗ്രാഫ്റ്റ് ചെയ്യുന്നത്. ഇതുമൂലം നേരത്തേ കണ്ണിപൊട്ടി ഒന്നാം വർഷംതന്നെ ഉൽപാദനം ലഭിക്കും. ഇവയിലും ചുവട്ടിൽനിന്ന് ഒന്നര – രണ്ട് അടി ഉയരത്തിൽ ഗ്രാഫ്റ്റ് ചെയ്താൽ ഇലകളിലെ വാട്ടരോഗവും ഒഴിവാക്കാം. ഗ്രാഫ്റ്റ് ചെയ്ത വള്ളികളും രണ്ടു രീതിയിൽ കൃഷി ചെയ്യുന്നു. വീട്ടുവളപ്പിൽ തന്നെയുള്ള മരങ്ങളിൽ പടർത്തുന്നതാണ് ഒരു രീതി. മറ്റൊന്ന് നീളമുള്ള പിവിസി പൈപ്പുകളിലും. ഇതിനായി നാല് ഇഞ്ച് വലുപ്പവും നാല് മീറ്റർ‌ നീളവുമുള്ള പിവിസി പൈപ്പുകളിൽ ചെറിയ ദ്വാരങ്ങൾ വിവിധ ഭാഗങ്ങളിലായി ഇടുന്നു. ഇവ തോട്ടത്തി ൽ ചുവടുഭാഗം 50 സെ.മീ. മണ്ണിനടിയിലാകത്തക്കവിധത്തിൽ ഉറപ്പിക്കുന്നു. അതിനുശേഷം പിവിസി പൈപ്പ് മുഴുവനായി പ്ലാസ്റ്റിക് തണൽവല ഉപയോഗിച്ച് ചുറ്റിക്കെട്ടുന്നു. ഇവയിൽ പിന്നീട് ചകിരിച്ചോറ് നിറച്ചതിനു ശേഷം കേറുതല ഉപയോഗിച്ച് ഗ്രാഫ്റ്റ് ചെയ്ത കുരുമുളകുവള്ളികൾ ചുവട്ടിൽ നട്ടുകൊടുക്കാം. ഇത്തരം വള്ളികളുടെ വളർച്ച സാധാരണ വേരുപിടിപ്പിച്ച വള്ളിത്തലകളെക്കാൾ കൂടുതലായാണ് കണ്ടുവരുന്നത്. ഉൽപാദനവും നേരത്തേ ലഭിക്കും.

@Lal Vishnu
PH; 7012316091

രോഗ ബാധയില്ലാതെ വഴുതനക്കൃഷി.....

അഭിമാനമാകട്ടെ അടുക്കളത്തോട്ടമെന്ന പരമ്പരയില്‍ ഇന്നു ചര്‍ച്ച ചെയ്യുന്നത് വിള വഴുതനയാണ്. തോരന്‍ വയ്ക്കാനും മറ്റു പല രുചികരമായ വിഭവങ്ങള്‍ തയാറ...